Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ചെന്നിത്തല'യെപ്പറ്റി കെ.എൽ മോഹനവർമയുടെ നോവൽ; നവംബർ 10ന് ഡിസി പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്യും

'ചെന്നിത്തല'യെപ്പറ്റി കെ.എൽ മോഹനവർമയുടെ നോവൽ; നവംബർ 10ന് ഡിസി പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്യും

ചെന്നിത്തലയെപ്പറ്റി കെ.എൽ മോഹനവർമയുടെ നോവൽ എന്നു പറയുമ്പോൾ അത് രമേശ് ചെന്നിത്തലയാണെന്ന് സംശയിക്കാം. പക്ഷെ, അല്ല. ഇത് രമേശ് ചെന്നിത്തലയെ നായകനാക്കി രചിക്കുന്ന രാഷ്ട്രീയ നോവലോ, ചെന്നിത്തല സിദ്ധനെക്കുറിച്ചുള്ള മാന്ത്രികനോവലോ അല്ലെന്ന് ആമുഖത്തിൽ തന്നെ പറയുന്നു. ഈ രണ്ട് പേരുമാണ് ചെന്നിത്തല ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചതെങ്കിലും അതിനും എത്രയോ മുമ്പ് ഓണാട്ടുകര എന്ന ഭൂപ്രദേശത്ത് ചെന്നിത്തല എന്നൊരു ഓണംകേറാമൂല ഉണ്ടായിരുന്നു. 1975 ൽ പുറത്തിറങ്ങിയ ആലപ്പുഴ ജില്ലാ ഗസറ്റിയർ പോലും നിഷ്‌ക്കരുണം അവഗണിച്ച നാട്.

കെ.എൽ മോഹനവർമ എന്ന മനുഷ്യനെ കഥപറച്ചിലുകാരനാക്കിയ, ഒന്നര വയസ്സുമുതൽ എട്ടുവയസ്സുവരെ അദ്ദേഹത്തെ വളർത്തിയ ചെന്നിത്തല ഗ്രാമം. അവിടെനിന്നും വിട്ട് 22 വർഷം കഴിഞ്ഞാണ് തനിക്ക് കഥ പറയാനറിയാമെന്ന് അദ്ദേഹം യാദൃഛികമായി കണ്ടെത്തി. അതാണ് തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞു. ആ ചെന്നിത്തലെക്കുറിച്ചാണ് എഴുത്തുകാരൻ ഇവിടെ വാചാലനാകുന്നത്.

തന്റേതുമാത്രമായ ആ ചെന്നിത്തലയാണ് നോവലിലെ നായകൻ എന്ന് മോഹനവർമ പറയുന്നു. ചെന്നിത്തലയിലെ കാറ്റും തന്റെ ജീനുകളും നായകനെത്തേടുന്ന കഥാപാത്രങ്ങളുമാണ് നോവലിലെ ഉപനായകൻ. ഇതൊരു സാങ്കൽപിക കഥയാണ്. പുരാണമോ ചരിത്രമോ അല്ല. വലിയ വലിയ വിടവുകൾ നിറഞ്ഞ കേരള ചരിത്രത്തിൽ അത് നികത്തുക എന്ന എഴുത്തുകാരന്റെ കടമ, തന്റെ ഗ്രാമത്തെ സംബന്ധിച്ച ആ കടമ നിർവ്വഹിക്കുകയാണ് ഇവിടെ അദ്ദേഹം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP