1 usd = 72.08 inr 1 gbp = 93.60 inr 1 eur = 81.37 inr 1 aed = 19.62 inr 1 sar = 19.21 inr 1 kwd = 236.93 inr

Nov / 2018
14
Wednesday

ഉഗ്രനൊരു മാമ്പഴക്കാലം

May 28, 2015 | 06:53 AM IST | Permalinkഉഗ്രനൊരു മാമ്പഴക്കാലം

സാബു ജെ. നായർ

ന്താണ് ഒരു വസ്തുവിന്റെ വില?

ചോദ്യം ആവർത്തി കൊണ്ട് മിസ്. ലിപി ദാസ് ലക്‌ച്ചറർ ഹാളിലെ സ്റ്റേജിൽ രണ്ട് ചാൽ നടന്നു. മപ്പതോളം വരുന്ന ഞങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരെ മാറി മാറി നോക്കി സ്റ്റേജിൽ നിന്നിറങ്ങി അവർ, മുൻനിരയിൽ ഇടത്തേ അറ്റത്തിരുന്ന എന്റെ അരികിലെത്തി. ഞങ്ങൾ രാണ്ടാഴ്ച നീളുന്ന ഒരു മാനേജ്‌മെന്റ് റിഫ്രഷർ കോഴ്‌സിലായിരുന്നു.

ഞാൻ ഉത്തരം പറഞ്ഞില്ല.

അവരുടെ ആകർഷകമായ രൂപഭാവങ്ങളിലോ വശ്യമായ സംസാര രീതിയിലോ വിസ്മയിച്ചിരുന്നതുകൊണ്ടു മാത്രമല്ല ഞാൻ ഉത്തരം പറഞ്ഞിരുന്നെങ്കിൽ അതൊരു മറു ചോദ്യമാകുമായിരുന്നു.

''മിസ് ലിപി, ഒരടിയോളം നീളമുള്ള മെലിഞ്ഞ കമ്പിന്റെ അറ്റത്ത് കെട്ടിപ്പിടിച്ച്, ഊതി വിടർന്ന്, പുറത്ത് വർണ്ണപ്പൊട്ടുകളുടെ ദൃശ്യ ചാരുതയും അകത്ത് കടുക് മണികളുടെ കിലുകിലാരവമുള്ള ഒരു ചുവന്ന ബലൂണിന് എന്താണ് വില''

മിസ് ലിപിക്കോ, സാമ്പത്തിക ശാസ്ത്രി അരച്ച് കലക്കി കുടിച്ച നോബൽ ജേതാക്കൾക്കോ അതിന്റെ വില കണക്കാക്കാനാകില്ല!

കാരണം അതെന്റെ ബാല്യമാണ്. ബാല്യത്തിന്റെ വർണ്ണാഭവും ചേതോഹരവുമായ ഒരു
ചീന്താണ്.

തീവെട്ടി വിളക്കുകൾക്കും ഉത്സവാരവങ്ങൾക്കും മദ്ധ്യേ ഒരു വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ കൈവശം ചേരുന്ന വിലമതിക്കാനാവാത്ത ആഹ്ലാദമാണ്.

കല്ലെറിഞ്ഞു വീഴ്‌ത്തിയ പച്ച മാങ്ങകൾ കല്ലുപ്പ് ചേർത്ത് കടിച്ചു തിന്നുമ്പോൾ നാവിലൂറുന്ന രസക്കൂട്ടായി. വരമ്പോരത്തെ പുൽ നാമ്പുകൾ നഗ്ന പാദങ്ങളിലേക്ക് പടർന്നു തരുന്ന പുലർകാല മഞ്ഞിന്റെ കുളിരായി, അമ്പല മുറ്റത്തിനപ്പുറം വയൽപ്പരപ്പിന് മുകളിലേക്ക് ഞാനുയർന്ന് അനന്തതയിലേക്ക് നീളുന്ന വൈദ്യുത കമ്പികളിൽ ആരവം കൂട്ടുന്നു ഇരട്ടവാലൻ കുരുവികളായി, ഓർമ്മകളിലെ നിതാന്ത വിരുന്നായ ബാല്യം.

കലാപ കാലഘട്ടങ്ങളിലെ കാർക്കോടക നീതികൾ കാലുഷ്യം മാത്രം വിളമ്പുന്ന മനസ്സിലേക്ക് മഷിപ്പച്ചയുടെ തണുപ്പ് കിനിഞ്ഞിറങ്ങിയത് എങ്ങിനെ എന്ന അതിശയത്തിന് ഒരു ഉത്തരം മാത്രം - അജോയ് കുമാറിന്റെ ആദ്യ രചനയായ ''അങ്ങിനെ ഒരു മാമ്പഴക്കാല'' ത്തിന്റെ പുനർ വായന.

''കുഞ്ഞുന്നാളിലെ ഇഷ്ടങ്ങൾ, മുതിർന്നാലും ഹൃദയത്തിൽ അധിവസിക്കും. ഒരിക്കൽ മതിമറന്നാടിയ സ്ഥല കാലങ്ങളിലേക്ക് ആത്മാവ് വിതാന്ത പ്രയാണത്തിലേക്കായിരിക്കുമെന്നത് ജീവിതത്തിലെ മനോഹരമായ ഒരു തിരിച്ചറിവാണ്''-ഖലീൽ നിബ്രാന്റെ ഊ വരികൾ ''അങ്ങിനെ ഒരു മാമ്പഴക്കാല'' ത്തിന് വേണ്ടി മുന്നേ കുറിച്ചിട്ടതായിരിക്കാം.

ഓമനത്വം തുളമ്പുന്ന ഒരു കുരുന്നു ശൈശവം നമ്മുടെയെല്ലാം വളർച്ചയുടെ ശൈത്യ സുഷുപ്തിയിലേക്ക് വഴുതി വീണിട്ടുണ്ടാകാം. എന്നാൽ അപൂർവ്വം ചില ഭാഗ്യവാന്മാർക്ക് ഇല കൊഴിച്ചിലിന്റെ ആസുര ഭാവങ്ങൾക്കിടയിലും വരാനിരിക്കുന്ന വസന്തത്തിന്റെ ദൂരക്കാഴ്ചകൾ പോലെ അതിനെ തിരിച്ചറിയാൻ കഴിയും. അജോയ് കുമാർ അങ്ങിനെയൊരാളാണെന്ന് ഞാൻ കുറിക്കുമ്പോൾ ''മാമ്പഴക്കാലം'' അനുഭവിച്ചറിഞ്ഞ ആസ്വാദകരുടെ പ്രതിനിധിയാണ് ഞാനെന്ന് അഹങ്കരിക്കുകയും ചെയ്യുന്നു.

''മാമ്പഴക്കാല'' ത്തിന്റെ ഏറ്റവും ആകർഷകമായ ഭാവതലം, കളകളിലുടനീളം പ്രകടമാകുന്ന എഴുത്തു കാരന്റെ ലാളിത്യവും ആത്മാർത്ഥതയും ആണ്. അങ്ങേയറ്റം ശ്ലാഘനീയമായ കാര്യം. സംഭവങ്ങളെയും അതിന്റെ അവസ്താന്തരങ്ങളെയും നിഷ്‌കളങ്കമായ ഒരു വീക്ഷണ കോണിലൂടെ നോക്കി കാണുന്നു. പിന്നെ അതിനെ ആവിഷ്‌കരിക്കുന്നു. ഒരു കുഞ്ഞിന്റെ ഹൃദയക്കാഴച്കളിലൂടെ. കഥകൾ ഉരുത്തിരിയുന്നതും വികസിക്കുന്നതും തന്നിലൂടെയാണെങ്കിലും ഒരു വീര നായക പരിവേഷം സ്വയം നൽകാതിരിക്കാനുള്ള ബോധപൂർവ്വമായ ശ്രമം കഥാകാരനെ നമുക്ക് വളരെ പ്രിയങ്കരനാക്കുന്നു. ''വിധി വശാൽ ഞാനവിടെയുണ്ടായിരുന്നു. അതിനാൽ എനിക്ക് നിങ്ങളോടിത് പങ്ക് വയ്ക്കാനാകുന്നു''

മൂത്ത് പഴുത്ത സ്വർണ്ണ മാമ്പഴങ്ങൾ ഇറുന്ന വീഴുന്ന ഒരു മാഞ്ചോട്ടിൽ കഥാകാരനോടൊപ്പം കൂട്ടം കൂടിയിരുന്ന് തതേനൂറും കനികൾ ഒരുമിച്ചാസ്വദിക്കുന്ന അവതരണം രീതിയെക്കുറിച്ച് പറയാൻ ആംഗലേയം കടമെടുക്കട്ടെ ''ഹാറ്റ്‌സ് ഓഫ്''

ഈ പതിമൂന്ന് കഥകളിൽ നിന്ന് ഏറ്റവും ഉത്തമമായത് തെരഞ്ഞെടുക്കുന്നതിന് പ്രസക്തിയില്ല. ഒന്നിനൊന്ന് മെച്ചമായ മാകന്ദങ്ങളോട് ആ അനീതി പാടില്ല.

കുഞ്ഞു നിഷ്‌കളങ്കത മനസ്സിലാക്കാനുള്ള മുതിർന്നവരുടെ കഴിവില്ലായ്മയും കുരുന്നുകളോടുള്ള ക്രൂരതയും ''ഒരു മുറിവിന്റെ ഓർമ്മയ്ക്ക്'' ഹൃദയ സ്പൃക്കായി ചിത്രീകരിക്കുന്നു. പഴയ കൂട്ടുകാരന്റെ നിറമിഴകളെ സ്വ പുത്രന്റെ ഓമനത്വമാർന്ന മുഖത്ത് പാശ്ചാത്താപ വിവശതയോടെ ഓർത്തെടുക്കുമ്പോൾ ''ബിനാക്ക ടോയ്‌സ്'' നമ്മുടെയും കഥയാകുന്നു. ഭൂതകാലത്തിന്റെ നൈമിഷമായ അത്യാർത്തികൾ സൃഷ്ടിക്കുന്ന കണ്ണീർച്ചാലുകളിലൂടെ ജീവിതത്തിൽ ഒരു ''ൗിറൗ'' ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മളിൽ ഓരോരുത്തരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടായിരിക്കും. ''ലോഡ്ജ് മുതലാളി'' കഥയിലെന്ന പോലെ.

ജനലഴികളിലേക്ക് ഞാനും എത്തി നോക്കിക്കാണുമായിരിക്കും. ''സൈക്കിൾ അണ്ണാച്ചി'' യിലെ ബിന്ദുവിന്റെ ''അജ്മാറേ'' എന്ന വിളി കേട്ട്.

നീറുന്ന ജീവിത സത്യങ്ങൾ മനോഹരമായി ഇഴപിരിച്ചു ചേർക്കപ്പെട്ട കഥകൾ.

''ജനാലക്കലെ കുട്ടി'' മഞ്ഞു തുള്ളി പോലൊരു സുഹൃത്തി ടീ ഷോപ്പ് അമ്മാവൻ എന്നീ കഥകൾ ഹൃദയത്തെ തൊട്ടു നിൽക്കുന്ന ജീവിതാനുഭവങ്ങൾ അവയെ വിദൂരമായ ഭൂതകാലത്തിൽ നിന്നായാലും ഖനനം ചെയ്‌തെടുക്കാനും മനോഹരമായി പുനരവതരിപ്പിക്കാനുമുള്ള കഥാകാരന്റെ അനന്യ സാധാരണമായ കൗശലം വെളിപ്പെടുത്തുന്നു.

എത്രയെത്ര കഥകൾ ഞാൻ വായിച്ചിരിക്കുന്നു. മാതൃ ഭാഷയിലും മറു ഭാഷയിലും. പക്ഷെ ഈ പതിമൂന്ന് കഥകൾ, ഒരു തുടക്കക്കാരന്റെയല്ല, പ്രത്യുത ഇരുത്തം വന്ന ഒരു എഴുത്തുകാരന്റെ തൂലിക സൃഷ്ടികളായി നെഞ്ചോട് ചേർത്ത് വയ്ക്കാൻ ഞാനിഷ്ടപ്പെടുന്നു.

ഓരോ കഥകളെക്കുറിച്ചും ഉപന്യസാഖ്യാനം നടത്തി മറ്റ് വായനക്കാരുടെ സുഖം നുകരാൻ മുതിരുന്നില്ല. അത് ശരിയല്ല. മടിപ്പിക്കുമായിരുന്ന ഭാഷാ പ്രയോഗങ്ങളുടെ അനാവശ്യ കസർത്തുകൾ ഒഴിവാക്കി താൻ ജീവിച്ച ബാല്യകാലം അതിന്റെ എല്ലാ കുരുഹലത്തോടെയും അനുവാചകന് അനുഭവേദ്യമാക്കുന്ന കഥാകാരന്റെ ആവിഷ്‌കാരം ശൈലിയോട് നിർമ്മല സുന്ദരമായ കഥകളോട് എനിക്ക് തോന്നിയ അടുപ്പവും അഭിനിവേശവുമാണ് ഈ ആസ്വദനക്കുറിപ്പിന് ആധാരം. മനസ്സിൽ ഉരുണ്ടു കൂടി വീർപ്പ് മുട്ടിക്കുന്ന മധുര വിചാരങ്ങൾ പങ്ക് വച്ചില്ലെങ്കിൽ, അത് പ്രിയപ്പെട്ട കഥാകാരനോടും മറ്റ് വായനക്കാരോടും ഞാൻ നടത്തുന്ന അനാഭാരവും അനീതിയുമായിരിക്കും.

അവസാന താളും ആസ്വദിച്ച് പുസ്തകം മടക്കി അകലെ ആകാശത്ത് കൂട്ടം കൂടുകയും പിരിയുകയും പരിഭവിക്കുകയും ചെയ്യുന്ന മേഘ ശകലങ്ങളെ ഞാൻ നോക്കി തെല്ലനിയത്തോടെ. എന്നോ പൊളിച്ചു നീക്കപ്പെട്ട എന്റെ പഴയ തറവാടിന്റെ കൂട്ടു കുടുംബം ഉത്സവാരവങ്ങൾക്കിടക്ക് എപ്പോഴോ, ഏതോ അപാര മരത്തിൽ ഞാനിവയെ കണ്ടിട്ടുണ്ട്. ഇറയത്ത് നിന്ന് ആദ്യം വയൽപ്പരപ്പിനക്കരെ തെങ്ങിൻ തോപ്പിലേക്കും പിന്നെ മുഖമുയർത്തി ആകാശച്ചരുവിലേക്കും മിഴകൾ പായിച്ചപ്പോൾ പിന്നെപ്പോഴാണ് ഞാൻ വയൽക്കാറ്റിനെയും മേഘക്കാഴ്ചകളെയും മറന്ന് പോയത്?

നന്ദി, അജോയ് കുമാർ. എന്നിലെ ആ പഴയ വള്ളിനിക്കർകാരനെ ഒരിക്കൽ കൂടി ഉയർത്തെഴുന്നേൽപ്പിച്ചതിന്. ഞാൻ വീണ്ടും മുകിൽ മാലകളുടെ നിറമറിയുന്നു, പ്രയാണമറിയുന്നു. താങ്കളുടെ കഥകളിലൂടെ വളർച്ചയുടെയും പക്വതയുടെയും അതിർ വരമ്പുകൾക്ക് അവധി നൽകി കൊണ്ട്.

ഞാനും അനേകശതം വായനക്കാരും കാത്തിരിക്കുന്നു. പണ്ട് താങ്കളും അനിയത്തിയും വീട്ടിൽ കാലാകാലങ്ങളായി വളർത്തുന്ന പൂച്ചകളും മീൻകറിയുടെ വരവറിഞ്ഞ് ഉമ്മറത്തേക്ക് കുതിക്കുന്നത് പോലെ താങ്കളുടെ അടുത്ത സൃഷ്ടികൾക്കായി. കാരണം, താങ്കളെപ്പോലെ ഞങ്ങളും സ്‌നേഹിക്കുന്നു ഇനിയൊരിക്കലും വരില്ലെന്നറിയുന്ന ബാല്യ വസന്തങ്ങളെ അവയുടെ ഗൃഹാതുരത്വമുണർത്തുന്ന ആവിഷ്‌കാരങ്ങളെ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
സർക്കാർ വൃത്തങ്ങളിൽ ഉയർന്ന് കേൾക്കുന്നത് ഒരു ദിവസം നട തുറക്കാൻ കോടികളുടെ സുരക്ഷ വേണ്ടി വന്നപ്പോൾ 64 ദിവസം എന്ത് ചെയ്യുമെന്ന ചോദ്യം; പിടിവാശി തുടർന്നാൽ രണ്ട് മാസത്തിലധികം ഭരണം വരെ സ്തംഭിക്കുമെന്ന ആശങ്ക ശക്തം; സമരം ചെയ്തവർക്കെതിരെ പരാമർശങ്ങൾ ഒന്നും ഉണ്ടാവാതെ പോയത് സമരത്തിന്റെ വീര്യം കൂട്ടാൻ ഇടയാകുമെന്ന് വിലയിരുത്തൽ; വെട്ടിലായത് പുരോഗമനവാദവും കോടതി വിധിയും ആവർത്തിച്ചു കൊണ്ടിരുന്ന സർക്കാർ തന്നെ
മൗറീഷ്യസിലെ ഹിന്ദുകുടുംബത്തിൽ ജനിച്ച് ഭർത്താവിനൊപ്പം ഇംഗ്ലണ്ടിൽ എത്തിയ രണ്ട് കുട്ടികളുടെ അമ്മ പാക്കിസ്ഥാനിയെ പ്രണയിച്ച് വിവാഹം കഴിച്ചു; രണ്ട് കുട്ടികൾ കൂടി ഉണ്ടായിട്ടും കലി അടങ്ങാത്ത ആദ്യ ഭർത്താവ് പതിയിരുന്ന് അമ്പെയ്ത് മുൻ ഭാര്യയുടെ ജീവനെടുത്തു; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉദരത്തിൽ നിന്നും സുരക്ഷിതമായി പുറത്തെടുത്ത് ഡോക്ടർമാർ
എൻഎസ്എസിനെ ക്ഷണിക്കില്ല; സുകുമാരൻ നായരുമായി വിട്ടുവീഴ്ച വേണ്ടെന്ന് പിണറായി; സർവ്വകക്ഷി ചർച്ചയിൽ പങ്കെടുത്ത് യുവതീ പ്രവേശനത്തിനെതിരായ നിലപാട് വിശദീകരിക്കാൻ പന്തളം കൊട്ടാരം; തന്ത്രി കുടുംബവും യോഗത്തിനെത്തും; കോൺഗ്രസും ബിജെപിയും വിശ്വാസികൾക്കൊപ്പമെന്ന് പ്രഖ്യാപിക്കാൻ ചർച്ചയ്‌ക്കെത്തും; നിയമോപദേശം തേടി പ്രതിസന്ധി പരിഹരിക്കാൻ പിണറായി സർക്കാരും; മുഖ്യമന്ത്രിയുടെ അനുനയ ചർച്ച നാളെ മൂന്ന് മണിക്ക്
മരണത്തിന്റെ വേദന എന്താണെന്നു ഞാൻ അനുഭവിച്ചിട്ടുണ്ട്...; മക്കൾ ഇടയ്ക്കിടയ്ക്ക് അച്ഛനെക്കുറിച്ച് അന്വേഷിക്കുമ്പോൾ എനിക്കു പറയാൻ വാക്കുകളില്ല; മരണം എല്ലാവർക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്...; ഒരാളും മരിക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല: ഭർത്താവിന്റെ കല്ലറയിൽ പുഷ്പാഞ്ജലി അർപ്പിച്ച് സത്യാഗ്രഹത്തിന് ഇരുന്ന വിജി ഹരികുമാറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ പ്രതികരിച്ചത് ഇങ്ങനെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ
പാർലമെന്റിൽ പ്രവേശിക്കാൻ പാസു ചോദിച്ചപ്പോൾ ഔദ്യോഗിക വസതിയിൽ വരാൻ പറഞ്ഞു; വീട്ടിലെത്തിയപ്പോൾ സ്വകാര്യമുറിയിൽ എത്തിച്ച് പീഡനത്തിന് ശ്രമം; സോളാർ പീഡനക്കേസിൽ നാറിയിരിക്കുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ ഇന്ദ്രപ്രസ്ഥത്തിൽ സജീവ ചർച്ചയായി ഒരു പ്രമുഖ മലയാളി നേതാവിനെതിരെ പരാതിയുമായി ഡൽഹി സർവ്വകലാശാലയിലെ മുൻ വനിതാ നേതാവ്; രാഹുൽ ഗാന്ധിയുടെ അടുത്തെത്തിയ പരാതി മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഉറക്കം കെടുത്തുന്നു; പുറംലോകം അറിയും മുമ്പേ സെറ്റിൽ ചെയ്യാൻ നെട്ടോട്ടം
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
അമ്മയുടെ പ്രായമുള്ള സ്ത്രീക്ക് നേരെ നെയ്‌തേങ്ങ എറിഞ്ഞ് കലിപ്പടക്കാൻ നിൽക്കുന്ന 'ഭക്തൻ'; ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്ന പ്രതിഷേധക്കാർക്കിടയിൽ നിന്നും പ്രാണൻ രക്ഷിക്കാൻ പാടുപെടുന്ന ലളിതാ രവി; സുരക്ഷാവലയം തീർത്ത് പൊലീസും; സന്നിധാനത്തെ ആൾക്കൂട്ട ആക്രമണത്തിന്റെ ഭീതി വെളിപ്പെടുത്തുന്ന ചിത്രം പുറത്ത്; മനോരമ പുറത്തുവിട്ട ചിത്രം ചർച്ച ചെയ്ത് സൈബർ ലോകവും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം