Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശികളുടെയും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം; വായ്പാ മൊറട്ടോറിയം സംബന്ധിച്ച് ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കും; പുതിയ തീരുമാനം വലിയ ആശ്വാസമെന്ന് പ്രവാസികൾ

വിദേശികളുടെയും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം; വായ്പാ മൊറട്ടോറിയം സംബന്ധിച്ച് ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കും; പുതിയ തീരുമാനം വലിയ ആശ്വാസമെന്ന് പ്രവാസികൾ

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെയും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം ലഭിക്കും. വിദേശികളുടെ വായ്പാ മൊറട്ടോറിയം സംബന്ധിച്ച് ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് കുവൈത്ത് ബാങ്കിങ് അസോസിയേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഞായറാഴ്ച ഗൾഫ് ബാങ്ക്, സി.ബി.കെ, എൻ.ബി.കെ, കെ.എഫ്.എച്ച്, അഹ്‌ലി ബാങ്ക് തുടങ്ങിയ പ്രധാന തദ്ദേശീയ ബാങ്കുകളെല്ലാം എല്ലാ ഉപഭോക്താക്കളുടെയും വായ്പ തിരിച്ചടവിന് ആറുമാസത്തെ സാവകാശം അനുവദിച്ച് അറിയിപ്പ് നൽകി.

വാടകക്കും നിത്യവൃത്തിക്കും തന്നെ പ്രയാസപ്പെടുന്ന ഘട്ടത്തിൽ ബാങ്ക് വായ്പ തിരിച്ചടവ് കൂടി താങ്ങാനാവുന്ന അവസ്ഥയിലല്ല പ്രവാസികൾ. പുതിയ തീരുമാനം അവരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP