Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈത്തിലുള്ളവർക്ക് ഇനി മാതാപിതാക്കളെ കുടുംബ വിസയിൽ കൊണ്ടുവരാനാകില്ല; പ്രവാസികൾക്ക് തിരിച്ചടിയാകുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിലാകും

കുവൈത്തിലുള്ളവർക്ക് ഇനി മാതാപിതാക്കളെ കുടുംബ വിസയിൽ കൊണ്ടുവരാനാകില്ല; പ്രവാസികൾക്ക് തിരിച്ചടിയാകുന്ന പുതിയ നിയമം ഉടൻ പ്രാബല്യത്തിലാകും

സ്വന്തം ലേഖകൻ

കുവൈറ്റ്: പ്രവാസികൾക്ക് തിരിച്ചടിയായി കുവൈത്തിൽ പുതിയ തീരുമാനം.രാജ്യത്തേക്ക് ഇനി മുതൽ രക്ഷിതാക്കളെ കുടുംബവിസയിൽ കൊണ്ടുവരാൻ അനുവദിക്കില്ല. കുവൈത്തിൽ പ്രവാസികൾക്ക് നേരത്തെ കുടുബ വിസയിൽ മാതാപിതാക്കളെ കൊണ്ടു വരാമായിരുന്നു. ഈ നിയമത്തിനാണ് ഇപ്പോൾ ഭേദഗതി കൊണ്ട് വരുന്നത്.

അവശ്യമെങ്കിൽ മാതാപിതാക്കളെ ഒരു മാസത്തെ സന്ദർശക വിസയിൽ കൊണ്ടുവരാം. ബിസിനസ് ആവശ്യാർഥമുള്ള സന്ദർശകർക്കും ഒരുമാസ കാലാവധിയുള്ള വിസയ്ക്ക് മാത്രമാണ് അനുവദിയുള്ളത്. പുതിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും.

അതേസമയം കുടുംബവിസയിൽ ഭാര്യയെയും മക്കളെയും കുവൈത്തിൽ കൊണ്ടുവരുന്നതിനും നിലനിർത്തുന്നതിനും വിലക്കില്ല. മാതാപിതാക്കളെ സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 കുവൈത്ത് ദിനാർ ശമ്പളം വേണം. ഭാര്യയെയും മക്കളെയും കൊണ്ടുവരാൻ 250 ദിനാർ മതി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP