Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബലിപ്പെരുന്നാൾ സുദിനം മാനവ സമൂഹത്തിന് പ്രതീകം; പി. എൻ. അബ്ദുല്ലത്തീഫ് മദനി

ബലിപ്പെരുന്നാൾ സുദിനം മാനവ സമൂഹത്തിന് പ്രതീകം; പി. എൻ. അബ്ദുല്ലത്തീഫ് മദനി

അബ്ബാസിയ: ആദർശ പുരുഷനായ ഇബ്രാഹിം (അ) ദൈവിക കല്പന സർ വ്വാത്മനാ അനുസരിച്ച് കൊണ്ട് പുത്രന് ഇസ്മാഈലിനെ ബലികൊടുക്കാൻ തയ്യാറായ മഹാത്യാഗത്തിന്റെ ചരിത്ര സാക്ഷ്യമത്രെ ബലിപ്പെരുന്നാളെന്ന് പി.എൻ.അബ്ദുൽ ലത്തീഫ് മദനി പ്രസ്താവിച്ചു. അബ്ബാസിയ ദാറുസ്സിഹ പോളിക്ലിനിക് ഗ്രൌണ്ടിൽ കുവൈത്ത് കേരള ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹ് ഖുതുബ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിശ്ചയ ദാർഢ്യതയുടെയും സത്യസന്ധതയുടെയും ആത്മസംസ്‌കരണ ത്തിന്റെയും  ലോകോത്തര മാതൃകയായി അല്ലാഹു ഇബ്രാഹിം നബി(അ)യെ പരിചയപ്പെടുത്തി. നിഷ്‌കാമ കർമ യോഗിയായ ഇബ്രാഹിം നബി(അ) മാനവകുലത്തിന് മാതൃകയാണെന്ന് പ്രഖ്യാപിച്ചു. ആ പിതാവിന്റെ പൈതൃകവുമായി ഇസ്മാഈലി(അ)ന്റെ സന്താന പരമ്പരകളിൽ അന്ത്യപ്രവാചകന് മുഹമ്മദ് (സ്വ) ജനിക്കുന്നു. നിരക്ഷരനായ പ്രവാചകന് മുഹമ്മദ് (സ്വ) അക്ഷര ലോകത്ത് അത്ഭുതം തീർത്തവരെയെല്ലാം അന്നും ഇന്നും ആശ്ചര്യപ്പെടുത്തുന്ന സന്ദേശവുമായി കടന്നു വന്നു.
അല്ലാഹു അക്‌ബർ അല്ലാഹു അക്‌ബർ അത്യുന്നതനായ ദൈവം ഒരുവനാണ്. അവന് തുല്യമായി ആരുമില്ല. അവന് ഒരാളുടെ സന്താനമായി പിറന്നവനല്ല. അവന് ഒരു സന്താനത്തിനും ജന്മം നല്കിയിട്ടില്ല. പ്രപഞ്ച മഹാ വിസമയത്തിന്റെ സ്രഷ്ടാവായ അവന്നാകുന്നു ആരാധനകൾ മുഴുവനും. ഈ മഹത്തായ ഏകദൈവ സന്ദേശമാകുന്നു ബലിപ്പെരുന്നാൾ അത്യുച്ചത്തിൽ ഉത്‌ഘോഷിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിലായി പതിനൊന്ന് സ്ഥലങ്ങളിൽ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഈദ് ഗാഹുകൾ സംഘടിപ്പിച്ചു. സാൽമിയ െ്രെപവറ്റ് എഡ്യൂക്കേഷൻ പാർക്ക് ഗ്രൌണ്ടിൽ മുഹമ്മദ് അഷ്‌റഫ് മദനി എകരൂലും, ഫഹാഹീലിൽ ഗൾഫ് ഇന്ത്യൻ സ്‌കൂൾ ഗ്രൌണ്ടിൽ മുജീബുറഹ് മാൻ സ്വലാഹിയും, ഫർവാനിയ ഗാർഡന് സമീപത്തുള്ള ഗ്രൌണ്ടിൽ സി പി അബ്ദുൽ അസീസും അബൂഹലീഫ ഫാർമസിക്ക് സമീപമുള്ള ഫുട്‌ബോൾ ഗ്രൌണ്ടിൽ ഹാഫിദ് മുഹമ്മദ് അസ് ലമും, മംഗഫ് മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടിൽ സ്വലാഹുദ്ദീൻ സ്വലാഹിയും, ജഹ്‌റ അൽ ഒർഫ് ഹോസ്പിറ്റലിന് എതിർ വശത്തുള്ള ഗ്രൌണ്ടിൽ അബ്ദുസ്സലാം സ്വലാഹിയും, ഹവല്ലി ജംഇയ്യക്ക് എതിർ വശത്തുള്ള  പാർക്കിന് സമീപം ശമീര് അലി എകരൂലും, ശര്ഖ് പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപത്തുള്ള ഗ്രൌണ്ടിൽ ശമീർ മദനിയും,  ഖൈത്താൻ മലയാളം ഖുത്ബ നടക്കുന്ന പള്ളിയുടെ സമീപമുള്ള ഗ്രൌണ്ടിൽ സൈതലവി സുല്ലമിയും, മഹബൂലയിൽ  മലയാളം ഖുത്ബ നടക്കുന്ന മസ്ജിദ് നാഫിഅ് ല് ഹാഫിദ് സാലിഹ് സുബൈറും,  ഖുത്ബക്കും നമസ്‌കാരത്തിനും നേതൃത്വം നല്കി. ഈദുഗാഹുകളിൽ സ്ത്രീകളും കുട്ടികളുമടക്കം ധാരാളം ആളുകൾ പങ്കെടുക്കുകയും പരസ്പരം ഈദ് ആശംസകൾ പങ്കിടുകയും ചെയ്യുകയുണ്ടായി. തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ ഉദ്ഹിയത് കർമം നടന്നു.

 










കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP