Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുവൈറ്റ് മഹാഇടവക പുറത്തിറക്കിയ കൊയ്ത്ത് ക്രീസ്തീയ ഭക്തിഗാനം സോഷ്യൽമീഡിയയും ഏറ്റെടുത്തു; 75ൽ അധികം അംഗങ്ങൾ ചേർന്ന് ആലപിച്ച ഗാനം കേൾക്കാം

കുവൈറ്റ് മഹാഇടവക പുറത്തിറക്കിയ കൊയ്ത്ത് ക്രീസ്തീയ ഭക്തിഗാനം സോഷ്യൽമീഡിയയും ഏറ്റെടുത്തു; 75ൽ അധികം അംഗങ്ങൾ ചേർന്ന് ആലപിച്ച ഗാനം കേൾക്കാം

സെന്റ് .ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് മഹാഇടവകയുടെ ഈ വർഷത്തെ ആദ്യ ഫല പെരുന്നാളിനോട് അനുബന്ധിച്ചു തയ്യാറാക്കിയ 'കൊയ്ത്ത് ' എന്ന ഗാനംപുറത്തിറങ്ങി .ക്രിസ്തിയ ഭക്തി ഗാന രംഗത്ത് പ്രശസ്തനായികൊണ്ടിരിക്കുന്ന ടൈറ്റസ് മാത്യുവാണ് ഈ ഗാനത്തിന് രചനയും സംഗീതവുംനിർവഹിച്ചിരിക്കുന്നത് .കുവൈറ്റ് മഹാഇടവകയിലെ ഗായകസംഘത്തിലെ കുട്ടികളുംമുതിർന്നവരും ഉൾപ്പെടെ 75 ൽ അധികം അംഗങ്ങൾ ചേർന്നാണ് ഈ ഗാനംആലപിച്ചിരിക്കുന്നത്.

നവംബർ 3 വെള്ളിയാഴ്ച ഇന്ത്യൻ സെൻട്രൽ സ്‌കൂൾഅബ്ബാസിയയിൽ വെച്ച് നടക്കുന്ന ആദ്യഫലപ്പെരുന്നാളിനോട് അനുബന്ധിച്ചാണ് ഈഗാനം പുറത്തിറക്കിയിട്ടുള്ളത് .സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രതികരണമാണ്'കൊയ്ത്ത് ' നേടിക്കൊണ്ടിരിക്കുന്നത് .

മഹായിടവക വികാരി ഫാ:ജേക്കബ് തോമസ് ,സഹവികാരി ഫാ:ജിജു ജോർജ് ,ഇടവകട്രസ്റ്റി അജീഷ് എം തോമസ് ,ഇടവക സെക്രട്ടറി എബ്രഹാം സി അലെക്സ്,ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ പി.ജി അലക്സാണ്ടർ ,ഹാർവെസ്റ്റ്‌ഫെസ്റ്റിവൽ ഫിനാൻസ് കൺവീനർ ജേക്കബ് വി ജോബ് ,ഹാർവെസ്റ്റ് ഫെസ്റ്റിവൽപ്രോഗ്രാം കൺവീനർ അനീഷ് തോമസ് ,പബ്ലിസിറ്റി കൺവീനർമാരായ മനോജ് അബ്രഹാം,അബി അലക്സാണ്ടർ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു .

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP