Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുമതിയില്ലാതെ വഴിയോരങ്ങളിൽ ഭക്ഷ്യസാധനങ്ങളും മറ്റും വിൽപന നടത്തുന്നവർക്കുള്ള പിഴ ഉയർത്തി; നിയമലംഘകർക്ക് 50 ദിനാർ പിഴ; വിദേശികളെ നാടുകടത്താനും നിർദ്ദേശം

അനുമതിയില്ലാതെ വഴിയോരങ്ങളിൽ ഭക്ഷ്യസാധനങ്ങളും മറ്റും വിൽപന നടത്തുന്നവർക്കുള്ള പിഴ ഉയർത്തി; നിയമലംഘകർക്ക് 50 ദിനാർ പിഴ; വിദേശികളെ നാടുകടത്താനും നിർദ്ദേശം

നുമതിയില്ലാതെ വഴിയോരങ്ങളിൽ ഭക്ഷ്യസാധനങ്ങളും മറ്റും വിൽപന നടത്തുന്ന വർക്കെതിരെ നടപടി കർശനമാക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി അനുമതിതില്ലാതെ വഴിയോരങ്ങളിൽ വിൽപന നടത്തുന്നവർക്കു ഏറ്റവും കുറഞ്ഞ പിഴ 50 ദീനാർ ആക്കി വർദ്ധിപ്പിക്കാനും നിയമലംഘനത്തിന്റെ തോതനുസരിച്ച് വഴിവാണിഭക്കാരായ വിദേശികളെ നാടുകടത്താനുമാണ് പദ്ധതി്.

പള്ളി പരിസരങ്ങളിലും നിരത്തു വക്കുകളിലും അനുമതിയില്ലാതെ പഴവർഗങ്ങളും പച്ചക്കറികളും വിൽക്കുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ മുനിസിപ്പാലിറ്റ പദ്ധതിയിടുന്നത്.നിയമലംഘകരുടെ എണ്ണം കൂടുന്നത് ശിക്ഷ ലളിതമായാണ് കൊണ്ടാണെന്നു വിലയിരുത്തിയാണ് പിഴ വര്ധിപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് മുനിസിപ്പാലിറ്റി നീങ്ങുന്നത്.

വഴിവാണിഭക്കാരെ പിടികൂടിയാൽ കുറഞ്ഞത് അമ്പതു ദിനാർ പിഴ ഈടാക്കുമെന്നും കടുത്ത നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കുറ്റക്കാരെ മാൻപവർ അഥോറിറ്റിയുടെ സഹകരണത്തോടെ നാടുകടത്തുമെന്നും മുനിസിപ്പാലിറ്റിവൃത്തങ്ങൾ അറിയിച്ചു. സ്വകാര്യ ക്‌ളീനിങ് കമ്പനികളിലെ തൊഴിലാളികളാണ് വഴിവാണിഭം നടത്തുന്നവരിൽ കൂടുതലെന്നും
അതിനാൽ ഇത്തരം കമ്പനികൾക്കെതിരെ നടപടികൾ കൈകൊള്ളണമെന്നും മുനിസിപ്പൽ കൗൺസിലറായ എൻജി. അലി അൽ മൂസ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP