Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാസി അധിനിവേശത്തിനെതിരെ തൂലികയെടുത്ത ഫ്രഞ്ചുകാരൻ മോദിയാനോയ്ക്ക് സാഹിത്യ നോബൽ; ഭീതിയുടെ സ്മരണകൾ മനുഷ്യമനസ്സിലേക്ക് ആവാഹിച്ച സാഹത്യകാരനെന്ന് പുരസ്‌കാര നിർണ്ണയ സമിതി

നാസി അധിനിവേശത്തിനെതിരെ തൂലികയെടുത്ത ഫ്രഞ്ചുകാരൻ മോദിയാനോയ്ക്ക് സാഹിത്യ നോബൽ; ഭീതിയുടെ സ്മരണകൾ മനുഷ്യമനസ്സിലേക്ക് ആവാഹിച്ച സാഹത്യകാരനെന്ന് പുരസ്‌കാര നിർണ്ണയ സമിതി

സ്റ്റോക്ക്‌ഹോം: സാഹിത്യത്തിനുള്ള 2014 ലെ നൊബേൽ സമ്മാനം ഫ്രഞ്ച് സാഹിത്യകാരൻ പാട്രിക് മോദിയാനോയ്ക്ക്. 210 നോമിനേഷനുകളാണ് ഇത്തവണ പുരസ്‌കാരനിർണയ സമിതിക്കു മുമ്പാകെ ലഭിച്ചത്. കടുത്ത മത്സരത്തിനൊടുവിലാണ് മോദിയാനോ നോബലിന് അർഹനായത്. ്ഫ്രാൻസിൽ നിന്ന് നൊബേൽ സ്വന്തമാക്കുന്ന 11ാമത്തെ വ്യക്തിയാണ് മോദിയാനോ.

രണ്ടാം ലോകമഹായുദ്ധത്തിന് രണ്ട് മാസത്തിന് ശേഷം പാരീസിലായിരുന്നു മോദിയാനോ ജനിച്ചത്. കുട്ടിക്കാലത്തെ അനുഭവങ്ങളിൽ വിടർന്ന സാഹിത്യ ജീവതമാണ് മോദിയാനോയുടെ കരുത്ത്. നാസി അധിനിവേശം തന്റെ രാജ്യത്തുണ്ടാക്കിയ കഷ്ട നഷ്ടങ്ങളും സ്വാധീനവും തന്റെ  കൃതികളിലൂടെ ഫ്രഞ്ച് സാഹിത്യകാരൻ വരച്ചു കാട്ടി. ഭീതി നിറഞ്ഞ ഈ സ്മരണകൾ തന്റെ കൃതികളിലൂടെ മനുഷ്യമനസ്സുകളിലെത്തിക്കാൻ മോദിയാനോയ്ക്ക് കഴിഞ്ഞെന്നാണ് നോബൽ അവാർഡ് സമിതിയുടേയും വിലയിരുത്തൽ.

ലെ ഹെർബെ ദെ ന്യൂട്ട്, ലെ ഹൊറൈസൺ, നൈറ്റ് റൗണ്ട്‌സ്, റിങ് റോഡ്‌സ്, മിസിങ് പേഴ്‌സൺ, ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബർഡർ, ഹണിമൂൺ, ഔട്ട് ഓഫ് ദ ഡാർക്ക് തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 1945 ൽ പാരീസിലാണ് ജനിച്ചത്. നിരവധി നോവലുകളുടെ കർത്താവായ അറുപത്തൊമ്പതുകാരനായ മൊദിയാനോ സിനിമയ്ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.

1968 മുതൽ സാഹിത്യരംഗത്തുള്ള മൊദിയാനോയുടെ ആദ്യകൃതി 1968ൽ പുറത്തുവന്നു. നൈറ്റ് റൗണ്ട്‌സ്, റിങ്‌റോഡ്‌സ്, മിസ്സിങ് പേഴ്‌സൺസ് എ ട്രേസ് ഓഫ് മാലിസ്, ദി സെർച്ച് വാറണ്ട് തുടങ്ങിയവ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. കുട്ടികൾക്കായും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യയെപ്പറ്റി ബിബിസി സംപ്രേഷണം ചെയ്ത ഫാന്റം സീരീസിലൂടെ ഇന്ത്യയിൽ അറിയപ്പെടുന്ന പ്രശസ്ത ഫ്രഞ്ച് ചലച്ചിത്രകാരൻ ലുയി മല്ലെയൊടൊപ്പം ചേർന്ന് ഒരു സിനിമ തിരക്കഥ മൊദിയാനോ എഴുതിയിട്ടുണ്ട്.

അച്ഛൻ യഹൂദനായിരുന്നതിനാൽ നാസിസവും സ്വത്വ പ്രതിസന്ധിയും മോദിയാനോയുടെ എഴുത്തുകളിലുണ്ട്. പാരീസാണ് കഥകളിൽ നിറയുന്നത്. ആത്മകഥാപരമായി തന്റെ ഭൂതകാലമാണ് വരച്ചു കാട്ടുന്നതിൽ ഏറെയും. പല നേവലുകളും പരസ്പരം ബന്ധപ്പെട്ടവയും.1968ൽ നാസികളുടെ കൂട്ടക്കൊലയെപ്പറ്റിയുള്ള കൃതി ചർച്ച ചെയ്യപ്പെട്ടു. ജർമ്മനിലേക്ക് പരിഭാഷ ചെയ്ത പുസ്തകവും ആസ്വാദകർ ഏറ്റെടുത്തു. നാസി തടവറയിൽ അകപ്പെട്ട പെൺകുട്ടിയെ കുറിച്ചുള്ള ഡോറാ ബ്രോഡറും ശ്രദ്ധിക്കപ്പെട്ടു.

പൊതു സമൂഹത്തിൽ നിന്ന് എന്നും അകലം പാലിക്കാനും ശ്രദ്ധിച്ചു. പാരിസിൽ താമസിച്ചിട്ടു പോലും മൊദിയാനോ അപൂർവ്വമായേ അഭിമുഖങ്ങൾ നൽകിയിട്ടുള്ളൂ. 2012ൽ ഓസ്ട്രിയൻ ദേശീയ പുരസ്‌ക്കാരം(ഓസ്ട്രിയൻ സ്റ്റേറ്റ് പ്രൈസ് ഫോർ യൂറോപ്യൻ ലിറ്ററേച്ചർ) നേടിയിരുന്നു. പ്രിക്‌സ് മോണ്ടിയൽ സിനോ ദെൽ ഡുക, പ്രിക്‌സ് ഗോൺകോർട്ട് തുടങ്ങിയ പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.

സാഹിത്യ നോബലിന് 80 ലക്ഷം സ്വീഡിഷ് ക്രോണറാ (6.82 കോടി ഇന്ത്യൻ രൂപ) ണ് സമ്മാനതുക. 1901 മുതൽ നൽകിവരുന്ന സാഹിത്യ നോബൽ 2014 വരെ 111 പേർക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ നാലുതവണ രണ്ടുപേർ വീതം പുരസ്‌ക്കാരം പങ്കുവെക്കുകയായിരുന്നു. ഏഴുവർഷം ആർക്കും ലഭിച്ചില്ല. 2013ൽ ആലീസ് മൺറോയ്ക്കായിരുന്നു പുരസ്‌ക്കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP