Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ത്യാഗത്തിന്റെ സ്മരണയോടെ പെരുന്നാൾ നമസ്‌കാരം നടത്തി

ത്യാഗത്തിന്റെ സ്മരണയോടെ പെരുന്നാൾ നമസ്‌കാരം നടത്തി

കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യവകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിവിധ സ്ഥലങ്ങളിലെ മസ്ജിദുകളിൽ പെരുന്നാൽ നമസ്‌കാരം സംഘടിപ്പിച്ചു. ത്യാഗത്തിന്റെ ചിന്തകൾ കണ്ടെത്താനും പകർത്താനും ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെ ചരിത്രം മാത്രമതി.

സമൂഹത്തിലെ വേദനകൾ മനസ്സിലാക്കി ആശ്വാസം മേകാനും സമാധാനിപ്പിക്കാനും വിശ്വാസികളുടെ ബാധ്യതയാണ്. വലിയ പ്രളയത്തിലൂടെ സകലതും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് തണലേകുന്നതിന് നാം മുന്നിലാകണം, പെരുന്നാൽ ഖുതുബകളിൽ ഖതീബുമാർ വിശദീകരിച്ചു. സ്തീകളും കുട്ടികളുമടക്കം നൂറ്കണക്കിന് ആളുകളാണ് പെരുന്നാൽ നമസ്‌കാരത്തിന് പങ്കെടുത്തത്.

സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റ് സ്‌കൂളിന് (സീനിയർ ബ്രാഞ്ച്) സമീപത്തെ അബ്ദുല്ല അൽ വുഹൈബ് പള്ളിയിലെ പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബയ്ക്കും യുവപണ്ധിതൻ മുഹമ്മദ് അരിപ്ര നേതൃത്വം നൽകി. സബാഹിയ്യ ത്വിഫ്‌ള അസ്സഹബി പള്ളിയിൽ സി.കെ അബുല്ലത്തീഫ് റഷീദിയും ജഹ്‌റഅൽ മുഅ്തസിം പള്ളിയിൽ മുര്ഷിദ് അരീക്കാടും മങ്കഫിലെ ഫാത്വിമ അൽ-അജ്മി പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങളും മെഹ്ബൂലയിലെ നാസർ സ്പോർട്സ് കേന്പ് പള്ളിയില് മുഹമ്മദ് ഷരീഫ് അസ്ഹരിമണ്ണാര്ക്കാടും നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP