Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആശാരിമാർ ചരിത്രം എഴുതുമ്പോൾ...

ആശാരിമാർ ചരിത്രം എഴുതുമ്പോൾ...

നിലവിലുള്ള പുസ്തകങ്ങളൊക്കെ നോക്കിയാൽ കേരളചരിത്രം എന്ന വിജ്ഞാനമേഖല അത്ര ആഴവും പരപ്പും ഉള്ളതല്ലെന്നുകാണാം. സ്വന്തം ചരിത്രം അറിയുവാനുള്ള താത്പര്യം ഇല്ലാത്ത ജനതയുടെ പ്രതിഫലനമാണിത്. മാർക്‌സിയൻ കാഴ്ചപ്പാടിലുള്ള സമീപനങ്ങളിലുള്ള പുസ്തകങ്ങൾ ഈ മേഖലയിൽ വല്ലാത്ത ആധിപത്യം ചെലുത്തുന്നതും കാണാം. ഇ.എം.എസിനപ്പുറത്തേക്ക് ആ ചരിത്രബോധത്തിനു പോകാൻ കഴിയാത്തത് കേരളചരിത്രത്തിലെ അനേ്വഷണ വൈവിധ്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ജാതിയാൽ ശകലിതമായ കേരള സമൂഹത്തിന്റെ ചരിത്രം വർഗങ്ങളെ കേന്ദ്രീകരിച്ചെഴുതന്നതിലെ അപകടം ഈ പുസ്തകങ്ങൾ പറഞ്ഞുതരുന്നുണ്ട്.

അടുത്ത കാലത്ത് വികസിച്ചുവന്ന പ്രാന്തങ്ങളിൽ നിന്നുള്ള ചരിത്ര/ ആത്മഭാഷണങ്ങൾ ഈ ചരിത്രബോധത്തെ മറികടക്കാൻ വലിയ മുതൽക്കൂട്ടാകുന്നുണ്ട്. വിശ്വകർമജരും കേരളചരിത്രവും എന്ന പേരിൽ ശശിക്കുട്ടൻ വാകത്താനം എഴുതിയ പുസ്തകം വിശ്വകർമജരുടെ കണ്ണിലൂടെയുള്ള കേരളചരിത്രത്തിന്റെ വായനയാണ്. കേരളസമൂഹത്തിൽ പണിയാളരിലെ പ്രധാന വിഭാഗമായ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയവരെ കേന്ദ്രീകരിച്ചുള്ള കേരളചരിത്രവായന വളരെ അനിവാര്യമായ ഒന്നാണ്. കാരണം ചരിത്രത്തിലെ തെളിവുകളിൽ നിർണായകമായ കെട്ടിടങ്ങളും ക്ഷേത്രങ്ങളും നിർമിച്ച ഈ വിഭാഗത്തിന്റെ ചരിത്രം ചരിത്രത്തിന്റെ തന്നെ പ്രാചീനതയുടയും അതിലെ ജാതിതൊഴിൽ ബന്ധങ്ങളുടെയും അടയാളങ്ങളെ കൂടുതൽ ഖനിച്ചെടുക്കുന്ന ഒന്നാണ്. ഇത്തരത്തിൽ തന്നെ ഇതിൽ ചരിത്രം പഠിക്കാൻ ശ്രമിച്ചിട്ടുണ്ടുതാനും. ഒപ്പം മറ്റ് കേരളചരിത്രങ്ങളോട് ചേർത്തുവായന നടത്താനും ശ്രമിക്കുന്നു.

ഇതിലെ എല്ലാ നിരീക്ഷണങ്ങളോടും കാഴ്ചപ്പാടുകളോടും ഞാൻ യോജിക്കുന്നില്ല. എന്നാൽ ഇത്തരം ഗ്രന്ഥങ്ങളാണ് നമ്മുടെ ചരിത്രത്തെക്കുറിച്ചുള്ള അക്കാദമിക് പഠനം കാണാത്ത പലയിടങ്ങളും കാണിച്ചുതരിക. ചരിത്രത്തെ ഔപചാരികമായി പഠിച്ച് തെളിവുകളിലും വ്യാഖ്യാനങ്ങളിലും കൃത്യമായി വിശ്വസിക്കുന്നുവെന്ന പറയുന്ന അക്കാദമിക് ചരിത്രത്തിന്റെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടാൻ, ചരിത്രത്തെ ഔദ്യോഗികമായി പഠിക്കാത്ത ശശിക്കുട്ടനെപ്പോലുള്ളവരുടെ ചില ഖണ്ഡികകൾതന്നെ ധാരാളമാണ്. ഇത്തരം കൃതികൾ ധാരാളം ഉണ്ടാകട്ടെ എന്നു പറഞ്ഞുകൊണ്ട് ഈ അരികിലേക്കു നമുക്ക് ചേർന്നു നിൽക്കാം.

(ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിലെ സിപിഐ(എംഎൽ) സ്ഥാനാർത്ഥിയുമായിരുന്നു, ഗ്രന്ഥകാരൻ)

വിശ്വകർമജരും കേരളചരിത്രവും, ശശിക്കുട്ടൻ വാകത്താനം, വിശ്വകർമ പഠന ഗവേഷണ കേന്ദ്രം, കോട്ടയം, വില 110. (മൊബൈൽ 9388296511)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP