Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓഗസ്റ്റ് 3 വരെ വിദ്യാലയങ്ങൾക്ക് അവധി; വീട്ട് നീരിക്ഷണം ലംഘിക്കുന്നവർക്ക് കനത്ത പിഴ; കൊറോണ ബാധിതരുടെ എണ്ണം കൂടിയതോടെ നിയന്ത്രണങ്ങളുമായി കുവൈത്ത്

ഓഗസ്റ്റ് 3 വരെ വിദ്യാലയങ്ങൾക്ക് അവധി; വീട്ട് നീരിക്ഷണം ലംഘിക്കുന്നവർക്ക് കനത്ത പിഴ; കൊറോണ ബാധിതരുടെ എണ്ണം കൂടിയതോടെ നിയന്ത്രണങ്ങളുമായി കുവൈത്ത്

സ്വന്തം ലേഖകൻ

കൊറോണ -കോവിഡ് 19 പ്രതിരോധ നടപടികൾ കടുപ്പിക്കുന്നതിന് ചേർന്ന കുവൈറ്റ് മന്ത്രിസഭയുടെ അടിയന്തിര യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം.എല്ലാ സർക്കാർ സ്വകാര്യ സ്‌കൂൾ കോളേജുകളും ഓഗസ്റ്റ് മൂന്നുവരെ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സ്‌കൂളുകളും ഓഗസ്റ്റ് നാലിന് തുറന്നു പ്രവർത്തിക്കുമെന്നും വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു.

വിദേശരാജ്യങ്ങളിൽ നിന്നെത്തിയ നിർബന്ധിത വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ ജോലിക്ക് പോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നും സാമൂഹിക വകുപ്പ് മന്ത്രി മറിയം അഖീൽ അറിയിച്ചു. പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.കൂടാതെ വീട്ടുനിരീക്ഷണം ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുമെന്നും മന്ത്രി മറിയം വ്യക്തമാക്കി. വീട്ടു നിരീക്ഷണത്തിലുള്ളവർ രണ്ടാഴ്ച വീടുകൾക്കുള്ളിൽ തന്നെ കഴിയണം.
വിരുന്നുകൾ , വിവാഹ പാർട്ടികൾ, സ്വീകരണ പരിപാടികൾ മുതലായവ നടത്തുന്നതിനു കുവൈത്ത് നിരോധനം ഏർപ്പെടുത്തി.പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും വീടിനകത്തും ദീവാനിയകളിലും നിരോധനം ബാധകമായിരിക്കും.

നിർദ്ദേശങ്ങൾ സ്വദേശികളും വിദേശികളും പാലിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപകമായി കർഫ്യൂവിനു തുല്യമായ കടുത്ത നടപടികൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരാകും.

കുവൈത്തിൽ ഇന്ന് ആറ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ വൈറസ് ബാധിതരുടെ എണ്ണം 148 ആയി. അഞ്ച് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 343 പേർ നിരീക്ഷണത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP