Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുവൈറ്റ് ഇവാൻജലിക്കൽ ചർച്ച് - ഇടവകദിനം ആഘോഷിച്ചു

കുവൈറ്റ് ഇവാൻജലിക്കൽ ചർച്ച് - ഇടവകദിനം ആഘോഷിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി :- സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്ഇടവകയുടെ 54-ാം വാർഷികം 2019 സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകിട്ട് എൻ ഇസി കെ യിലെ സൗത്ത് ടെന്റിൽ വെച്ച് ആഘോഷിച്ചു . വികാരി റെവ. ജോൺ മാത്യുഅധ്യക്ഷ്യത വഹിച്ചു . ഇടവക യൂത്ത് യൂണിയൻ സെക്രട്ടറി റിനിൽ . ടി . മാത്യു ന്റെപ്രാത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജോയിന്റ് സെക്രട്ടറി റോയ് ഉമ്മൻ സ്വാഗതംആശംസിച്ചു.

ഇടവക ദിന സ്‌തോത്ര ആരാധനക്ക് റവ . ജോൺ മാത്യു നേത്രത്വംനൽകി. പ്രതിനിധി സഭ അംഗം ജോർജ് വര്ഗീസ് ഇടവക ചരിത്രം അവതരിപ്പിച്ചു .വൈസ് പ്രസിഡന്റ് എ. ജി ചെറിയാൻ സഭ പ്രെസിഡിങ് ബിഷപ്പ് . മോസ്റ്റ് . റവ .തോമസ് എബ്രഹാം , സഭ പ്രതിനിധി സഭ അധ്യക്ഷൻ ബിഷപ്പ് റൈറ്റ്. റവ .എബ്രഹാം ചാക്കോ എന്നിവരുടെ ആശംസകൾ സമ്മേളനത്തിൽ വായിച്ചു.ജീസ്‌ജോർജ് ചെറിയാൻ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേത്രത്വം നൽകി . ഇടവക സേവിനിസമാജം സെക്രട്ടറി ജയ്‌മോൾ റോയിയുടെ പ്രാത്ഥനക്കു ശേഷം വികാരി റവ. ജോൺമാത്യു സന്ദേശം നൽകി.

സൺഡേ സ്‌കൂൾ ഹെഡ് മാസ്റ്റർ എബ്രഹാം മാത്യുസമാപന പ്രാർത്ഥനയും ഇടവക ട്രെഷറർ ബിജു സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു.സിജു അബ്രഹാമിന്റെ നേത്രത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു .ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 12 നു എൻ ഇ സി കെ യിലെ കെ ടി എംസി സി ഹാളിൽ വെച്ച് ധ്യാനയോഗവും ' സംഘടിപ്പിച്ചു . റവ. ലെവിൻ കോശി(വികാരി സെന്റ് പോൾസ് സി.എസ്‌ഐ ചർച്ച് അഹ്മദി) സന്ദേശം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP