Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏഴു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഹാരിപോർട്ടർ വീണ്ടും വരുന്നു; 34 വയസ്സുള്ള നരച്ച മുടിക്കാരനായി കുരുന്ന് ഹൃദയങ്ങളിലേക്ക്

ഏഴു കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഹാരിപോർട്ടർ വീണ്ടും വരുന്നു; 34 വയസ്സുള്ള നരച്ച മുടിക്കാരനായി കുരുന്ന് ഹൃദയങ്ങളിലേക്ക്

വിസ്മയവും ആകാംക്ഷയും വിതറുന്ന കഥകളിലൂടെ ലോകമാകമാനമുള്ള കുരുന്ന മനസ്സുകളിൽ ചേക്കേറിയ ജെ.കെ റൗളിംഗിന്റെ ഹാരിപോർട്ടർ പരമ്പരയിലെ നായകൻ ഹാരിപോർട്ടർ പുതിയ രൂപത്തിൽ വരുന്നു. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ രൂപത്തിലുള്ള ഹാരി പ്രത്യക്ഷപ്പെടുന്നത്. ഇതിൽ 34 വയസ്സുള്ള നരച്ച മുടിക്കാരനായിട്ടാണ് ഹാരി വരുന്നത്.

ഹാരിയുടെ സുഹൃത്തും ചുവന്ന നിറത്തിലുള്ള മുടിയുളളവനുമായ റോൺ വീസ്ലേയുടെ സഹോദരിയെ ഹാരി വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ചും 1500 വാക്കുകളുള്ള ഈ കഥയിൽ പരാമർശിക്കുന്നു. താൻ സൃഷ്ടിക്കാനുദ്ദേശിക്കുന്ന പുതിയ രൂപത്തിലുള്ള ഒരു സൂചന ഇതിലൂടെ നൽകാൻ ജെ.കെ റൗളിങ് ശ്രമിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. 34 വയസ്സുള്ള ഹാരിയുടെ നെറ്റിയുടെ മുൻവശത്തേക്ക് രണ്ടു വെള്ളിരോമങ്ങൾ ഞാന്നു കിടക്കുന്നുണ്ടെന്നും തന്റെ പതിവ് വട്ടക്കണ്ണട ഹാരി ധരിച്ചിട്ടുണ്ടെന്നും കഥയിൽ പരാമർശമുണ്ട്.

ജെ.കെ. റൗളിങ് എഴുതിയ ഹാരിപോർട്ടർ പരമ്പരയിൽ പെട്ട പുസ്തകങ്ങളുടെ 450 ദശലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. ഹാരിപോർട്ടറെ അടിസ്ഥാനമാക്കി ഇതേ പേരിലുള്ള നിരവധി സൂപ്പർഹിറ്റ് സിനിമകളുമുണ്ടായി. ഇതിന്റെ ഏറ്റവും പുതിയ വേർഷൻ റീതാ സ്‌കീറ്ററിന്റെ ഡെയിലി പ്രോഫറ്റിലാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പേരിൽ ബ്രിട്ടീഷ് ടാബ്ലോയ്ഡ് ജേർണലിസത്തെ വിമർശിച്ചു കൊണ്ട് സാക്ഷാൽ റൗളിങ് തന്നെ രംഗത്തെത്തിയിരുന്നു. ഈ കഥയിൽ ഹാരി തന്റെ മക്കളായ ജെയിംസിനെയും ആൽബസിനെയും കൊണ്ടു വരുന്നുണ്ട്. 2014ലെ ക്യൂഡിച്ച് കപ്പ് മത്സരം കാണാനെത്തിയവരാണിവർ. ബ്രസീലിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനെ കളിയാക്കിക്കൊണ്ടുള്ള ക്യൂഡിച്ച് കപ്പ് സീരീസിലാണ് ഹാരി പ്രത്യക്ഷപ്പെടുന്നത്.

2007ൽ ഹാരിപോർട്ടർ പരമ്പരയിലെ ഏഴാമത്തെ നോവൽ പ്രസിദ്ധീകരിച്ചതിന് ശേഷം ജെ.കെ.റൗളിങ് ദി കാഷ്വൽ വേക്കൻസി എന്ന മുതിർന്നവർക്ക് വേണ്ടിയുള്ള നോവലെഴുതുന്ന തിരക്കിലായിരുന്നു. ഹാരിപോർട്ടർ ലോകത്തെ ആസ്പദമാക്കി താൻ ആദ്യമായി തിരക്കഥ രചിക്കാൻ പോവുകയാണെന്ന് കഴിഞ്ഞ വർഷം അവർ പ്രഖ്യാപിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP