Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോട്ടലുകൾ, ലാബുകൾ, പാർക്കുകൾ, നഴസ്‌റി തുടങ്ങിയ പതിനഞ്ചോളം മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് വിലക്ക്; ലേഡീസ് സലൂൺ , സ്ത്രീകൾക്കായുള്ള വസ്ത്രവ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുരുഷന്മാരെ ജോലിക്ക് വയ്ക്കുന്നതിനും വിലക്ക്; കുവൈത്തിൽ പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ

ഹോട്ടലുകൾ, ലാബുകൾ, പാർക്കുകൾ, നഴസ്‌റി തുടങ്ങിയ പതിനഞ്ചോളം മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് വിലക്ക്; ലേഡീസ് സലൂൺ , സ്ത്രീകൾക്കായുള്ള വസ്ത്രവ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പുരുഷന്മാരെ ജോലിക്ക് വയ്ക്കുന്നതിനും വിലക്ക്; കുവൈത്തിൽ പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ

കുവൈറ്റിൽ 15 തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് മാൻപവർ അഥോറിറ്റി വിലക്കേർപ്പെടുത്തി.കുവൈത്തിൽ 15 തൊഴിൽ മേഖലകളിൽ സ്ത്രീകൾക്ക് രാത്രി ജോലിക്ക് വിലക്ക്. കുവൈത്ത് മാൻ പവർ അഥോറിറ്റിയാണ് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നത്. ഇതനുസരിച്ച് ഹോട്ടലുകൾ, ഫാർമസികൾ മെഡിക്കൽ ലാബുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, നിയമ സ്ഥാപനങ്ങൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, ഭിന്നശേഷിക്കാരുടെ പരിപാലന കേന്ദ്രങ്ങൾ, നഴ്സറികൾ, തീയേറ്ററുകൾ, ടി.വി. റേഡിയോ സ്റ്റേഷനുകൾ കൂടാതെ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പ്രവർത്തിക്കുന്ന കടകൾ എന്നിവിടങ്ങളിൽ രാത്രിയിലെ ഷിഫ്റ്റ് ജോലിക്ക് കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കും.

അതേസമയം ബാങ്കുകൾ, റെസ്റ്റാറന്റുകൾ, കോ-ഓപ്പറേറ്റീവ് സ്റ്റോറുകൾ, വനിതാ ബുട്ടി സലൂണുകൾ, ട്രാവൽ ഏജൻസികൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ റംസാൻ മാസം ഒഴികെ അർധരാത്രി വരെ സ്ത്രീകൾക്കു ജോലി ചെയ്യാം.രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയും വാഹന സൗകര്യവും ഒരുക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്.

അതേസമയം നിർമ്മാണ മേഖലകളിലും, പെയിന്റ് കടകൾ, ആസ്ബസ്റ്റോസ് നിർമ്മാണം, ക്ലോറിൻ, സോഡ, വളം നിർമ്മാണ ശാലകൾ, ഫാക്ടറികൾ, ഖനികൾ, അറവുശാലകൾ, കീടനാശിനി - ഇഷ്ടിക നിർമ്മാണ ശാലകൾ, അഗ്‌നിശമന ജോലികൾ, എണ്ണ ഖനനം തുടങ്ങിയ മേഖലകളിലെ ജോലികൾക്ക് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തി.

ലേഡീസ് സലൂൺ , സ്ത്രീകൾക്കായുള്ള വസ്ത്രവ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുരുഷന്മാരെ ജോലിക്കു വയ്ക്കരുതെന്നും ഉത്തരവുണ്ട്വിവാഹ മോചിതയായ സ്ത്രീകൾക്ക് അവരുടെ 'ഇദ്ദ' കാലമായ നാല് മാസവും പത്ത് ദിവസം ശമ്പളത്തോടെ അവധി നൽകേണ്ടതാണ്. കുട്ടികളുള്ള സ്ത്രീകൾക്ക് കുട്ടികളെ മുലയൂട്ടാൻ ദിവസവും രണ്ട് മണിക്കൂർ തൊഴിലുടമകൾ സമയം അനുവദിക്കണം. കുട്ടികൾക്ക് രണ്ട് വയസ് പ്രായമാകുന്നത് വരെയാണ് ഈ ഇളവ് ലഭിക്കുക. രാത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് യാത്രാ സൗകര്യവും സുരക്ഷയും നൽകൽ തൊഴിലുടമയുടെ കടമയാണെന്നും മാൻപവർ അഥോറിറ്റി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP