1 usd = 71.87 inr 1 gbp = 92.26 inr 1 eur = 81.96 inr 1 aed = 19.57 inr 1 sar = 19.14 inr 1 kwd = 236.28 inr

Nov / 2018
19
Monday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പന്ത്രണ്ടാം ഭാഗം

April 24, 2016 | 12:20 PM IST | Permalinkറാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പന്ത്രണ്ടാം ഭാഗം

ജീ മലയിൽ

പുതിയ ദിനം പുലർന്നു.

ഹോസ്റ്റൽ അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചുകൊണ്ട് റാഗിങ് പ്രക്രിയകൾഅന്നുംഅരങ്ങുതകർത്താടി. തലേദിവസത്തെ പോലെതന്നെ എല്ലാ ചടങ്ങുകളുംഅന്നുംആവർത്തിക്കപ്പെട്ടു.

സന്ധ്യാസമയത്തിന്റെ ആഗമനം സൂചിപ്പിച്ചുകൊണ്ട് അങ്ങിങ്ങ് വൈദ്യുതഗോളങ്ങൾ പ്രകാശം വിതറിത്തുടങ്ങി. ആസമയത്ത് വിനോദ് തന്റെചേട്ടന്റ മുറിയിലായിരുന്നു. അവിടെമറ്റു പല സീനിയർ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അവരെല്ലാം വിനോദിനോടു വളരെ മയത്തിലാണു പെരുമാറിയത്.

ഇളംതെന്നലിന്റെ മന്ദമായ തലോടലേറ്റു വൃക്ഷലതാദികളുടെ ഇലകൾ ആടുന്നതുംനോക്കി വിനോദ് ഇരുന്നു.പൂക്കളുടെ സൗരഭ്യം വഹിച്ചുകൊണ്ടു ആഗമിക്കുന്ന കാറ്റിന്റെ ചൂളം വിളി ദൂരെയെവിടെയോ കേട്ടു.

അപ്പോൾ ജോജോ എന്നു പേരുള്ള ഒരു സീനിയർ വിദ്യാര്ത്ഥി അവിടേക്കു വന്നു. സെബാസ്റ്റ്യൻഅയാളോടു ചോദിച്ചു.'എന്നതായിരുന്നു സീനിയേഴ്‌സ് ഹോസ്റ്റലിന്റെഗ മുമ്പിൽ ഒരു ബഹളം?'

'ഇവിടെ വരെ കേള്ക്കാജമായിരുന്നോ?'

'അവിടെ കുറെപ്പേർ ഒരു കാറിന്റെ മുകളിൽ കയറി ഇരുന്നു കാറിൽ ഇട്ടു കൊട്ടുന്നതും തട്ടുന്നതും ഒക്കെ കണ്ടു. ആകെ അലമ്പാണെന്നു മനസ്സിലായി. അതുകൊണ്ട് ഞാൻ അങ്ങോട്ടു വന്നില്ലെന്നേയുള്ളൂ. ആരുടെ കാറായിരുന്നു?

'സീനിയേഴ്‌സ്‌ഹോസ്റ്റലിന്റെ മുമ്പിൽ കറുത്ത നിറമുള്ള ആ അംബാസ്സഡർ കാർ വൈകുന്നേരംതൊട്ട്‌ പോകാതെ കിടുക്കുന്നതു കണ്ട്എം ടൂവിലെ വിശ്വനും കുര്യനും കൂടി അതിന്റെൽ ഉടമയെ തപ്പി അവിടെ ചെന്നു. ആരുടെ കാറായിരുന്നു അതെന്നറിയാമോ? കഴിഞ്ഞ എഫ് ഫോറിൽ ഉണ്ടായിരുന്ന എസ്റ്റേറ്റ് മാത്തേെന്റാ കാർ. വിശ്വനും കുര്യനും കൂടി അവിടെ ചെന്നപ്പോൾ കണ്ടത് ആശാൻ ഒരു ഒന്നാം വര്ഷറക്കാരനെ പിടിച്ചു കരയിച്ചോണ്ടിരിക്കുന്നതാ. അതിന് വിശ്വനും കുര്യനും കൂടി മാത്തനോടു ശരിക്കങ്ങു കോര്ത്തു . അതിന്റെച ബാക്കിയായിരുന്നു കാറിന്റെഅ മുകളിൽ നടന്നത്.

'കാറിനുചുറ്റും ഒരുപറ്റം സീനിയർ വിദ്യാർത്ഥികൾകൈയും കാലും പൊക്കിഅങ്ങോട്ടുമിങ്ങോട്ടുംകിടന്നു ചാടുന്നതു കണ്ടു.രണ്ടു പേർ കാറിന്റെ മുമ്പിൽ കയറി ഇരിക്കുന്നു. ഒരാൾ കാറിന്റെ മുകളിൽകയറി ഇരിക്കുന്നു.മറ്റൊരാൾപുറകിൽ. ആകപ്പാടെ അവിടുത്തെ ആക്ഷനും മറ്റും കണ്ടപ്പോൾ ഒരു സിനിമ സ്റ്റണ്ടു സീൻ മാതിരിഉണ്ടായിരുന്നു.'

സെബാസ്റ്റ്യൻഅങ്ങനെ കമന്റു്പറയുന്നതു കേട്ട് ജോജോ അവിടെ നടന്ന കാര്യത്തെപ്പറ്റി വിവരിച്ചു തുടങ്ങി.

''പഠിത്തം കഴിഞ്ഞിട്ടും വന്നിരിക്കുന്നു റാഗ് ചെയ്യാൻഎന്നും പറഞ്ഞ് തുടങ്ങിയ അലമ്പ് അവസാനം അവന്റെ കാർ കത്തിച്ചു കളയണംഎന്നു വരെയെത്തി.''

'അതാരു പറഞ്ഞതാ?'

'അതു കുര്യാപ്പി പറഞ്ഞതാ. കുര്യാപ്പിയുടെ വാശിയും വീറും കണ്ട്‌ബേബിക്ക് മാത്തനെത്തന്നെ കത്തിക്കണംഎന്നായി. വിശ്വനെ ചൂടാക്കാൻ ബേബി തട്ടിവിട്ടതാ അത്.ഏതായാലും അവനു രണ്ടു കീറു കൊടുക്കണം, കാറുകൊണ്ടു വന്നല്ലേ റാഗ് ചെയ്തത്എന്നു പറഞ്ഞ്വിശ്വൻ ആകെയങ്ങ് അലമ്പാക്കി. അതുകൂടി കേട്ടപ്പോൾ കുര്യൻ വിശ്വനെ കൂടുതൽ ചൂടാക്കാൻ തട്ടിവിട്ടു, ശരിയാ രണ്ടു പെട കൊടുത്തു വിട്ടാലേ അവന്റെ റാഗിങ്പൂതി തീരുള്ളുഎന്ന്. ഒന്നും പറയണ്ടാ, അപ്പോൾ അതുവഴി വന്ന ചെയര്മാിൻ ആ പ്രശ്‌നം ഏറ്റെടുത്തതു കൊണ്ട് അടി വീണില്ല.'

കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ എസ്റ്റേറ്റ് മാത്തൻ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തത്മറ്റു സീനിയർ വിദ്യാർത്ഥികൾക്കു രസിച്ചില്ലഎന്നുമനസ്സിലാക്കിയകോളേജ് യൂണിയൻ ചെയർമാൻആ പ്രശ്‌നത്തിൽ ഇടപെട്ടു.കോളേജിലെ ചില ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ സമ്മതത്തോടെയെന്നു തോന്നുമാറ് അവരുടെ സാന്നിദ്ധ്യത്തിൽആയിരുന്നുറാഗിങ് നടന്നത്.പ്രശ്‌നം ഗുരുതരമാകുന്നതു കണ്ട്‌കോളേജ് യൂണിയൻ ചെയർമാന്റെ സാന്നിദ്ധ്യത്തിൽ ഹോസ്റ്റലിൽ അനുരഞ്ജന ചർച്ചകൾ നടന്നു.പുറത്തുവന്നാൽ വല്ലവരും ദേഷ്യത്തിൽ കൈ പൊക്കിയാലോ എന്ന ഭയംഉള്ളിൽ കടന്നതിനാൽഎസ്റ്റേറ്റ് മാത്തൻ ഹോസ്റ്റലിൽ ഒരു സുഹൃത്തിന്റെ മുറിയിൽ കയറി അടച്ചിരുന്നു.

അവസാനം ഒരു തീരുമാനം ഉണ്ടായി. ഈ ഒരു പ്രാവശ്യം ക്ഷമിക്കുക.മേലിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സീനിയർ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും ഈ കോളേജിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവരല്ലാതെ നവാഗതരെ മറ്റാരും തന്നെ റാഗ് ചെയ്യാൻ പാടില്ലഎന്നുംഅറിയിച്ചുകൊണ്ട്‌ചെയര്മാ ൻഅവിടെ നിന്നഎല്ലാ വിദ്യാർത്ഥികൾക്കും ഒരു മുന്നറിയിപ്പും നല്കി.രണ്ടു ഹോസ്റ്റലിലെയും സെക്രട്ടറിമാരെയും ചെയര്മാാൻ ആ വിവരം വിളിച്ചു പറഞ്ഞു.

ഒത്തുതീർപ്പായപ്പോൾ കാറുംകൊണ്ട് എസ്റ്റേറ്റ് മാത്തൻ രക്ഷപ്പെട്ടു.''

ജോജോ ആ സംഭവം വിവരിച്ചു കൊണ്ടിരിക്കുമ്പോൾ മാഷ് അവിടേക്കു കടന്നു വന്നു.

''ഈ ആളെ ഞാൻ തിര്ക്കി നടക്വാര്ണല്ലോ.'' വിനോദിനെ ചൂണ്ടി മാഷ് പറഞ്ഞു. ക്രൂരത തളം കെട്ടി നില്ക്കുന്ന മാഷിന്റെ മുഖഭാവം കണ്ടപ്പോൾവിനോദിനു ഭയവും വേദനയും തോന്നി.

''സെബാസ്റ്റ്യൻ, ഇയാളെ ന്നു വിട്ടു തര്വോ?'' മാഷ് ചോദിച്ചഉടൻസെബാസ്റ്റ്യൻസമ്മതിച്ചു.

'അല്ലെങ്കിൽത്തന്നെ സമ്മതിച്ചേ പറ്റുകയുള്ളല്ലോ. മാഷല്ലേ.എല്ലാവരുടേയും മാഷ്.ആർക്കും പിടി കിട്ടാത്ത മാഷ്. എന്തും ചെയ്യാം. എപ്പോൾ വേണമെങ്കിലും ആളിനു ഭാവമാറ്റം സംഭവിക്കാം.'ആ ചിന്തയിൽവിനോദിന്റെ ഭയം ഇരട്ടിച്ചു.ഉള്ളിൽ വിറയൽ അനുഭവപ്പെട്ടുതുടങ്ങി.ഹൃദയത്തിന്റെ ലോലമായ ഭിത്തിയിൽ നീറ്റലും തുടങ്ങി.

സെബാസ്റ്റ്യന്റെമുഖത്തു വിസമ്മതഭാവം നിഴലിച്ചുകിടക്കുന്നത് വിനോദ് ശ്രദ്ധിച്ചു.

''വാടൊ.'' സൗമ്യമോ ക്രൂരമോ എന്നു പറയാൻ പറ്റാത്ത മാഷിന്റെ് ശബ്ദംകേട്ടയുടൻസെബാസ്റ്റ്യനെ ദയനീയമായി ഒന്നു നോക്കിയിട്ട്‌വിനോദ് അയാളോടൊപ്പംനടന്നു. ആ ചേട്ടൻ ഒരു കണ്ണ് അല്പം ഇറുക്കി കാട്ടി. അതു കണ്ടിട്ടും ക്രൂരനായ ആ മനുഷ്യന്റെ പിടിയിൽ പെട്ടതിലുള്ള ഭയവും വേദനയും അവനിൽ നിന്നും മറഞ്ഞില്ല.

സീനിയർ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലേക്കാണവർ പോയത്. മാഷിന്റെ മുറിയിലേക്ക്.

യാതൊരു അടക്കും ചിട്ടയുമില്ലാത്ത മുറി. സ്വഭാവത്തിന്റെ പ്രതിഫലനം തന്നെ മുറിയാകെ നിറഞ്ഞു കിടക്കുന്നു.നവാഗതരുടെ കൂട്ടക്കരച്ചിൽ തളംകെട്ടി കിടക്കുന്ന ക്രൂരനായ മനുഷ്യന്റെ ക്രൂരത നിറഞ്ഞ മുറിപോലെ തോന്നി,വിനോദിന്. ആ മുറിയിൽ കയറാൻ വിനോദ് മടിച്ചുവെങ്കിലും വിറച്ചു വിറച്ചുള്ളിൽ കയറി പരുങ്ങി നിന്നു.

'ഇനിയെന്ത്?' ചുറ്റും അവന്റെുദൃഷ്ടികൾ പാഞ്ഞുനടന്നു.

ഒരു കട്ടിലും മേശയും കസേരയുംമുറിയിലുണ്ട്. അലമാരിയിൽ പേപ്പറുകളും ബുക്കുകളും ചിതറി കിടക്കുന്നു. ഒറ്റ പുസ്തകം പോലുഅവിടെയെങ്ങും കാണാനില്ല.മേശമേൽ സിഗററ്റിന്റെയും ബീഡിയുടെയും കവറുകൾ തുറന്നു കിടക്കുന്നു.ചുക്കയുടെ മണം ആ മുറിയാകെ വ്യാപിച്ചു കിടക്കുന്നു. അതുകഞ്ചാവിന്റെമണമാണോഎന്നു സംശയം തോന്നിയെങ്കിലും വിനോദിനു ശരിക്കും പിടികിട്ടിയില്ല. ഒരു കാലിക്കുപ്പി മുറിയുടെ ഒരു മൂലയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കുപ്പിയുടെ പുറത്തെ ലേബൽ വായിച്ചു നോക്കി.

കുതിരകൾക്കു വീര്യം കൊടുക്കുന്ന ലഹരി പാനീയംനിറച്ചകുപ്പിയുടെ പുറത്തുകാണുന്നമൂന്ന് എക്‌സ് ലേബൽ. ചുമ്മാതല്ല. ഇതു കുടിച്ചാവും ഇവരൊക്കെ ഇത്ര വീര്യം കാട്ടുന്നത് എന്നവൻ ചിന്തിച്ചു.

മാഷ് പെട്ടിയിൽ നിന്നും ഒരു പൊതി എടുത്തഴിച്ചു മേശമേൽ വച്ചു. വിനോദ് അതു നോക്കി. കഞ്ചാവ്. സീനിയർ വിദ്യാര്ത്ഥി കളുടെ നാവിൽ നിന്നും എപ്പോഴും പറഞ്ഞു കേള്ക്കു ന്നമാസ്മരശക്തി പ്രദാനം ചെയ്യുന്ന അവരുടെ ഊര്ജ്ജഥസ്രോതസ്സായ സാക്ഷാൽ ബ്രഹ്മമയം!

അപ്പോഴേക്കും ബിജുവും അവിടെയെത്തിച്ചേർന്നു. സെബാസ്റ്റ്യൻ പറഞ്ഞയച്ചതായിരുന്നു.

''അളിയനെ മാഷ് തട്ടിക്കൊണ്ടു പോന്നോ?'' ബിജു മാഷിനോടു ചോദിച്ചു.

വിനോദിന്റെ അന്തം വിട്ടുള്ള ആ നില്പു കണ്ടിട്ടാകാം ബിജു അവനെ നോക്കി മാഷ് കാണാതെ കണ്ണിറുക്കി കാട്ടി.

''ഇരി അളിയാ.'' ബിജു പറഞ്ഞതുകേട്ടെങ്കിലുംവിനോദ് ഇരിക്കാൻ മടി കാട്ടി.

''പറഞ്ഞതു കേട്ടില്ലേ?'' മാഷിന്റെ കോപം നിറഞ്ഞ ഞെക്കിയുള്ളശബ്ദംകേട്ട്‌വിനോദ് പെട്ടെന്ന് ഇരുന്നു പോയി. വിനോദിനെ നോക്കിക്കൊണ്ടു മാഷ് ഷർട്ട് ഊരി ഹാങ്ങറിൽ ഇട്ടു.

മാഷിന്റെ വിരലുകളുടെ മർദ്ദനത്തിൽ കഞ്ചാവിന്റെ ഉണങ്ങിയ ഇലകൾ പൊടിഞ്ഞുതുടങ്ങിയപ്പോൾബിജു പറഞ്ഞു.''മാഷ്, നമുക്കു കൂടി അല്പം.''

ബീഡികൾ അഴിക്കപ്പെട്ടു. വീണ്ടും തെറുക്കപ്പെട്ടു. പുക പരന്നു. ലഹരിയുടെ മണം വ്യാപിരിച്ചുതുടങ്ങി.

''തനിക്കു വേണോ?''

മാഷിന്റെ സൗമ്യമായ ചോദ്യംകേട്ട്‌വിനോദിനുവേണ്ടി അളിയൻ ഉത്തരം നല്കി.''വേണ്ട മാഷേ.''

ആ മറുപടികേട്ടതു പോലെ എന്നാൽ കേൾക്കാത്ത ഭാവത്തിൽ ഒന്നും പ്രതികരിക്കാതെമാഷ് ഇരുന്നു.

''മാഷിന് ഇയാളെ വേണോ?''

''വേണ്ടെങ്കി ഞാൻ വിളിച്ച്വൊണ്ട വര്വോ?''

മാഷ് ഒന്നു കുണുങ്ങിച്ചിരിച്ചു. അപ്പോൾഅയാളുടെ തൂങ്ങിയ മുലകൾ അല്പം ആടി. മീശ നിന്നു വിറച്ചു. മീശ അല്പം കൂടി താഴേക്കു പിരിച്ചു വളച്ചു നിർത്തിക്കൊണ്ട് അയാൾ വീണ്ടും വീണ്ടുംപുക വലിച്ചു കയറ്റി. അല്പനേരത്തെ മൗനത്തിനു ശേഷംമാഷിന്റെവചനംപുറത്തു വന്നു.

''എനിക്ക് യാള്വോട് ഒരു അടുപ്പം തൊന്നി. അതൊണ്ടു കൊണ്ടന്ന്വാണ്.അയാളെ കണ്ട്വൊണ്ടിരിക്കാൻ.''

''ഓ....മാഷിന്റെ ബിനോയ്.''അളിയൻ തട്ടിവിട്ടിട്ടുചോദിച്ചു. ''ഞാനിവിടെ ഇരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ?''

''സാരംല്ല.''

വിനോദിന് ആശ്വാസം തോന്നി.

പുക അകത്തേക്കുവലിച്ചുകയറ്റിക്കൊണ്ട് ഒരു തത്ത്വചിന്തകനപ്പോലെ മാഷ് എന്തോ ഓർത്തിരുന്നു. ഏതാനും നിമിഷങ്ങള്ക്കു ശേഷം ഒരു ശ്വാസം അകത്തേക്കു വലിച്ചുകയറ്റി. അയാളുടെ മിഴികൾ ഉയർന്നു. അല്പനേരത്തെ നിശ്ചലമായ ഇരിപ്പിനു ശേഷം നാവു ചലിച്ചു.

''ഫ്രോയിഡിന്റെ സിദ്ധാന്തം വായിച്ചിട്ടുണ്ടോ?'' വിനോദിനോടായിരുന്നു ചോദ്യം.

''ഇല്ല.''

''എങ്കിൽ ഞാൻ പറ്‌യാം. കേട്ടൊളു. ഫ്രോയിഡിന്റെ തത്ത്വചിന്തകൾ പ്രകാരം ഏതൊരു സ്‌നേഹത്തിന്റെ പുറകിലും ഒളിഞ്ഞിരിക്ക്ണ ഒരുകാര്യൊണ്ട്. സെക്‌സ്! അമ്മയ്ക്ക് മകനോടു തോന്ന്ണസ്‌നേഹവും, അപ്പന് മകളോട് തോന്ന്ണ സ്‌നേഹവും, തിരിച്ചുള്ളവയും, സ്ത്രീക്ക് പുരുഷനോട് തോന്ന്ണ സ്‌നേഹവും, ഭാര്യക്ക് ഭർത്താവിനോടു തോന്ന്ണ സ്‌നേഹവും, തിരിച്ചുള്ള സ്‌നേഹവും എന്നു വേണ്ട എല്ലാ സ്‌നേഹത്തിനു പുറകിലും ഉള്ള ആകർഷണ ശക്തി സെക്‌സ് ആണ്. ഫ്രോയിഡ് പറഞ്ഞതു പോലെ എനിക്ക് ഒരഭിപ്രായൊണ്ട്.''

ഒരു തത്ത്വചിന്തകനെപ്പോലെ അല്പം പുക കൂടി അകത്തെടുത്തിട്ടു തുടർന്നു. ''യുവാക്കൾ തമ്മിലുള്ള സ്‌നേഹത്തിന്റെ പുറകിൽ ഒളിഞ്ഞിരിക്കണ സംഗതിയും സെക്‌സാണ്. സെക്‌സാണന്നുപറെൻ ബുദ്ധിമുട്ടാണങ്കിസെക്ഷ്വൽ അപ്പിയറൻസിന്റെ അന്യോന്യാകർഷണംഎന്ന് പറഞ്ഞൊളു.അതുപോലെ യുവതികളിൽ കാണ്ണ സ്‌നേഹത്തിലും ഇത് ഒളിഞ്ഞു കിടക്ക്ണു. ഇല്ലെ?''

ലഹരി ബാധിച്ച മാഷ് വീണ്ടുംവിനോദിനോടാണു ചോദിച്ചത്.അവൻ എന്തു പറയണമെന്നറിയാതെ കുഴങ്ങി.

''എന്നു വച്ചാൽ?''ബിജു കയറി ചോദിച്ചു.

''പറയാം. ഒരു മനുഷ്യന് തന്റെ കൗമാര പ്രായത്തിൽ എതിർ ലിംഗത്തിലുള്ളവരുമായി ഇടപെടാൻ അല്പം ലജ്ജ തോന്ന്ണു. അല്ലെങ്കിൽ നമ്മുടെ സാമുദായിക സാമൂഹ്യ ചുറ്റുപാടുകൾ അതിനു വിലങ്ങുകൾ സൃഷ്ടിക്ക്ണു. അതിനാൽ അവർ തമ്മിൽ ഇടപെടാൻ ഉള്ള അവസരം കിട്ട്ണില്ല. അപ്പോൾആ പ്രായത്തിലെ അഭിവാഞ്ഛയും ആകർഷണശക്തിയും സ്വവർഗ്ഗത്തോടായിത്തിരിയ്ണു. അതാണ് സ്വവർഗ്ഗ സ്‌നേഹം. അതായത് എതിർലിംഗക്കാരോടു തൊന്ന്ണ പോലെയുള്ള പ്രേമം തന്നെ എന്നു വച്ചൊളൂ. അപ്പോൾ അതിന്റെ പുറകിലും ഒളിഞ്ഞു കിടക്ക്ണതു സെക്‌സല്ലേ.''

മാഷ് പുക അകത്തേക്കു വലിച്ചു കയറ്റിക്കൊണ്ടു ചോദിച്ചു.

''അതാണോ മാഷേ സ്വവർഗ്ഗക്കാർ തമ്മിലുള്ള മുറ്റു ബന്ധങ്ങൾക്കു കാരണം?''ബിജുവിന്റെ സംശയം. അതു ബിജുവിലെലഹരിയുടെ സംശയമായിരുന്നു.

''നാം പെൺകുട്ടികളെ എന്തിനു കാമിക്ക്ണം? അവരൊടെന്തിന് അടുക്ക്ണു?.ലൈംഗിക ആവശ്യത്തിന് അല്ലെ?'' അല്പം നിർത്തിയിട്ട്എന്തോ ആലോചിച്ചുകൊണ്ടു തുടർന്നു. ''ലൈംഗികമായ ആവശ്യം അല്ലെങ്കിൽ പുനരുല്പാദന ശേഷി ആ ബന്ധത്തിന് ഇല്ലായിര്‌ണെങ്കിൽ സ്തീകളെ പുരുഷന്മാർക്ക് ആവശ്യം ഇല്ലായിര്ണു. അങ്ങനെ സ്ത്രീകളെ അല്ലെങ്കിൽ യുവതികളെ യഥേഷ്ടം കിട്ടാതെ വരുന്നെന്നാൽ യുവാക്കൾ അന്യൊന്യം സ്‌നേഹിക്ക്ണു. അതിനിടയിൽ ചിലപ്പോ അത്തരം ബന്ധങ്ങളും ഉണ്ടാകാം. അതാണു ഞാൻ പറയണത് സ്വവർഗ്ഗ സ്‌നേഹത്തിനും ഇടയില് ഒളിഞ്ഞു കിടക്ക്ണ സംഗതി സെക്‌സാണെന്ന്.''

''എല്ലാവർക്കും എന്തുകൊണ്ടാണ് അത്തരം സ്വവർഗ്ഗസ്‌നേഹംതോന്നാത്തത്?'' ബിജു വീണ്ടും ചോദിച്ചു.

''അങ്ങനെ പറ്‌യാൻ പറ്റ്‌മോ? ആർക്കാണ് സ്വവർഗ്ഗത്തിലുള്ള ഒരാളൊടെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും സ്‌നേഹം തൊന്നാത്വെ?അല്ലെങ്കിൽ തൊന്നിയിട്ടില്ലാത്വെ?ആ സ്‌നേഹത്തിന് മറ്റൊരു വശം കൂടിയുണ്ട്.''

മാഷ് അല്പം പുക കൂടി അകത്തെടുത്തു. ''നാം സ്ത്രീകളെ സ്‌നേഹിക്കുമ്പോ നമ്മുടെ മനസ്സിന് ഇണങ്ങിയവരെ തിരഞ്ഞെടുക്ക്ണു. അല്ലെങ്കിൽ നമുക്ക് അവരെ സ്‌നേഹിക്കാൻ പറ്റില്ല. അതുപോലെ സ്വവർഗ്ഗസ്‌നേഹത്തിലും മാനസികമായ അടുപ്പം ആവശ്യാണല്ലോ? ഒന്നുകി ഒരാൾടെ ബാഹ്യമായ സൗന്ദര്യത്തിൽ ആകൃഷ്ടനാകണം. അല്ലെങ്കിൽ ആന്തരികമായ സൗന്ദര്യത്തിൽ. ബാഹ്യസൗന്ദര്യത്തിന്റെ ആകർഷണം അധിക നാളുണ്ടാവ്ല്ല. എന്നാ...''

''എന്താണ് ആന്തരികസൗന്ദര്യം എന്നു പറയുന്നത്?'' ബിജു ഇടയ്ക്കു കയറി ചോദിച്ചു.

''ഒരൾടെ സ്വഭാവശ്രേഷ്ഠത എന്നു വച്ചൊളൂ.''

''മാഷ് പറഞ്ഞല്ലോ, നാം സ്‌നേഹിക്കുന്ന സ്ത്രീകളുമായേ നാം ബന്ധപ്പെടുകയുള്ളൂന്ന്. അപ്പോൾ വ്യഭിചാരം ചെയ്യുന്നവർക്കെല്ലാം വേശ്യകളെ സ്‌നേഹിക്കാൻ പറ്റുമോ?''

മാഷ് ഒന്നു നീട്ടി ചിരിച്ചു. എന്നിട്ടു തന്റെ ചിന്തകളെ പെറുക്കിയെടുക്കാൻ ശ്രമിച്ചു.

എല്ലാം ആദ്യമായി കേൾക്കുന്ന അറിവുകളായതിനാൽഅവർ ഉരുവിടുന്നതെല്ലാം ശ്രദ്ധിച്ചു കേട്ട് വിനോദ് ഇരുന്നു.

മാഷ് വീണ്ടും പറഞ്ഞു തുടങ്ങി. ''ആദ്യമേ ഒരു കാര്യം പറയാം. വ്യഭിചാരം ചെയ്യുമ്പൊഴെല്ലാം നാം വേശ്യകളായല്ല ബന്ധപ്പെട്ണത്. ഭാര്യാഭർത്താക്കന്മാരല്ലാത്തർ തമ്മി നടത്ത്ണ ലൈംഗിക ബന്ധത്തിനാണ് വ്യഭിചാരം എന്നു പറയണ്ത്. അവരിൽ കാമുകിമാരും, വേശ്യയും ഒക്കെ ഉൾപ്പെടും എന്നതു സത്യം തന്നെ. എന്നാ രു കാമുകൻ തന്റെ കാമുകിയുമായി ശാരീരികബന്ധത്തി ഏർപ്പെട്ണതുണ്ട് അവൾ വേശ്യയാക്ണില്ല. അത് വ്യഭിചാരം ആണ്. അവർ തമ്മിലുള്ള പ്രേമത്തിന്റെം കാമത്തിന്റെം ബാഹ്യഘടകായി ഉത്ഭവിക്ക്ണ ഒരു ക്രിയ. അത്രയുള്ളു. എന്നാ ഒരു വേശ്യയെന്നു പറഞ്ഞാ പല പുരുഷന്മാരുമായി ഒരെ കാലം ബന്ധപ്പെട്ണവരാണ്. കൂടുതലും കാശിനുവെണ്ടി. അവരിൽ ചിലപ്പൊ ഭാര്യമാരും ഉൾപ്പെടും. ജീവിതമാർഗ്ഗങ്ങൾ തേടുന്ന പ്രൊഫഷണൽ വേശ്യകളും ഉൾപ്പെടും. കാമുകിമാരും ഉൾപ്പെട്ടെന്നു വരും.''

എന്തോ വലിയ സിദ്ധാന്തം അടിച്ചു വിടുന്നവനെപ്പോലെ മാഷ് ചിരിച്ചു. ''ഇനിയും ബിജു ചോദ്ച്ച കാര്യം പറ്‌യാം. വേശ്യകളുമായി ബന്ധപ്പെടുമ്പോ അവരെ സ്‌നേഹിക്ക്ണുണ്ടൊന്ന്?തീർച്ചയായും. അല്ലെങ്കി രിക്കലും പുരുഷന് അവളുമായി ബന്ധപ്പെടൻ പറ്റില്ല എന്നുള്ളതു തീർച്ച. വെറുക്ക്ണ ഒരാളുടെ അടുത്തുച്ച് നമുക്ക് ന്തെങ്കിലും തോന്ന്‌മൊ? ഒരു വേശ്യയോട് നമുക്ക് നേരത്തെ സ്‌നേഹം തൊന്നിട്ടില്ലാര്ക്കും. അവളെ നാം കണ്ടിട്ടു പോലുല്ലാര്ക്കും. പക്ഷെ അവളുമായി ബന്ധപ്പെട്‌ണെന്ന ചിന്ത ഉണ്ടാകുമ്പൊ തന്നെ അവളെ ഉപബോധമനസ്സിൽ സ്‌നേഹിക്ക്ണുണ്ട്. അല്ലെങ്കിൽ ഇഷ്ടപ്പെട്ണുണ്ട് എന്നു ഞാമ്പറയും. എങ്കിലെ ഏതുകൊള്ളാത്ത വേശ്യയുമായും ബന്ധപ്പെടാൻ കഴിയുള്ളു.തീർച്ച.''

മാഷ് അതു പറഞ്ഞുകൊണ്ടു മേശപ്പുറത്തൊരടി.

വിനോദ് ഞെട്ടിപ്പോയി.അതു കണ്ട്ബിജു വിനോദിനെ കണ്ണിറുക്കി കാട്ടി.

വീണ്ടും മാഷ് പറഞ്ഞു.''ഒരുവൻവേശ്യയുമായിബന്ധപ്പെടാൻ ശ്രമിക്കുമ്പോ അവളുടെ ശരീരഭാഗത്ത്എവിടെയെങ്കിലും വൃണങ്ങൾ കണ്ടാ അവളോട് അടുക്കാൻ പറ്റ്‌വോ?''

''ഇല്ല''. ബിജു പറഞ്ഞു.

''എന്തുണ്ടാണ്?'' മാഷ് തുടർന്നു.

''വ്രണം കാണുമ്പോ തന്നെ അവൻഅവളെ വെറുക്ക്ണു. അത് നിമിഷ നേരം കൊണ്ടുണ്ടാക്ണ അവജ്ഞയാണ്.വെറുപ്പാണ്. അവളോട് ആദ്യം തോന്നിയ ഇഷ്ടം ഉപബോധമനസ്സിൽത്തന്നെ അനിഷ്ടമായി രൂപാന്തരപ്പെട്ണു. അവന്റെഇച്ഛ പോലും അറിയാണ്ട് ല്ലാണ്ടാകും. അതാണു ഞാൻ പറേണത് അവരെ ഷ്ടപ്പെടാണ്ടെ രിക്കലും ബന്ധപ്പെടാൻ പറ്റില്ലന്ന്.''

ബിജു തലയാട്ടിക്കൊണ്ട് അടുത്ത ചോദ്യം തൊടുത്തു വിട്ടു. ''ഇത് സ്ത്രീക്കും പുരുഷനും ബാധകമാണോ?''

''തീർച്ചയായും.''

''അങ്ങനെയെങ്കിൽ ഒരു ചോദ്യം കൂടി.വേശ്യകൾക്കെല്ലാം അവരുമായി ബന്ധപ്പെടുന്ന പുരുഷന്മാരോടൊക്കെ ഇഷ്ടം തോന്നാറുണ്ടോ?''

ആ ചോദ്യം കേട്ടു മാഷ് അല്പനേരം ചിന്തിച്ചുകൊണ്ടുപുകച്ചുരുളുകൾ അകത്തേക്കു വലിച്ചു കയറ്റി ആസ്വദിച്ചു.

എന്നിട്ടു മൊഴിഞ്ഞു. ''വേശ്യ അവളുടെ കസ്റ്റമറെ എല്ലാം ഇഷ്ടപ്പെട്ണുണ്ട്. എന്തുണ്ടാ?''
ഒന്നു നിർത്തിയിട്ടു തുടർന്നു. ''അവൾ ഇഷ്ടപ്പെട്ണ പണമാണ്. ആ പണം നല്ക്ണ ഏതൊരാളേം അവൾക്കിഷ്ടാണ്. അല്ലാണ്ടെ വ്യക്തിയെ അവൾ ഇഷ്ടപ്പെട്ണില്ല.വെറുക്ക്ണില്ല.പണം കൊടുക്കാണ്ടെ അവളുമായി ബന്ധപ്പെടാൻ ആർക്കെങ്കിലും സാദ്ധ്യണൊ? സാധിച്ചെക്കും. പക്ഷെ ആ വ്യക്തിയെ അവൾ ഇഷ്ടപ്പെടണെന്നു മാത്രം.''

അവരുടെ ഉറക്കെയുള്ള വാചകക്കസർത്തുകൾ കേട്ട്ആഹോസ്റ്റലിലെ അന്തേവാസികളിൽ പലരും മാഷിന്റെ മുറിയിലെത്തി. ചിലർ മുറിയുടെ വെളിയിൽ നിന്നുകൊണ്ട്മാഷിന്റെ വചനങ്ങൾ കേട്ടു.

വിനോദ് അക്ഷമനായി ഇടയ്ക്കിടയ്ക്കു ദീർഘശ്വാസം വിട്ടുകൊണ്ട് അനങ്ങാതെ ഇരുന്നു.
സ്വന്തം മാതാപിതാക്കള്ക്ക് മക്കളോടും മക്കള്ക്ക് മാതാപിതാക്കളോടും തോന്നുന്ന സ്‌നേഹത്തിൽ വരെ സെക്‌സ് എന്ന വിഷം കലര്ത്തു ന്ന സിദ്ധാന്തം വിനോദിന്റെ് മനസ്സ് തള്ളിക്കളഞ്ഞു. അവനു തോന്നി അത് വികലമായ ഒരു മനസ്സിൽ ഉണ്ടായ വെറും വിഷമയചിന്തകൾ ആണ് എന്ന്.
കേള്ക്കു മ്പോൾ പുതുമ തോന്നുമെങ്കിലും ആ വിഷം മാനവരാശിയുടെ മേൽ കുത്തി വച്ച് അവരുടെ ബുദ്ധിയെയും മനസ്സിനെയും വിഷലിപ്തമാക്കുന്നത് മനുഷ്യകുലത്തിന്റൈ നിലനില്പിനുതന്നെ ആപത്താണ് എന്ന് അവനു തോന്നി. ഇത്തരം വിഷം നിറഞ്ഞ ചിന്തകൾ മനസ്സിന്റെ് ഉള്ളറകളിൽ സ്ഥാനം പിടിച്ചതു കൊണ്ടാകാം മാഷ് ഇത്ര ക്രൂരത കാട്ടുന്നത്....കരുണയും സ്‌നേഹവും ഇല്ലാത്തവനായി മാറിയത്.

വിനോദിനു ആ സംഭാഷണങ്ങൾ അരോചകമായി തോന്നിത്തുടങ്ങി. അവൻ ഒരു കോട്ടുവാവിട്ടു. ലഹരിയിൽ ആറാടുന്നവർ കാണാതെ അതു കൈകൊണ്ടു മൂടി.

''ഒരു ചോദ്യം കൂടി.''ബിജു പറഞ്ഞു. ''ബലാൽസംഗം ചെയ്യപ്പെടുന്ന ഒരു സ്ത്രീക്ക് ബലാൽസംഗം ചെയ്യുന്നവനോട് ഇഷ്ടം തോന്നുമോ?''

''ബലാൽസംഗം എന്നു പറയ്ണതു തന്നെ പലതായി തിരിക്കാം.ബലാൽസംഗം ചെയ്യപ്പെടുമ്പോ അതായത് അവളെ അയാൾ കീഴ്‌പ്പെടുത്തിക്കഴിയുമ്പോ എന്നു കര്തുക, താൻ കീഴടങ്ങ്ണു എന്ന് അവക്ക് ബോദ്ധ്യായാൽ അവൾ സമ്മതിച്ചു കൊടുക്കും. അവക്ക് അപ്പോ ഉണ്ടാക്ണ ചെതോവികാരം എന്തെന്നു ചോദിച്ചാ, ഏതായാലും അയാൾ കീഴ്‌പ്പെടുത്തി. എങ്കിപ്പിന്നെ തനിക്കു കൂടി ആയിക്കൂടെ എന്ന ഉപബോധ മനസ്സിന്റെ വിചാരം. മറ്റൊന്ന്, മറ്റുള്ളൊരാരും അതറിയില്ല എന്ന ബോദ്ധ്യം കൂടി വന്നാ അവളറിയാതെ തന്നെ സ്വയം സമ്മതിച്ചു പോകും. അതും സുഖം അനുഭവിക്കാനുള്ള അവളുടെ അഭൗമമായ ആഗ്രഹം കൊണ്ടാണ്. ആ കേസിൽ അവൾക്ക് ആ പുരുഷനോട് മാനസികമായി ഇഷ്ടം തോന്ന്ണുണ്ട്. അങ്ങനെയാണല്ലൊ പല ബലാൽസംഗ കേസുകളിലും ശിക്ഷയില്ലാണ്ടാക്‌ണെ. അതായത് അയാൾക്ക് എന്തെങ്കിലും ചെയ്യ്‌ണെങ്കിൽ അവൾ മാനസികമായി സമ്മതിച്ചേ പറ്റൂ എന്നു വിധിയിൽ അനുമാനിക്ക്ണു. ആ പ്രക്രിയയിൽ അവളും പുരുഷനോട് ശാരീരികമായോ മാനസികമായോ സഹകരിച്ചതായി വിധിയിൽ നിശ്ചയിക്ക്ണു. അങ്ങനെ ബലാൽസംഗം എന്ന വാക്കിനു തന്നെ അവിടെ പ്രസക്തിയില്ലാണ്ടെ വര്ണു. കേസിൽ പ്രതിയെ വെറുതെ വിടുകയും ചെയ്യ്ണു.''

''ഇനിയും വേറൊരു തരം ബലാൽസംഗോണ്ട്. തന്നെ ബലാൽസംഗം ചെയ്യ്ണു എന്ന ആഘാതത്തിൽ സ്ത്രീയുടെ ബോധം തന്നെ നശിച്ചു പോകും. തിനു ശേഷം അവൾ ശവതുല്യയായി നിശ്ചലയായി കിടന്നു കൊടുക്ക്ണു. അവൾ ആ പ്രവൃത്തി അറിയ്ണില്ല. അറിഞ്ഞാത്തന്നെ യാതൊരു താൽപ്പര്യവും ഉണ്ടാകില്ല. അയാളുടെ ആവശ്യത്തിനു ശേഷം കുറെ കഴിയുമ്പോൾ അവൾക്ക് താനേ ബോധം തെളിയ്ണു. ഈ 'കേസിൽ' അവൾക്ക് അയളോട് ഒട്ടും തന്നെ ഇഷ്ടം തൊന്നണില്ല. തന്നെയുമല്ല, ബോധം കിട്ടിക്കഴിയുമ്പോ തന്റെ പരിതാപകരമായ അവസ്ഥയ്ക്കു കാരണക്കാരനായ അയാളെ വെറുക്കയും ചെയ്യ്ണു.''

മാഷിന്റെ മഹത്‌വചനങ്ങൾകേട്ടുകൊണ്ടു നിന്നപലരും ഇടയ്ക്കിടയ്ക്കു ചിരിക്കുകയും തലയാട്ടുകയും ചെയ്തുകൊണ്ടിരുന്നു. മറ്റു ചിലർ മൗനം ദീക്ഷിച്ചു നിന്നതേയുള്ളൂ.

സമയം അകന്നു പോയത് അവർ മനസ്സിലാക്കി.

മെസ്സിൽ പോകാനായി ആ സഭ പിരിഞ്ഞു. മാഷും ബിജുവും വിനോദിനെ നയിച്ചുകൊണ്ട് മെസ്സ് ഹാളിലേക്കു നടന്നു. അല്ല...ഒഴുകി.....

(തുടരും.....)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വിശ്വാസികളുടെ കണ്ണു നീരിന് വില നൽകേണ്ടി വരും.. ശരണ മന്ത്രത്തിന്റെ കരുത്ത് അറിയാനിരിക്കുന്നതേയുള്ളു....; വിശ്വാസം, ആചാരം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പോസ്റ്റിട്ട പെരുമ്പാവൂരുകാരൻ; അവിശ്വാസിയായ മേരി സ്വീറ്റിയെ വിശ്വാസികൾ ചെങ്ങന്നൂരിൽ തടഞ്ഞു.... വിശ്വാസിയായ സുരേന്ദ്രനെ അവിശ്വാസി പൊലീസ് തടഞ്ഞുവെന്ന് വിശദീകരിച്ച പരിവാറുകാരൻ; സന്നിധാനത്തെ നാമജപ പ്രതിഷേധക്കാരുടെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത് രാജേഷിന്റെ സംഘപരിവാർ ബന്ധം തിരിച്ചറിഞ്ഞ് തന്നെ
പ്രധാന ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും എല്ലാവരേയും നിരീക്ഷിക്കാൻ പ്രത്യേക രഹസ്യ സ്‌ക്വാഡ്; എരുമേലിയിലും ചെങ്ങന്നൂരിലും പത്തനംതിട്ടയിലും കോട്ടയത്തും നിന്ന് ഇവരറിയാതെ ഒരാൾ പോലും ശബരിമലയിലേക്ക് നീങ്ങുകയില്ല; ഇതരസംസ്ഥാനക്കാരടക്കം ചില യുവതികൾ ദർശനത്തിന് എത്തുമെന്ന സൂചന പുറത്തുവന്നതോടെ കേരളം മുഴുവൻ രഹസ്യ സ്‌ക്വാഡിനെ നിയമിച്ച് ആർഎസ്എസ്; ഒരു യുവതി പോലും നട ചവിട്ടാതിരിക്കാൻ സംഘപരിവാർ ഒരുക്കിയ പദ്ധതി ഇങ്ങനെ
യുവതി പ്രവേശന ആചാരത്തിന് വേണ്ടി വാദിക്കുന്നവരെ പ്രതിരോധിക്കാൻ മന്ത്രി തന്നെ പുലയാചാരം വിശ്വാസമാക്കി; തന്ത്രി കുടുംബം കോടതിയിൽ നൽകിയെന്ന് പറയപ്പെടുന്ന സത്യവാങ്മൂലത്തെ കുറിച്ചുള്ള ആശയ കുഴപ്പം തുടരുന്നു; വൃതമെടുക്കുന്നതിനിടെയിൽ മരണം സംഭവിച്ചാൽ ആ വർഷം നടയിൽ പോകരുതെന്ന് പറഞ്ഞതെന്ന് വ്യക്തം; കണ്ഠരര് മോഹനരും മഹേഷ് മോഹനരും പൂജയ്‌ക്കെത്തിയത് കാരണവന്മാർ മരിച്ച വർഷമെന്നതും വിവാദമാകുന്നു
144 പ്രഖ്യാപിക്കാനുള്ള സ്ഥലമല്ല ശബരിമല; സന്നിധാനത്തെ പൊലീസ് യുദ്ധ കളമാക്കി മാറ്റി; അയ്യപ്പ ഭക്തരോട് കാട്ടുന്നത് കടുത്ത ക്രൂരത ; കേന്ദ്ര സർക്കാർ നൽകിയ 100 കോടി എന്ത് ചെയ്തവെന്ന് പരിശോധിക്കും; എന്റെ സന്നിധാനത്തേക്കുള്ള യാത്ര കേന്ദ്ര സഹമന്ത്രി എന്ന നിലയിൽ; ശബരിമലയിലേക്ക് യുവതികളെത്തരുതെന്ന നിലപാട് പ്രഖ്യാപനവുമായി കണ്ണന്താനം ;ശബരിമലയിൽ രാഷ്ട്രീയം തിളയ്ക്കുന്നു
തുലമാസപൂജ സമയത്ത് വൈകിയെത്തി നേതൃത്വം ഏറ്റെടുത്തു; ചിത്തിര ആട്ടവിശേഷത്തിന് അറസ്റ്റ് ഭയന്ന് കാട്ടിലൂടെ സന്നിധാനത്ത് എത്തി; ഇക്കുറി വന്നതും വ്യക്തമായ ലക്ഷ്യത്തോടെ; കെ സുരേന്ദ്രൻ ലക്ഷ്യമിടുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റ് പദമോ? പിന്തുണ നൽകാൻ എൻഎസ്എസും റെഡി; വൽസൻ തില്ലങ്കേരിയെ രംഗത്തിറക്കിയത് മറുപക്ഷത്തിന്റെ തന്ത്രം: പമ്പ പോലും ഇതുവരെ കാണാത്ത ശ്രീധരൻപിള്ളയ്ക്ക് എതിരേ പ്രതിഷേധം ശക്തം; ശബരിമലയിലെ ബിജെപി ഗ്രൂപ്പ് രാഷ്ട്രീയം ഇങ്ങനെ
വാട്ടിയ ഇലയിലെ പൊതിച്ചോറിന് ഇനി സ്‌കൂളിൽ 'പ്രവേശനമില്ല' ! സ്‌കൂളുകളിൽ ഭക്ഷണപൊതികൾ കൊണ്ടുവരരുതെന്നും പകരം സ്റ്റീൽ ടിഫിൻ ബോക്‌സ് കൊണ്ടുവരണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൊതു വേദിയിൽ അതിഥികൾക്കും ഭക്ഷണമില്ല; നിർദ്ദേശം ഹരിത ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ
ജനകീയ സമ്മർദ്ദം ഉണ്ടായിട്ടും പ്രളയകാലത്ത് വിളിക്കാൻ മടിച്ച കേന്ദ്ര സേനയെ ശബരിമലയിലേക്ക് വിളിക്കാൻ ആലോചിച്ച് സർക്കാർ; കേന്ദ്ര സേന എത്തിയാൽ ബിജെപിക്കുള്ള ഉത്തമ മറുപടിയെന്ന് പിണറായി വിജയനെ ഉപദേശിച്ച് പാർട്ടി വൃത്തങ്ങൾ; കേരളം പരാജയപ്പെട്ടതിന്റെ പ്രഖ്യാപനമായി അത് മാറുമെന്നും കേന്ദ്ര സേന പൊലീസ് പദ്ധതി അട്ടിമറിക്കുമെന്ന ആശങ്ക മറുവശത്തും
ശബരിമലയിൽ ദർശനം നടത്തുമെന്നുറച്ച് ഹിന്ദു ഐക്യവേദി നേതാവ് ;പിന്നാലെ ശശികലയ്ക്ക് പൊലീസിന്റെ നോട്ടീസ്; ദർശനത്തിന് ശേഷം സന്നിധാനത്ത് തങ്ങരുതെന്ന് പൊലീസ്; മറ്റ് ഭക്തരെ ബുദ്ധിമുട്ടിലാക്കുന്ന നടപടികൾ ഉണ്ടാക്കരുത്; ദർശനം കഴിഞ്ഞാൽ ആറ് മണിക്കൂറിനുള്ളിൽ ഇറങ്ങണം; ശശികലയും എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ വാക്കു തർക്കം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് പല എഴുത്തുകാരും കരുതുന്നത്; ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കെ അർഷാദ് ബത്തേരി എന്റെ മുലകളിൽ കയറിപ്പിടിച്ചു; പല സ്ത്രീകളുമായും രതിബന്ധങ്ങളുണ്ടെന്നും എല്ലാവരുടേയും നഗ്‌നഫോട്ടോസുണ്ട് കയ്യിലെന്നും വീമ്പിളക്കിയത് കവി ശ്രീജിത്തരിയല്ലൂർ; ഇവർക്കൊക്കെ എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി: ഒലിവ് ബുക്ക് എഡിറ്റർ അടക്കമുള്ളവർക്കെതിരെ മീ ടുവുമായി യുവതി
താൽപ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്.; എനിക്ക് തോന്നിയവരോട് അങ്ങോട്ടും മാന്യമായി ചോദിക്കാറുണ്ട്; എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏർപ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച് കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം ഇങ്ങനെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം