Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്; സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം

എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്; സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം എഴുത്തുകാരൻ ആനന്ദിന് സമ്മാനിക്കും. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനിക്കും. എഴുത്തുകാരൻ വൈശാഖൻ അദ്ധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. മന്ത്രി എ.കെ.ബാലനാണ് വാർത്താസമ്മേളനത്തിൽ പുരസ്‌കാരം പ്രഖ്യാപിച്ചത്.

അഭയാർത്ഥികൾ, മരുഭൂമികൾ ഉണ്ടാകുന്നത്, വ്യാസനും വിഘ്നേശ്വരനും, ഗോവർദ്ധന്റെ യാത്രകൾ' എന്നിവ മുഖ്യനോവലുകളാണ്. 'വീടും തടവും, ഒടിയുന്ന കുരിശ്, ഇര, സംവാദം' എന്നിവ ചെറുകഥാസമാഹാരങ്ങളും 'ശവഘോഷയാത്ര' നാടകവുമാണ്. 'ഇടപെടലുകൾ, ആനന്ദിന്റെ ലേഖനങ്ങൾ, ജൈവമനുഷ്യൻ, വേട്ടക്കാരനും വിരുന്നുകാരനും, നഷ്ടപ്രദേശങ്ങൾ' എന്നിവ ഉപന്യാസ-പഠനഗ്രന്ഥങ്ങളാണ്. ചരിത്രം, രാഷ്ട്രീയം, സാമൂഹ്യശാസ്ത്രം എന്നിവ ആനന്ദിന്റെ കൃതികളുടെ അടിസ്ഥാനഘടകങ്ങളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP