Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംരക്ഷിക്കൂ മഴയുടെ ഓരോ തുള്ളിയും; മഴക്കൊയ്ത്തും ജലസുരക്ഷയും - ഡോ.സുഭാഷ് ചന്ദ്രബോസ്

സംരക്ഷിക്കൂ മഴയുടെ ഓരോ തുള്ളിയും; മഴക്കൊയ്ത്തും ജലസുരക്ഷയും - ഡോ.സുഭാഷ് ചന്ദ്രബോസ്

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വേനൽക്കാലത്ത് ജലദൗർലഭ്യം അനുഭവപ്പെടുന്നു .ഈ സാഹചര്യത്തിൽ മഴയുടെ ഒരോ തുള്ളിയും കൊയ്‌തെടുത്ത് വേനലിന്റെ വറുതിയെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങളും മാതൃകകളും സാങ്കേതിക രീതികളും നമ്മുടെ മുന്നിലുണ്ട്. ഈ വിവരങ്ങൾ ലളിതമായ ഭാഷയിൽ സാധാരണക്കാരന്റെ മുന്നിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് മഴക്കൊയ്ത്തും ജലസുരക്ഷയും. സംസ്ഥാന ജലവിഭവവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ ആൻഡ് കപ്പാസിറ്റിഡെവല്പ്‌മെന്റ് യൂണിറ്റിന്റെ ഡയറക്ടറായ ഡോ.വി.സുഭാഷ് ചന്ദ്രബോസ് ആണ് പുസ്തകം തയ്യാറാക്കിയത്.

പ്രപഞ്ചത്തിലെ ജീവന്റെ സ്പന്ദനം ആദ്യമായി ഉണ്ടായ ജലമാണ് ജൈവരാശിയുടെ ജീവനാധാരം. അറബിക്കടലിന്റെയും സഹ്യന്റെയും സാമീപ്യംകൊണ്ടുതന്നെ കേരളം മഴയുടെ സ്വന്തം ദേശംകൂടിയാണ്. ഉഷ്ണമേഖല നിത്യഹരിതവനങ്ങളുടെ പശ്ചിമഘട്ടത്തിലെ നിറസാന്നിദ്ധ്യംതന്നെയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായി കേരളവും ഉയർന്നുനിൽക്കാൻ കാരണമായത്. മഴയും വെള്ളത്തിന്റെ വർദ്ധിച്ച സാമീപ്യവും പ്രകൃതിയുടെ സ്വന്തം ദേശമാക്കി

കേരളത്തെ ലോകഭൂപടത്തിൽ എത്തിച്ചിട്ടുണ്ട്. മഴ, പുഴകൾ, തോടുകൾ, നദികൾ, കുളങ്ങൾ, അരുവികൾ, തടാകങ്ങൾ, വയലുകൾ തുടങ്ങി എവിടെത്തിരിഞ്ഞുനോക്കിയാലും ജലാശയങ്ങൾ.കാലം മാറുന്നു; കാലാവസ്ഥയും. ദേശീയ ശരാശരിയെക്കാൾ മഴ ലഭിക്കുന്ന കേരളത്തിൽ ആറുമാസക്കാലം വരൾച്ച, മഴക്കാലത്ത് വെള്ളപ്പൊക്കം എന്നതാണവസ്ഥ. നശിപ്പിക്കുന്നതും മലിനീകരിക്കപ്പെടുന്നതുമായ ജലസ്രോതസ്സുകളിൽ ഇല്ലാതാകുന്നത് നമ്മുടെ ദാഹനീരുകൂടിയാണ്.ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു പുരപ്പുറത്ത് ശരാശരി ഒരു വർഷം മൂന്നു ലക്ഷവും ഒരു ഏക്കർ ഭൂമിയിൽ ഒരു കോടി ഇരുപത് ലക്ഷവും ലിറ്റർ മഴയാണ് പെയ്തുവീഴുന്നത്. വർദ്ധിച്ച മഴയും കെട്ടിടങ്ങളുടെ സാന്നിദ്ധ്യവുമെല്ലാം മഴവെള്ളസംഭരണത്തിന്റെ സാദ്ധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. വീഴുന്ന മഴത്തുള്ളികളെ മഴക്കാലത്തുതന്നെ കൊയ്‌തെടുത്ത് വേനലിന്റെ വറുതികളെ വരുതിയിലാക്കുവാനുള്ള മാർഗ്ഗങ്ങളും മാതൃകകളും സാങ്കേതിക രീതികളുമെല്ലാം മുന്നിലുണ്ട്. മാനവസംസ്‌കൃതിയുടെ പ്രയാണചരിത്രത്തിൽ ജലസംരക്ഷണത്തിന്റെയും മഴ സംഭരണത്തിന്റെയും ഉദാത്ത മാതൃകകൾ ലോകമാകെകാണാവുന്നതാണ്. ഇന്നിന്റെ ചൂടിന്റെയും നാളെയുടെ വേനലുകളുടെയും ദുരന്തങ്ങളും വെല്ലുവിളികളും ഒഴിവാക്കാൻ ഇന്നേകരുതാം. മഴയുടെ ഓരോ തുള്ളിയും. മഴവെള്ള സംഭരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

മഴക്കൊയ്ത്തും ജലസുരക്ഷയും
ഡോ.സുഭാഷ് ചന്ദ്രബോസ്
ISBN- 9788126467082
PAGE-124
വില -110
പ്രസാധകർ ഡി സി ബുക്‌സ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP