Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ' നിരോധിച്ചു; മാതാ അമൃതാനന്ദമയിയുടെ മുൻ ശിഷ്യയുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പുസ്തക രൂപം വിലക്കിയത് തിരുവല്ല സബ് കോടതി

'സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ' നിരോധിച്ചു; മാതാ അമൃതാനന്ദമയിയുടെ മുൻ ശിഷ്യയുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പുസ്തക രൂപം വിലക്കിയത് തിരുവല്ല സബ് കോടതി

തിരുവല്ല: മാതാ അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയിൽ ട്രെഡ്‌വെൽ കൈരളി ടി.വിയിൽ നൽകിയ വിവാദ അഭിമുഖം അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച 'അമൃതാനന്ദമയീ മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ' എന്ന പുസ്തകത്തിന്റെ പ്രചാരണവും വിൽപ്പനയും തിരുവല്ല സബ്‌കോടതി ജഡ്ജി കെ.ലില്ലി നിരോധിച്ചു. മഠത്തിന് വേണ്ടി ഡോ.ശ്രീജിത്ത് കൃഷ്ണൻ, ഇ. പ്രേംകുമാർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് വിധി.

നേരത്തേ ഹൈക്കോടതി ഈ പുസ്തകം താൽക്കാലികമായി നിരോധിക്കുകയും ഇരുഭാഗത്തിന്റെയും വാദംകേട്ട് തീരുമാനിക്കാൻ തിരുവല്ല സബ് ജഡ്ജിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി വിധി. വിശുദ്ധനരകമെന്ന പേരിൽ ഡി.സി ബുക്‌സ് പുറത്തിറക്കിയ പുസ്‌കത്തിന്റെ തനി പകർപ്പാണ് മൈത്രി ബുക്‌സ് പുറത്തിറക്കിയതെന്ന് ചൂണ്ടിക്കാട്ടി എൻ.എസ്.എസ് ആയുർവേദ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ശ്രീജിത്ത് കൃഷ്ണ, അമൃതാനന്ദമയി ഭക്തനായ വള്ളംകുളം സ്വദേശി എന്നിവർ കോടതിയിൽ ഹരജി നൽകിയത്.

ഹൈക്കോടതി സ്‌റ്റേ ചെയ്ത പുസ്തകം മറ്റൊരു പ്രസാധകർ ഇറ്റക്കിയത് കോടതി വിധിയുടെ ലംഘനമാണെന്ന് ഹരജിയിൽ പറയുന്നു. ഡി.സി ബുക്‌സ്, ജോൺ ബ്രിട്ടാസ്, മൈത്രി ബുക്‌സ്, ഹരജിക്കാർ എന്നിവരുടെ വാദം കേട്ടശേഷമാണ് പുസ്തകത്തിനെതിരെ കോടതി നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ ഹരജിക്കാർ തന്നെയാണ് ഡി.സി ബുക്‌സിന്റെ പുസ്തകത്തിനെതിരെയും കോടതിയെ സമീപിച്ചത്. മാദ്ധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ് ഗെയ്ൽ ട്രെഡ് വെല്ലുമായി നടത്തിയ അഭിമുഖം ഉൽപ്പെടുത്തി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഹൈക്കോടതി നിരോധിച്ചിരുന്നു.

കേരളത്തിലെ ആൾദൈവങ്ങളുടെ വിശ്വാസ്യതയെ സംശയമുനയിലാക്കി അമൃതാനന്ദമയിക്കെതിരെയുള്ള വെളിപ്പെടുത്തലുകൾക്കാണ് പുസ്തക രൂപം നൽകിയത്. അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള ആരോപണങ്ങളുമായി രംഗത്ത് വന്ന അമൃതാനന്ദമയിയുടെ മുൻശിഷ്യ ഗെയ്ൽ ട്രെഡ്‌വെല്ലുമായി കൈരിളി ടിവി എംഡി ജോൺ ബ്രിട്ടാസ് നടത്തിയ സംഭാഷണങ്ങളുടെ പൂർണ്ണരൂപമാണ് പുസ്തകത്തിലുണ്ടായിരുന്നു. ഗെയ്‌ലിന്റെ പുസ്തകത്തിലെ ചില ഭാഗങ്ങളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചു. പുസ്തകത്തിലെ വെളിപ്പെടുത്തലുകൾക്ക് പുറമേ ബ്രിട്ടാസുമായുള്ള അഭിമുഖത്തിൽ ഗെയിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇവയായിരുന്നു പുസ്‌കത്തിലെ പ്രമേയം.

മാതാ അമൃതാനന്ദമയീ മഠത്തിനും അമൃതാനന്ദമയിക്കും അനുചരവൃന്ദങ്ങള്ക്കും എതിരെ ലൈംഗികാതിക്രമം, ലൈംഗിക അരാജകത്വം, ഉപജാപം, അഴിമതി തുടങ്ങി ഗുരുതരമായ ഒട്ടേറെ കുറ്റാരോപണങ്ങളാണ് ഹോളിഹേൽ എന്ന പുസ്തകത്തിലൂടെ ഗെയിൽ ട്രേഡ് വെൽ നടത്തിയത്. ജോൺ ബ്രിട്ടാസിന് നൽകിയ അഭിമുഖത്തിൽ ഇവ ആവർത്തിക്കുകയും ചെയ്തു. ഈ വെളിപ്പെടുത്തലുകൾ ഏറെ ചർച്ചയാവുകയും ചെയ്തു. തുടർന്ന് മഠത്തിനെതിരെ കേസ് എടുക്കണമെന്നും ആവശ്യം ഉയർന്നു. എന്നാൽ സുപ്രീംകോടതിയും ഇതിനെതിരായാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP