Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെന്റ്‌തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവക വികാരി റവ. സജി എബ്രാഹാമിനു യാത്ര അയപ്പ് നല്കി

സെന്റ്‌തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവക വികാരി റവ. സജി എബ്രാഹാമിനു യാത്ര അയപ്പ് നല്കി

സെന്റ്‌തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവക വികാരി റവ. സജിഎബ്രാഹാമിനും കുടുംബത്തിനും ഏപ്രിൽ 13 നു എൻ. ഇ. സി. കെ. ചർച്ച്ആൻഡ് പാരിഷ് ഹാളിൽ വച്ച് വൈകിട്ട് 6.45 ന് യാത്ര അയപ്പു നല്കി.വെള്ളിയാഴ്ച വൈകിട്ട് ആരാധനക്കുശേഷം ആയിരുന്നു യാത്ര അയപ്പുയോഗംക്രമീകരിച്ചിരുന്നത്.

ഇടവക വൈസ് പ്രസിഡന്റ് ജാർജ്ജ് വർഗീസിന്റെഅദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി . എ. ജി. ചെറിയാൻസ്വാഗതവും ട്രഷാർ . റെജു ഡാനിയേൽ നന്ദിയും പ്രകാശിപ്പിച്ചു. ഇടവകവൈസ് പ്രസിഡന്റ് . ജോർജ്ജ് വർഗീസ്, അക്കൗണ്ടന്റ് . ബിജു സാമുവേൽഎന്നിവർ ഇടവകക്കുവേണ്ടി ഉപഹാരങ്ങൾ നല്കി ആദരിച്ചു.

തോമസ്. എം.ജോൺ, .ബോണി. കെ. എബ്രഹാം, ലെനി തോമസ്, . ബോബിചെറിയാൻ, . എബ്രഹാം മാത്യു, . ജോർജ്ജ് ചെറിയാൻ, പ്രഫ. തോമസ്വർഗീസ്, . മാത്യു ജോർജ്ജ്, . ഒ. ജി. മാത്യു ഇടിക്കുള എന്നിവർആശംസകൾ അർപ്പിച്ചു സംസാരിച്ചു. സഭയുമായി ചേർന്നു വിവിധ കാരുണ്യ
പ്രവർത്തനങ്ങളെ ഏവരും പ്രത്യേകം പ്രശംസിച്ചു. തുടർന്നു റവ.സജിഎബ്രാഹാമും സഹധർമണി . സിന്ധു സജിയും കുവൈറ്റ് ഇടവക നല്കിയഎല്ലാ സ്‌നേഹത്തിനും കരുതലിനായും നന്ദി കരേറ്റി. ഇടവകയുടെ ക്വയർഗാനശുശ്രൂഷക്കു നേതൃത്വം നല്കി.

ജോൺ തോമസിന്റെ പ്രാർത്ഥനയോടെയോഗം പര്യവസാനിച്ചു. റവ. സജി എബ്രഹാം കഴിഞ്ഞ മൂന്നു വർഷമായികുടുംബമായി കുവൈറ്റിൽ താമസിച്ചു ഇടവക വികാരിയായി ആത്മീയശുശ്രൂഷകൾ ചെയ്തു വരികയായിരുന്നു. കൂടാതെ ക്രൈസ്തവ സഭകളുടെകൂട്ടായ്മയായ കെ. ഇ. സി. എഫ് ന്റെ 2016-17 ൽ പ്രസിഡന്റായും സേവനംഅനുഷ്ഠിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP