Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുവൈത്തിൽ സന്ദർശക വിസയിലെത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയേക്കും; റമദാന് മുൻപ് പ്രാബല്യത്തിൽ വരുത്താൻ സാധ്യത

കുവൈത്തിൽ സന്ദർശക വിസയിലെത്തുന്നവർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയേക്കും; റമദാന് മുൻപ് പ്രാബല്യത്തിൽ വരുത്താൻ സാധ്യത

കുവൈത്തിൽ സന്ദർശക വിസയിലെത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കാനുള്ള തീരുമാനം റമദാന് മുൻപ് പ്രാബല്യത്തിൽ വരുമെന്ന് സൂചന. റമദാനിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യത മുന്നിൽ കണ്ടു രണ്ടു മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരുത്താനാണ് നീക്കം നടക്കുന്നത്.

സന്ദർശകവിസയിൽ കുവൈത്തിൽ എത്തുന്നവർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാക്കുന്ന ബിൽ കഴിഞ്ഞ ദിവസമാണ് പാസ്സായത്. ഭൂരിഭാഗം എം പി മാരും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു.സന്ദർശകവിസയിൽ എത്തി ചികിത്സ തേടുന്ന വിദേശികളുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇതിനെതിരെ പാർലമൈന്റിൽ ചർച്ച സജീവമായത്.

മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചാലാണ് നിയമം പ്രാബല്യത്തിലാവുക. ഇൻഷുറൻസ് തുക സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും റമദാൻ ആരംഭിക്കുന്നതിനു മുൻപ് നിർദ്ദേശം നിയമമാക്കി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തര മന്ത്രാലയമെന്നാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP