നൂറ്റാണ്ടിന്റെ പാട്ടുകാരനെ ആദരിച്ചു നൊബേൽ ജൂറിയും; അമേരിക്കൻ കവിയും ഗായകനുമായ ബോബ് ഡിലനു സാഹിത്യ നൊബേൽ
October 13, 2016 | 04:58 PM IST | Permalink

സ്വന്തം ലേഖകൻ
സ്‌റ്റോക്ക്‌ഹോം: 2016ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം അമേരിക്കൻ കവിയും ഗായകനുമായ ബോബ് ഡിലന് നൽകാൻ സ്വീഡിഷ് അക്കാദമി തീരുമാനിച്ചു. അമേരിക്കൻ കാവ്യശാഖക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.
കവി,എഴുത്തുകാരൻ,ഗായകൻ എന്നീ നിലയിൽ ശ്രദ്ധയമായ സംഭാവനകൾ നൽകിയിട്ടുള്ള ഡിലൻ മികച്ച മനുഷ്യവകാശ പ്രവർത്തകൻ എന്ന നിലയിലും ശ്രദ്ധയമായ പ്രവർത്തനം നടത്തിയിട്ടുണ്ട്.
1960 മുതൽ സംഗീതരംഗത്ത് പ്രവർത്തിക്കുന്ന ഡിലൻ ഗ്രാമി,ഗോൾഡൺ ഗ്‌ളോബ്, പുലിസ്റ്റർ പുരസ്‌ക്കാരം തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. നൂറ്റാണ്ടിന്റെ ഗായകൻ എന്നറിയപ്പെടുന്ന ഡിലന്റെ പേര് സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു അംഗീകാരം പലരും പ്രതീക്ഷിച്ചിരുന്നില്ല. ഗായകനെന്ന രീതിയിലാണ് ബോബ് ഡിലൻ പേരെടുത്തത്. എന്നാൽ കവിയായും എഴുത്തുകാരനായും ഗാനരചയിതാവും അദ്ദേഹം സംഗീതാസ്വാദകർക്ക് മുന്നിൽ നിറഞ്ഞ് നിന്നു. പാശ്ചാത്യ സംഗീതത്തിന് വേറിട്ട ഭാവം നൽകി.
റോബർട്ട് അലൻ സിമ്മർമാൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. കവിയായ ഡിലൻ തോമ,ിന്റെ പേരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ബോബ് ഡിലൻ എന്ന പേര് സ്വീകരിച്ചത്. 1959 ൽ ആണ് ബോബ് ഡിലാൻ തന്റെ സംഗീത സപര്യ തുടങ്ങുന്നത്. പിന്നീട് ലോകം മുഴുവൻ അദ്ദേഹത്തിന്റെ ശബ്ദത്തിനും വരികൾക്കും വേണ്ടി കാതോർത്തു. അറുപതുകളായിരുന്നു അദ്ദേഹത്തിന്റെ പുഷ്‌കല കാലം. ജാപ്പനീസ് എഴുത്തുകാരനായ ഹറുകി മുറകാമിയും കെനിയൻ എഴുത്തുകാരൻ ഗൂഗി വാ തിയോങ്ങോയും ബെലാറസ് എഴുത്തുകാരി സ്വെറ്റലാന അലക്സിവിച്ച് തുടങ്ങിയവരും നബേൽ അന്തിമ പട്ടികയിൽ ഉണ്ടായിരുന്നു.
