1 usd = 75.66 inr 1 gbp = 92.46 inr 1 eur = 82.64 inr 1 aed = 20.60 inr 1 sar = 20.13 inr 1 kwd = 244.95 inr

May / 2020
26
Tuesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പത്താം ഭാഗം

April 10, 2016 | 10:50 AM IST | Permalinkറാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പത്താം ഭാഗം

ജീ മലയിൽ

രാവയഞ്ഞു. പകൽ പിടി മുറുക്കി. അതിന്റെ ശോഭ നാലു പാടും ഒഴുകിത്തുടങ്ങി. പ്രഭാതത്തിന്റെ കുളിർമ്മയും കുന്നിൻ മുകളിലെ സൗന്ദര്യവും ആ ഹോസ്റ്റലിന്റെ മാറ്റു വർദ്ധിപ്പിച്ചു.

കോളേജിൽ ബെല്ലടിക്കാനുള്ള സമയമടുത്തപ്പോൾ ഒന്നാം വർഷ വിദ്യാർത്ഥികളെ ഹോസ്റ്റലിനു മുമ്പിൽ നിരത്തി നിർത്തി. ഒരു നേർവര പോലെതോന്നുമാറ് ഒരാളുടെ പിന്നിൽ മറ്റൊരാൾ. സീനിയർ വിദ്യാർത്ഥികളും അവരെ മേയിക്കാൻ തയ്യാറെടുത്തെത്തിക്കഴിഞ്ഞു.

കോളേജിൽ ഒന്നാം മണിയടിക്കുന്നതിന്റെനീണ്ട ശബ്ദംകേട്ടയുടൻഒരു ഗർജ്ജനം ഉയർന്നു കേട്ടു. 

''അറ്റൻഷൻ.''

അതു കേട്ട്ഒന്നാംവർഷ വിദ്യാർത്ഥികൾ നിവർന്നു നിശ്ചലരായി നിന്നു.

''കീപ് ദ ബുക്‌സ് ഓൺ യുവർ ഹെഡ്.''

''റൈറ്റ് മാർച്ച്.''

അവർ പട്ടാളമുറയിൽ നടന്നു നീങ്ങി. ഇടതു കരത്തിൽ പിടിച്ചിരിക്കുന്ന ബുക്കുകൾ തലയിൽ താങ്ങി, വലതുകരം നീട്ടിയാട്ടിക്കൊണ്ട്. അവരെ മേയിക്കുന്ന ഇൻസ്‌പെക്ടർമാർ പിന്നാലെയും നടന്നു. ഒന്നാംവർഷ വിദ്യാർത്ഥികൾ ക്ലാസ്സിൽ എത്തുന്നതു വരെ ആ നടപ്പു തുടർന്നു. അതു അദ്ധ്യാപകർ കണ്ടുവെങ്കിലും കണ്ടില്ല എന്നു നടിച്ചു.

തലേദിവസത്തെ പ്രകടനങ്ങൾ തന്നെ അന്നും അവരുടെ ക്ലാസ്സില് അരങ്ങേറി. സീനിയർ വിദ്യാര്ത്ഥികൾ അദ്ധ്യാപകരെപ്പോലെ അവിടേക്കു വരുകയും പോകുകയും ചെയ്യുന്നത് അന്നും ആവർത്തിക്കപ്പെട്ടു. ഹോസ്റ്റലിൽ താമസിക്കുന്നവരുടെ ചുറ്റും തള്ളൽ കുറവായിരുന്നു. പെൺകുട്ടികളിലും ഡേസ്‌കോളേഴ്‌സിലുമായിരുന്നു അധികം പേരുടെയും നോട്ടം.സീനിയർ വിദ്യാര്ത്ഥി കളുടെ മുമ്പിൽ അവർപേടിച്ചരണ്ടു നിന്നു. സീനിയർ വിദ്യാർത്ഥികളുടെ പരുഷവാക്കുകൾ കേട്ട് പെൺകുട്ടികൾ ആലില പോലെ വിറച്ചു. ഒരുവൾ നിന്നുകരഞ്ഞു.

ഉച്ചയ്ക്കും തലയിൽ ബുക്കുകളും വഹിച്ച് ഋജുരേഖ തെറ്റിക്കാതെ ഒന്നാം വർഷ വിദ്യാർത്ഥികൾ കോളേജിൽ നിന്നുഹോസ്റ്റലിലേക്കു നീങ്ങി. കോളേജ് കെട്ടിടത്തിനു പുറത്ത് സീനിയർ വിദ്യാര്ത്ഥി കൾ അവരെ കാത്തു നില്പു ണ്ടായിരുന്നു.

ഹോസ്റ്റലിനു മുന്നിൽ എത്തിയപ്പോൾ ഉറക്കെയുള്ളഒരാജ്ഞ കേട്ടു. ''ഓടിനെടാ എല്ലാം.''

അതു കേട്ട പാടേ എല്ലാനവാഗതരുംഓട്ടം തുടങ്ങി.അവർക്കു ഓടേണ്ട മാർഗ്ഗം കാട്ടിക്കൊടുക്കാൻ സീനിയർ വിദ്യാർത്ഥികൾ അങ്ങിങ്ങായി വഴികാട്ടികളെപ്പോലെ നിലകൊണ്ടിരുന്നു. ഹോസ്റ്റലിനു ചുറ്റും രണ്ടു വട്ടം ഓടിച്ച ശേഷം അവരെ സീനിയർ വിദ്യാർത്ഥികൾ മാത്രം താമസിക്കുന്ന മൂന്നു നില കെട്ടിടത്തിലേക്കു പായിച്ചു. അതിന്റെ മൂന്നു നിലകളുടെയും വരാന്തകളിൽ കൂടി ഒന്നാം വർഷ വിദ്യാർത്ഥികൾ നിർത്താതെ ഓടി. ക്ഷീണം മൂലം വേഗം കുറയ്ക്കുന്നവരെ മറ്റുള്ളവർ ഓടിയതിനേക്കാൾ ഒരു വട്ടം കൂടിഅധികം ഓടിച്ചു. അതിനു ശേഷം അവരവരുടെ മുറിയിലേക്കും, അവസാനം മെസ്സിലേക്കും.

കോളേജിലെഇന്റർവെൽ സമയങ്ങളിൽസീനിയർ വിദ്യാർത്ഥികൾപല ഡേസ്‌കോളേഴ്‌സിനെയും ബലമായി ഹോസ്റ്റലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്നു. അവരും ആ കോളേജിലെ വിദ്യാർത്ഥികളുടെ ഇടയിൽ അംഗീകരിക്കപ്പെടണമെങ്കിൽ റാഗിങ് ആവശ്യമായിരുന്നുഎന്നു കരുതിയസീനിയർ വിദ്യാർത്ഥികൾവൈകിട്ടു കോളേജ് വിടുന്നതു വരെ അവരുടെ മേൽ റാഗിങ് ചടങ്ങുകൾ നടപ്പാക്കിക്കൊണ്ടിരുന്നു.

വൈകുന്നേരമായി.

കോളേജിൽ നിന്നും മടങ്ങിയെത്തിയ നവാഗതരെയെല്ലാം സ്‌നാനത്തിനു വേണ്ടി സീനിയർ വിദ്യാർത്ഥികൾ മാത്രം വസിക്കുന്ന ഹോസ്റ്റലിൽ എത്തിച്ചു.

ആഹോസ്റ്റൽ ചതുരാകൃതിയിൽ പണി തീർത്ത ഒരു വലിയ കെട്ടിടമാണ്. ഹോസ്റ്റലിലെ എല്ലാ മുറികളിലേക്കും വായു കയറി ഇറങ്ങത്തക്കവണ്ണമുള്ള സംവിധാനമാണ്, അതിലുള്ളത്. ആ കെട്ടിടത്തിന്റെ നടുവിൽനാലുവശങ്ങളിലുമുള്ള മുറികളുടെ ഇടയിലായി ചെറിയ മനോഹരമായ ഒരു പൂന്തോപ്പ്.പൂന്തോപ്പിന്റെ ഇരുവശവും ബാഡ്മിന്റൺ കോർട്ടുകൾ.ആപൂന്തോപ്പിന്റെ ഒത്ത മദ്ധ്യത്തിൽ വൃത്താകൃതിയിലുള്ള ആഴം നന്നേ കുറഞ്ഞ ഒരു കുളം. ആ കുളത്തിനു ചുറ്റും അരഭിത്തി പോലെ കെട്ടിയുയർത്തിയിരുന്നു.

ചാണകം കലക്കി ഇട്ടിരിക്കുന്നആ കുളത്തിലെവെള്ളത്തിലാണ് എല്ലാവരെയും സ്‌നാനം ചെയ്‌തെടുക്കുന്നത്.

ചാണകവെള്ളത്തിൽ മുങ്ങിഅഭിഷേകം ചെയ്യപ്പെടുന്നവരുടെ ഭൂതകാല പാപങ്ങൾ മായുമെന്നും, ആ കോളേജിലെ പാപരഹിതമായ അന്തരീഷത്തിൽ വളർന്നു വികസിക്കാൻ അവർ യോഗ്യരായിത്തീരുമെന്നുംആയിരുന്നു,സ്‌നാനം എന്ന അവിടുത്തെ കർമ്മത്താൽ വിവക്ഷിക്കപ്പെട്ടിരുന്നത്.

അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും ഇറങ്ങി വന്ന്, ഈ ഭൂമിയുടെ വെളിച്ചം ദർശിച്ചു കരഞ്ഞ സ്ഥിതിയിൽ തന്നെ അതിൽ മുങ്ങണമെന്നാണ് അലിഖിത നിയമം. ശരീരത്തിലെ അണുവിട പോലും ആ ശുദ്ധജലം സ്പർശിക്കാതെ ഇരിക്കരുത്.

ആ കർമ്മത്തിൽ ഭാഗഭാക്കാകാൻ നവാഗതർജനിച്ച വേഷത്തിൽ അക്ഷമരായി അവിടെ നിലകൊണ്ടു.

എല്ലാവരുടേയും മുഖങ്ങളിൽ ഭീതിയും അതിലേറെ ഇഷ്ടപ്പെടാത്തതു ചെയ്യിക്കുമ്പോഴുള്ള വെറുപ്പു കലർന്ന നിസ്സഹായതയുമാണ് നിഴലിച്ചു കിടന്നിരുന്നത്.

ഓരോരുത്തരും ആ വെള്ളത്തിലേക്കു ചാടിസ്വയം സ്‌നാനം നിർവ്വഹിച്ചു. സ്വയം സ്‌നാനംഅനുഷ്ഠിക്കാൻ വൈക്ലബ്യമുള്ളവരെ സീനിയർ വിദ്യാർത്ഥികൾ പൊക്കിയെടുത്ത് അതിനുള്ളിൽ ഇട്ടു.അല്പസമയംഅവിടെകിടന്നശേഷംകയറി വരാൻ അവരെഅനുവദിച്ചു. ആ കർമ്മാനുഷ്ഠാനത്തിനു ശേഷം എല്ലാവരും കുളിമുറികളിലേക്കുംപിന്നീട് അവരവരുടെ മുറികളിലേക്കും പോയി.

അപ്പോഴേക്കുംപടിഞ്ഞാറേ ചക്രവാളത്തിൽ എരിഞ്ഞടങ്ങുന്ന തേജോഗോളം ചുവന്ന അഗ്നിസ്ഫുരണങ്ങളെ നാലുപാടും ചിതറിച്ചുകൊണ്ടു ഭൂമിയുടെ ഗർത്തത്തിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു.

വീണ്ടും ചെന്നായ്ക്കൾ ഇരകളെ തേടിയിറങ്ങി. വിശപ്പടക്കാൻ ചിലചെന്നായ്ക്കൾക്കുഒന്നിലധികം ഇരകളെകിട്ടിയപ്പോള്മത്തറ്റുചിലചെന്നായ്ക്കൾ ഒരു ഇരയെക്കൊണ്ടുതൃപ്തിപ്പെടേണ്ടിയുംവന്നു. ഇരകളെ ചെന്നായ്ക്കൾ തങ്ങളുടെഇംഗിതങ്ങൾക്കനുസൃതമായികൈകാര്യം ചെയ്തു.ഇഷ്ടമുള്ളത് എന്തും...ചെന്നായ്ക്കളുടെ തലച്ചോറിൽ ഉരുത്തിരിയുന്നതും ഉദിച്ചു പൊങ്ങുന്നതുമായതെന്തും. ഓരോ ഭാഗത്തും ഇഷ്ടാനുസരണമുള്ള അവരവരുടേതായ രീതിയിൽ. വ്യത്യസ്തവും അസ്പഷ്ടവുമായ രാഗതാളങ്ങളിൽ.

സമയംഅകന്നുകൊണ്ടിരുന്നു. നാണം കുണുങ്ങിയായ തരുണിയെപ്പോലെ അന്നനടയിൽ സന്ധ്യയും അടുത്തു വന്നു. അതു കണ്ടു കിളികൾ ചിലപ്പ് ആരംഭിച്ചു. കാക്കകൾ മരങ്ങളുടെ ചില്ലകളിൽ ഇരുന്നു ശ്രവണസുന്ദരമല്ലാത്ത ശബ്ദത്തിൽഇടതടവില്ലാതെനീട്ടിക്കരഞ്ഞു. കുയിലുകൾ എങ്ങുനിന്നോ നീട്ടി കൂവി. ദൂരയെവിടെയോ രണ്ടു നായ്ക്കൾ അന്യോന്യം കടിപിടികൂടുന്ന ശബ്ദം ഇരമ്പി മറിഞ്ഞു.

ഹോസ്റ്റലിൽ കരുത്തില്ലാത്ത, ഉണ്ടായിട്ടും പ്രയോഗിക്കാൻ കഴിവില്ലാതെ നട്ടം തിരിയുന്ന പാവം മനുഷ്യക്കോലങ്ങൾനിസ്സഹായതയിൽ വീർപ്പു മുട്ടി. ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടു പരിണാമപ്രക്രിയയുടെ തീച്ചൂളയിൽ കിടന്ന് പുതിയ രൂപത്തിനനുയോജ്യമായ ആകാരവടിവുകളും ഭാവങ്ങളുംചലനങ്ങളും കൈവരിച്ചു. നിമിഷങ്ങൾ ദീർഘമേറിയ മണിക്കൂറും മണിക്കൂറുകൾ യാമവുമായി.

ഒമ്പതു മണിയായപ്പോൾനവാഗതർക്കു വേണ്ടിയുള്ള പൊതുപരിപാടി തുടങ്ങാനുള്ള അറിയിപ്പ് ഹോസ്റ്റലുകളുടെ എല്ലാ മൂലകളിലേക്കും പാഞ്ഞു ചെന്നു.

ഒന്നാംവർഷ വിദ്യാർത്ഥികൾ വിശാലമായ പൊതുമുറിയിൽ തടിച്ചു കൂടി. അവർ നിർന്നിമേഷരായി, വരാൻ പോകുന്ന ആജ്ഞകളെയും പല്ലവികളെയും ഗർജ്ജനങ്ങളെയും പ്രതീക്ഷിച്ച് പ്രജ്ഞ അറ്റ പോലെ നിലകൊണ്ടു.

റാഗിങ് വീരന്മാരും, റാഗിംഗിന്റെ ലഹരിയിൽ മദോ•ത്തരായവരും ഹോസ്റ്റൽ സെക്രട്ടറിയും ആ മുറിയിൽ നേരത്തേ ഇടം പിടിച്ചിരുന്നു.പരിപാടിയുടെ അരങ്ങേറ്റമായപ്പോഴേക്കും സീനിയർ വിദ്യാർത്ഥികളുടെ തിരക്കു കൂടിക്കൂടി വന്നു. ഹോസ്റ്റൽ സെക്രട്ടറി തന്റെ ഊഴമാരംഭിച്ചു. പരിപാടിക്കു തുടക്കമിട്ടുകൊണ്ട് അയാൾ പറഞ്ഞു.

''ഈ കോളേജിൽ പഠിക്കുന്നവർക്ക്, പ്രത്യേകിച്ച് ഈ ഹോസ്റ്റലിൽ താമസിക്കുന്നവർക്കെല്ലാം ടെക്‌നിക്കൽ നെയിംസ് ഉണ്ട്. സാങ്കേതിക രംഗത്തറിയപ്പെടാൻ ഒരു സാങ്കേതിക നാമം. നിങ്ങളുടെ മാതാപിതാക്കൾ ഇട്ട അറുപിന്തിരിപ്പൻ പഴഞ്ചൻ നാമങ്ങൾക്കു പകരംഞങ്ങൾ പുതിയ പേരു നൽകാൻ പോകയാണ്. നിങ്ങളുടെ ആകാരവടിവുകൾക്കും മുഖഭാവത്തിനും പെരുമാറ്റത്തിനുംനടപ്പിനും സ്വഭാവത്തിനും അനുയോജ്യമായ രീതിയിലുള്ള പേരുകൾ. ജാതിയോ മതമോ ഒന്നും ആ പേരുകളിൽ ഉണ്ടാകില്ല.  ഇപ്പോൾ ആ കർമ്മം നിർവ്വഹിക്കുന്നതാണ്.'' അയാൾ പ്രസംഗം അവസാനിപ്പിച്ചു.

അതിനു ശേഷം ഓരോ നവാഗതനെയും എഴുന്നേൽപ്പിച്ചു നിർത്തിപുതിയ പേരുനല്കിത്തുടങ്ങി.

കണ്ടാൽ തടിയനുംപുട്ടുകുറ്റി പോലെ കുറുകിയവനുമായ പുട്ടുണ്ണി.

ഒടിഞ്ഞു മടങ്ങി എപ്പോഴുംവാതുറന്നുനടക്കുന്ന പല്ലുകൾ ഉന്തിയമണ്ണുണ്ണി.

ചാക്കു പോലെ കട്ടിയുള്ള ളോഹസദൃശ്യ ഉടുപ്പു ധരിച്ചു നടക്കുന്ന ചാക്കുണ്ണി.

ഉഗ്രമായ ഒരു തുരപ്പൻ മീശ ഫിറ്റു ചെയ്തുകൊണ്ടു വന്ന തുരപ്പൻ.

കാക്കയെപ്പോലെ കറുത്തു കുറുകിയ ചന്തി പിന്നോട്ടു തള്ളിയ കരിയപ്പ.

രാത്രിയിൽ ഏതു മുക്കിലും മൂലയിലും നിന്നാലും മറ്റാരുടെയും ദൃഷ്ടിയിൽപ്പെടാതെ രക്ഷപ്പെടാവുന്ന കറുപ്പു നിറമുള്ള കറുപ്പൻ.

കണിയാ•ാരുടെ ചലനങ്ങളും ഭാവങ്ങളും മറ്റുമായി കൈ നോക്കാനും കവടി നിരത്താനും അറിയാമെന്നു പറയപ്പെടുന്ന മൂക്കു പതുങ്ങിയ കണിയാൻ.

പൊലീസിനെപ്പോലെ പരുക്കനും പരുഷവുമായ സ്വഭാവമുള്ള ഒരുവൻ പൊലീസ്.

സബ് ഇൻസ്‌പെക്ടറായി റിട്ടയർ ചെയ്ത ഒരാളുടെ മകൻ എസ്.ഐ.

കാളയെപ്പോലെ ശരീരപ്രകൃതിയുള്ള ഒരുവനു കാള. 

കുരങ്ങിനെപ്പോലെ മുഖഭാവമുള്ള ഒരുവനു കുരങ്ങണ്ടി.

നല്ല ഉയരവും കറുത്ത നിറവും ക്രൂരതനിഴലിക്കുന്ന മുഖഭാവവുമുള്ള ഒരുവനുനക്‌സൽ. ഒന്നാംവർഷക്കാരിൽ ഏറ്റവും വലുപ്പമുള്ളവന് മിസ്റ്റർ പുട്ടുലിംഗം.

എഞ്ചിൻ ശബ്ദം പുറപ്പെടുവിക്കുന്നതു പോലെ പരുപരുത്ത സ്വരമുള്ള ഒരുവന് ആനവണ്ടി.
ഇടയ്ക്കിടയ്ക്ക് ഇക്കിളു പുറപ്പെടുവിക്കുന്ന ഒരുവന് ഇക്‌ളു.

അവ കൂടാതെ പാക്കനാർ, കട്ട, ആന, എരുമ, ഓന്ത് തുടങ്ങി പല പേരുകാരും അക്കൂട്ടത്തിലുണ്ടായി. ഹേമമാലിനി, മുംതാസ് എന്നീ സിനിമാ നടികളുടെ പേരുകളും രണ്ടു നവാഗതർക്കു നല്കപ്പെട്ടു.

എല്ലാവർക്കും സാങ്കേതിക നാമം നല്കിയശേഷം അടുത്തത് അന്യോന്യം പരിചയപ്പെടുത്തലാണ് എന്ന ഗർജ്ജനത്തോടു കൂടിപരിചയപ്പെടുത്തൽ എന്ന ചടങ്ങ് ആരംഭിച്ചു.

സെക്രട്ടറിപറഞ്ഞു.''നിങ്ങളുടെ സാങ്കേതിക നാമം മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ് ആ ചടങ്ങ്.''

ഒന്നാംവർഷക്കാർ എല്ലാവരും പൂർണ്ണനഗ്നരായി ഹോസ്റ്റൽ ഇടനാഴിയിൽ ഒരു വരിയിൽ നില്ക്കാ ൻ ആവശ്യപ്പെട്ടു.

''ആദ്യമായി 'ഗാർഡ് ഓഫ് ഓണർ' പരിശോധനയാണ്. പരിശോധി ക്കുന്നത്മിസ്റ്റർ കരിയപ്പ.'' സെക്രട്ടറിയുടെ ഗർജ്ജനം മുഴങ്ങി.

മിസ്റ്റർ കരിയപ്പ എഞ്ചിനീയറിങ് സല്യൂട്ടു ചെയ്തുകൊണ്ടു ഓരോ നവാഗതന്റെയും അടുത്തു കൂടി മെല്ലെ ചുവടുകൾ വച്ച് മുമ്പോട്ടു നീങ്ങിത്തുടങ്ങി. ഒരറ്റം മുതൽ മറ്റേ അറ്റം വരെ കരിയപ്പ നടന്നുകൊണ്ടിരിക്കുമ്പോൾ നവാഗതർ എഞ്ചിനീയറിങ് സല്യൂട്ടു ചെയ്തുകൊണ്ടു നിശ്ചലരായി നിന്നു.

മിസ്റ്റർ കരിയപ്പ മുമ്പോട്ടു നടക്കുമ്പോൾ കറുത്തു കുറുകിയപിന്നോട്ടു തള്ളിയചന്തി കുലുക്കിയുള്ള അവന്റെ നടത്തം വിനോദിന്റെ മനസ്സിലേക്കു തള്ളിക്കയറി.

ഒരറ്റത്ത് എത്തിയകരിയപ്പ തിരിഞ്ഞു നടക്കാൻ തുടങ്ങി. മിസ്റ്റർ കരിയപ്പയുടെ കൂടെ മൂന്നു സീനിയർ വിദ്യാർത്ഥികൾ ഹോസ്റ്റൽ സെക്രട്ടറിയടക്കം നടക്കുന്നുണ്ടായിരുന്നു.അവരുടെ പിന്നാലെ മറ്റു സീനിയർ വിദ്യാർത്ഥികളുംനടന്നു.

തിരിഞ്ഞു നടക്കുന്ന മിസ്റ്റർ കരിയപ്പഒരോ നവാഗതന്റെയുംമുമ്പിൽ എത്തി നിശ്ചലനായി നിന്നുകൊണ്ട്ശരീരഭാഗങ്ങൾ കുലുക്കി എഞ്ചിനീയറിങ്‌സല്യൂട്ട് ചെയ്തുകൊണ്ടിരുന്നു.

സല്യൂട്ടു ചെയ്തുകൊണ്ടുള്ള നവാഗതന്റെ പ്രത്യഭിവാദനം കിട്ടുമ്പോൾ കരിയപ്പ ഉറക്കെചോദിക്കും. ''വാട്ടീസ് യുവർ നേം?''

ചിലർ തങ്ങളുടെ യഥാർത്ഥ പേര്ഉത്തരമായിപറയും. അപ്പോൾ കരിയപ്പ ആവശ്യപ്പെടും. ''വാട്ടീസ് യുവർ ടെക്‌നിക്കൽ നേം?''

അതിനുത്തരം വളരെ വിമ്മിഷ്ടത്തോടെ പുറത്തു വരും.

ഓരോരുത്തരും തങ്ങളുടെ സാങ്കേതിക നാമം പരുങ്ങലോടെയാണെങ്കിലും വളരെഉറക്കെവിളിച്ചു പറയും.സാങ്കേതിക നാമം അറിയിക്കുമ്പോഴുള്ള ഓരോരുത്തരുടെയും മുഖഭാവം മഞ്ഞളിപ്പും ചമ്മലും -നിറഞ്ഞതായിരുന്നു.

ഓരോ സാങ്കേതിക നാമം കേൾക്കുമ്പോഴും ഉയരുന്നസീനിയർ വിദ്യാർത്ഥികളുടെ പൊട്ടിച്ചിരികൾക്കു മുമ്പിൽ പൂർണ്ണനഗ്നരായ നവാഗതർ കൂടുതൽ ചമ്മി.

പരിചയപ്പെടുത്തുന്ന ആ ചടങ്ങ് അവസാനിച്ചപ്പോൾനക്‌സൽ എന്നു പേരു കിട്ടിയ ശശിയെ നവാഗതരുടെ ഇടയിൽ നിന്നും ഒരു സീനിയർ വിദ്യാർത്ഥി വിളിച്ചുകൊണ്ടുപോയി. അല്പസമയത്തിനു ശേഷം അവൻ മടങ്ങി വന്നു.

എല്ലാവരുടേയും ശ്രദ്ധ ശശിയിലേക്കു തിരിഞ്ഞു. സീനിയർ വിദ്യാർത്ഥികൾ അവനെ നോക്കി പൊട്ടിച്ചിരിക്കാനും അട്ടഹസിക്കാനും തുടങ്ങി.അവൻലജ്ജാഭാരത്തോടെ തല കുനിച്ചു നിന്നു.

കാകവർണ്ണനായ നക്‌സൽ ശശിയുടെ നഗ്നമായ മേനി മുഴുവൻ പൗഡർ പൂശി വെളുപ്പിച്ചിരുന്നു. നക്‌സൽശശി നവാഗതരുടെഅടുത്തേക്കു നടന്നു.

കുനിഞ്ഞ ശിരസ്സുമായിഅവൻഓരോ നവാഗതന്റെയുംഅടുത്തു വന്നുനിന്നുകൊണ്ട് ചോദിച്ചു.''കാക്ക കുളിച്ചാൽ കൊക്കാകുമോ?''

തന്നോടുള്ളചോദ്യം കേള്ക്കു മ്പോൾ ആ നവാഗതൻ ഉത്തരം പറയും ''ഇല്ല.''

''എങ്കിൽ ഞാനൊന്നു കുളിച്ചു നോക്കിയതാ, കൊക്കാകുമോ എന്നറിയാൻ.ഇപ്പോൾ ഞാൻ കൊക്കായില്യോ?''

ആ നവാഗതൻ വീണ്ടും അതിനുത്തരം പറയും. ''കൊക്കായി.''

ഋജുരേഖപോലെ നിലകൊള്ളുന്ന നവാഗതരിലെ അവസാന വ്യക്തി വരെയുംആ ചോദ്യങ്ങളും ഉത്തരങ്ങളും ആവർത്തിക്കപ്പെട്ടു.

അതിനു ശേഷം എല്ലാവരോടും നഗ്‌നരായിത്തന്നെവീണ്ടും കോമൺ ഹാളിൽ കയറി ഇരിക്കാൻ ആവശ്യപ്പെട്ടു.

അടുത്ത ഊഴം അസഭ്യഗാനവർഷത്തിന്റെ ആയിരുന്നു. രണ്ടു നവാഗതർ കടലാസിൽ നോക്കി പുതിയ പുതിയ അസഭ്യഗാനങ്ങൾ ഉറക്കെ ചൊല്ലിക്കൊടുത്തു. ബാക്കി നവാഗതർ അവ ഉറക്കെ ഏറ്റുപാടി.കൊടുങ്ങല്ലൂരെകുപ്രസിദ്ധമായമേളപ്പാട്ട് ഉൾപ്പെടെഎല്ലാ മലയാള അസഭ്യഗാനങ്ങളും അവിടെ ഉയര്ന്നുറ കേട്ടു.

പാതിരി എന്ന സാങ്കേതിക നാമം കിട്ടിയ ജോസഫ് എന്ന വിദ്യാർത്ഥിയെ മുമ്പിലേക്കുവിളിച്ച് കൈകൾ കൊണ്ടു ഗാനാനുസൃതമായി താളം കാട്ടാൻ ഒരു സീനിയർ വിദ്യാർത്ഥി ആവശ്യപ്പെട്ടു. ഗാനങ്ങൾക്കു സംഗീതം നല്കുന്ന സംഗീത സംവിധായകനെപ്പോലെഅവൻരണ്ടു കൈകളും നീട്ടി ഉയർത്തിപ്പിടിച്ചുകൊണ്ടു താളാത്മകമായി ചലിപ്പിച്ചുതുടങ്ങി.അവന്റെ മുഖത്തെ ദയനീയ ഭാവവും പ്രവൃത്തിയിലെ കൃത്രിമത്വവും യാന്ത്രികമായ ചലനങ്ങളും കാണികൾക്കു രസമേകി.അവന്റെദ ചലനത്തിലെ താളംകണ്ട്അവിടെനില്ക്കുന്നവർഉറക്കെ ചിരിച്ചു.ശിക്ഷ കിട്ടുമെന്നു ഭയന്ന് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും നവാഗതർ അതു അടക്കിപ്പിടിച്ച്താളാത്മകമായ ആ ചലനങ്ങള്‌ക്കൊ ത്ത്അസഭ്യഗാനങ്ങൾഉറക്കെ പാടിക്കൊണ്ടിരുന്നു.

സീനിയർ വിദ്യാര്ത്ഥി കൾ കൈകൾ കൊട്ടിയും കരങ്ങൾ ചലിപ്പിച്ചും താളം പിടിച്ചുംഡാന്‌സ്ദ ചെയ്തും ആ മേളത്തിനു കൊഴുപ്പു നല്കി.

ജോസഫിന് പാതിരി എന്ന സാങ്കേതികനാമം കിട്ടാൻ പ്രത്യേക കാരണമുണ്ടായിരുന്നു. ഒന്നാംവർഷ വിദ്യാർത്ഥികളിൽ ഏറ്റവും പ്രായം കൂടിയ അവൻ പുരോഹിതനാകാൻ വേണ്ടി ബി.എസ്.സി. ഡിഗ്രി പഠനത്തിനു ശേഷം തിയോളജിക്കൽ സെമിനാരിയിൽ ചേർന്നുപഠനം തുടരവേ പെട്ടെന്നു നിർത്തി പോരുകയായിരുന്നുഎന്നാണ് കോളേജിൽ കേട്ടിരുന്നത്. അതിനു ശേഷമാണ്‌ജോസഫ് എഞ്ചിനീയറിങ് കോളേജിൽ എത്തിയത്.

സെമിനാരിയിലെ പഠനം നിർത്തി പോരുന്നതിനു കാരണമായി രണ്ടു കാര്യങ്ങൾ അപ്പോഴേക്കുംവിദ്യാർത്ഥികളുടെ ഇടയിൽ പരന്നു കഴിഞ്ഞിരുന്നു.

ഒന്നാമത്തേത്, സെമിനാരിയിലെ വിരസമായ അന്തരീഷത്തിലും ചുറ്റുപാടിലും ജീവിച്ചു വിമ്മിട്ടം തോന്നുകയാൽ അവൻ സ്വയം നിർത്തി പോന്നതാണ് എന്നുള്ളതായിരുന്നു.

രണ്ടാമതായിപറയപ്പെടുന്നകഥ., പഠനം തുടരവേഒരു ദിവസം രാവിന്റെ നിശ്ശബ്ദതയിൽ സെമിനാരിയിലെ ഒരു അദ്ധ്യാപക പുരോഹിതൻ ജോസഫിനെ അസാ•ാർഗ്ഗിക നടപടിക്കു പ്രേരിപ്പിച്ചു എന്നും അതിനു വഴിപ്പെടാൻ കൂട്ടാക്കാതെ ഇരുന്ന ജോസഫിനെ പുരോഹിത ശ്രേഷ്ഠൻ പിന്നീടു കഠിനമായി വേല ചെയ്യിച്ചു എന്നും തരം കിട്ടുമ്പോഴൊക്കെ ഉപദ്രവിക്കാൻ മുതിർന്നു എന്നും അതു മൂലം കോപിച്ച്‌ജോസഫ് ഒരു സുപ്രഭാതത്തിൽ വീട്ടിലേക്കു കടന്നു കളഞ്ഞു എന്നുമായിരുന്നു.രണ്ടാമതായി പറയപ്പെടുന്നതാണ് യഥാർത്ഥ കാരണം എന്ന് അവിടെയുള്ളഎല്ലാവരും വിശ്വസിച്ചു.

എന്നാൽ പുതിയ ഒരു കഥ കൂടി ആ തിരോധാനത്തിനു കാരണമായിഉണ്ടാക്കി, കുറച്ചു സീനിയർ വിദ്യാർത്ഥികൾ.

സെമിനാരിയിൽപഠിക്കവേഒരു ദിവസം, രണ്ടു കോഴികൾ കാമക്രീഡയിൽ ഏർപ്പെടുന്നതുകണ്ട ജോസഫ് കൈകൾ കൊട്ടി ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.ആ ചിരി കേട്ട് മറ്റുള്ള പുരോഹിതവിദ്യാർത്ഥികളുംആ ദുഷ്പ്രവൃത്തി കാണാനിടയായി.

അങ്ങനെരണ്ടു കുറ്റങ്ങൾ ജോസഫിന്റെ മേൽ ആരോപിക്കപ്പെട്ടു.

ഒന്ന്, തെറ്റായ ഒരു പ്രവൃത്തി സ്വയം ആസ്വദിച്ചു സ്വയം തെറ്റു പ്രവർത്തിച്ചു.

രണ്ട്, ചിരിച്ചു ശബ്ദമുണ്ടാക്കി ദൈവിക ചിന്താഗതിയിൽ നടന്ന മറ്റു പുരോഹിത വിദ്യാർത്ഥികളുടെ ശ്രദ്ധ കൂടി ആ ദുഷ്പ്രവൃത്തിയിലേക്കു നയിച്ചു.

കുറ്റങ്ങൾ സമ്മതിച്ചജോസഫിനെ സെമിനാരിയിൽ നിന്നും ഡിസ്മിസ് ചെയ്തു.

ആ പുതിയ കഥ എല്ലാവരോടും പറയണമെന്ന് കഥ മെനഞ്ഞ സീനിയർ വിദ്യാർത്ഥികൾ പ്രത്യേകം ചട്ടം കെട്ടിയിട്ടുള്ളതിനാൽ ജോസഫിനോടു മറ്റുള്ളവർ ആരെങ്കിലും സെമിനാരിയിൽ നിന്നും എന്തു കൊണ്ടു പിരിഞ്ഞു പോന്നു എന്ന് ആരായുമ്പോൾ അവൻ ആ കഥ പറയും. അതു കേട്ടു ചിലരൊക്കെ വിശ്വസിക്കുകയും ചെയ്തു.

ആലാപനം അവിരാമമായി തുടർന്നുകൊണ്ടിരുന്നു. വളരെ നേരത്തെ പരിപാടികൾ മൂലം മുഖങ്ങളിൽ അശ്രദ്ധയുടെ നിഴലുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി.അതിനാൽ അടുത്ത ദിവസം അതേ സമയം വീണ്ടും കാണണമെന്നു പറഞ്ഞ് ഹോസ്റ്റൽ സെക്രട്ടറിനവാഗതരെ അവിടെ നിന്നുംമോചിപ്പിച്ചു. 

പൊതുഹാളിൽ നിന്നും നവാഗതർ പമ്മി വെളിയിൽ കടന്നു. ചിലർ അവരുടെ മുറികളിലേക്കു നടന്നു. മറ്റു ചിലരെ രാവു പകലാക്കുന്ന കുറെ സീനിയർ വിദ്യാർത്ഥികൾ അവരുടെ പരിപാടികൾക്കു കൂട്ടിക്കൊണ്ടു പോയി.

(തുടരും.....)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
'ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെ ഒളിപ്പിച്ചു'; ഒരൊറ്റ ചോദ്യത്തിൽ സൂരജിന്റെ ചങ്കിടിപ്പ് കൂടി..കണ്ണുകളിൽ വിറയലും; രഹസ്യമായി സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ അന്നേ ഉറപ്പിച്ചു: ഈ മരണം കൊലപാതകം തന്നെ; കൊവിഡ് കാലത്തെ തിരക്കേറിയ ജോലിക്കിടയിലും ഇരട്ട പാമ്പുകടിയിലെ ദുരൂഹത തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിച്ചത് അഞ്ചൽ എസ്ഐ പുഷ്പകുമാർ; 'മറുനാടനിൽ' വന്ന വാർത്തയും സംശയങ്ങൾ വർധിപ്പിച്ചു; ഉത്ര കൊലക്കേസിലെ യഥാർത്ഥ സൂപ്പർ ഹീറോ ഇവിടെയുണ്ട്
അണലി ഗുണം ഉറപ്പിക്കാൻ ആദ്യ പരീക്ഷണം എലിയിൽ! കൈകളുടെ ചലന വേഗം നിയന്ത്രിക്കാൻ പരിശീലനം നേടിയതും ഭാര്യയെ കൊല്ലാൻ; അണലിയിലെ വിശ്വാസം പോയപ്പോൾ നാലാം വട്ടം മൂർഖനെ എത്തിച്ച് തന്ത്രമൊരുക്കൽ; കല്ലുവാതുക്കൽ സുരേഷിനെ പരിചയപ്പെടുത്തിയത് വാവ സുരേഷ് എന്ന് പറഞ്ഞത് വിനയായി; ഫോൺ രേഖയിൽ വാവയെ കണ്ടെത്താനാകാതെ വന്നപ്പോൾ കള്ളി പൊളിഞ്ഞു; വാവയെ പൊലീസ് വിളിച്ചപ്പോൾ സത്യം തെളിഞ്ഞു; ഉത്രയെ കൊന്ന സൂരജിന്റെ ഗൂഢാലോചന പൊളിച്ചത് ഇങ്ങനെ
തെഗാഡിയ കീരീടം ചൂടിച്ചപ്പോൾ തിരിച്ച് സമ്മാനിച്ചത് ഒറിജിനൽ ചുരിക; മണ്ണ് മാഫിയയിലൂടെ തുടങ്ങി ഹിന്ദു തീവ്രവാദ സംഘടനയുടെ മുഖമായ 'കാരി'; ശത്രുവിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി മരണപ്പിടച്ചിൽ നോക്കി നിന്ന് ആസ്വദിച്ച കൊടും ക്രൂരൻ; പുകവലിയും മദ്യപാനവും ലഹരിയും തൊട്ടു തീണ്ടാത്ത അപൂർവ്വ ക്രിമിനൽ; സ്വബോധത്തോടെ കുത്തും വെട്ടും കൊലപാതകവും നടത്തുന്ന മനസ്സിന് ഉടമ; ടൊവിനോയുടെ സെറ്റ് തകർത്ത കാരി രതീഷ് തീർത്തും സാമൂഹ്യവിരുദ്ധൻ; വർഗ്ഗീയ വേഷം അണിഞ്ഞ അധോലോക നായകന്റെ കഥ
കൊല്ലത്ത് പാമ്പ് കടിയേറ്റ് കൊല്ലപ്പെട്ട ഉത്രയുടെ മകൻ ധ്രുവിനെ കാണാനില്ല; കുട്ടിയെ തട്ടിക്കൊണ്ടു പോയത് സൂരജിന്റെ വീട്ടിൽ നിന്ന്; സൂരജിന്റെ സഹോദരിയും മാതാപിതാക്കളും ഒളിവിൽ; ധ്രുവിനെ കാണാതാകുന്നത് ഉത്രയുടെ മാതാപിതാക്കൾക്ക് കുട്ടിയെ വിട്ട് നൽകണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവിന് പിന്നാലെ; സൂരജിന്റെ ബന്ധുവീടുകളിലും തിരച്ചിൽ; തട്ടിക്കൊണ്ട് പോയതാണെന്ന് ഉത്രയുടെ പിതാവ്; അഞ്ചൽ-അടൂർ പൊലീസിന്റെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം തുടങ്ങി
കുട്ടിയെ ഒളിപ്പിച്ചത് അടൂരിലെ വീട്ടിൽ നിന്ന് മുന്നൂറു മീറ്റർ അകലെയുള്ള ബന്ധു ഗ്രഹത്തിൽ; കളിമാറുമെന്ന് പൊലീസ് അറിയിച്ചതോടെ പുലർച്ചെ ആരുമറിയാതെ കുട്ടിയെ വീട്ടിലേക്ക് മടക്കി കൊണ്ടു വന്ന് സൂരജിന്റെ അച്ഛന്റെ നാടകം; എറണാകുളത്തെ അഭിഭാഷകനെ കാണാനുള്ള യാത്രയെന്ന വിശദീകരണം പച്ചക്കള്ളം; ഇനി അമ്മയേയും സഹോദരിയേയും ചോദ്യം ചെയ്യും; ഉത്രയെ പാമ്പു കടിപ്പിച്ച് കൊന്ന കേസിൽ ഭർത്താവിന് പിന്നാലെ അമ്മായി അമ്മയും നാത്തൂനും പ്രതികളാകാൻ സാധ്യത; ധ്രുവ് ഇനി അഞ്ചലിലെ അമ്മയുടെ വീട്ടിലേക്ക്
അടുത്തുള്ള വയലിൽ വലിയ പാമ്പിനെയും തൊട്ടടുത്ത ദിവസം വീട്ടിലെ മീൻകുളത്തിന് സമീപം വേറൊരു പാമ്പിനെയും കണ്ടിരുന്നു; ഇതോടെ ഇന്റർനെറ്റിൽ നിന്ന് നമ്പരെടുത്ത് പാമ്പുപിടുത്തക്കാരനെ വിളിച്ചത്; ഞങ്ങളുടെ അറിവോടെ അടുത്തിടെ പാമ്പുപിടുത്തകാരൻ വീട്ടിൽ വന്നിരുന്നു;എന്റെ മകൻ നിരപരാധിയാണ്; അവനെന്താ പാമ്പുപിടുത്തക്കാരനാണോ? കൊലപാതകിയായ മകനെ വെള്ളപൂശി സൂരജിന്റെ മാതാവ്
മാർച്ച് 2നു രാത്രി പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു പോയതു മുതൽ മകൻ സൂരജിന്റെ വീട്ടിൽ; 52-ാം ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അഞ്ചലിലേക്ക് പോകുമ്പോൾ ഭർത്താവിന്റെ വീട്ടിലെത്തി മകനെ കണ്ട അമ്മ; ലക്ഷ്യമിട്ടത് ഉത്ര മരിച്ചാലും കുട്ടിയെ കൂടെ നിർത്തി അഞ്ചലിലെ സ്വത്തുക്കൾ കൈയാളാനുള്ള ഗൂഢാലോചന; കുട്ടിയുമായി സൂരജിന്റെ അമ്മയും സഹോദരിയും മുങ്ങിയത് ഉയർത്തുന്നതും സംശയങ്ങൾ; പാമ്പുകടി കൊലയിൽ സഹോദരിയുടെ ആൺസുഹൃത്തിലേക്കും സംശയം നീളുന്നു
ഉത്രയുടെ മരണത്തിൽ ആദ്യമേ അസ്വാഭാവികത തോന്നി; വീടിന്റെ രണ്ടാം നിലയിൽ എസി മുറിയിൽ എങ്ങനെ പാമ്പ് കയറും? പരിസരത്തൊന്നും മരങ്ങൾ ചാഞ്ഞുകിടപ്പുമില്ല; പാമ്പ് ദേഹത്തിട്ടാലും കടിക്കണമെന്നില്ല; പ്രതികാരം മനസ്സിൽ സൂക്ഷിച്ച് കൊത്താറുമില്ല; ഉത്ര വീടിന്റെ സ്റ്റെപ്പിൽ അണലിയെ കണ്ടപ്പോൾ വളരെ കാഷ്വലായാണ് സൂരജ് ചാക്കിലിട്ടുകൊണ്ടുപോയത്; അത്ര ധൈര്യമുള്ള ആൾ ചില്ലറക്കാരനാവില്ല; ഉത്രയ്ക്ക് സംഭവിച്ചത് എങ്ങനെ വാവ സുരേഷ് നേരത്തെ അറിഞ്ഞു?
കരിമൂർഖന്റെ പോസ്റ്റ്‌മോർട്ടവും മലയാളി ലൈവായി ടിവിയിൽ കണ്ടു! ചത്ത പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തിൽ എത്തിയ വിഷവും ഒന്നു തന്നെയെന്ന് ഉറപ്പിക്കാൻ പോസ്റ്റ്‌മോർട്ടം; സ്വത്ത് മോഹിച്ച് ഭാര്യയെ കൊന്ന ഭർത്താവിന്റെ വീട്ടിൽ നിന്ന് ധ്രുവിനെ രക്ഷിച്ച് അഞ്ചലിലെ അമ്മ വീട്ടിൽ എത്തിച്ച് കേരളാ പൊലീസിന്റെ ഇടപെടലും; ഇപ്പോൾ മുൻഗണന പരമാവധി തെളിവ് ശേഖരണത്തിനെന്ന് മറുനാടനോട് എസ് പി ഹരിശങ്കർ; പാമ്പുകടി കൊലയിൽ സംഭവിക്കുന്നതെല്ലാം നാടകീയതകൾ മാത്രം
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
പതിനായിരം രൂപയ്ക്ക് പാമ്പിനെ വാങ്ങി; ബാഗിൽ ഒളിപ്പിച്ച 'ആയുധവുമായി' ഭാര്യവീട്ടിൽ എത്തിയത് നിറ പുഞ്ചിരിയോടെ; എല്ലാവരും ഉറങ്ങിയപ്പോൾ മൂർഖനെ കൈയിലെടുത്ത് കിടന്ന കട്ടിലിൽ ഇരുന്ന് തൊട്ടടുത്ത കട്ടിലിൽ കിടന്ന ഉത്രയുടെ ഇടതു കൈയിൽ കടിപ്പിച്ചു; അലമാരയ്ക്ക് അടിയിൽ വിഷജന്തുവിനെ ഒളിപ്പിച്ച ശേഷം നേരം വെളുപ്പിച്ചത് ഭാര്യ വേദന കൊണ്ട് പിടഞ്ഞ് മരിക്കുന്നത് തൽസമയം കണ്ട്; ഒടുവിൽ മറുനാടന്റെ ഇടപെടൽ ഫലം കണ്ടു; ഉത്രയെ വകവരുത്തിയത് സ്വത്ത് സ്വന്തമാക്കാൻ; അഞ്ചലിലെ വില്ലൻ സൂരജ് തന്നെ
ഏഷ്യാനെറ്റിനേയും മനോരമയേയും തകർത്ത് തുടക്കത്തിലേ ഒന്നാമതെത്താൻ ലക്ഷങ്ങൾ കൊടുത്തു കൊണ്ടു വന്നവരെല്ലാം പിണറായി ഭക്തിയിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി ജീവിച്ചു; ചെറിയ ശമ്പളത്തിന് സാധാരണക്കാരെ ജോലിക്കെടുത്തു തുടങ്ങിയ ട്വന്റി ഫോർ സകലരേയും ഞെട്ടിച്ച് മുന്നേറി; അംബാനിയുടെ സ്വപ്‌നങ്ങൾ തകർത്തവരെല്ലാം ഒടുവിൽ പടിയിറങ്ങി തുടങ്ങി; ഏറ്റവും ഒടുവിൽ ന്യൂസ് 18 കേരളത്തിൽ നിന്നും പുറത്തു വരുന്നത് എഡിറ്റർ രാജീവ് ദേവരാജൻ
അബുദാബിയിലെ കോവിഡ് പരിശോധനയിൽ പോസിറ്റീവായി; വിമാനത്താവളത്തിൽ സ്രവ പരിശോധന ഇല്ലെന്ന പഴതുപയോഗിച്ച് വിമാനത്തിൽ കയറി; നാട്ടിൽ പറന്നിറങ്ങിയിട്ടും രോഗ വിവരങ്ങൾ പുറത്തു പറഞ്ഞില്ല; എല്ലാവരേയും പറ്റിച്ച സന്തോഷത്തിൽ കൊട്ടാരക്കരയിലെ യാത്രയ്ക്കിടെ ബസിൽ വീമ്പു പറച്ചിൽ; സാമൂഹിക അകലം പാലിച്ചിട്ടും സഹയാത്രികൻ രോഗ വിവരത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ട് ഞെട്ടി; ഒടുവിൽ കൊല്ലത്തെ മൂന്ന് പ്രവാസികളുടെ കള്ളക്കളി പുറത്തെത്തി; കൊറോണയിൽ കേസ് വന്ന വഴി ഇങ്ങനെ
ബസും പശു-ആട് ഫാമും ഉള്ള മുതലാളി; പാമ്പു പിടിത്തവും പ്രശസ്തിയും പണവും മോഹിച്ച്; പാമ്പിനെ കിട്ടിയാൽ ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്ന് കാണികളോട് തട്ടിവിടുന്ന ഷോ മാൻ; രാജവെമ്പാലയെ പിടിക്കാൻ വെമ്പിയ യൂട്യൂബ് മനസ്സും; വീട്ടിലെ പരിശോധനയിൽ വനംവകുപ്പിന് കിട്ടിയത് ജീവനുള്ള മുർഖനേയും; അഞ്ചലിൽ ഉത്രയെ കൊല്ലാൻ സൂരജിന് താങ്ങും തണലുമായ ചാവറുകാവ് സുരേഷിന് എല്ലാം ഒരു തമാശ
എയർഹോളുകൾ അടച്ച മുറി; ബാത്ത് റൂമിന്റെ എയർഹോളും തെർമോക്കോൾ ഉപയോഗിച്ച് അടച്ചിരിക്കുന്നു; ജനാല വഴി എത്തിയ പാമ്പ് സൂരജ് കിടന്ന കട്ടിലും കടന്ന് മാർബിൾ പാകിയ പ്രതലത്തിലൂടെ ഇഴഞ്ഞ് ഉത്രയെ ലക്ഷ്യമാക്കിയെത്തി എന്നത് അവിശ്വസനീയം; സാധാരണ എട്ടു മണിക്ക് പോലും ഉറക്കമെഴുന്നേൽക്കാത്ത സൂരജ് അന്ന് പുലർച്ചെ അഞ്ചരയോടെ എഴുന്നേറ്റ് വീട്ടിന് പിന്നിൽ പോയി നിന്ന് പല്ലുതേച്ചതിലും അച്ഛനും അമ്മയ്ക്കും സംശയം; ഉത്രയുടെ പാമ്പുകടി മരണത്തിൽ ദുരൂഹത; അഞ്ചലിൽ മറുനാടൻ കണ്ടതും അസ്വാഭവികത മാത്രം
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
സന്ധ്യ മയങ്ങിയപ്പോൾ കേബിൾ കഴുത്തിൽ മുറുക്കി കൊല; അത്താഴം കഴിച്ച് പുതപ്പിനടിയിൽ മൃതദേഹത്തെ കെട്ടിപ്പിടിച്ച് ഉറക്കം; രാവിലെ എണീറ്റ് പ്രഭാത കർമ്മങ്ങൾ ചെയ്ത ശേഷം പോയത് പെട്രോൾ വാങ്ങാൻ; മുട്ടിന് മുകളിൽ വച്ച് കാലിനെ മുറിച്ചത് മൃതദേഹം ഒറ്റയ്ക്ക് എടുക്കാനാകില്ലെന്ന തിരിച്ചറിവിൽ; രക്തം ഒഴുകുന്ന ശവശരീരത്തിന് അടുത്ത് ഒരു പകൽ സംഗീതാധ്യാപകൻ കഴിഞ്ഞതും നിർവ്വികാരനായി; പ്രശാന്തിനെ കുടുക്കിയത് മണലിയിൽ നിന്നുള്ള ആ ഫോൺ കോൾ; സുചിത്രാ പിള്ളയുടെ കൊലയിലെ സത്യം പുറത്തായത് ഇങ്ങനെ
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഹൈന്ദവ-ക്രൈസ്തവ വിശ്വാസങ്ങളെ നിരന്തരം അവഹേളിക്കുന്നു; ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രചരണം നടത്തുന്നു; പിണറായിയെ പുകഴ്‌ത്തി കൈയടി നേടുമ്പോഴും മോദിക്കെതിരെ നിർത്താതെ തെറിവിളി; സ്ത്രീകളേയും കുട്ടികളേയും കുറിച്ച് അശ്ലീല പരമാർശങ്ങൾ നടത്തും; വിമർശിക്കുന്നവരുടെ വീട്ടിൽ ഇരിക്കുന്നവരെ പച്ചക്ക് തെറിവിളിക്കും; ചെകുത്താൻ എന്ന അപരനാമത്തിൽ നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്ന തിരുവല്ലക്കാരനായ അജു അലക്‌സിനെതിരെ പരാതി പ്രവാഹം; പരാതി ഗൗരവമായെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കുടുംബസുഹൃത്തിന്റെ വിവാഹത്തിന് വന്ന സുന്ദരനിൽ ആദ്യമേ കണ്ണുടക്കി; നാളുകൾക്ക് ശേഷം വീണ്ടും കാണുന്നത് പ്രശാന്തിന്റെ ഭാര്യയുടെ മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിനിടെ; ഫോൺ നമ്പർ കൈമാറിയതോടെ ഗായകനും സംഗീതാദ്ധ്യാപകനുമായ കാമുകനുമായി നിരന്തരം ചാറ്റും വീഡിയോ കോളും; പ്രണയം വളർന്നതോടെ വിവാഹത്തിന് നിർബന്ധിച്ചെങ്കിലും പ്രശാന്തിന് ലക്ഷ്യം വേറെ; കൊല്ലത്തെ ബ്യൂട്ടീഷൻ സുചിത്ര പിള്ളയുടെ കൊലയ്ക്ക് പിന്നിലെ സംഭവങ്ങൾ