Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശാസ്ത്ര ലോകം ഖുർആനിക ആശയങ്ങളെ സത്യപ്പെടുത്തുന്നു; സാബിക് പുല്ലൂർ

ശാസ്ത്ര ലോകം ഖുർആനിക ആശയങ്ങളെ സത്യപ്പെടുത്തുന്നു; സാബിക് പുല്ലൂർ

കുവൈത്ത് : വിശുദ്ധ ഖുർആൻ മുന്നോട്ടുവെക്കുന്ന ശാസ്ത്ര പരാമർശങ്ങളെ ഓരോന്നായി ശാസ്ത്ര ലോകം സത്യപ്പെടുത്തി പുലർന്നുവരുന്നുവെന്ന് മുജാഹിദ് സ്റ്റുഡൻസ് മൂവ്‌മെന്റ് (എം.എസ്സ്.എം) മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡന്റ് സാബിക് പുല്ലൂർ വ്യക്തമാക്കി. ഇന്ത്യൻ ഇസ്ലാഹി സെന്റർ മസ്ജിദുൽ കബീറിൽ സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ സമ്പൂർണ്ണ പരീക്ഷയായ 'വെളിച്ചം' സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സമാധാനന്തരീക്ഷം കെട്ടിപ്പടുക്കാൻ ഖുർആനിക ജീവിതത്തിലൂടെ സാധ്യമാകൂ. അസഹിഷ്ണുതള്ളവരും വിവേകമില്ലാത്തവരുമായ ആളുകൾ ഖുർആനിനെതിരെ അമ്പയ്തുകൊണ്ടിരിക്കുമ്പോൾ ഒരു ഭാഗത്ത് സത്യ ഗ്രന്ഥത്തെ മനസ്സിലാക്കി ഇസ്ലാമിലേക്ക് കുടിയേറുന്നവർ കൂടിവരികയാണ്. അനിയന്ത്രിതമായ ജീവിത യാത്രയിൽ ഖുർആനിനെ മുറുകെ പിടിച്ച് ജീവിതത്തെ നിയന്ത്രണ വിധേയമാക്കണമെന്ന് സാബിക് സൂചിപ്പിച്ചു.
ഐ.ഐ.സി പ്രസിഡന്റ് മുഹമ്മദ് അരിപ്ര അധ്യക്ഷത വഹിച്ചു. വി.എ മൊയ്തുണ്ണി, മുഹമ്മദ് റഫീഖ് കൊയിലാണ്ടി എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ലൈവ് ക്വിസ്സിന് ദഅ#്‌വ സെക്രട്ടറി എഞ്ചി. സി.കെ അബ്ദുൽല്ലത്തീഫ് നേതൃത്വം നൽകി. ജന. സെക്രട്ടറി എഞ്ചി. അൻവർ
സാദത്ത്, വെളിച്ചം സെക്രട്ടറി യൂനുസ് സലീം, ടി.എം അബ്ദുറഷീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിഹാൽ റഷീദ് ഖിറാഅത്ത് നടത്തി.



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP