Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുനത്തിൽകുഞ്ഞബ്ദുള്ളയ്ക്ക് 2012ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം സമർപ്പിച്ചു

പുനത്തിൽകുഞ്ഞബ്ദുള്ളയ്ക്ക് 2012ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം സമർപ്പിച്ചു

കോഴിക്കോട്: മലയാളസാഹിത്യത്തിന് അതുല്യ സംഭാവനകൾ നൽകിയ പുനത്തിൽകുഞ്ഞബ്ദുള്ളയ്ക്ക് 2012ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം സമർപ്പിച്ചു.


മാതൃഭൂമി എം.എം. പ്രസ്സിൽ നടന്ന ചടങ്ങിൽ മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻനായരാണ് പുരസ്‌കാരം നൽകിയത്. 12-ാമത് മാതൃഭൂമി സാഹിത്യപുരസ്‌കാരത്തിനാണ് പുനത്തിൽ അർഹനായത്. രണ്ട് ലക്ഷം രൂപയും എം.വി. ദേവൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മലയാളത്തിൽ സാഹിത്യപ്രവർത്തനത്തിന് ഏറ്റവും ഉയർന്ന തുക നൽകുന്ന പുരസ്‌കാരമാണിത്.

മുഖ്യധാരയിൽ ഇടംനേടാത്ത പ്രാദേശിക സ്വത്വം, ഭാഷ, ദേശം, വ്യക്തിത്വം, ജീവിതാസക്തി, അനേ്വഷണാത്മകത തുടങ്ങിയവ പുനത്തിലിന്റെ രചനകളെ ഹൃദയസ്പർശിയാക്കിയതായി പുരസ്‌കാരദാനച്ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു. പ്രാദേശികമായ മുസ്ലിംജീവിത പരിസരങ്ങൾ മുതൽ ആധുനിക നഗരജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങൾ വരെ പുനത്തിൽ ശക്തമായി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

എം.ടി.യെ കാണാനായി ആദ്യമായി മാതൃഭൂമിയിൽ വന്ന തനിക്ക് പിന്നീടൊരിക്കലും ഇവിടന്ന് ഇറങ്ങേണ്ടിവന്നിട്ടില്ലെന്ന് മറുപടി പ്രസംഗത്തിൽ പുനത്തിൽ പറഞ്ഞു. ഒരു എഴുത്തുകാരൻ അംഗീകരിക്കപ്പെട്ടതിന്റെ ഐ.എസ്.ഒ. മുദ്രയാണ് മാതൃഭൂമി. 1961 മുതൽ 2013 വരെ എത്രയോ കഥകൾ തുടർച്ചയായി പ്രസിദ്ധീകരിച്ച മാതൃഭൂമിയാണ് മറ്റാരെക്കാളും തന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചതെന്നും പുനത്തിൽ പറഞ്ഞു.

മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ എം.ജെ. വിജയപത്മൻ പൊന്നാട അണിയിച്ചു. സാഹിത്യഅക്കാദമി വൈസ് പ്രസിഡന്റ് അക്‌ബർ കക്കട്ടിൽ, ഡോ. എസ്. ശാരദക്കുട്ടി എന്നിവർ പ്രസംഗിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ സ്വാഗതവും ബുക്‌സ് മാനേജർ കെ. നൗഷാദ് നന്ദിയും പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP