Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രശസ്ത നാടക പ്രവർത്തകൻ സുലൈമാൻ അൽ യാസീൻ നിര്യാതനായി; വിടപറഞ്ഞത് കുവൈത്ത് പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാൾ

പ്രശസ്ത നാടക പ്രവർത്തകൻ സുലൈമാൻ അൽ യാസീൻ നിര്യാതനായി; വിടപറഞ്ഞത് കുവൈത്ത് പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാൾ

സ്വന്തം ലേഖകൻ

കുവൈത്ത് : കുവൈത്തിലെ പ്രശസ്ത നാടക പ്രവർത്തകനായ സുലൈമാൻ അൽ യാസീൻ ഞായറാഴ്ച നിര്യാതനായി. കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങൾ കാരണം അമീരി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുവൈത്ത് പ്രസ്ഥാനത്തിന്റെ തുടക്കക്കാരിൽ ഒരാളാണിദ്ദേഹം. 

സമാ ആലിയ, സബഉ അബ്‌വാബ്, ബൈത്ത് ബുയൂത്ത്, ഷഅഫ്, ദാർ, അവ്വലു സ്വബാഹ്, ജാഹിള്, ദ എൻഡ്, ഹർബ് നഅൽ, ഉമർ ബിൻ അബ്ദുൽ അസീസ് തുടങ്ങിയ നൂറോളം നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ബൈന അസ്റൈൻ, ദർവാസ, ബൂമാ, ബി ഖദിരി മാ തഹ്മിലു നുഫൂസ്, അബനാഉ ഹദ്, ഡോവിയേഷൻ, ഒദൻ ഉമ്മി ഖാലത്ത് ലീ, അൽ ഇൻഹിദാർ, അബൂ സ്വാലിഹ് യുരീദു ഹല്ല തുടങ്ങിയ നാടകങ്ങൾ അദ്ദേഹത്തിന്റെ രചനയാണ്. 1988ൽ ഇറങ്ങിയ ഖലബും മിൻ സുജാജ് എന്ന നാടകത്തിന്റെ സഹസംവിധായകനായും 1984ൽ ഇറങ്ങിയ വഹ്റും ലാ യൂഈദുക് എന്ന നാടകത്തിന്റെ സംവിധായകനായും പ്രവർത്തിച്ചു. നിരവധി നാടകങ്ങളുടെ നിർമ്മാതാവുമായിരുന്നു. 1949 ജനുവരി ഒന്നിനാണ് ജനിച്ചത്. നടൻ, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ നിരവധി സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP