Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസികൾക്ക് ആവേശം പകർന്ന് യൂത്ത് ഇന്ത്യ നീന്തൽ മൽസരം; അബ്ബാസിയ സോണിന് ചാമ്പ്യൻഷിപ്പ്

പ്രവാസികൾക്ക് ആവേശം പകർന്ന് യൂത്ത് ഇന്ത്യ നീന്തൽ മൽസരം; അബ്ബാസിയ സോണിന് ചാമ്പ്യൻഷിപ്പ്

കുവൈത്ത് സിറ്റി: പ്രവാസി മലയാളികൾക്കായി യൂത്ത് ഇന്ത്യ സംഘടിപ്പിച്ച നീന്തൽ മൽസരം മൽസരവീര്യത്തോടൊപ്പം വേനൽ ചൂടിൽ വെന്തുരുകുന്ന പ്രവാസികൾക്ക് കുളിർമ പകർന്ന അനുഭവമായി. അബ്ബാസിയ, ഫർവാനിയ, സാൽമിയ, ഫഹാഹീൽ എന്നീ സോണുകളിലെ മൽസരാർത്ഥികൾ ഏറ്റുമുട്ടിയ വാശിയേറിയ മൽസരങ്ങൾക്കൊടുവിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി അബ്ബാസിയ സോൺ, സോൺ ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കിയപ്പോൾ ഫഹാഹീൽ സോൺ റണ്ണേഴ്‌സ് അപ് ട്രോഫി നേടി.

25 മീറ്റർ ഫ്രീസ്റ്റൈൽ മൽസരങ്ങളിൽ ഫഹാഹീൽ സോണിലെ റംഷാദ് ഒന്നാം സ്ഥാനം നേടിയപ്പോൾ അബ്ബാസിയ സോണിലെ പ്രജോയ് രണ്ടാം സ്ഥാനവും റിച്ചാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

25 മീറ്റർ ബാക്ക് സ്‌ട്രോക്ക് മൽസരത്തിൽ അബ്ബാസിയ സോണിലെ മാർട്ടിൻ വർഗ്ഗീസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഫഹാഹീൽ സോണിലെ റംഷാദ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈയിനത്തിൽ ഫഹാഹീൽ സോണിലെ തന്നെ സൽമാൻ മൂന്നാം സ്ഥാനം നേടി. റിലേ മൽസരത്തിൽ ഫഹാഹീൽ ടീം ഒന്നാം സ്ഥാനവും അബ്ബാസിയ ടീം രണ്ടാം സ്ഥാനവും നേടി. ഫർവ്വാനിയ ടീം മൂന്നാമതെത്തി. ആവേശകരമായ വാട്ടർപോളോ മൽസരത്തിൽ ഫർവ്വാനിയ ടീമിനെ കീഴടക്കി അബ്ബാസിയ സോൺ ഒന്നാം സ്ഥാനക്കാരായി.

കുവൈത്ത് സ്‌പോർടിങ് ക്ലബ് സ്വിമ്മിങ് പൂളിൽ സംഘടിപ്പിച്ച മൽസരത്തിലെ വിജയികളായ അബ്ബാസിയ സോൺ കെ.ഐ.ജി പ്രസിഡണ്ട് കെ.എ സുബൈറിൽ നിന്നും വിന്നേഴ്‌സ് ട്രോഫി ഏറ്റുവാങ്ങി. യൂത്ത് ഇന്ത്യ പ്രസിഡണ്ട് റഫീഖ് ബാബു റണ്ണേഴ്‌സ് അപ് ട്രോഫി ഫഹാഹീൽ സോണിന് സമ്മാനിച്ചു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഷാഫി പി.ടി, സ്പോർട്സ് കൺവീനർ നൗഫൽ എം.എം, അബ്ദുറസാഖ് നദ്‌വി, എൻ.പി അബ്ദുറസാഖ് എന്നിവർ വ്യക്തിഗത മെഡലുകൾ വിതരണം ചെയ്തു. ഷാഫി കോയമ്മ, മഹ്‌നാസ് മുസ്തഫ എന്നിവർ ഡോക്യുമെന്റേഷൻ നിയന്ത്രിച്ചു. നൗഷാദ് വി.വി, സാജിദ് എ.സി, ഫൈസൽ വടക്കേക്കാട്, സാബിക്ക്, നൗഷർ, മുഹമ്മദ് സലീം, ഫായിസ് കെ.വി, ലായിക് അഹമ്മദ്, ഷഫീഖ് എന്നിവർ മൽസരങ്ങൾ നിയന്ത്രിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP