1 usd = 75.54 inr 1 gbp = 94.44 inr 1 eur = 84.11 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.17 inr

Jun / 2020
02
Tuesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ എട്ടാം ഭാഗം

March 27, 2016 | 10:46 AM IST | Permalinkറാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ എട്ടാം ഭാഗം

ജീ മലയിൽ

'' നില്ലെടാ അവിടെ.'

പല്ലുന്തിയ കറുത്തു കുറുകിയ സീനിയർ വിദ്യാർത്ഥി ഗർജ്ജിച്ചു. അവിടെ കൂടിനിന്ന അയാളുടെ സ്‌നേഹിതർ എല്ലാവരും ചേർന്ന് കുരുവിളയെ വളഞ്ഞു.

തന്നെ പരിഹസിച്ച കുരുവിള ജോർജ് എന്ന ഒന്നാം വർഷക്കാരന്റെ വരവും കാത്ത് പല്ലുന്തിയ കറുത്തു കുറുകിയ ആ സീനിയർ വിദ്യാർത്ഥി വ്രണമേറ്റ മനസ്സുമായി തന്നിൽ നിറഞ്ഞു തുള്ളുന്നവാശി തീർക്കാൻ സ്‌നേഹിതരോടൊത്ത് ഹോസ്റ്റലിന്റെ മുമ്പിൽ അക്ഷമനായിവളരെ നേരമായി കാത്തു നില്ക്കുകകയായിരുന്നു. ആ സംഭവത്തെക്കുറിച്ചു ചിന്തിക്കുമ്പോഴെല്ലാം എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്.

ആളിക്കത്തുന്നആരോഷാഗ്നിയിൽകിടന്ന് അയാൾ കാലത്തു മുതൽ ജ്വലിച്ചുകൊണ്ടിരുന്നു. അവനെ ആ രോഷാഗ്നിയിൽ ഇട്ടു കത്തിച്ചു ചാമ്പലാക്കാനുള്ള വാശിയോടെഅയാൾ കാത്തു നിന്നു. അവനെ കയ്യിൽ കിട്ടിയാൽ അരച്ചു കുടിക്കാനുള്ള അരിശം അപ്പോൾ അയാള്ക്ക് ഉണ്ടായിരുന്നു.

ഒന്നാം വര്ഷക്ക വിദ്യാർത്ഥികൾക്കു ക്ലാസ്സു തുടങ്ങിയദിവസം തന്നെ ഒരു സീനിയർ വിദ്യാർത്ഥിയെ പരിഹസിച്ചു വിടാൻ ധൈര്യം കാട്ടിയ അവൻ ആൾ അല്പം ഷൈൻ ചെയ്തു പഠിച്ചു വന്നവനാണ് എന്ന് അയാൾക്കു മനസ്സിലായി. ഇനിയും അവൻ പരിഹസിച്ചേക്കാം, ആക്രമണത്തിനും മുതിർന്നേക്കാം എന്നും അയാൾ കരുതി. അതിനാലാണ് കുറച്ചു സഹപാഠികളെ കൂടെ കൂട്ടിയത്.

'അതാ അവൻ വരുന്നുണ്ട്. അവന്റെ ഒരു നടപ്പു കണ്ടില്ലേ? അഹങ്കാരി. 'കുരുവിളയെ കാത്ത് അവിടെ നിന്നിരുന്ന ഒരു സീനിയർ വിദ്യാർത്ഥി മറ്റുള്ളവർ കേൾക്കെ പറഞ്ഞു.

'അവന്റെ കുഴഞ്ഞാടിയുള്ള വരവു കണ്ടാൽവലിയ ആളാണെന്നാ ഭാവം.' മറ്റൊരുവൻ കുരുവിളയുടെ വരവു നോക്കിഉരുവിട്ടു.

'സൂക്ഷിച്ചു നില്ക്കണം. ആൾ മുശിടനാ'

കുരുവിള ദൂരെ വച്ചു തന്നെ തന്റെ എതിരാളി നില്ക്കുന്നതു മനസ്സിലാക്കിയിരുന്നു.

'എന്റെ മേത്ത് കേറാൻ വന്നാൽ കാണിച്ചു കൊടുക്കാം. 'കുരുവിള തന്റെ ഷർട്ടിനടിയിൽ തപ്പി നോക്കി. 'ഇവരുടെയൊക്കെ അടുത്ത് അല്പം വിരട്ടു പണിയെടുത്തില്ലെങ്കിൽശരിയാവില്ല.'

അവൻ ഓരോ ചുവടുംവളരെസാവധാനം സൂക്ഷിച്ചുവച്ചുകൊണ്ടാണു നടന്നതെങ്കിലും 'നില്ലെടാ അവിടെ'എന്ന അവരുടെ ആക്രോശത്തിനു മുമ്പിൽ പെട്ടെന്നു നിന്നുപോയി.

കുരുവിളയെ വളഞ്ഞസീനിയർ വിദ്യാർത്ഥികളിൽഒരുവൻഅവന്റെര തലക്കിട്ട് ആഞ്ഞൊരു കിഴുക്കു കൊടുത്തു.

''നീ വലിയ ഷൈനിങ് ആണല്ലേടാ?'പല്ലുന്തിയ സീനിയർ വിദ്യാർത്ഥി കുരുവിളയുടെ ഷർട്ടിനു കടന്നു പിടിച്ചു.പിറകിൽ നിന്നൊരുവൻ അവന്റെ മുടി കത്രിക്കുവാൻ തുടങ്ങി. അവനിൽരോഷം ഇരമ്പിക്കയറി.അത്അവന്റെ സിരകളെ ആകെ ബാധിച്ചു. എല്ലാ കോശങ്ങളും വിറയ്ക്കുന്നതായി അവനുതോന്നി.

ഒരു നിമിഷം. അവൻ തന്റെ പാന്റ്‌സിനിടയിൽ സൂക്ഷിച്ചിരുന്ന എപ്പോഴും കൊണ്ടുനടക്കാറുള്ള കഠാരി വലിച്ചെടുത്തു. അതു കണ്ട് അവനെ വളഞ്ഞു നിന്നവർ ഒരു ചുവട്ടടി പിറകിലേക്കു മാറി.

ഒരാൾ അവന്റെ മൂക്കിനു തീർത്തൊരടി. അവൻ ഒന്നു ഞരങ്ങി നിലത്തു വീണു.മറ്റൊരാൾ അവന്റെ കൈയിൽ നിന്നും കഠാരി പിടിച്ചു വാങ്ങി.അവൻ ചാടിയെഴുന്നേറ്റു.മൂക്കിൽ നിന്നും രക്തം ഒഴുകിത്തുടങ്ങി. പക്ഷേ അവരെ ഒറ്റയ്ക്കു നേരിടാനുള്ള ആത്മവീര്യം അവനു നഷ്ടപ്പെട്ടിരുന്നു.

' നീ വലിയ ചട്ടമ്പിയാ അല്ലേടാ? നടക്കെടാ.' ഒരുവൻ അവനെ പിടിച്ചൊരു തള്ളു കൊടുത്തു. ഒരു വൃന്ദം സീനിയർ വിദ്യാർത്ഥികൾ അവന്റെ ചുറ്റിനും വളഞ്ഞു നടന്നു.

ആ കാഴ്ച കണ്ടുകൊണ്ടു വന്ന നവാഗതരായ വിദ്യാർത്ഥികൾ പേടിച്ചരണ്ടുപോയി. തങ്ങളോടു സീനിയർ വിദ്യാർത്ഥികൾ പറയുന്നവ എല്ലാം അക്ഷരം പ്രതി അനുസരിക്കാൻ അതു കണ്ടു പേടിച്ചുപോയഅവർ തയ്യാറായിക്കഴിഞ്ഞിരുന്നു.

ഒന്നാം വര്ഷ െവിദ്യാര്ത്ഥിയകളുടെ ഏറ്റവും പിറകിലായി നടന്നു വന്നിരുന്ന വിനോദും ഹരിയും ആ സംഭവം കണ്ടിട്ടും കാണാത്ത മാതിരി നടന്നു പോയി. റാഗിങ് കാലത്ത് സ്വന്തം തടി രക്ഷിക്കാൻ അതാണു ബുദ്ധിപരമായ നടപടി എന്നവർ തലേ ദിവസത്തെ അനുഭവങ്ങൾ കൊണ്ടു നല്ലതു പോലെ മനസ്സിലാക്കിയിരുന്നു.

എല്ലാവരും സ്വന്ത അനുഭവത്തിലൂടെയേഎന്തും പഠിക്കുകയുള്ളൂ എന്ന് പല പ്രാവശ്യം അപ്പാ പറയുന്നതു കേട്ടിട്ടുണ്ട്. വിനോദ് ചിന്തിച്ചു കൊണ്ട് ഹരിയോടൊപ്പം നടന്നു. മൂത്തവരുടെ ഉപദേശങ്ങളോ അമ്മയപ്പന്മാരുടെ ഉപദേശങ്ങളോ ആരും സ്വീകരിക്കാറില്ല എന്നാണ് അപ്പായുടെ അഭിപ്രായം.പ്രത്യേകിച്ച് ഈ പ്രായത്തിൽ. അതു വെറും അഭിപ്രായമല്ല,ഒരു ജീവിത സത്യമാണ് എന്നവനു തോന്നി.

കുരുവിളയ്ക്കു അടക്കാനാവാത്ത ക്രോധവും വിഷമവും ഉണ്ടായി. അവർ അവനെ ഒരു മുറിയിലേക്കു കൂട്ടികൊണ്ടു പോയി.

അവനെ അനുഗമിച്ചവരും ആ മുറിയുടെ ഉള്ളിൽ കയറി കതകിനു കുറ്റിയിട്ടു. സീനിയർ വിദ്യാർത്ഥികൾ പലസ്ഥാനങ്ങളിൽഇരിപ്പുറപ്പിച്ചു. അവൻ മാത്രം അവരുടെ ഇടയിൽ ഒരു കാഴ്ചവസ്തുവിനെപ്പോലെ നിന്നു. തന്റെ നാസികയിൽ നിന്നും ഒലിച്ചു വന്ന രക്തത്തിന്റെ നനവ് അവൻ തുടച്ചു കളഞ്ഞു.

അവരുടെ കണ്ണുകൾ ക്രോധജ്വാലകൾഉതിർക്കുന്നതായി അവനു തോന്നി.

ആകണ്ണുകൾകണ്ടപ്പോൾതാൻ കാണിച്ച വിഡ്ഢിത്തം ഓർത്തു കുരുവിളക്കുമനസ്താപം ഉണ്ടായി. തന്നെ സഹായിക്കാൻ ആരും ഇല്ലാതിരിക്കെ, അങ്ങനെയൊരു പ്രവൃത്തി തന്നെക്കൊണ്ടു ചെയ്യിച്ച മനസ്സിനെ അവൻ സ്വയം ശപിച്ചു.

തങ്ങളുടെ നേരേ കത്തിയെടുത്ത അവനോടു സീനിയർ വിദ്യാർത്ഥികൾക്കു വല്ലാത്തപകയായിരുന്നു, തോന്നിയത്.

''അഴിച്ചു കളയെടാ നിന്റെ ഷർട്ടും കോപ്പുമെല്ലാം' ഗർജ്ജനം ഉയർന്നു.

അവനതു അനുസരിക്കാതെ നിന്നപ്പോൾ അവർക്ക് അരിശം വർദ്ധിച്ചു. ഒരുവൻ അവന്റെ ഷർട്ടു വലിച്ചു പൊട്ടിച്ചു. 'അഴിച്ചു കളയെടാ പട്ടീ, അല്ലെങ്കിൽ നിന്നെ ചവിട്ടി ശരിപ്പെടുത്തിക്കളയും.' 

അവൻ ഷർട്ട് അഴിച്ചു മാറ്റി.

'ബാക്കി കൂടി.'

തന്റെ വസ്ത്രങ്ങൾ അഴിച്ചു കളയാൻ അവനു മടിയായിരുന്നുവെങ്കിലും ഓരോ ഗർജ്ജനത്തിന്റെയും പിന്നാലെ അവന്റെ ഓരോ വസ്ത്രവും താഴെ വീണുകൊണ്ടിരുന്നു. അവൻപൂർണ്ണ നഗ്നനായിഅവരുടെ മുമ്പിൽ നിന്നു.തന്റെ നഗ്നതയിൽ അവരെല്ലാം നോക്കുന്നതു കണ്ട് അവനു വിഷമം ഇരട്ടിച്ചു. ഇവിടേക്കു വരേണ്ടിയിരുന്നില്ല എന്നു തോന്നി.
'നേരത്തേ പഠിച്ച കോളേജിൽതന്നെ സഹായിക്കാൻഎന്തിനും തയ്യാറായ തടിമിടുക്കന്മാരുണ്ടായിരുന്നു. 'ഇവിടെ താൻനിസ്സഹായനാണെന്ന് ഓര്ത്തിപ്പോൾ അവൻ വല്ലാതെദു8ഖിച്ചു.

'ഒരു പ്രാവശ്യമേ ഓരോന്നും പറയുള്ളൂ. അതനുസരിച്ചു കൊള്ളണം.കേട്ടോടാ വെടലക്കുറ്റീ?'അവന്റെ നേരേ കൈയോങ്ങിക്കൊണ്ട് ആജ്ഞനല്കിക്കൊണ്ടിരുന്ന സീനിയർ വിദ്യാർത്ഥിപറഞ്ഞു.

''അല്ലേൽ ചവിട്ടി എല്ലൊടിച്ചു കളയും. പറഞ്ഞേക്കാം.'മറ്റൊരു സീനിയർ വിദ്യാർത്ഥി അലറി.

'ഇവനു പറ്റിയ പേര് വെടലക്കുറ്റിയെന്നല്ല, പടവലങ്ങായെന്നാ. കണ്ടില്ലേ പടവലങ്ങാ കെട്ടിയിട്ടാൽ ആടുന്ന പോലെ നിന്നാടുന്നത്. വേണേൽ എടുത്തു തലയിലുംകെട്ടി നടക്കാം. അല്ലേടാ പടവലമേ. സര്പ്പംപ പോലെ അറ്റത്തൊരു വലിയ തലയും.''

ഒരു ഉരുണ്ട പ്ലാസ്റ്റിക് ദണ്ഡുപൊക്കി കാട്ടിക്കൊണ്ട് അയാൾ ചോദിച്ചു. ''ഇതെന്തിനാണെന്ന് അറിയാമോടാ?അനുസരണക്കേടു കാട്ടിയാൽ ഇതുകേറി അങ്ങു മുകളിൽ വരെ വരും. അപ്പോൾ നീ അനുസരണമുള്ള നല്ല കുട്ടിയാവും. മനസ്സിലായോടാ?''

അവൻ അനങ്ങിയില്ല.

''എന്നാ തുടങ്ങിക്കളയാം.''

'' നിന്റെ ചെരിപ്പെടുക്കെടാ.'

'ഇനീംഅത് വായിൽ കടിച്ചു പിടിക്കെടാ.'ചെരിപ്പ് കടിച്ചു പിടിച്ചപ്പോൾ അവന്റെംമുഖത്ത് ഉണ്ടായഗോഷ്ടി കണ്ട്അവർ പരിഹസിച്ചു ചിരിച്ചു.

'കൈകൾ രണ്ടും മുകളിലേക്ക് പൊക്കി പിടിയെടാ'

അവൻ കൈകൾ ഉയർത്തിനിന്നപ്പോൾ അയാൾ പറഞ്ഞു.''അങ്ങനെയല്ല, വിരലുകൾ നേരേ നില്ക്കണം.'

'ഇനീംശരീരവും കൈകളും വളയാതെ നൂറു പ്രാവശ്യം മുകളിലേക്ക് ചാടണം.'

അതു പറഞ്ഞവന്റെക മുഖത്തേക്കു നോക്കി അവൻ അനങ്ങാതെ നില്ക്കുന്നതു കണ്ട് അയാൾ ഗര്ജ്ജിംച്ചു. ''ചാടെടാ പട്ടീ....''

അതു കേട്ട് അവൻ ചാട്ടം തുടങ്ങി. കാഴ്ചക്കാരിൽ ഒരുവൻ ഉറക്കെ എണ്ണാൻ തുടങ്ങി.

ആ ചാട്ടം പല പ്രാവശ്യം ആവർത്തിച്ചപ്പോൾ അവന്റെ ശരീരം വിയർത്തു.കാലുകൾ കുഴഞ്ഞു. കൈകൾ മടങ്ങാൻ വെമ്പൽ കൊണ്ടു. അവന്റെ കരങ്ങൾ വളയുന്നതു കണ്ട് ആജ്ഞ നല്കിയ വിദ്യാർത്ഥി അവന്റെവകാലിനൊരു ചവിട്ടു കൊടുത്തു. ചവിട്ടു കൊണ്ട അവൻ കാലുതെറ്റി താഴെ പതിച്ചു.

'' ചാടെടാ വേഗം'

അവൻ വീണ്ടും ചാടുമ്പോൾകണ്ണുകളിൽ ബാഷ്പകണങ്ങൾനിറയാൻ തുടങ്ങി.ശരീരമാകെ വിയർപ്പു കണങ്ങൾഒഴുകി നടന്നു.

അവയൊന്നും കണ്ട് സീനിയർ വിദ്യാർത്ഥികൾകുലുങ്ങിയില്ല.അവരുടെ വാശി കൂടിക്കൊണ്ടിരുന്നതേയുള്ളു.

തങ്ങളുടെ നേരേ കത്തിയെടുത്തവനെ ഇപ്പോഴേ ഒതുക്കി എടുത്തില്ലെങ്കിൽ അവൻ കിടന്നു വല്ലാതെ വിളയുമെന്നും വീണ്ടും വീണ്ടും കത്തി കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കുമെന്നും അവർ കരുതി.അതിനാൽഅവന്റെ അഹങ്കാരം ആദ്യം തന്നെതീർത്തു കൊടുക്കണംഎന്നവർ തീരുമാനിച്ചിരുന്നു.

അവൻ ചാടി തളർന്നു. ചാട്ടത്തിന്റെ ശക്തി കുറഞ്ഞപ്പോൾ അവനിൽ നിന്നുംഉച്ചത്തിലുള്ള സീൽക്കാരശബ്ദം ഉയർന്നുകേട്ടു.അവൻ ചവിട്ടിനിന്ന തറയുടെ മുകളിൽ വിയർപ്പു കണങ്ങൾ ഒഴുകി നടന്നു.

അവനെ എത്രയേറെ ഉപദ്രവിക്കുന്നുവോ അത്രയേറെ അവർ സന്തോഷിച്ചുവെങ്കിലുംഅവനു അല്പനേരത്തെ വിശ്രമം അവർ നല്കി.വായിൽ നിന്നും ചെരിപ്പെടുക്കാൻ അനുവദിച്ചു.

വായിൽ കൂടി വായുവിനെ ഉള്ളിലേക്ക് ആവാഹിച്ചുുകൊണ്ട്അ വൻനിന്നുകിതച്ചു.

'അവിടെ ഇരിക്കെടാ.' ഒരു വലിയ അനുഗ്രഹം കിട്ടിയ മാതിരിഅവൻ അവിടെഇരുന്നു.സീൽക്കാരത്തിനു കുറവുണ്ടായി.

അവന്റെ ക്ഷീണം കുറഞ്ഞപ്പോൾഅവർഅവനോടു മുഷ്ടി ചുരുട്ടാൻ ആവശ്യപ്പെട്ടു. അവൻ കിതച്ചുകൊണ്ടതുചെയ്തുവെങ്കിലുംകൈകൾ ക്ഷീണിച്ചുതളർന്നവയായതിനാൽ നിഷ്‌ക്രിയമായി മാത്രമേപ്രവർത്തിച്ചുള്ളൂ.

അവനോടു തറയിൽ കിടക്കാൻ ആവശ്യപ്പെട്ടു. അവൻ മലർന്നു കിടന്നപ്പോൾ കമിഴ്ന്നു കിടക്കാനാവശ്യപ്പെട്ടു. അവനെ സ്പർശിച്ച പ്രതലമാകെ നനഞ്ഞു കുതിർന്നു. അവന്റെ ശരീരം ആ തണുത്ത തറയിൽ ഒട്ടുന്നതായി തോന്നി.

'ഞാൻ കാണിക്കുന്നതു പോലെ ചെയ്യണം. ഒരു പ്രാവശ്യമേ കാണിക്കത്തൊള്ളു. മനസ്സിലാക്കി ചെയ്തില്ലെങ്കിൽ ഇടിച്ചു സൂപ്പാക്കിക്കളയും.കേട്ടോടാ കണ്ടപ്പാ?''

ആ സീനിയർ വിദ്യാർത്ഥി തറയിൽ കമിഴ്ന്നു കിടന്നുകൊണ്ടു ശരീരത്തിന്റെ ഒരുഭാഗവും തറയെ സ്പർശിക്കാതെതന്റെ ശരീരം കൈപ്പത്തികളിലും കാലുകളുടെവിരലുകളിലും ഊന്നി ഉയർത്തിപ്പിടിച്ചു.അതിനു ശേഷം കൈകൾ മടക്കിക്കൊണ്ടു ശരീരത്തിന്റെ ഇടഭാഗം താഴ്‌ത്തി മുന്നോട്ടു ചലിപ്പിച്ച്‌വീണ്ടും ഉയർന്ന്, കൈകളും കാലുകളും നിവർത്തി ശരീരം പിറകോട്ടു ചലിപ്പിച്ച് പഴയപടി നിന്നു.ശരീരമോ കൈകാലുകളുടെ ഇടഭാഗങ്ങളോ തറയിൽ തൊടാതെ.

ഒരു വലിയ അഭ്യാസം കാണുമ്പോലെ അവൻ അതു ശ്രദ്ധിച്ചു കിടന്നു.

'ഇതാണ് ഈഹോസ്റ്റലിലെ സൂര്യനമസ്‌ക്കാരം.മനസ്സിലായോടാ?'

മനസ്സിലായിഎന്നർത്ഥത്തിൽ അവൻ തലയാട്ടി. അവനോടു അതു പോലെ ചെയ്യാൻ അയാൾആവശ്യപ്പെട്ടു. അവൻ ചെയ്തു തുടങ്ങയപ്പോൾവേറൊരുവന്റെ ഉത്തരവ്ഉണ്ടായി.

''എണ്ണിക്കൊണ്ട് ചെയ്യടാ.' അവൻ എണ്ണാൻ തുടങ്ങി. എണ്ണുമ്പോൾ ശബ്ദം പതറി. ശരീരം മുഴുവൻകഴച്ചു.കൈകാലുകൾകുഴഞ്ഞു. വീണ്ടും തുടരുവാനുള്ള ശക്തി ഇല്ലാതായി. നാല്പതു വരെ ഒരു കണക്കിൽ ചെയ്തു തീർത്തിട്ട്് അവനൊന്നു നിർത്തി.

' നൂറു വരെ ചെയ്യണം.'

അവൻ ക്ഷീണിച്ച കിതപ്പുകളോടെവീണ്ടും എണ്ണാൻ തുടങ്ങി.

'നാ ........ല്പത്തൊ..................... ന്ന് .''

''നിന്നോടു നിർത്താനാരു പറഞ്ഞെടാ. നിർത്തിക്കഴിഞ്ഞാൽ ആദ്യം തൊട്ടെണ്ണണമെന്നാണു നിയമം. ആദ്യം തൊട്ട് എണ്ണെടാ.'

അവൻവീണ്ടുംവിയർപ്പിൽ കുളിച്ചു.ആതറഅവന്റെ കണ്ണുനീർ വീണുകുതിർന്നു.അവയൊന്നും കണ്ടിട്ടും അവരാരും കുലുങ്ങിയില്ല.

'കണ്ണിൽ ചോരയില്ലാത്ത മൃഗങ്ങൾ.' അവൻ മനസ്സിൽ പറഞ്ഞു പോയി.

വാശിയോടെ അവൻആ പ്രവൃത്തി വീണ്ടും ചെയ്തപ്പോൾ അവനിലെ കോപം കണ്ണുനീർ തുള്ളികളായി ധാരധാരയായി പ്രവഹിച്ചുതുടങ്ങി.ഇരുപതു വരെ അവൻ ആപ്രവൃത്തി ചെയ്തുകഴിഞ്ഞപ്പോൾ അവന്റെപകൈകളും കാലുകളും ശരീരവും എല്ലാമെല്ലാം ക്ഷീണിച്ച്അവശമായിക്കഴിഞ്ഞിരുന്നു. അവ വിറച്ചുതുടങ്ങി.ഇനിയും തുടരാനുള്ള ശക്തി ഇല്ലാതാകുന്നു.

അവൻ കഷ്ടിച്ച് ഒന്നു കൂടി എണ്ണി.'ഇ.................രു...................പത്തൊ.......................ന്ന്.'

അപ്പോഴേക്കും അവന്റെ കുഴഞ്ഞ കാലുകൾ അല്പം മടങ്ങിപ്പോയി. അവ തറയെ സ്പർശിച്ചു. അതു കണ്ടുകൊണ്ടു നിന്ന ഒരു സീനിയർ വിദ്യാർത്ഥി ആക്രോശിച്ചു.

'തറയെ മുട്ടിക്കാതെടാ കെഴങ്ങാ.'

അയാൾ അവന്റെ കാലുകൾക്കൊരു ചവിട്ടു കൊടുത്തു. ക്ഷീണിച്ചു തളർന്ന അവന്റെ ശരീരത്തിന്അതധികമായിരുന്നു. അവൻ മൂക്കിടിച്ചു വീണു. അപ്പോൾകൈകൾ അയഞ്ഞു മടങ്ങിപ്പോയി. ശരീരമാകെ കുതിർന്നൊഴുകി.കണ്ണുകൾ ചുവന്നു കലങ്ങി. ക്രോധവും, വിഷമവും, ഭയവും മാറിമാറിഅവന്റെ മുഖമാകെ തെളിഞ്ഞു വന്നു. എന്നിട്ടും അവരാരും കുലുങ്ങിയില്ല. അവൻ ആ തളർന്ന കിടപ്പ് അല്പനേരം തുടർന്നു.

'എഴുന്നേറ്റിരിയെടാ.' ആജ്ഞ കേട്ട് അവൻ എഴുന്നേൽക്കാൻ പാടുപെട്ടു. ശരീരം മുഴുവൻ വേദന. കൈകൾ രണ്ടും സ്തംഭിച്ച പോലെ. കാലുകൾ മടക്കാൻ വലിയ വിഷമം.

'ഇപ്പോൾ എങ്ങനെയുണ്ട്.?നിന്റെ തന്തേലാഴ്ക ഒക്കെ കൊറഞ്ഞോടാ സാറേ.'

അവൻ അപ്പോൾ വിതുമ്പിപ്പോയി.

'നീ കത്തിയെടുക്കും, അല്ലേടാ? നിന്റെ അപ്പന്റേം അമ്മേടേം അടുത്തു ചെന്ന് എടുത്താൽ മതി, കത്തീം പത്തീമൊക്കെ. ഇവിടെ വെളച്ചിലെടുത്താലുണ്ടല്ലോ, നിന്റെ പൊടി പോലും കിട്ടില്ല.പറഞ്ഞേക്കാം.'

ആ ഗർജ്ജനം കേൾക്കും മുമ്പേ അവൻ തകർന്നിരുന്നു. തളർന്നിരുന്നു. അവരുടെ ദയയ്ക്കു വേണ്ടി മോഹിച്ചു പോയി, അപ്പോൾ.

' നീ ചെയ്ത തെറ്റിന് മാപ്പു പറഞ്ഞാൽ നിനക്കുള്ള സൽക്കാരങ്ങൾ കുറച്ചുതരാം'. ഒരുവൻ അവനെ നോക്കി പറഞ്ഞു. അവന്റെ ദയനീയ ഭാവം കണ്ടിട്ടാവാം, അയാൾക്ക് അവനോടു സഹതാപം തോന്നിയിരുന്നു. അവൻ തലയാട്ടി.

ഉടൻപല്ലുന്തിയ കറുത്തു കുറുകിയ സീനിയർ വിദ്യാർത്ഥിപറഞ്ഞു.''പറ്റില്ല...പറ്റില്ല. ഈ കള്ളക്കുന്നന്റെന്റ ക്ഷമ പറച്ചിൽ ആര്ക്കും വേണം? എനിക്കു വേണ്ടാ. ഇവനെ ഇന്നു ഞാൻ വിടില്ല. ഇവൻ ശരിയല്ല. ഇവന്റെമ ഇപ്പോഴുമുള്ള ഒരു നോട്ടം കണ്ടില്ലേ?'' അയാൾ ഒരു നിമിഷം നിര്ത്തിഅയിട്ടു കുരുവിളയെ സൂക്ഷിച്ചു നോക്കി.

''ഇവൻ ഒന്നാംതരം കള്ളനാ..ഇന്നു രാത്രിയിൽ ഇവന്റെു പരിപ്പ് മുഴവൻ ഞാൻ എടുക്കും. ഇനി മേലിൽ ഇവൻ ആരുടേം അടുത്ത് കത്തി എടുക്കില്ല. ആ പരുവം ആക്കും ഞാൻ ഇവനേ....''

അവിടെ ഇരുന്ന ഒരു സീനിയർ വിദ്യാര്ത്ഥി കുരുവിള കാണാതെ പല്ലുന്തിയ അയാളെ നോക്കി കണ്ണിറുക്കി കാട്ടി. അയാൾ എന്താ വേണ്ടത് എന്ന് പുരികവും മുഖവും ഉയര്ത്തി ചോദിച്ചു.

'അവനെ വിട്ടേര്' എന്ന് ആ സീനിയർ വിദ്യാര്ത്ഥി ചുണ്ടുകൾ അനക്കിക്കൊണ്ട് ശബ്ദം ഉണ്ടാവാതെ ഉരുവിട്ടു.

പല്ലുന്തിയ സീനിയർ വിദ്യാര്ത്ഥി ഒരു കണ്ണിറുക്കിക്കൊണ്ട് തല കുലുക്കി കാണിച്ചു.

അയാൾ കുരുവിളയോട് ചോദിച്ചു. ''നിനക്ക് മൂക്കു കൊണ്ട് 'ക്ഷ'എഴുതാൻ അറിയാമോടാ? ക്ഷമയുടെ ക്ഷ.''

അവൻ അറിയില്ല എന്ന അര്ത്ഥിത്തിൽ തലയാട്ടി.

''നീ പിന്നെ എന്തു മലയാളിയാണെടാ? ഒരു കാര്യം ചെയ്യ്. ക്ഷ വേണ്ട . മൂക്കു കൊണ്ട് എന്തെങ്കിലും എഴുതാൻ അറിയാമോ?''

''ഇല്ല.''

''പിന്നെ എന്തോന്നാടാ നീകോളേജിൽ പഠിച്ചത്? കത്തിയെടുത്തു കറക്കാനേ പഠിച്ചൊള്ളോ? മൂക്കു കൊണ്ടെഴുതാൻ അറിയില്ലെങ്കിൽ ഞാൻ പഠിപ്പിച്ചു തരാം.നീ അവിടെ ഇരുന്നു കൊണ്ട് മുമ്പോട്ടു കുനിയണം. ചെയ്യെടാ അതുപോലെ.''

''ഇനീം മൂക്ക് തറയിൽ തൊടണം.''

''ഇനീം അങ്ങ് എഴുതിയാൽ മതി. വളരെ ഈസിയാ.''

''എഴുതെടാ ഞാൻ പറഞ്ഞപോലെ.''

കുരുവിള അവിടെ ഇരുന്നുകൊണ്ട് വീണ്ടും മൂക്കു തറയിൽ തൊടാൻ ശ്രമിച്ചപ്പോൾ അറിയാതെ കൈകൾ തറയിൽ കുത്തി.

''കൈ കുത്താൻ പാടില്ല. കൈ രണ്ടും കെട്ടി ഇതുപോലെ വയ്‌ക്കെടാ.''

അവൻ കൈ കെട്ടിക്കൊണ്ടു വീണ്ടും മൂക്ക് തറയിൽ തൊടാൻ ശ്രമിച്ചുനോക്കി. സാധിച്ചില്ല.ഒന്നുകൂടി ശ്രമിച്ചപ്പോൾ മൂക്കും കുത്തി വീണു. അവന്റെ തല തറയിൽ പോയി ഇടിച്ചു.

തന്റെ് മൂക്ക് ചതഞ്ഞതു പോലെ കുരുവിളക്ക് അനുഭവപ്പെട്ടു. വല്ലാത്ത വേദന തോന്നി. അവൻ മൂക്കു പോത്തിപ്പിടിച്ചുകൊണ്ട് കണ്ണുകൾ അടച്ചിരുന്നു.

''എന്താടാ ചെയ്യാൻ വയ്യായോ? എന്നാ കമിഴ്ന്നു കിട. എന്നിട്ട് എഴുതി നോക്ക്. എഴുതാതെ നിന്നെ വിടില്ല.''

അവൻ നീറുന്ന മൂക്കു പൊത്തിപ്പിടിച്ചുകൊണ്ട് തറയിൽ കമിഴ്ന്നു കിടന്നു.

''എന്താടാ എഴുതാത്തത്? എഴുതെടാ വേഗം. പത്ത് പ്രാവശ്യം തെറ്റാതെ എഴുതണം.''

മൂന്നു പ്രാവശ്യം എഴുതിക്കഴിഞ്ഞപ്പോഴേക്കും അവന്റെച മൂക്കിന്റൊ അഗ്രം തറയിൽ ഉരഞ്ഞു മുറിഞ്ഞു. ചോര ഒലിക്കാൻ തുടങ്ങി. അവനു വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു.

അതു കണ്ടുകൊണ്ടു നിന്ന മറ്റൊരു സീനിയർ വിദ്യാര്ത്ഥി ക്കു മനസ്സലിവു തോന്നിയതിനാൽ അവനോട് എഴുന്നേല്ക്കാ ൻ പറഞ്ഞു. ''നീ ഇനീം അവിടെ ഇരിക്ക്.''

അവിടെ ഊരിയിട്ടിരുന്ന അവന്റെ് ബനിയൻ എടുത്തു കൊടുത്തിട്ട്അയാൾ പറഞ്ഞു. ''ഇതുവച്ച് മൂക്കു പോത്തിപ്പിടിച്ചോ. ചോര നിക്കും.''

അവൻ മൂക്കു പൊത്തിപ്പിടിച്ചുകൊണ്ട് നീറ്റലും വേദനയും സഹിക്ക വയ്യാതെ അവിടെ ഇരുന്നു കരഞ്ഞു.

''കരയുവാണേൽ അടുത്ത പണി തരാം. നിനക്ക് പമ്പരം കറക്കാനറിയാമോടാ?'' പല്ലുന്തിയ സീനിയർ വിദ്യാര്ത്ഥി ചോദിച്ചു.

കുരുവിള അതിനുത്തരം പറഞ്ഞില്ല.അവൻ തറയിലേക്കു നോക്കിയിരുന്നു കരഞ്ഞു.അപ്പോൾ മറ്റൊരു സീനിയർ വിദ്യാര്ത്ഥി പറഞ്ഞു.'' നീ കത്തി എടുത്തതിനു മാപ്പുചോദിക്ക്. നിന്നെ തല്ക്കാ്‌ലം വിട്ടേക്കാം.''

''എങ്കിൽ പറയെടാ.നോക്കട്ടെ നിനക്ക് മാപ്പുചോദിക്കാൻ അറിയാമോന്ന്.''പല്ലുന്തിയ സീനിയർ വിദ്യാര്ത്ഥി യും തേെന്റാ സമ്മതം അറിയിച്ചു.

അവൻ പറഞ്ഞു. ' ഞാൻ ചെയ്ത തെറ്റിന് മാപ്പു ചോദിക്കുന്നു.'

' അങ്ങനെയല്ല. ഞാൻ പറയുന്നതു പോലെ പറയണം. എന്തോന്നാടാ നിന്റെ പേര്?'

'കുരുവിള'

'ആഹാ. അപ്പം നിന്റെ കുരു വെളഞ്ഞതാന്നോടാ? ഞങ്ങൾ കരുതി പൊട്ടാണെന്ന്.' മറ്റൊരു വിദ്യാർത്ഥി പറയുന്നതു കേട്ടു സീനിയർ വിദ്യാർത്ഥികൾ ആർത്തു ചിരിച്ചു.

'നിന്റെു കുരു ഇത്രയ്ക്കു വിളഞ്ഞതാണെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ല. കേട്ടോ സാറന്മാരേ... ഇവന്റെവ കുരു നല്ലപോലെ വിളഞ്ഞതാ.അതാ അവൻ ഇത്ര വിളവു കാട്ടിയതുംസാറന്മാരുടെ നേരേകത്തിയെടുത്തതും. അല്ലേടാ?'' പല്ലുന്തിയ സീനിയർ വിദ്യാര്ത്ഥി കുരുവിളയെ കളിയാക്കാനായി പറഞ്ഞു.

''നിന്റെ് കുരു ഒന്നുടച്ചു നോക്കട്ടേടാ? എത്ര വിളവുണ്ടെന്നറിയാനാ.''

കുരുവിള ഒന്നും മിണ്ടാതെ താഴേക്കു നോക്കിയിരുന്നു കരയുന്നതു കണ്ട് അയാൾ തുടര്ന്നു പറഞ്ഞു. ''ഇനിഞാൻ പറയും പോലെ പറയണം. കുരുവിളയായ ഞാൻ ഇവിടുത്തെ സീനിയർ വിദ്യാർത്ഥികളോടു ചെയ്ത കൊടുംതെറ്റിന് മാപ്പു ചോദിക്കുന്നു. എല്ലാ സീനിയർ വിദ്യാർത്ഥികളും എന്നോടു ക്ഷമിക്കുകയുംകരുണ കാട്ടുകയുംചെയ്യണമെന്നു ഞാൻ യാചിക്കുന്നു. ഇനിയും മേലിൽ ഇതു പോലെയൊന്നും ഒരിടത്തുംഞാനാവർത്തിക്കുകയില്ലെന്നും സീനിയേഴ്‌സിനെ എല്ലാക്കാലത്തും അനുസരിക്കാമെന്നും ഉറപ്പു തരുന്നു. വേണ്ടിവന്നാൽ എല്ലാ സീനിയേഴ്‌സിന്റെയും പാദങ്ങൾ എപ്പോൾ വേണമെങ്കിലുംനക്കി തുടച്ചു തരാമെന്നും സമ്മതിച്ചു കൊള്ളുന്നു.'

ആ വാക്യങ്ങൾ എല്ലാം ആവർത്തിച്ചു പറഞ്ഞുതീർന്നപ്പോൾ അവൻ വിതുമ്പിക്കരഞ്ഞു പോയി. നയനപ്രവാഹം ധാരധാരയായി.

തന്റ്യെ വ്യക്തിത്വം മുഴുവൻ ചോര്‌നുപാ പോയതുപോലെയും തറയ്ക്കു താഴേക്കു താണിറങ്ങി താൻ എന്നൊന്ന് ഇല്ലാതായതു പോലെയും കുരുവിളക്ക് അനുഭവപ്പെട്ടു.

പല്ലുന്തിയ കറുത്ത ആ സീനിയർ വിദ്യാര്ത്ഥി യെ നോക്കി മറ്റുള്ളവർ ആഗ്യം കാണിച്ചു.''ഇന്നു മതി. ഇനീം വിട്ടേര്.''

അവിടെ കൂടി നിന്ന എല്ലാവരും ക്ഷമിച്ചുവെങ്കിലും പല്ലുന്തിയ കറുത്ത ആ മനുഷ്യന് അപ്പോഴും അവനോടു പകയുണ്ടായിരുന്നു. അരിശം തീർന്നിരുന്നതുമില്ല. തന്നെ പരിഹസിച്ച അവനെ എത്ര കഷ്ടപ്പെടുത്തിയാലും പോരാ എന്ന തോന്നലായിരുന്നു, അയാൾക്ക്.

അതിനാൽ അയാൾ പറഞ്ഞു. ' പാദങ്ങൾ നക്കിത്തരാമോ? എന്നാ നീയിങ്ങു വാടാ നായേ.വന്നു നക്കിത്തുടക്ക്.'

കുരുവിള പാദങ്ങൾ നക്കാൻ അയാളുടെ അടുത്തേക്കു ചലിച്ചു.  അയാളുടെ അടുത്തു ചെന്ന് അവൻ നിന്നപ്പോൾ അയാൾ ഉറക്കെ പറഞ്ഞു.''എന്താടാ നോക്കി നിൽക്കുന്നെ?നക്കെടാ വേഗം'
കുരുവിള നിലത്തു കമിഴ്ന്നു കിടന്നു. അയാളുടെ പാദങ്ങളിലേക്കു അവന്റെ നാവു നീണ്ടപ്പോൾ അയാൾ പാദങ്ങൾ വലിച്ചു മാറ്റിക്കൊണ്ടു ഗർജ്ജിച്ചു. 'എഴുന്നേരെടാ നായെ. ഇന്നു മുതൽനീയെന്നും എന്റെ നായ ആയിരിക്കും. നിനക്കിപ്പോൾ മനസ്സിലായോടാ ഞാനാരാണെന്ന്?'
അവൻ എഴുന്നേറ്റു നിന്നുകൊണ്ട് തന്റെദ മുഖത്തേക്കു നോക്കിയത് അയാള്ക്ക് ഇഷ്ടപ്പെട്ടില്ല.അയാൾ വീണ്ടും ഗർജജിച്ചു. ' മനസ്സിലായോടാ നായേ? '

കുരുവിളതലയാട്ടി.

അവൻ അവരുടെ മുമ്പിൽമെരുങ്ങിഒതുങ്ങിയെന്ന്അവിടെയുണ്ടായിരുന്ന സീനിയർ വിദ്യാര്ത്ഥി കള്ക്കു മനസ്സിലായി.അവൻഇപ്പോൾ തന്നെഭൂമിയോളം താണുകഴിഞ്ഞിരിക്കുന്നു.

അവന്റെ കണ്ണുകളിലൂടെ ധാരധാരയായിഒഴുകുന്ന തുള്ളികൾ കണ്ട് അവനു നേരിയ കിഴിവു കൊടുക്കാമെന്നയാൾ അപ്പോൾ തീരുമാനിച്ചു.

'ഇനിയും ദിവസങ്ങളുണ്ട്. ഇപ്പോൾ നിന്നെ വിടുവാ. ഇതൊരു തുടക്കം മാത്രമാണെന്ന് നീ എപ്പോഴും ഓര്‌ത്തോിണം.വീണ്ടും നിന്നെ ഞാൻ ശരിക്കൊന്നുപിടിക്കുന്നുണ്ട്. 'അയാൾ പറഞ്ഞു.
''ഇതു വെറും ട്രയൽ റൺആണെന്നു താൻ മനസ്സിലാക്കിക്കോണം . അതുകൊണ്ട് ആദ്യദിവസം തന്നെതാൻ ഉണ്ടാക്കിയ പേരുദോഷം പോകാൻ സീനിയേഴ്‌സ് പറയുന്നെ അനുസരിച്ച് പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാക്കാതെ ഇനിയുള്ള കാലം വളരെ മര്യാദക്കു നടക്കണം. മര്യാദക്കു നടന്നാൽ തന്റെക തടിക്കു കൊള്ളാം. കേട്ടോടോ?'' അവിടെ നടന്ന കാര്യങ്ങൾ എല്ലാം കണ്ടുകൊണ്ടു നിന്നിരുന്ന സൗമ്യനായ ഒരു സീനിയർ വിദ്യാര്ത്ഥി കുരുവിളയെ ഉപദേശിച്ചു.

കുരുവിള കത്തിയെടുത്ത വിവരം ഹോസ്റ്റലിൽ മുഴുവൻ പേരും അറിഞ്ഞിരുന്നു. എല്ലാ സീനിയർ വിദ്യാർത്ഥികളും അവനെ കാണാനെത്തിക്കൊണ്ടിരുന്നു. അവൻ കുറ്റം ചെയ്തവനെപ്പോലെ, അതിൽ പശ്ചാത്തപിക്കുന്നവനെപ്പോലെ, അവരോടെല്ലാം ക്ഷമ യാചിക്കുന്നതുപോലെ പരുങ്ങി നിന്നതേയുള്ളു. അവരുടെയെല്ലാം കർക്കശമായ ചോദ്യങ്ങൾക്കു മുമ്പിൽദയനീയമായമുഖഭാവത്തോടെഅവന്മറുപടി നൽകിക്കൊണ്ടിരുന്നു.

'പരിചയമില്ലാത്ത ഈ സ്ഥലത്ത് വന്ന്തന്നെഅറിയാത്തവരുടെഇടയിൽ ഒററയ്ക്ക് അങ്ങനെയൊരു വിഡ്ഢിത്തം കാട്ടേണ്ടായിരുന്നുഎന്ന്കുരുവിള അപ്പോൾചിന്തിച്ചു.'തന്റെപെഴയകാല കോളേജ് ജീവിതത്തെക്കുറിച്ചുള്ള ചിന്ത പോലും അവനെ അലോസരപ്പെടുത്തിത്തുടങ്ങി.അവിടെ നടന്നതു പോലെ ഇവിടെ നടക്കാൻ പറ്റില്ല എന്ന്അവനുമനസ്സിലായി. 'ഇവിടെ സീനിയർ വിദ്യാർത്ഥികളെല്ലാം ഒറ്റക്കെട്ടാണ് എന്നു തോന്നുന്നു.'അവൻചിന്തിച്ചു.

കുരുവിള കത്തിയെടുക്കുന്നതും അവനെ സീനിയർ വിദ്യാര്ത്ഥി കൾ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നതുമെല്ലാം വിനോദ് നേരിട്ടു കണ്ടിരുന്നുവെങ്കിലും റാഗിങ് കാലത്ത് പല്ലുന്തിയ കറുത്ത നിറമുള്ള ആ സീനിയർ വിദ്യാര്ത്ഥി യുടെ പേര് വിനോദിന് അറിയില്ലായിരുന്നു. അന്നു മുതൽ ആ സീനിയർ വിദ്യാര്ത്ഥി യുടെ പേര് എന്തെന്നറിയാൻ അവൻ ആഗ്രഹിച്ചു. പക്ഷേ സാധിച്ചില്ല.

അത് അങ്ങനെയാണ്. റാഗിങ് കാലത്ത് സീനിയർ വിദ്യാര്ത്ഥി കൾ അന്യോന്യം പേരുകൾ വിളിക്കാറില്ലായിരുന്നു. അഥവാ ഒന്നാം വര്ഷത വിദ്യാര്ത്ഥിറകളുടെ മുമ്പിൽ വച്ചു വിളിക്കേണ്ടി വന്നാൽ കോഡു ഭാഷ ഉപയോഗിച്ചാവും വിളിക്കുന്നത്. അല്ലെങ്കിൽ അവിടുത്തെ അദ്ധ്യാപകരുടെ പേരുകൾ ആയിരിക്കും ഉപയോഗിക്കാറു പതിവ്.

പേര് അറിയില്ലെങ്കിലും പല്ലുന്തിയ ആ മനുഷ്യനെ കാണുമ്പോഴൊക്കെ വിനോദിൽ വെറുപ്പും ഭയവും ഉണ്ടാവുക പതിവായിരുന്നു. റാഗിങ് കാലത്തിനു ശേഷം പിന്നെ എപ്പോഴോ ആ ഭാവങ്ങൾ കുറഞ്ഞു വന്നുവെങ്കിലും അയാളെ കാണുമ്പോഴൊക്കെ വിനോദ് ഒഴിഞ്ഞു മാറി നടന്നു. പിന്നെ എത്രയോ നാളുകള്ക്കുങ ശേഷമാണ് അയാളുടെ പേര് അവനു മനസ്സിലായത്.

വിജയൻ എന്നാണ് അയാളുടെ പേര് എന്നു മനസ്സിലാക്കിയപ്പോൾ ആ പേര് അയാള്ക്കുര യോജിക്കുന്നതല്ല എന്നു വിനോദ് ചിന്തിച്ചു. അത്തരക്കാർ ജീവിതത്തിൽ വിജയിക്കാൻ പാടില്ല. അതിനാൽ ആ പേരും അയാള്ക്കു യോജിക്കുന്നതല്ല. പക്ഷേ ഈ ലോകത്തിൽ വിജയിക്കുന്നവരിൽ കൂടുതലും അത്തരക്കാർ ആണ് എന്നും വിനോദിനു തോന്നി.

എത്ര വാശിയോടെയായിരുന്നു അയാൾ കുരുവിളയെ കാത്തു നിന്നിരുന്നത്? വാശിയുള്ളവനിൽ വീറും കൂടി ചേര്ന്നാനൽ അവൻ അപകടകാരിയാവുന്നു എന്നതിന്റെി നല്ല ദൃഷ്ടാന്തം. അത്തരക്കാർ പുലിയേക്കാൾ അപകടകാരിയാകുന്നു. മൃഗതുല്യരാകുന്നു. മൃഗങ്ങളിൽ പോലുമുണ്ട് സൗമ്യതയും ശാന്തതയും. മനുഷ്യസഹജമായി കാണുന്ന അത്തരം ഗുണങ്ങളൊന്നും അവരിൽ കാണുകയില്ല.

സഹജീവികളായ മനുഷ്യരുടെ വേദന കണ്ടു സന്തോഷിക്കുന്ന സാഡിസ്റ്റാണോ? ദുഷ്ടനാണോ? ആരാണയാൾ? തനിക്കു ചവുട്ടിമെതിക്കാനായി ഇരകളെ കിട്ടുന്ന അവസരങ്ങളിൽ കൗമാര പ്രായത്തിൽ തന്നെ ആ സ്വഭാവം പുറത്തു വരുന്നുവെന്നത് തികച്ചും അവിശ്വസനീയമായി തോന്നുന്നു. എങ്ങനെയാണ് അത്തരം സ്വഭാവങ്ങൾ ഒരുവനിൽ വികാസം പ്രാപിക്കുന്നത്? അത് ഗര്ഭനനാളിയിലൂടെ പകര്ന്നു കിട്ടുന്നതാണോ? അതോ ഒരുവൻ സ്വയം ആര്ജ്ജി ക്കുന്നതാണോ? ഒരുവന്റെ ജെനിൽ അടക്കം ചെയ്തിരിക്കുന്നതാണോ? അതോ അവന്റെക വംശപരമ്പരയുടെ പ്രത്യേകതയാണോ?

തൊലിയുടെ കറുപ്പു നിറമല്ല, കറുപ്പു നിറഞ്ഞ അയാളുടെ മനസ്സായിരുന്നു, വിനോദിനെ അലോസരപ്പെടുത്തിയത്. അന്ന് അരങ്ങേറിയതായി കേട്ടറിഞ്ഞ സംഭവങ്ങളിലൂടെ ഒരു ദുഷ്ടന്റെ മനസ്സ് വിനോദ് അയാളിൽ ദര്ശിയച്ചു. കറുപ്പു നിറമുള്ളവർ സാധാരണയായി നല്ല മനുഷ്യരാണ്. എങ്കിൽ അയാൾ എങ്ങനെ ദുഷ്ടനായി?

ദുഷ്ടന്റെട മനസ്സ് എപ്പോഴും കറുപ്പു നിറഞ്ഞതായിരിക്കും. അതിൽ ചുടു ചോരയുടെ മണവും ചോരയുടെയും കണ്ണുനീരിന്റ്യെും വഴുവഴുപ്പും അലിഞ്ഞു ചേര്ന്നി രിക്കും. ആ വഴുവഴുപ്പിൽ സാധാരണ മനുഷ്യർ തെന്നി വീഴുന്നു.

കുരുവിളയുടെ പൂര്വ്വപകാല സ്വഭാവങ്ങൾ നോക്കിയാൽ അവനും ഒരു ദുഷ്ടൻ ആയിരുന്നു. ദുഷ്ടനു വേണ്ടി അവനേക്കാൾ വലിയ ദുഷ്ടൻ ഒരുങ്ങുന്നു എന്നത് എത്രയോ ശരിയാണ്. ഒരുങ്ങുന്നു എന്നതിനേക്കാൾ അനുയോജ്യമായ പദം ഒരുക്കുന്നു എന്നതല്ലേ? ആര് ഒരുക്കുന്നു? അറിയില്ല. പക്ഷേ ഒരു ദുഷ്ടൻ ഉണ്ടായാൽ അവനെ ഇല്ലാതാക്കാൻ അവനേക്കാൾ ഭീകരനായ ദുഷ്ടൻ അല്ലെങ്കിൽ ദൈവത്താൽ നിയോഗിക്കപ്പെടുന്ന ശിഷ്ടൻ ഈ ഭൂമിയിൽ ഉണ്ടാകുന്നു എന്നതാണ് ചരിത്രം. അതാണു വാസ്തവവും.

മനസ്സിൽ നിറയുന്ന ദുഷ്ടതയും മനസ്സിന്റെ കറുപ്പും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ അല്ല. ഒരേ നാണയത്തിന്റെ ഒരേ വശം തന്നെയാണ്. അവയെ വേർതിരിച്ചു കാണുക സാദ്ധ്യമല്ല എന്ന് മനസ്സു മന്ത്രിക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
പാമ്പു കടിക്ക് ശേഷം സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ച ഉത്രയുടെ ശരീരത്തിൽ നിന്ന് 12 പവന്റെ ആഭരണങ്ങളും സൂരജ് ഊരിയെടുത്തു; ഭാര്യയുടെ സ്വർണത്തിന്റെ ഏറെ ഭാഗവും കൈവശപ്പെടുത്തിയ സൂരജ് ഒരു ഭാഗം സ്വന്തം വീട്ടുകാർക്കും നൽകി; തന്റെ പേരിലുള്ള വസ്തുവകകൾ തന്റെ കൂടി അനുമതിയില്ലാതെ അറ്റാച്ച് ചെയ്യാൻ പാടില്ലെന്നു കാണിച്ച് കെവിയറ്റ് ഹർജി നൽകിയത് അച്ഛനെ കുടുക്കി; അമ്മയേയും സഹോദരിയേയും അറസ്റ്റ് ചെയ്യാനും തീരുമാനം; ഉത്രാ കേസ് നിർണ്ണായക വഴിത്തിരിവിൽ
കല്യാണ ശേഷം നടന്നത് നിരന്തര പീഡനം; ഉത്രയുടെ വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ച സഹോദരിയും കുടുങ്ങും; ഒളിപ്പിച്ച സ്വർണം എടുത്തു കൊടുക്കാൻ സൂരജ് ആവശ്യപ്പെട്ടിട്ട് പോലും തന്റെ കയ്യിലില്ലെന്ന മറുപടി പറഞ്ഞ അച്ഛൻ; ഒടുവിൽ എല്ലാത്തിനും ഉത്തരവാദി ഭാര്യയും മകളുമാണെന്ന് തുറന്നു പറഞ്ഞ് തൊണ്ടി മുതൽ തോണ്ടി എടുത്ത സുരേന്ദ്ര പണിക്കർ; ചോദ്യം ചെയ്യലിന് എത്താൻ രേണുകയ്ക്കും സൂര്യയ്ക്കും ഭയം; പാമ്പുകടി കൊലയിൽ സൂരജിന്റെ കുടുംബം പെട്ടു; അമ്മയും മകളും അറസ്റ്റ് ഒഴിവാക്കാനുള്ള അവസാന ശ്രമത്തിൽ
അച്ഛന് എല്ലാം അറിയാം എന്ന് സൂരജ്; അടൂർ പറക്കോട്ടെ വീട്ടിന് അടുത്തുള്ള റബർ തോട്ടത്തിൽ കുഴിച്ചിട്ടത് 37.5 പവൻ സ്വർണം; സ്വർണം കുഴിച്ചിട്ടത് രണ്ടുപൊതികളിലായി; സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തതും അച്ഛൻ സുരേന്ദ്രൻ; കൊലപാതക വിവരം അറിയാമായിരുന്ന സുരേന്ദ്രൻ ഒടുവിൽ അറസ്റ്റിൽ; കൂടുതൽ ചോദ്യം ചെയ്യാനായി കൊട്ടാരക്കരയിലേക്ക് കൊണ്ടു പോയി; സൂരജിന്റെ അമ്മയെയും സഹോദരിയെയും കേസിൽ പ്രതി ചേർത്തേക്കും; ദൃക്‌സാക്ഷികൾ ഇല്ലാത്ത ഉത്രകൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്
കൊലപാതകത്തിന് ശേഷം പ്രതിയെ രക്ഷപെടാൻ സഹായിച്ച സൂരജിന്റെ സഹോദരി കേസിൽ പ്രതിയാകും; പ്രതിക്ക് ഒളിച്ചിരിക്കാൻ സൗകര്യമൊരുക്കിയ സഹോദരിയുടെ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് നിർണ്ണായക വിവരങ്ങൾ; സൂരജിന് പാമ്പുകളോടുള്ള താൽപ്പര്യം വെളിപ്പെടുത്തിയ അയൽവാസി യുവതിയുടെ മൊഴി വമ്പൻ ട്വിസ്റ്റായി; അമ്മ രേണുകയും പ്രതിയായാൽ കുടുംബത്തിലെ എല്ലാവരും അഴിക്കുള്ളിലാകും; വിനയാകുന്നത് മൊഴികളിലെ വൈരുദ്ധ്യം
ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും എത്തിയില്ല; ഒടുവിൽ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു; ഇനി വിശദ ചോദ്യം ചെയ്യൽ; എല്ലാം ഭാര്യയുടേയും മകളുടേയും അറിവോടെയെന്ന സുരേന്ദ്ര പണിക്കരുടെ മൊഴി അമ്മയ്ക്കും മകൾക്കും പ്രശ്‌നമാകും; ഉത്രാ കൊലപാതകത്തിൽ ഒടുവിൽ രേണുകയും സൂര്യയും പൊലീസ് വലയത്തിൽ; വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സൂചന; അഞ്ചലിലെ പാമ്പ് കടി കൊലയിലെ ഗൂഢാലോചനയിൽ സൂരജിന്റെ കുടുംബം മുഴുവൻ പ്രതികളാകും
'ഷിപ്പ് ഫോർ വേൾഡ് യൂത്ത്' പ്രോഗ്രാം നടന്നത് 2012ൽ; വിവിധ രാജ്യങ്ങളുടെ വസ്ത്രം ധരിച്ച് പ്രതിനിധികളെത്തിയപ്പോൾ രമ്യ അണിഞ്ഞത് സ്പാനിഷ് വസ്ത്രം; ആലത്തൂരിലെ പ്രത്യേക തരം വാഴ എന്നും ഈ വാഴ കുലക്കില്ലേ.... എന്ന അശ്ലീല പരമാർശത്തോടെ സഖാക്കൾ ലക്ഷ്യമിട്ടത് പെങ്ങളൂട്ടിയെ മാനസികമായി തകർക്കൽ; എട്ടുകൊല്ലം മുമ്പ് രാജ്യാന്തര കൾച്ചറൽ പ്രോഗ്രാമിൽ മലയാളിത്തം എത്തിച്ച രമ്യാ ഹരിദാസിന് നേരിടേണ്ടി വരുന്നത് സമാനതകളില്ലാത്ത സൈബർ ആക്രമണം; ഇവിടെ പ്രതി പൊലീസും!
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ആഡംബര വാഹനങ്ങളും സിക്സ് പായ്ക്കും കാണിച്ച് വലയിൽ വീഴ്‌ത്തിയത് നൂറിലധികം സ്ത്രീകളെ; കോഴിക്കച്ചവടക്കാരന്റെ മകനായ തൊഴിൽരഹിതന്റെ ഇരകൾ ഏറെയും ലേഡി ഡോക്ടർമാർ; നഗ്നഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തട്ടിയത് ലക്ഷങ്ങൾ; കെണിയിൽ പെട്ടവരിൽ മലയാളികളും; നാഗർകോവിലുകാരൻ പുരുഷവേശ്യയായും പണം സമ്പാദിച്ചു; കാശി എന്ന സുജിയുടെ വിദേശബന്ധങ്ങളും സംശയത്തിൽ; ഇന്ത്യ കണ്ട ഏറ്റവു വലിയ പീഡനക്കേസിന് ചുരുളഴിയുമ്പോൾ ഞെട്ടി തമിഴകം
എന്റെ കുഞ്ഞെവിടെ? മാതാപിതാക്കളോട് സൂരജിന്റെ ചോദ്യം ഇങ്ങനെ; ഇവിടില്ലെന്ന് പറഞ്ഞപ്പോൾ മുഖംപൊത്തി പൊട്ടിക്കരച്ചിൽ; അണലിയെ സൂക്ഷിച്ച വിറകുപുര ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിവരിച്ചു; ടെറസിൽ നിന്ന് വലിച്ചെറിഞ്ഞ രീതിയും കാണിച്ചു കൊടുത്തു; ഒന്നാം നിലയിലെ തെളിവെടുപ്പ് നീണ്ടത് അര മണിക്കൂറോളം; അമ്മ രേണുകയും സഹോദരി സൂര്യയും സൂരജിനെ കാണാൻ ഹാളിലെത്തിയപ്പോഴും പൊട്ടിക്കരച്ചിൽ; പറക്കോട്ടെ വീട്ടിൽ സൂരജിന്റെ തെളിവെടുപ്പ് ഇങ്ങനെ
ലോകത്ത് ഏറ്റവും അധികം സന്ദർശകരെത്തുന്ന നഗരങ്ങളിൽ ഒന്നായ ദുബായ് തകർച്ചയുടെ വക്കിലേക്ക്; വരുമാനത്തിന്റെ 11% നൽകുന്ന വിനോദ സഞ്ചാര മേഖല ആദ്യ മൂന്ന് പാദങ്ങളിലും പ്രവർത്തിക്കാതിരിക്കുന്നത് നഷ്ടത്തിന്റെ ആക്കം വർദ്ധിപ്പിക്കും; നിർമ്മാണ മേഖലയിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം; റിയൽ എസ്റ്റേറ്റ് മേഖലയുടെയും നട്ടെല്ലൊടിയും; എണ്ണവിലയിലെ ഇടിവും കൊറോണയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ദുബായ് എന്ന നഗരത്തിന്റെ കഥ.... ഒപ്പം യു എ ഇ യുടേയും
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
മാർച്ച് രണ്ടിന് വെറുതെ പായസം ഉണ്ടാക്കിയത് അമ്മ; മയക്ക് മരുന്ന് ചേർത്ത് ഭാര്യയ്ക്ക് നൽകി മകനും; അണലിയെ പ്രകോപിപ്പിച്ച് കൊത്തിച്ചതും ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിച്ചതും മരണം ഉറപ്പാക്കാൻ; പായസത്തിൽ മയക്കു മരുന്ന് കലക്കി കൊടുത്തുവെന്ന തുറന്നു പറച്ചിൽ പ്രതിക്കൂട്ടിലാക്കുന്നത് അമ്മ രേണുകയെ; കുടുംബത്തിന്റെ പ്രതിരോധമൊരുക്കൽ അഭിഭാഷക ഉപദേശം അനുസരിച്ചെന്നും വ്യക്തം; ഗൂഢാലോചനയിൽ രേണുകയേയും സംശയം; ഉത്രാ കൊലക്കേസ് ആസൂത്രണത്തിൽ നിറയുന്നത് പണത്തോടുള്ള ആർത്തി മാത്രം
തിരുവല്ലയിൽ പോയി മദ്യം വാങ്ങി രാത്രിയിൽ വീട്ടിലെത്തിയപ്പോൾ ടിവി കാണാൻ സമ്മതിച്ചില്ല; കയ്യിൽ കിട്ടിയ ചുറ്റിക ഉപയോഗിച്ച് മകനെ ആദ്യം അടിച്ചത് അമ്മ; കറിക്കത്തിക്കും കുത്തി; വേദനയിൽ പുളഞ്ഞ് അമ്മയെ തള്ളി താഴെയിട്ട് നെഞ്ചിൽ കയറി ഇരുന്ന് കഴുത്തറത്ത് മകന്റെ പ്രതികാരം; ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ശേഷം കസിൻസ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം; കുഞ്ഞന്നാമ്മയുടെ കൊലയിൽ ജിതിൻബാബുവിന്റെ കുറ്റസമ്മതം ഞെട്ടിക്കുന്നത്  
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ
കാർ മല്ലപ്പള്ളിയിൽ എത്തിയപ്പോൾ വനിതാ എസ്‌ഐയും സംഘവും കൈകാട്ടി; വാഹനത്തിൽ നാലുപേരുണ്ടെന്നും മൂന്നുപേരിൽ കൂടുതൽ കയറിയാൽ കേസെടുക്കാൻ വകുപ്പുണ്ടെന്നും വിരട്ടൽ; അഞ്ച് മിനിറ്റോളം ഉശിരൻ വിരട്ടൽ നീണ്ടതോടെ കാറിലെ പ്രമുഖൻ ഗ്ലാസ് താഴ്‌ത്തിയിട്ടും ആളെ പിടികിട്ടിയില്ല; ഒടുവിൽ മാസ്‌ക് മാറ്റിയതോടെ രണ്ടൂകൂട്ടർക്കും ചമ്മൽ