Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റ് ഇവാഞ്ചെലിക്കൽ ചർച്ച് സേവിനി സമാജം സെമിനാർ സംഘടിപ്പിച്ചു

കുവൈറ്റ് ഇവാഞ്ചെലിക്കൽ ചർച്ച് സേവിനി സമാജം സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് പാരിഷ്സേവിനി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഏക ദിന സെമിനാർനവംബർ 09 ശനി രാവിലെ ഒൻപതു മണിമുതൽ ഉച്ചക്ക് ഒരു മണി വരെഎൻ ഇ സി കെ, കെ ടി എം സി സി ഹാളിൽ വച്ചു നടത്തപ്പെട്ടു.സെമിനാർ കുവൈറ്റ് ഇടവക വികാരി റവ. ജോൺ മാത്യു ഉത്ഘാടനംചെയ്തു.

ലെനി അനിത തോമസിന്റെ പ്രാർത്ഥനയോടെ ആണ്സെമിനാറിന് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന സെമിനാറിന് സഭയുടെയുവജന ബോർഡ് സെക്രട്ടറി റവ അനീഷ് മാത്യു ''ദൈവീക
ലക്ഷത്തിനായി ജീവിക്കുക'' എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു..സേവിനി സമാജം അംഗങ്ങക്കായി ക്വിസ്സ് മത്സരം നടത്തപ്പെട്ടു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സേവിനി സമാജംഅംഗങ്ങൾ ഗാന ശ്രുശ്രുഷക്ക് നേതൃത്വം നൽകി. കൂടാതെ സോളോസോങ്സ്, തുടങ്ങിയ വിവിധ പരിപാടികളും അവതരിപ്പിച്ചു . സിസി ജോൺ തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു. മറിയാമ്മഉമ്മന്റെ പ്രാർത്ഥനയോടും റവ. ജോൺ മാത്യുവിന്റെ
ആശീർവാദത്തോടും സെമിനാർ സമാപിച്ചു. .അനു ജോർജ്വറുഗ്ഗീസ് സ്വാഗതവും ജയമോൾറോയ് നന്ദിയും പ്രകാശിപ്പിച്ചു.ഇടവക ഭരണ സമിതി അംഗങ്ങളുംസെമിനാറിൽ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP