Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിമൂന്നാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിമൂന്നാം ഭാഗം

ജീ മലയിൽ

സുരേന്ദ്രനാഥ്തനിക്കു പറ്റിയ അമളിയിൽ ചിന്താമഗ്നനും വിഷാദഗ്രസ്തനും ആയി തന്റെ മുറിയിൽ കുത്തിയിരുന്നു ഓർക്കുകയായിരുന്നു, തന്നെ ആരാണു പറ്റിച്ചതെന്ന്. എത്ര ശ്രമിച്ചു നോക്കിയിട്ടും അതു മനസ്സിലാക്കാൻ അവനു സാധിച്ചില്ല.

സുരേന്ദ്രനാഥിനെകബളിപ്പിച്ച വിവരം വിനോദിന്റെ മുറിയിൽ ഇരുന്നു ചർച്ച ചെയ്യുകയായിരുന്നു, ആ സമയത്ത് അവനെ പറ്റിച്ചവിദ്വാന്മാർ.

സുരേന്ദ്രനാഥിന്റെ അക്ഷമയോടെയുള്ള കാത്തു നില്പുംനിരാശനായുള്ള തിരിച്ചു വരവുംഎന്തെല്ലാം ചോദിച്ചിട്ടും തങ്ങളാണ് ആ പണി പറ്റിച്ചതെന്നു മനസ്സിലാക്കാൻ കഴിയാതിരുന്ന അവന്റെ ഭോഷത്തവുംഓരോന്നോരോന്നായിപറഞ്ഞ്ചിരിയുടെ മാലപ്പടക്കത്തിന്ജയരാജ് തീ കൊളുത്തികൊണ്ടിരുന്നു.

അവിടെ നടക്കുന്ന അട്ടഹാസങ്ങൾകേട്ട് വിനോദിന്റെ മുറിയിലേക്ക് ഒന്നാം വർഷവിദ്യാർത്ഥിയായ ജോബികടന്നു വന്നു.

പ്രദീപ് ആ സമയംവിനോദിന്റെ കട്ടിലിൽ കിടക്കുകയായിരുന്നു.പ്രദീപ് കിടക്കുന്ന കട്ടിലിൽ അവനോടൊപ്പം ജോബിയും കയറിക്കിടന്നു. പ്രദീപ് ഒരു വശം ചരിഞ്ഞുകിടന്നപ്പോൾ ജോബി പ്രദീപിന്റെ പുറകു വശത്തു ചേർന്നമർന്ന് ഒരു കൈ അവന്റെ ശരീരത്തിനു മുകളിൽക്കൂടി മുന്നോട്ടിട്ട് അവനെ കെട്ടിപ്പിടിച്ചു.

ജയരാജ് തന്റെ കഴിവ്മറ്റുള്ളവർക്കു മനസ്സിലാക്കിക്കൊടുക്കാൻകൈകളും തലയും ചില പ്രത്യേക രീതികളിൽ അനക്കിക്കൊണ്ട് അവശനായ വിവശനെ പറ്റിച്ച ഹാസ്യരസപ്രധാനമായ ആ സംഭവം വിവരിക്കുമ്പോൾജോബി ചോദിച്ചു. 'നിങ്ങളെ ആര്‌ടെ കാര്യാ പറെന്നെ?'

'ഞങ്ങളെ ആര്‌ടെ കാര്യല്ല പറേന്നെ.' ജോബിയുടെ വടക്കൻ രീതിയിലുള്ളചോദ്യം കേട്ട് അവനെ അനുകരിച്ച് ജയരാജ് ഉത്തരം പറഞ്ഞു.

'എന്നലും? '

'നമ്മടെ അവശന്റെ കാര്യാ ഉവ്വെ.'

'അവശന്റെണോ ? ചുമ്മതല്ല പെണ്ണിന്റെ കാര്യം കെട്ടെ.'

'അപ്പം നീ പെണ്ണിന്റെ കാര്യം കേട്ടാന്നോടാ ഓടി വന്നെ?'തമ്പാൻ ജോബിയെ നോക്കി ചോദിച്ചു.

പെണ്ണിനെപ്പറ്റികേൾക്കുമ്പോൾജോബിക്കുരസം കയറും.പെണ്ണെന്നു കേട്ടാൽമതി അവൻ്അവിടെ ഓടിയെത്താൻ.

വിനോദ് കസേരയിൽ ഇരുന്ന് ജയരാജിന്റെ സരസമായ വാചകമടി കേൾക്കുന്നുണ്ടെങ്കിലും എന്തോ എഴുതുകയായിരുന്നു. തമ്പാന്മറ്റൊരു കട്ടിലിൽ ചാരി ഇരുന്നുകൊണ്ട് ജയരാജ് പറയുന്നതു കേട്ടുകൊണ്ടിരുന്നു.

'എന്റെപൊറത്ത്ഏതാണ്ട് കൊണ്ടു കേറുന്നേ. അങ്ങോട്ടു മാറിക്കിടക്കെടാ. 'പ്രദീപ് വിളിച്ചു കൂവി.അവൻ ജോബിയുടെ കയ്യെടുത്തു മാറ്റിയിട്ട് എഴുന്നേൽക്കാൻ തുനിഞ്ഞു.

'അവ്‌ടെ കിടക്കെന്റെ പ്രദീപേ.'' ജോബി അവനെ അവിടെത്തന്നെ പിടിച്ചു കിടത്തി.

'ശല്യം ഒന്നും കാണിച്ചേക്കല്ലേ.'പ്രദീപ് ജോബിയോടു പറഞ്ഞിട്ട് ജയരാജിന്റെ മുഖത്തേക്കു നോക്കി.

'ജോബീ, നിനക്ക് നമ്മുടെ അവശനെപ്പറ്റി ഒരു കഥയെഴുതാമോ? നീ വല്യ കഥാകൃത്താ കോപ്പാ എന്നൊക്കെ പറേന്നതു കേൾക്കാമല്ലോ?'ജയരാജ് ചോദിച്ചു.

''അവ്‌ന്റെ ചരിത്രം മുഴുവൻ പഠിക്കട്ടെ. പിന്നെ ഒരു നോവൽ തന്നെ അങ്ങു കാച്ചാം?'

'ശരി. അതു മതി.ഞാനും സഹായിക്കാം. '

'എന്ത നട്‌ന്നെ ഇപ്പം?' ജോബി തിരക്കി.

'പറയെടാ പാമ്പാട്ടീ' തമ്പാൻ ജയരാജിനോടുപറഞ്ഞു.

'എട്ട്ട്ടാാാ.... എന്തോന്നാ കൊത്തിക്കൊത്തി മൊറത്തി കേറി കൊത്തുന്നേ. ഞാനൊരു ശുദ്ധ ജാതിയിൽപ്പെട്ടവനാ. നിനക്കറിയാമോ? എന്നെ കേറി പാമ്പാട്ടീന്നു വിളിക്കുന്നെ എന്തു കരുതിയാ?'

'നീ മുതു പാമ്പാട്ടിയായതുകൊണ്ട്.നീ നല്ല ജാതിയാണെന്നാരു പറഞ്ഞു?നിന്റെ അമ്മേടെ കെട്ടിയോൻ പോയിട്ട്് പതിനൊന്നാം മാസമല്ലേടാ നീയൊണ്ടായേ? പിന്നെ നീ എങ്ങനാടാ ആ ജാതിയാകുന്നെ. നിന്റെ ഒറിജിനൽ വല്ല ഡാഷിൽ നിന്നോ ഡാഷ്ഡാഷിൽ നിന്നോ ആരിക്കും.'തമ്പാൻ തട്ടിവിട്ടു.

'അമ്മയ്ക്കും അപ്പനും മാത്രം ഒന്നും പറയരുത്. അതു പാർലമെന്ററിയല്ല.' വിനോദ് ഉരുവിട്ടു.

'അതു പറഞ്ഞാലും പാമ്പിനൊന്നുമില്ലെടാ.... അല്ലേ പാമ്പേ.....?'പ്രദീപ് പറഞ്ഞു.

'എന്നാലും എന്റെ അമ്മ നല്ല ഒന്നാന്തരം ജാതീലെ അച്ചിയാന്നേ..അപ്പോൾ ഞാനും ആ ജാതി തന്നെ.'

' ജയരാജല്ലേ. അവനോടു പറഞ്ഞു ജയിക്കാൻ പറ്റുമോ?'

'എന്നാലും ഞാനൊന്നു ചോദിക്കട്ടെ. നീ നസ്രാണിയാണോ? നിന്നെ കണ്ടാൽ അസൽ ഇണ്ടന്റെ കൂട്ടിരിക്കുന്നു. നിങ്ങടെ വീടിനടുത്ത് ഇണ്ടക്കുടികൾ ഒത്തിരിയില്ലിയോടാ? പിന്നെ അവിടൊരുത്തൻ നിന്റെ വീട്ടിൽ സ്ഥിരം പണിക്കും വരാറില്ലിയോ?'ജയരാജിന്റെ പരിഹാസത്തിനു മുമ്പിൽ തമ്പാൻ പെട്ടെന്നു മറുപടി പറഞ്ഞു.

'ഞാൻനസ്രാണിയാണേ നിനക്കെന്തുവാ?അല്ലേൽനിനക്കെന്തുവാ?ഞാൻ എന്നും ഞാൻ തന്നെയാ. എന്നാൽ നീയോ?ഒരു പാമ്പാട്ടിയേടേം മന്ത്രവാദിയേടേം തൊഴിലുകൊണ്ട് കുഴലൂതി പാമ്പാട്ടാനും ആട്ടിയാട്ടി പാമ്പിന്റെ വിഷമിറക്കി കുടിക്കാനും അങ്ങു നടക്കുവല്യോനീ? പിന്നെ മഷിയിട്ടു നോക്കുക...കവടി നിരത്തുക...എന്നു വേണ്ടാ....നാണമില്ലല്ലോടാ പാമ്പാട്ടീ നിനക്ക്. നിന്റെ കയ്യിലില്ലാത്ത പണി വല്ലതുമുണ്ടോടാ....വഷളാ.?'

അവിടെ പറയുന്നതൊന്നും ശ്രദ്ധിക്കാതെ ജോബി പ്രദീപിനോടു കൂടുതൽ കൂടുതൽ പറ്റിച്ചേർന്നുകൊണ്ടിരുന്നു,. അവന്റെ കെട്ടിപ്പിടിത്തത്തിനു മുറുക്കവും ഏറി.

ജോബി കിടന്നു പുളയുന്നത്പ്രദീപിനുമനസ്സിലായി.

ജോബിയുടെ കൈ പിടിച്ചു മാറ്റി ചാടിയെഴുന്നേറ്റിട്ട് പ്രദീപ്ഉറക്കെ ചോദിച്ചു. 'എന്തോന്നാടാ നീ മൂത്രമോഴിച്ചോ?'

അവൻതന്റെ കൈലി അഴിച്ചിട്ടു പുറകുവശം നോക്കി.

' ശ്ശെ ശ്ശെ. നശിപ്പിച്ചു.'

എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടു ചെന്നു.

പ്രദീപ് കൈലി ഉരിഞ്ഞു മാറ്റി.മറുപടി പറയാൻ കഴിയാതെ ജോബി മഞ്ഞളിച്ചു കിടന്നു.

'അബദ്ധം പറ്റിപ്പോയതാടാ.'തമ്പാൻ തട്ടിവിടുന്നതു കേട്ട്ജയരാജ് കൂകി വിളിച്ചുകൊണ്ടു ജോബിയെ നോക്കി ഒരുഗോഷ്ടി കാണിച്ചു.

അതുകണ്ടു മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.

'നീ നല്ല സാധനമെല്ലാടാ. ഇനി ഞാനെന്തോന്നുടുക്കും?ഏടാപന്ന ഈമോനേ.....'പ്രദീപിനു അരിശം വന്നു.

ജോബി മഞ്ഞളിച്ചമുഖത്തോടെചോദിച്ചു ' എന്തൗറ്റി?'

'പഴം...കണ്ടോ ഒന്നുമറിയാത്തവനെപ്പോലെ ചോദിക്കുന്നെ. നിന്റെ കൈലിയുടെ മുൻവശം ഒന്നു നോക്കിയേ.'

'ഇപ്പം മനസ്സിലായില്യോ എന്തൗറ്റിയെന്ന്? ഇവിടെ അതിന് അത്തരം കാര്യം ഒന്നും പറഞ്ഞു പോലുമില്ലല്ലോടാ.'

' അതൊരുതരം അസുഖമാ.' വിനോദ് ജോബിയെ കളിയാക്കി.

'എടാ സൂക്ഷിക്കണം. നീയേതായാലും പോയൊരു ഡോക്ടറെ കാണണം.'പ്രദീപ് അവനെ നോക്കി പറഞ്ഞുകൊണ്ട് വിനോദിന്റെ ഒരു മുണ്ടെടുത്തുടുത്തു.

ആ മുറിയിലേക്ക് ഒന്നാം വർഷ വിദ്യാർത്ഥിയായ ആൽബികടന്നു വന്നതു കണ്ട് അവരുടെ സംഭാഷണം നിലച്ചു.

ആൽബിഅവരെയെല്ലാം മാറി മാറി നോക്കിയിട്ടു വിനോദിനോടുപറഞ്ഞു. 'വിനോദെ, നിന്നെ ബോബി വിളിക്കുന്നു. അവിടെ വരെ ഒന്നു വരാൻ.'

' എന്തിനാ ?''

''ഞാനെങ്ങനെ അറിയും? എന്നോടു ചോദിച്ചു ഒന്നു വിളിച്ചോണ്ടു വരാമോന്ന്. ഞാൻ നിന്നോടു വന്നു പറയാമെന്നു പറഞ്ഞു. അത്ര തന്നെ. സൗകര്യമുണ്ടെങ്കിൽ വാ.'

'ഇതാവരുന്നു.' വിനോദ് എഴുത്തു നിർത്തി എഴുന്നേറ്റു.

'എന്തിനാണാവോ?വധിക്കാനാരിക്കും.'

വിനോദ് ആൽബിയെ പിന്തുടർന്നു.

ഒരു മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അവൻ വിനോദിനോട് പറഞ്ഞു. 'ഈ മുറിയിലുണ്ട്. ഞാൻ വരുന്നില്ല.നീ കേറിക്കോ.'

വിനോദ് മുറി തുറന്നു അകത്തു കയറുമ്പോൾ ദേഹം മുഴുവൻ മഷി വീണു. ആ മഷി തലയിൽ നിന്നും ശരീരത്തിലൂടെ താഴോട്ടൊഴുകി. ഷർട്ടിൽ മഷി പടർന്നു പിടിച്ചു.

ആ മുറിയിൽ രണ്ടാം വർഷ വിദ്യാർത്ഥികളായ ബോബി, ജോജോ, വിനോദിന്റെ ചേട്ടൻഎന്നറിയപ്പെടുന്ന സെബാസ്റ്റ്യൻ എന്നിവർ ഭിത്തിയിലേക്കു ചാരിഒരു കട്ടിലിൽകിടക്കുന്നുണ്ടായിരുന്നു. മുറിയാകെ പൊട്ടിച്ചിരിയുടെ ആരവം.അവരുടെ പൊട്ടിച്ചിരി കണ്ടപ്പോൾ തനിക്കു പറ്റിയ അമളിയിൽ വിനോദിനു അടക്കാനാവാത്ത അരിശം കയറി.തിരിഞ്ഞു നോക്കിയപ്പോൾ ആൽബിയും നിന്നു ചിരിക്കുന്നു. കതകിനു മുകളിലേക്കു നോക്കിയപ്പോൾ ഒരു കോപ്പ ചരടിൽ കിടന്നാടുന്നു. അതിൽ നിന്നും തുള്ളി തുള്ളിയായി മഷി കലർത്തിയവെള്ളം ഒരു ശബ്ദത്തോടെ തറയിൽ വീഴുന്നു.

ആ കോപ്പയിലേക്കുംആൽബിയുടെ മുഖത്തേക്കും അവൻ മാറി മാറി നോക്കി. അരിശം വൈരാഗ്യമായി മാറി.

'നീ ചിരിക്കുന്നോടാ പന്ന....ഞാൻ കാണിച്ചു തരാമെടാ.'

വിനോദിന്റെ സ്വരം മുഴങ്ങിക്കേട്ടു. ഒപ്പം ആൽബിയുടെ മുഖം വാടിക്കരിഞ്ഞു. എല്ലാവരുടെയും ചിരിയും നിന്നു.

വിനോദ് തുള്ളിത്തെറിച്ചുകൊണ്ട് ഇറങ്ങിപ്പോയി.

മഷിയിൽ കുളിച്ചു കടന്നു വരുന്ന വിനോദിനെ കണ്ടു ജയരാജ് ചോദിച്ചു. 'പറ്റിച്ചോ ഉവ്വേ, പണി? എനിക്കറിയാരുന്നു ഇതിനാണെന്ന്. കഴിഞ്ഞയാഴ്ചബോബിയും പാർട്ടികളും എന്നെ ഒന്നു കുളിപ്പിച്ചതാ. '

വിനോദ് അലറി.'ആ പാലാടിമോനാ എന്നെ വിളിച്ചുകൊണ്ടു പോയത്. അവനെയിന്നു ഞാൻ മഷിയിൽ കുളിപ്പിക്കും. '

വിനോദ് ദേഷ്യത്തോടെഒരു കുപ്പി പാർക്കർ മഷി എടുത്ത്ഒരു കോപ്പ വെള്ളത്തിലൊഴിച്ചു കലക്കിയിട്ട് അതും കൊണ്ട് ആൽബിയുടെ അടുത്തേക്കു പാഞ്ഞു

വിനോദ് അവിടെ എത്തിയപ്പോൾബോബിആൽബിയോടു പറയുന്നതുകേട്ടു. ' എടോ തന്റെ കാര്യം പോക്കാ. വിനോദ് തന്നെ ശരിപ്പെടുത്തും. സൂക്ഷിച്ചു നടന്നോ.'

'ഇങ്ങു വരട്ടെ കാണിക്കാൻ. അവന്റെ എല്ലൊടിക്കും, ഞാൻ.'

വിനോദ് ആമുറിക്കകത്തേക്കു ചാടിക്കയറികോപ്പയിലെ മഷി മുഴുവൻ ആൽബിയുടെ മുഖത്തേക്കു തെറിപ്പിച്ചു. ആൽബി കണ്ണും പൊത്തി നിന്നു പോയി.

ബോബിക്കു ദേഷ്യം വന്നു. ബോബി ചോദിച്ചു. 'താനെന്തോന്നാടോ എന്റെ മുറിയിൽ വന്നു കാണിച്ചത്? ആരോടു ചോദിച്ചോണ്ടാ ഇതിൽ കയറിയത്?'

'ആരോടും ചോദിച്ചില്ല.' വിനോദ് ക്രോധത്താൽ വിറച്ചു.

'താൻ ഷൈൻ ചെയ്യാൻ നോക്കുവാന്നോ?'

'എന്റെ അടുത്തു ഷൈൻ ചെയ്താൽ എനിക്കുമറിയാം ഇത്തിരി ഷൈനിങ്.'

'ഇവിടെ വന്നെടുക്കണ്ട. കേട്ടോ.' ബോബിയുടെ സംസാരം മുഴുമിക്കുന്നതിനു മുമ്പേ വിനോദ് മുറിയിൽ നിന്നും ഇറങ്ങിപ്പോയി.അവന്റെ ദേഹം മുഴുവൻ വിറച്ചു കയറി.

അവൻതന്റെ മുറിയിൽ കയറികിടക്കയിൽ കമിഴ്ന്നു കിടന്നു.കണ്ണുകളിൽ നനവൂറിക്കൂടി.

അപ്പോഴേയ്ക്കുംഎല്ലാവരും മുറി വിട്ടുപോയിരുന്നതിനാൽഅവിടെആരുംഉണ്ടായിരുന്നില്ല.

'എന്റെ കണ്ണു നിറയുന്നതെന്തിന്?'
അവൻ കണ്ണുകൾ ഒപ്പിയിട്ട് അല്പനേരം കൂടി കിടക്കയിൽ കമിഴ്ന്നു തന്നെ കിടന്നു.
പെട്ടെന്ന് ഒരുവിളി കേട്ടു. 'എടോ, വിനോദെ.'
അവൻ തിരിഞ്ഞു നോക്കി. ബോബി നില്ക്കുന്നു.
'താൻ ദേഷ്യപ്പെട്ടു കിടക്കുവാണോ?'
വിനോദ് നേരേ കിടന്നിട്ടു കട്ടിലിൽചാരിയിരുന്നു. ബോബി ഒരു കസേരയിലും ഇരുന്നു.
'മിണ്ടില്ലേ.എന്നോടു പിണക്കമാണോ?' സൗമ്യമായ സ്വരത്തിൽ ബോബി ചോദിച്ചു.
'ഞാനെന്തിനാ പിണങ്ങുന്നെ?' വിനോദ് ജനലിലൂടെ ദൂരേക്കു ദൃഷ്ടി പായിച്ചുകൊണ്ടു ഉരുവിട്ടു.
'താൻ ഇങ്ങോട്ടു നോക്കിക്കേ.'
വിനോദ് ബോബിയുടെ മുഖത്തേക്കു നോക്കി. 'എന്നോടു ദേഷ്യമാണോ?'
'ഈഹ്.'

'പിന്നെ....? എടോ, എല്ലാം ഒരു തമാശിനു കാട്ടിയതല്ലേ.താൻ കാര്യായിട്ടെടുത്താലോ. ഞങ്ങൾ ഈപണിഎത്ര പേരെ പറ്റിച്ചിട്ടുണ്ടെന്ന് തനിക്കറിയാമോ? താൻ മാത്രമേ ദേഷ്യപ്പെട്ടുള്ളു. ഹോസ്റ്റലാകുമ്പം ഇതൊക്കെ വേണം. വല്ലപ്പോഴുമെങ്കിലും ഒരു തമാശിന്...വേണ്ടേ?'
എങ്ങോ നോക്കിയിരിക്കുന്ന വിനോദിന്റെ മുഖത്തേക്കു നോക്കി ബോബി തുടർന്നു. 'താൻ ഇങ്ങോട്ടു നോക്കിയേ.'

അവൻ ബോബിയുടെ മുഖത്തേക്കു നോക്കി.
'താൻ ദേഷ്യപ്പെടാതെ ഞങ്ങളേം ഇതു പോലെ പറ്റിക്കുവാരുന്നു വേണ്ടിയിരുന്നത്. അതിനു പകരം....'

വിനോദ് വീണ്ടും വെളിയിലേക്കു നോക്കിയിരുന്നു.
'റിവഞ്ച് എപ്പോഴും നോബിൾ ആയിരിക്കണം. സംസ്‌ക്കാരമില്ലാത്തവർക്കുള്ളതാ അല്ലാത്ത തരം റിവഞ്ച്. തന്നെ ഞങ്ങൾ വിളിപ്പിക്കാനും കാരണമുണ്ട്. തന്നെ ഞങ്ങൾക്കൊക്കെ വല്യ ഇഷ്ടമാ. അതുകൊണ്ട് ഒരു തമാശിനു ചെയ്‌തെന്നേയുള്ളു.മറ്റുള്ളവരെ എന്താ ഞങ്ങൾ വിളിപ്പിക്കാഞ്ഞെ? അപ്പോൾ തന്നോട് എന്തെങ്കിലും പ്രത്യേകത തോന്നിയിട്ടല്ലേ?'
'ദേഷ്യം തീർക്കാനുമാകരുതോ?' വിനോദ് പെട്ടെന്നു ചോദിച്ചു.

'ദേഷ്യം തീർക്കുന്നതിങ്ങനെയാണോടോ? അതും തന്നോടു ഞങ്ങക്കെന്തിനാ ദേഷ്യം?താൻ അതു മറക്ക്. കേട്ടോ? എന്നോടുപിണക്കമോന്നും തോന്നല്ലെ.ഞാൻ ഒരു സത്യം കൂടി പറയാം.തന്നെ എനിക്കു വല്യ ഇഷ്ടമാ.അതുകൊണ്ടു പറ്റിപ്പോയതാ. ക്ഷമിച്ചു കള.'
ബോബി പോകാൻ എഴുന്നേറ്റു.
'ഒന്നു ചിരിച്ചേ.'
വിനോദിന്റെ മുഖത്തു മന്ദഹാസം തെളിഞ്ഞു. ബോബിയും ചിരിച്ചു.
അയാൾ ഇറങ്ങി നടന്നു.

'പാവം ബോബി. മറ്റാരു വന്നു ക്ഷമ പറയും? അതും സീനിയറായ ഒരുവൻ ജൂണിയറോട്. ശ്ശെ! ഞാൻഅതു കാര്യമാക്കി എടുത്തല്ലോ. എല്ലാംഒരുസ്പോർട്സ്്മാൻസ്പിരിറ്റിലല്ലേ എടുക്കേണ്ടിയിരുന്നത്? റാഗിങ് കിട്ടിയിട്ടും എന്റെ ആ പഴയ ദേഷ്യം മാറിയിട്ടില്ല. ബോബിക്ക് എന്നോട് ഇഷ്ടമാണെന്നല്ലേ പറഞ്ഞത്? കണ്ടാൽ നല്ല പേഴ്‌സണാലിറ്റിയുള്ള ബോബി. ഏതായാലും ബോബിയുമായി അടുക്കാൻ ഒരവസരമായല്ലോ.'

വിനോദിനു സന്തോഷം തോന്നി. മനസ്സിൽ ഉദയംചെയ്ത ഒരുപ്രത്യേകതരം സന്തോഷമായിരുന്നു, അത്.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP