Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇസ്‌ലാഹി സെന്റർ ഇസ്‌ലാമിക് ഗ്രൂപ്പ് സംയുക്ത ഈദ് ഗാഹുകൾ ഒമ്പത് സ്ഥലങ്ങളിൽ

ഇസ്‌ലാഹി സെന്റർ ഇസ്‌ലാമിക് ഗ്രൂപ്പ് സംയുക്ത ഈദ് ഗാഹുകൾ ഒമ്പത് സ്ഥലങ്ങളിൽ

കുവൈത്ത് : ഇന്ത്യൻ ഇസ്‌ലാഹി സെന്ററും (ഐ.ഐ.സി) കേരള ഇസ്‌ലാമിക് ഗ്രൂപ്പും (കെ.ഐ.ജി) സംയുക്തമായി കുവൈത്തിൽ ഒമ്പത് സ്ഥലങ്ങളിൽ ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നു. അബ്ബാസിയ യുനൈറ്റഡ് സ്‌കൂളിന് സമീപം മുഹമ്മദ് അരിപ്ര, സാൽമിയ പാർക്കിൽ ഫൈസൽ മഞ്ചേരി, ഫഹാഹീൽ ബലദിയ പാർക്കിൽ സക്കീർ ഹുസൈൻ തുവ്വൂർ, ഫർവാനിയ പാർക്കിൽ ഇബ്രാഹിം കുട്ടി സലഫി, സിറ്റി ബലദിയ്യ പാർക്കിൽ നിയാസ് ഇസ്‌ലാഹി, മംഗഫ് കംബ്രിഡ്ജ് സ്‌കൂളിന് സമീപം അബ്ദുന്നാസർ മുട്ടിൽ, റിഗ്ഗഈ പെട്രോൾ പമ്പിന് സമീപം പാർക്കിൽ എസ്.എം ബഷീർ, ജഹ്‌റ മസ്ജിദ് അൽ മുഅ്തസിമിൽ മുർശിദ് അരീക്കാട്, മഹ്ബൂല ഫുഡ്‌ബോൾ കോർട്ടിൽ അനീസ് ഫാറൂഖി എന്നിവർ പെരുന്നാൾ നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകും.

നമസ്‌കാരം സമയം രാവിലെ 5.14 നാണ്. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ മാസം 26 ന് കുവൈത്തിലെ ഇമാം അൽ സാദിഖ് പള്ളിയിൽ നടന്ന ചാവേർ സ്‌ഫോടനത്തെ തുടർന്ന് ശക്തമായ
പൊലീസ് കാവലിലാണ് കഴിഞ്ഞ രണ്ട് വെള്ളിയാഴ്ചകളിലും പള്ളികളിൽ ജുമുഅ നമസ്‌കാരങ്ങൾ നടന്നത്. കഠിന നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഇപ്രാവശ്യം ഈദ് ഗാഹുകൾ സംഘാടകർ ഒരുക്കുന്നത്.

തുറസായ സ്ഥലത്ത് സ്ത്രീകളടക്കമുള്ളവർ അണിനിരന്ന് പെരുന്നാൾ നമസ്‌കാരം നിർവ്വഹിക്കലാണ് പ്രവാചക ചര്യയും സുന്നത്തായ കർമ്മവും എന്നതിനാലാണ് ഈദ് ഗാഹുകൾ സംഘടിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP