Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപ്പത്തിരണ്ടാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ നാൽപ്പത്തിരണ്ടാം ഭാഗം

ജീ മലയിൽ

പിറ്റേ ദിവസം കാലത്ത് ഉണര്ന്ന*പ്പോൾ കിടക്കയിൽ നിന്നും എഴുന്നേല്ക്കാ ൻ വിനോദിനു തോന്നിയില്ല. അത്രയധികം ക്ഷീണം അനുഭവപ്പെട്ടു. ശരീരമാകെ വല്ലാത്ത തളര്ച്ചയയും. ദേഹം മുഴുവൻ വരണ്ടു പോയപ്രതീതി.

കുറച്ചു വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചുവെങ്കിലും എഴുന്നേല്ക്കാതനുള്ള മടി കൊണ്ട് അവിടെ തന്നെ കിടന്നു.

തലേ ദിവസം രാത്രിയിൽ കഞ്ചാവിൻ ലഹരിയിൽ മുങ്ങിത്താണപ്പോൾവിളിച്ചു പറഞ്ഞ കാര്യം വിനോദ് കിടക്കയിൽ കിടന്നു കൊണ്ട് കുറ്റബോധത്തോടെ അപ്പോൾ ഓര്ത്തു.

''ഞാൻ അടുത്ത കൊല്ലംറാഗ്‌ചെയ്യും.ഞാൻ അടുത്ത കൊല്ലംറാഗ്‌ചെയ്യും. എന്നെ എല്ലാരും റാഗ്‌ചെയ്തില്ലേ? ഞാനും റാഗ്‌ചെയ്യും.'

'നീ അനുഭവിച്ചതും മറ്റുള്ളവർ അനുഭവിക്കുന്നതു കണ്ടതും നിനക്കിനിയും മനസ്സിലായില്ലേ? അതിൽ നിന്നു ഒരു പാഠവും നീ പഠിച്ചില്ലേ? നീയും അതു തന്നെ ചെയ്യുമെന്നോ?'' ഉള്ളിലെ ആത്മാവ് അവനോടു ചോദിച്ചു.

അങ്ങനെ എല്ലാവരും കേള്‌ക്കെ് വിളിച്ചു പറഞ്ഞതിൽ അവന്അപ്പോൾ ദുഃഖം തോന്നി.

താൻ റാഗിംഗിനു എതിരായിട്ടും എന്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് അവൻ സ്വയം ആരാഞ്ഞു.

''അതു മനസ്സിലെവിടെയോ ഒളിഞ്ഞു കിടക്കുന്ന എന്റെ ആഗ്രഹമാണോ? അബോധാവസ്ഥയിൽ വിളിച്ചു പറഞ്ഞത് തീര്ച്ചതയായും ഞാൻ വിശ്വസിക്കുന്ന സത്യമല്ല.''

'താൻ അടുത്ത കൊല്ലംറാഗ്‌ചെയ്യുമോ' എന്നഭദ്രന്റെചോദ്യത്തിനുള്ളഉത്തരമായി അങ്ങനെ പറയാനുണ്ടായ സാഹചര്യം അവൻ ഓര്ത്തുച നോക്കി.

'എന്റെ ഹൃദയത്തിനുള്ളിൽ അബോധമായി കുടികൊള്ളുന്ന ദുഷ്ടതയുടെ പ്രതിഫലനമോറാഗ് ചെയ്തു സഹപാഠിയെ പീഡിപ്പിച്ചു രസിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യമനസ്സിന്റെയ നിഗൂഢവാസനയോപ്രതികാരം നിറഞ്ഞ മനുഷ്യന്റെനആക്രോശമോ, അത്? ലഹരിയുടെ അബോധമായ അവസ്ഥയിൽഒരുവൻ പറയാൻ ആഗ്രഹിക്കുന്നതല്ല വിളിച്ചു പറയുന്നത്എന്ന് എന്റെല ഈ അനുഭവം മനസ്സിലാക്കി തരുന്നു.ആദ്യമായികഞ്ചാവുവലിച്ചപ്പോൾ ഉണ്ടായ വിഭ്രാന്തിയിൽ നിന്നും ഉദ്ഭവിച്ചതാകും, അത്. ' ലഹരി അടിച്ചു കിറുങ്ങിക്കഴിയുമ്പോൾ ഓരോ കെണിയിൽ ചെന്നു വീഴുന്നത് ഇങ്ങനെയാകും എന്നവൻ ചിന്തിച്ചു. ഇനിയും അങ്ങനെ ഉണ്ടാവാതെ സൂക്ഷിക്കണം.

''ഞാൻ ഇനി മേലിൽ കഞ്ചാവു വലിക്കില്ല.'' അവൻ മന്ത്രിച്ചു.

'മറ്റുള്ളവർ എന്നോടു ചെയ്തതും എനിക്ക് ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങൾ ഞാനും മറ്റുള്ളവരോടു ചെയ്യാൻ പാടില്ല. അതാണ് മനസ്സാക്ഷിയുള്ളവന്റെ സത്യസന്ധത. അതിനാൽ ഞാൻ തീര്ച്ചനയായും റാഗ് ചെയ്യില്ല.

ഞങ്ങളെ റാഗിംഗിൽ കഷ്ടപ്പെടുത്തിയതിനു വരാൻ പോകുന്ന നിര്‌ദ്ദോ ഷികളായ ഒന്നാം വര്ഷന വിദ്യാര്ത്ഥിനകൾ എന്തു പിഴച്ചു? മൂന്നാം വര്ഷപ വിദ്യാര്ത്ഥിവയായ ഗീവര്ഗീുസ് ഇടിച്ചെറിയ എന്നെ ആദ്യ ദിവസം റാഗിംഗിൽ നിന്നും രക്ഷിച്ചതു പോലെ ഒത്താൽ പുതിയ കുട്ടികളെ റാഗിംഗിൽ നിന്നും രക്ഷിക്കാനും നോക്കണം.'

അപ്പോൾബോബി അവിടേക്ക് കയറി വരുന്നതു കണ്ട് വിനോദ് എഴുന്നേല്ക്കാസൻ ശ്രമിച്ചു.

ബോബി കൈ ആട്ടിക്കൊണ്ടു പറഞ്ഞു. ''എഴുന്നേല്ക്കഎണ്ടെടോ.ഇന്നലത്തെ കിക്ക് പോയില്ലേ? ഇന്നലെ എന്തായിരുന്നു തന്റൈാ പെര്‌ഫോ്ര്മുന്‌സ്‌ന. വല്ലതും ഓര്മ്മ്യുണ്ടോ ദുര്വ്വാ സാവേ??''

''എനിക്ക് ശരിയായി ഒന്നും ഓര്മ്മ യില്ല. എന്നാൽ ഏതാണ്ടോക്കെ ഓര്മ്മ്യുണ്ടു താനും.''

''ആദ്യായിട്ടല്ലായിരുന്നോ. അതുകൊണ്ടാ. തല നേരേയായിട്ടു വീട്ടിൽ പോയാൽ മതി കേട്ടോ? '

'ഇനി മേലിൽ ഞാൻ കഞ്ചാവു വലിക്കില്ല.''

''അതു നല്ല കാര്യം. അത് തന്നെയാ ഞാൻ ഇന്നലെ തന്നോടു പറഞ്ഞതും. പക്ഷേ കണ്ടറിയണം. ''ബോബി തലയാട്ടിക്കൊണ്ടു പറഞ്ഞു. ''അത് പോട്ടെ. ഞാൻ വീട്ടിലേക്കു പോകാൻ റെഡി ആയി. ഒത്താൽ ഒരു കത്തയയ്ക്കണം.കേട്ടോ? ഇതാ അഡ്രസ്.''

ബോബി മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ തമ്പാൻ മുറിയിലേക്കു കടന്നു വന്നു ചോദിച്ചു.''നീ എപ്പോഴാണ് പോകുന്നത്?''

''ഉച്ച കഴിയട്ടെ. ഇന്നലത്തെ കഞ്ചാവു തളര്ത്തി്ക്കളഞ്ഞു. ഉച്ചയായിട്ടും ക്ഷീണം മാറുന്നില്ലെങ്കിൽ നാളെ. നീ കൂടി കൂട്ടു നില്ക്കാമെങ്കിൽ ഇന്നു വൈകുന്നേരം നമുക്ക് ഒരു ഫില്മിനു പോകാം. എന്നിട്ട് നാളെ കാലത്ത് വീട്ടിൽ പോകാം. എന്തു പറയുന്നു?''

''ആലോചിക്കാവുന്നതേയുള്ളൂ. മെസ്സിൽ നിന്നും വല്ലതും കിട്ടുമോ?''

''പിന്നെ കിട്ടാതെ. ഫൈനൽ ഇയർ പരീക്ഷ കഴിഞ്ഞിട്ടില്ലല്ലോ. അതുകൊണ്ട് മെസ്സ് ഉണ്ടാവും.''

''എങ്കിൽ ഞാനും കൂടാം. മിക്ക ഒന്നാം വര്ഷ് വിദ്യാര്ത്ഥി കളും കാലത്തു തന്നെ പോയിക്കഴിഞ്ഞു. ഇനീം നമ്മൾ കുറച്ചുപേർ മാത്രമേയുള്ളൂ.നമ്മൾ മാത്രമേ ഉള്ളുവെന്നറിഞ്ഞാൽ കുര്യൻ പകരം ചോദിക്കാൻ വരുമോ?''

''വന്നാൽ നോക്കാം. അയാളുടെയും ലൂയിയുടെയും ഒന്നും പരീക്ഷ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് അടിപിടിയുണ്ടാക്കാനുള്ള സാദ്ധ്യതയില്ല.''

''ഞാൻ മെസ്സിലേക്കാ. നിനക്കുള്ള ബ്രേക്ക് ഫാസ്റ്റ് മാറ്റി വെയ്ക്കാൻ പറയാം.''

കുറച്ചു നേരം കൂടി കട്ടിലിൽ കിടന്ന ശേഷം വിനോദ് എഴുന്നേറ്റു. അന്നു കാലത്തെ പ്രഭാതകര്മ്മരങ്ങളും പ്രഭാതഭക്ഷണവും കഴിഞ്ഞു വിനോദ് തമ്പാന്റെഅ മുറിയിലേക്കു ചെന്നു. 

''കിക്ക് എല്ലാം മാറിയോ?''

''മാറി വരുന്നു. മെസ്സിൽ പോയി കുറെ അധികം തണുത്ത വെള്ളം കുടിച്ചു.''

''നമുക്ക് സിനിമക്ക് പോകണ്ടേ?മാറ്റിനി ഓർ ഫസ്റ്റ് ഷോ?

''ഫസ്റ്റ് ഷോ മതി. സാമിയുടെ ക്ഷീണം മാറിയിട്ടില്ല. ഉച്ച കഴിഞ്ഞ് ഒന്നുറങ്ങണം.''

അല്പസമയത്തെ മൗനത്തിനു ശേഷം വിനോദ് തമ്പാനോടു പറഞ്ഞു. ''ഞാൻ ചിന്തിക്കുകയായിരുന്നു തമ്പാനെ, നമുക്ക് റാഗിംഗിന് എതിരായി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാലോ എന്ന്.''

''അതു വിജയിക്കുമോ? വെറുതെ ശത്രുക്കളെ ഉണ്ടാക്കാം എന്നല്ലാതെ....എല്ലാവരുടെയും മനസ്സിൽ കിടക്കുന്നത് റാഗ് ചെയ്യണം എന്നാണ്. അതുകൊണ്ട് ഭൂരിപക്ഷം പേരും നമുക്ക് എതിരാവും.

''എന്നാലും ഒന്നു തുടങ്ങി വയ്ക്കരുതോ? ഉടനെ വിജയിക്കില്ല എന്നറിയാം.അടുത്ത വര്ഷം ആദ്യമേ തുടങ്ങിയെങ്കിലെ നമ്മൾ ഫൈനൽ ഇയർ ആകുമ്പോഴെങ്കിലും റാഗിംഗിനെതിരായി കാര്യമായി എന്തെങ്കിലും ചെയ്യാൻ കഴിയൂ. വിദ്യാര്ത്ഥി കളുടെ പിന്തുണ കിട്ടിയാൽ റാഗിങ് ഒരു പരിധി വരെ നിര്ത്താ നും സാധിക്കും. ആരെങ്കിലുമൊക്കെ ഒന്നു മുന്‌െൈക എടുക്കേണ്ടേ.? എന്നാലല്ലേ അതു നിര്ത്താ ൻ പറ്റൂ.''

''അതത്ര എളുപ്പമല്ല വിനോദേ?ആ ടെന്ഷതൻ കൂടി വന്നാൽ നമ്മുടെ പഠിത്തത്തെ ബാധിക്കും. ഏതിനും രക്തസാക്ഷിയുണ്ടാവണം. രക്തം ചൊരിയാതെ പാപമോചനം ഇല്ല എന്നാണു ദൈവനിയമം. അതുപോലെരക്തം ചൊരിഞ്ഞെങ്കിലേ സമൂഹത്തിൽ നടക്കുന്ന ഏതു തിന്മയും നിര്ത്താ ൻ പറ്റുകയുള്ളൂ. അത് അലിഖിതമായ സാമൂഹിക നിയമമാണ്. തിന്മയുടെലോകവാഴ്ചക്ക് ശക്തി ഏറെയുണ്ട്. ഏതു തിന്മയും നില്ക്കണമെങ്കിൽ അധികാരികളുടെ കണ്ണുകളും തുറന്നു കിട്ടണം.. അല്ലാതെ അധികാരമില്ലാത്തവര്ക്്കി എന്തു ചെയ്യാൻ സാധിക്കും?

ഇന്നത്തെ അവസ്ഥ വച്ചു നോക്കുമ്പോൾ മനുഷ്യന്റെ് സ്വാഭാവിക സ്വഭാവമാണ് താൻ അനുഭവിച്ച പീഡനത്തിനു പകരം ചെയ്യുക എന്നുള്ളത്. ഉള്ളിൽ നിറഞ്ഞിരിക്കുന്ന പകയുടെ ആവി പുറന്തള്ളുന്നതു വരെയും അത് അനുഭവിച്ചവര്ക്ക് സമാധാനം കിട്ടില്ല. അത് ശക്തിയില്ലാത്തവരുടെ അടുത്തല്ലേ എടുക്കാനും പറ്റുകയുള്ളൂ. സര്ക്കാകരും കോളേജ് അധികൃതരും ഹോസ്റ്റൽ അധികൃതരും പൊലീസും എല്ലാവരും ചേര്ന്ന് പ്രവര്ത്തിളച്ചെങ്കിലേ റാഗിങ് നില്ക്കു കയുള്ളൂ. അല്ലാതെ നമ്മൾ കുറെ പിള്ളേര്ക്ക് എന്തു ചെയ്യാൻ കഴിയും?നമ്മൾ വിചാരിച്ചാൽ ഒന്നും നടക്കില്ല.''

''ഒരു ഗ്രൂപ്പ് ഉണ്ടാക്കി നോക്കാം എത്ര പേർ പിന്തുണക്കുമെന്നറിയാമല്ലോ.''

''നമ്മൾ ഗ്രൂപ്പ്ഉണ്ടാക്കുമ്പോൾ തന്നെ എതിർ ഗ്രൂപ്പും ഉണ്ടാവും. അതിന്റെു പേരിൽ അടിപിടിയും പ്രശ്‌നങ്ങളും ഉണ്ടാകാനും സാദ്ധ്യതയുണ്ട്.''

''''ഒന്നു നോക്കാം. എന്താ? ഒരു കാര്യം ചോദിക്കട്ടെ. എന്തു കൊണ്ടാണ് സഹപാഠികളെ നഗ്‌നരാക്കിയും പീഡിപ്പിച്ചുമുള്ള റാഗിംഗിൽ വിദ്യാര്ത്ഥി കൾ താല്പര്യം കാട്ടുന്നത്? നഗ്‌നത കാണാനാണോ?''

''മനസ്സിലെ അപകര്ഷച ചിന്ത. അല്ലെങ്കിൽ പിന്നെന്തിനാ? കൂടുതൽ വിദ്യാഭ്യാസം നേടുന്നവരിലാണ് ആ പ്രവണത കൂടുതൽ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലല്ലേ തുണി അഴിപ്പിക്കൽ കൂടുതലും നടക്കുന്നത്. അതു കൊണ്ടുപറഞ്ഞതാ.''

''ഒരിക്കൽ മാഷും കൂട്ടുകാരും റാഗിംഗിനെപ്പറ്റി ചര്ച്ച ചെയ്യുമ്പോൾ പറയുന്നെ കേട്ടിട്ടുണ്ട്, ജീവിതം മുഴുവൻ റാഗിംഗാണെന്ന്. പുതിയ ഒരു സ്ഥാപനത്തിൽ ജോലിക്കു ചെല്ലുമ്പോൾ, പൊലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ, ജയിലിൽ അകപ്പെടുമ്പോൾ, അങ്ങനെ സമസ്ത മേഖലകളിലും അധികാരമുള്ളവരും അവിടുത്തെ മുന്ഗാ്മികളുംചേര്ന്ന് പുതിയ ആള്ക്കാ രെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ റാഗ് ചെയ്യാറുണ്ടു പോലും.അയാൾ പറഞ്ഞതു ശരിയാവും. ജീവിതയാത്രയിൽ ഓരോരുത്തരുടെയും വര്ഗ്ഗറശത്രു അവരവരുടെ കൂട്ടർ തന്നെയാണ്. ഡോക്ടർക്കു ഡോക്ടർ, എന്ജി്‌നീയര്ക്കു എന്ജിഗനീയർ, വക്കീലിനു വക്കീൽ,രാഷ്ട്രീയക്കാര്ക്കുക രാഷ്ട്രീയക്കാർ. ഓരോരുത്തരും അവരവരുടെ വര്ഗ്ഗറത്തിൽ പെട്ടവരെ ചവിട്ടി താഴ്‌ത്തി മുകളിലേക്കു കയറാനുള്ള വെമ്പലിലാണ്. ആ പ്രക്രിയക്കു കോളേജുകളിൽ തുടക്കമിടുന്നു എന്നേയുള്ളൂ. അപ്പോൾ രൂപപ്പെടുന്ന ഭയവും ശത്രുതയും വിശ്വാസമില്ലായ്മയും അവന്റെര ജീവിതത്തിലും തുടരുന്നു. അതാണ് റാഗിംഗിലൂടെ പ്രൊഫഷണൽ വിദ്യാഭ്യാസം നേടുന്നവര്ക്കുയ കിട്ടുന്ന മെച്ചം.സമൂഹമെന്ന ചങ്ങലയുടെ അവിഭാജ്യകണ്ണിയാണെങ്കിലും ഒരു വ്യക്തിക്കോ ഏതാനും വ്യക്തികള്‌ക്കോ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ അവരെ മാത്രം ബാധിക്കുന്നത് എന്നു പറഞ്ഞ് സമൂഹം കൈ കഴുകി ഒഴിഞ്ഞു പോകുന്നതു കൊണ്ടു കൂടിയാണ് അവയൊക്കെ അരങ്ങേറുന്നത്. ക്രൂരമായ റാഗിംഗിനു കൂടുതലായി ഇരയാകുന്നവർ ആരൊക്കെയാണെന്ന് നീ ശ്രദ്ധിച്ചിട്ടുണ്ടോ?റാഗിങ് കാലത്ത് കുണ്ടന്മാർ എന്നു പരിഹസിക്കപ്പെടുന്ന സുമുഖരായ കുട്ടികൾ, വലിയ ഉദ്യോഗസ്ഥരുടെയും ധനികരുടെയും മക്കൾ, കടുംപിടുത്തക്കാർ എന്നു വേണ്ടാ, ശ്രദ്ധിക്കപ്പെടാൻ തക്കവണ്ണം എന്തെങ്കിലും ഉള്ളവർ. അതു പ്രത്യേകസ്‌റ്റൈലാകാം, സൗന്ദര്യമാകാം, സമൂഹത്തിലെ ഉയര്‌ന്നെവരോ താഴ്ന്നവരോ ഒക്കെയാകാം....''

''നീ പറഞ്ഞതു ശരിയാണ്. നീ തന്നെ നല്ല ഉദാഹരണം. എന്തു കൊണ്ടാണ് നീ മാഷിന്റെണയും മറ്റും നോട്ടപ്പുള്ളിയായത്. നിന്നെ കാണാൻ സുമുഖനായതു കൊണ്ടല്ലേ? നീ ഒരു കണക്കിൽ അയാളുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടു എന്നു പറയാം. തമിഴ്‌നാട്ടിൽ മെഡിക്കൽ കോളേജിൽ കൊണ്ടുചേര്ത്താ വൈസ് ചാന്സ്ലറായിരുന്ന ഒരു ഡോക്ടറുടെ മകനെ കിട്ടിയത് ചാക്കുകളിൽ കഷണങ്ങളാക്കി റോഡ് അരികിൽ തള്ളിയ രൂപത്തിൽ, ഞാൻ അറിയുന്ന ഒരു ഡോക്ടറുടെയും വക്കീലിന്റെതയും മകനെ കര്ണായടകയിൽ കണ്ടത് കഴുത്ത് അറുത്തു മാറ്റിയ നിലയിൽ റോഡുവക്കിലെ വെള്ളത്തിൽ, നമ്മുടെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കാൻ വിട്ട ഒന്നാം വര്‌ഷെ വിദ്യാര്ത്ഥിളയെ ഡോക്ടർ ദമ്പതികളായ മാതാപിതാക്കള്ക്കു തിരിച്ചു കിട്ടിയതു ഹോസ്റ്റലിലെ തന്റെി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ....ഇവരൊക്കെയും റാഗിംഗുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ടതാകാനുള്ള സാദ്ധ്യതയും ഇല്ലാതില്ല. പക്ഷേ ഒന്നും ശരിയായ രീതിയിൽ വെളിച്ചത്തു വന്നില്ല. എന്തു കൊണ്ട്? ഒരു എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിനോടു ചേര്ന്നു ള്ള സ്വിമ്മിങ് കുളത്തിൽ ഒരു ഒന്നാം വര്ഷച വിദ്യാര്ത്ഥി യുടെ ശവം കിട്ടി. എന്നിട്ട് എന്തുണ്ടായി?അതൊക്കെ കേള്കു്‌ന മ്പോൾ നാമെല്ലാവരും ഓര്‌ക്കേ്ണ്ട ഒരു കാര്യം ഉണ്ട്. ഇന്നല്ലെങ്കിൽ നാളെ റാഗിങ് എന്ന തിന്മ നമ്മുടെ കുടുംബത്തിൽ ആരെയെങ്കിലുമൊക്കെ പിടികൂടി നശിപ്പിക്കാനും ഇല്ലതാക്കാനുമുള്ള അവസരത്തിനായി കാത്തിരിക്കുന്നു എന്ന്.റാഗിംഗിലൂടെ രൂപപ്പെട്ടിറങ്ങി വരുന്ന ഡോക്ടർമാരും എന്ജിുനീയർമാരും മറ്റു പ്രൊഫഷണൽസും ഒക്കെ മനുഷ്യരുമായി നല്ല രീതിയിൽ ഇടപഴകുമോ എന്ന കാര്യത്തിൽ എനിക്കു സംശയം ഉണ്ട്. അവര്ക്കു ഇടപഴകാൻ തക്ക മനസ്ഥിതി തന്നെ ഉണ്ടാകണമെന്നില്ല. എല്ലാവരും സ്വന്തം അപകര്ഷംത്തിലും ഉല്ക്കലര്ഷതത്തിലും ആണ്ടു ജീവിക്കുന്നവർ ആകും. അവരിൽ ഭൂരിപക്ഷവും മനുഷ്യരുടെ മുഖത്തു പോലും നോക്കില്ല. ചില ഡോക്ടര്മാനർ രോഗിയുടെ മുഖത്തു നോക്കാതെയും അവരുടെ മുഖത്തു നോക്കി ഒന്നു പുഞ്ചിരിക്കാതെയും കുനിഞ്ഞിരുന്നു മരുന്നെഴുതുന്നതു കണ്ടിട്ടില്ലേ? അയാളുടെ മരുന്നു കൊണ്ട് രോഗികള്ക്കുന വല്ല പ്രയോജനവും ഉണ്ടാകുമോ?''

വിനോദ് പറഞ്ഞു. 'റാഗിങ് എന്ന മാനുഷികവുംസാമൂഹ്യവുമായതി• നില്ക്കണമെങ്കിൽഅഥവാ നിർത്തണമെങ്കിൽചിലകാര്യങ്ങൾചെയ്യേണ്ടതുണ്ട്. ഇവിടുത്തെ സാഹചര്യം വച്ചു ചിന്തിച്ചപ്പോൾ എനിക്കു തോന്നിയചില നിർദ്ദേശങ്ങൾ പറയാം. ഇവയിൽ സ്വീകാര്യമായവ അധികൃതർ പരിശോധിച്ച്‌ നടപ്പിൽ വരുത്തുമെങ്കിൽറാഗിങ് എന്നതിന്മയെ എന്നന്നേക്കുമായി ചങ്ങലക്ക് ഇടാൻ സാധിക്കും.

ഒന്ന്,ഒന്നാംവർഷ വിദ്യാർത്ഥികളെ കോളേജ് പഠനത്തിന്റെഒന്നാം ദിവസം മുതൽതന്നെ സംഘടിപ്പിക്കുക.

രണ്ട്,സീനിയർവിദ്യാർത്ഥികളുടെ ആക്രമണങ്ങളെയുംറാഗിങ് എന്ന പേരിലുള്ളചൂഷണഅതിക്രമങ്ങളെയുംനേരിടാനായിഒന്നാംവർഷവിദ്യാർത്ഥികളിൽധൈര്യവുംആത്മവിശ്വാസവുംആദ്യദിവസം മുതൽ തന്നെവളർത്തിയെടുക്കുക.

മൂന്ന്,ഒന്നാംവർഷവിദ്യാർത്ഥികളുടെ ക്ലാസ്സുകളുംഹോസ്റ്റലുകളുംസീനിയർവിദ്യാർത്ഥികളുടെ ക്ലാസ്സുകളുംഹോസ്റ്റലുകളും തമ്മിൽ വലിയൊരുവിടവ്ഉണ്ടാക്കുക. അവ തമ്മിൽ സുരക്ഷിതമായദൂരവുംഒന്നാംവർഷവിദ്യാർത്ഥികൾക്ക്‌സംരക്ഷിതമായവലയവുംഉണ്ടായിരിക്കണം.അത്തരത്തിൽ ക്ലാസ്സ്മുറികളുംഹോസ്റ്റലുകളും ക്രമീകരിക്കുക.

നാല്,മാതാപിതാക്ക•ാരുംരക്ഷിതാക്കളും അദ്ധ്യാപകരും കോളേജ്മാനേജ്‌മെന്റും അവരുടെസെക്യൂരിറ്റിജീവനക്കാരുംചേർന്നൊരുസുരക്ഷിതവലയംഒന്നാംവർഷവിദ്യാർത്ഥികൾക്കായിഒരുക്കുക. അതിനായിപിടിഎ (പാരന്റ്ക ടീച്ചർ അസ്സോസിയേഷൻ)ഫണ്ട് ഉണ്ടാക്കികൂടുതൽസെക്യൂരിറ്റിജീവനക്കാരെകോളേജിലുംഹോസ്റ്റലുകളിലും നിയോഗിക്കുക.

അഞ്ച്,ഒന്നാംവർഷവിദ്യാർത്ഥികളുടെയുംസീനിയർവിദ്യാർത്ഥികളുടെയുംഇടയിൽറാഗിംഗുമായി ബന്ധപ്പെട്ട ആക്രമണ പ്രത്യാക്രമണമോ ആക്രമണ പ്രതിരോധമോ ഉണ്ടായാൽ നിയമപരമായ പൂർണ്ണ സംരക്ഷണംഒന്നാംവർഷവിദ്യാർത്ഥികൾക്കു മാത്രമായി നല്കുക. അതിനു തക്കവിധം നിയമങ്ങൾ, പ്രത്യേകിച്ച്, റാഗിങ് സംബന്ധമായ നിയമങ്ങൾപരിഷ്‌കരിക്കുക.

ആറ്,ഇവയ്‌ക്കെല്ലാം ഉപരിയായി, എല്ലാമാതാപിതാക്ക•ാരുടെയുംരക്ഷിതാക്കളുടെയും പൂർണ്ണമായൊരുമേൽനോട്ടവുംശ്രദ്ധയുംതങ്ങളുടെ കുഞ്ഞുങ്ങളുടെ പഠനകാലം മുഴുവന്അ-തായത് ഒന്നാംവർഷംതുടക്കംമുതൽ അവസാനവർഷംതീരുന്നതു വരെഎപ്പോഴുംഅവരുടെ മേൽഉണ്ടായിരിക്കണം. റാഗിംഗിൽ നിന്നും പൂർണ്ണമായുംഒഴിഞ്ഞു നില്ക്കുവാൻ തങ്ങളുടെമക്കളെഅക്കാലത്ത്ഉപദേശിക്കുകയുംവേണ്ടി വന്നാൽ അവരെ തിരുത്തുകയുംചെയ്യണം.

ക്രൂരവും നിന്ദ്യവും അപഹാസ്യവും വഷളത്തം നിറഞ്ഞതും അക്രമാസക്തവുമായ ദുര്വൃ്ത്ത നീചപ്രവൃത്തികളെ റാഗിങ് എന്ന ഓമനപ്പെരു നല്കി പ്രൊഫഷണൽ കോളേജുകൾ ഇന്ന് ഉത്സവമാക്കി കൊണ്ടാടുന്നു. അതു മാറണം.

മാതാപിതാക്കൾ ഉണരണം. കോളേജ് അധികൃതരും സര്ക്കാ രും ഉറക്കം നടിക്കാതെ ഉടൻ വേണ്ടതു ചെയ്യണം. നിയമപാലകർ പ്രവര്ത്തിുക്കണം. വിദ്യാര്ത്ഥി സംഘടനകൾ റാഗിംഗിനെ തള്ളിപ്പറഞ്ഞു കൊണ്ട് അതിനെ നഖശിഖാന്തം എതിര്ത്തുന തോല്പി ക്കണം.

ഒപ്പം അനുഭവിച്ചതൊക്കെ തുറന്നു പറയാൻ ധൈര്യമുള്ള ഒരു തലമുറ ഉണ്ടാവണം. സമൂഹത്തിൽ നടമാടുന്ന ഭോഷ്‌ക്കിന്റെത മൂടുപടം നീക്കി സത്യത്തിന്റെ മറയ്ക്കപ്പെടാത്ത മുഖം തെളിഞ്ഞു വരണം. പീഡിതരും മര്ദ്ദി തരും തങ്ങൾ അനുഭവിച്ച തിക്തമായ പീഡനസത്യങ്ങൾ വെളിപ്പെടുത്തി പീഡകരെയും അതിക്രമക്കാരെയും സമൂഹമദ്ധ്യത്തിൽ തുറന്നു കാട്ടണം. അവരെ സമൂഹത്തിന്റെി അഗ്‌നിവെളിച്ചത്തിൽ നിരത്തി നിര്ത്തി വിചാരണ ചെയ്യണം.അല്ലെങ്കിൽ അതിക്രമങ്ങൾ തുടര്ന്നു കൊണ്ടേയിരിക്കും. ഏതു തിന്മയും പോലെ തന്നെ റാഗിംഗും അതിന്റെറ ഭീകരമായ നഗ്‌നതയോടുകൂടി തന്നെ പുറത്തു വരട്ടെ. എങ്കിൽ...എങ്കിൽ മാത്രമേ... ആ ക്രൂരതക്കും ആഭാസത്തരത്തിനും ഒരു അവസാനം ഉണ്ടാകൂ.''

''നീ പറഞ്ഞതു ശരിയാണ്.നഗ്‌നസത്യങ്ങൾ ഉറക്കെ വിളിച്ചു പറയുക തന്നെ വേണം. ഇരുട്ടിൽ കണ്ണടച്ചു പിടിച്ചാൽ കൂടുതൽ ഇരുട്ടു തോന്നും. ഇരുട്ടിൽ നിന്നും മാറി പ്രകാശമുള്ള ഭാഗത്തു ചെന്നെങ്കിൽ മാത്രമേ കണ്ണിലെ ഇരുട്ടു മാറുകയുള്ളൂ. സമൂഹത്തിൽ പ്രകാശം ഉണ്ടാകണമെങ്കിൽ ഇരുട്ട് എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം പ്രകാശിപ്പിച്ചുകൊണ്ട് ഇരുട്ടിനെ അകറ്റണം. പ്രകാശം എവിയുണ്ടാകുന്നുവോ അവിടെ ഇരുട്ടിനു നിലനില്പുണ്ടാവുകയില്ലല്ലോ. ജീവിതത്തിലെ മൂല്യങ്ങൾ മാത്രമല്ല, ജീവിതത്തിൽ സ്വീകരിക്കാനോ പ്രവര്ത്തിതക്കാനോ അനുവര്ത്തിലക്കാനോ പാടില്ലാത്ത ഒരുപാടു തിന്മകളും ദുഷിച്ച കാര്യങ്ങളും ഉണ്ട്. അവയിൽ നിന്നും ഒഴിഞ്ഞു നില്ക്കണമെങ്കിൽ അവ എന്തെന്ന് അറിയണം. അതിന്റൊ ദൂഷ്യഫലങ്ങളും അറിയണം.ഉദാഹരണമായി, രാത്രിയിൽ സുരക്ഷിതമല്ലാത്ത സ്ഥലത്തു കൂടിഒരു സ്ത്രീ നടന്നാൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെടും എന്ന തിരിച്ചറിവ്എല്ലാ സ്ത്രീകള്ക്കും ഉണ്ടാവണം. ആ അറിവ് ഇല്ലാത്തവർ, ആ അറിവുകാണിക്കാത്തവർ, ആ അറിവുണ്ടായിട്ടും അതു തള്ളിക്കളയുന്നവർ ഒക്കെ രാത്രിയിൽ തങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ് പേരും പറഞ്ഞു കറങ്ങി നടക്കും. അവര്അ്തിക്രമത്തിന്റെീ ഇരകളുമാകും.എന്നിട്ട് ജീവിതകാലം മുഴുവൻ നീറിപ്പുകഞ്ഞും സമൂഹത്തിലെ അപഹാസ്യപാത്രങ്ങളായും മറ്റുള്ളവരാൽ പരിഹസിക്കപ്പെട്ടും തങ്ങളുടെ മാളങ്ങളിലേക്ക് ഒതുങ്ങും. നരകതുല്യമായി ആ ജീവിതം ജീവിച്ചു തീര്ക്കും . അതോടെ തീര്ന്നു അവരുടെ എല്ലാ സ്വാതന്ത്ര്യവാഞ്ഛയും. അതുപോലെ തന്നെയാണ്, ഒരു പക്ഷേ അതിലും എത്രയോ ഭീകരമാണ് റാഗിംഗിനിരയാക്കപ്പെട്ടനവാഗതരിൽ റാഗിങ് ഉണ്ടാക്കുന്ന മാനസികവുംശാരീരികവുമായ തകര്ച്ച കൾ. ഇന്നും എത്രയെത്ര കൗമാരയൗവനങ്ങളാണ് റാഗിങ് എന്ന തീച്ചൂളയിൽ എരിഞ്ഞടങ്ങുന്നത്?

രാഹു എന്നമാഷ്, ലൂയിഎന്നീദുർവൃത്തരും നികൃഷ്ടരുമായസീനിയർവിദ്യാർത്ഥികളെപ്പോലെനികൃഷ്ടസ്വഭാവമുള്ളവർറാഗിങ്കാലത്തുംഅതിനുശേഷവുംഅസംഘടിതരും നിസ്സഹായരുമായഒന്നാംവർഷവിദ്യാർത്ഥികളുടെമേൽകാട്ടിയക്രൂരവിനോദങ്ങളുംലൈംഗികഅതിക്രമങ്ങളും, മാഷ് ജീവിതത്തിൽ നിന്നും ഒളിച്ചോടിയതു പോലെഅത്തരംദുഷ്ട•ാർ അനിവാര്യമായും നേരിടേണ്ടിവരുന്നജീവിതത്തകർച്ചയുംഅതിക്രമങ്ങൾക്കുള്ള പ്രകൃത്യാതീതവുംഅമാനുഷികവുംദൈവികവുമായശിക്ഷാവിധിയുംറാഗിംഗിനോടുചേർന്നുവായിക്കാവുന്ന ചിലജീവിതയാഥാർത്ഥ്യങ്ങൾആണ്. പഠിക്കാനെത്തുന്ന മിടുക്കരായവിദ്യാർത്ഥികൾ നാശകൂപത്തിലേക്കും പാപപങ്കിലമായജീവിതത്തിലേക്കുംവഴുതിപ്പോകുന്നത് എങ്ങനെ? അവരെ നാശകരമായ പ്രലോഭനങ്ങളിൽ പെടുത്തുന്ന സാഹചര്യങ്ങളുംസൗഹ്യദങ്ങളുംഏതൊക്കെ?എന്തൊക്കെ?എവിടെയൊക്കെ?ഹോസ്റ്റൽജീവിതകാലത്ത്മദ്യവും മയക്കുമരുന്നുംകഞ്ചാവുംഅസഭ്യഭാഷണവുംദുർവൃത്തിയുംവ്യഭിചാരവുംമറ്റുസാമൂഹ്യതി•കളുംഅവർക്കു വേണ്ടികെണിയൊരുക്കുന്നത് എങ്ങനെ?

അവ ഏതൊക്കെയെന്നും എന്തൊക്കെയെന്നുംഎവിടെയൊക്കെയെന്നുംതിരിച്ചറിയണം.അവ തിരിച്ചറിഞ്ഞാൽമാത്രമേപക്വത നേടാത്തതങ്ങളുടെകുഞ്ഞുങ്ങളെആകൗമാരയൗവനകാലത്ത്അത്തരംവിനാശകരമായ പാതകളിൽ നിന്നുരക്ഷിക്കാനും സംരക്ഷിക്കാനും മാതാപിതാക്കള്ക്കു സാധിക്കുകയുള്ളൂ.'

'സമൂഹം തുരുമ്പു പിടിച്ച യന്ത്രമായി മാറിക്കഴിഞ്ഞുവെന്നോ? എങ്കിൽ അതിനു ആരെങ്കിലും എണ്ണയിട്ടു കൊടുക്കണം. എങ്കിലേ ചലിക്കുകയുള്ളൂ. എണ്ണയിട്ടാലും ചിലപ്പോൾ കറക്കി കൊടുക്കുകയോ തള്ളി കൊടുക്കുകയോ ചെയ്യേണ്ടി വരും. ചലിക്കാൻ പറ്റാത്ത വിധം ദ്രവിച്ചു പോയ ഭാഗങ്ങൾ ഉണ്ടെങ്കിൽ അവ പുതുക്കേണ്ടിയും വരും. ചലിച്ചു തുടങ്ങിയാലും തുടക്കത്തിൽ ഉണ്ടാകുന്ന ആരംഭത്തളര്ച്ച പരിഹരിച്ചു കഴിഞ്ഞാലേ ആ യന്ത്രം ഓടുകയുള്ളൂ.''

''പക്ഷേ ആ എണ്ണ ആരാണ് ഇടുക? അതിനു രക്തം ചൊരിയേണ്ടി വരുമോ? കാലങ്ങളോളം കിടന്നു തുരുമ്പു പിടിച്ചിട്ടുണ്ടെങ്കിൽ രക്തം ചൊരിയുന്നവേെന്റാ രക്തം തന്നെയാണ് അതിനുള്ള ഏക എണ്ണയെങ്കിലോ?''

''രക്തം ചൊരിയാതെ പാപമോചനം ഇല്ല എന്ന ദൈവികപ്രമാണം പോലെ തന്നെഏതൊരു സാമൂഹ്യ മാറ്റങ്ങളിലും ഉണ്ടായിട്ടുള്ളതു പോലെ രക്തം ചൊരിയാതെ തിന്മയിൽ നിന്നുള്ള മോചനവും ഇല്ല എന്നതു സത്യമെങ്കിൽ അതെത്ര വേദനാജനകം ആകുന്നു.''

''ചിലരുടെ രക്തമാണ് മറ്റു ചിലര്ക്്‌ന നേട്ടം കൊയ്യാൻ അവസരങ്ങൾ നല്കുന്നത്. ചിലർ ജയിക്കാനും ചിലർ തോല്ക്കാ നും ജനിക്കുന്നു. ചിലർ തോല്ക്കുമ്പോഴാണ് മറ്റു ചിലർ ജയിക്കുന്നത്. ഷെയർ മാര്ക്കരറ്റ് കച്ചവടത്തെപ്പറ്റി കേട്ടിട്ടില്ലേ? അവിടെ ധാരാളം പേര്ക്കു കാശു നഷ്ടപ്പെടുമ്പോഴാണ് ചിലര്ക്ക് കൊള്ളലാഭം കിട്ടുന്നത്. ഏതു മേഖല എടുത്താലും എവിടെയും.ഒരുവന്റെക നഷ്ടമാണ് മറ്റൊരുവന്റെക ലാഭം. എവിടെയും എപ്പോഴും അതാണ് നടന്നു കൊണ്ടിരിക്കുന്നത്.''

''ഒരു പഴമൊഴി ഉണ്ടല്ലോ. ഒന്നു ചീഞ്ഞെങ്കിലേ മറ്റൊന്നിനു വളമാകുന്നുള്ളൂ എന്ന്. അതുപോലെ മരിച്ചെങ്കിലേ ഉയര്‌ത്തെ ഴുന്നേല്ക്കു കയുമുള്ളൂ. അതായത് ഒന്നു ഇല്ലതായെങ്കിലേ മറ്റൊന്നു മുളയ്ക്കുകയുള്ളൂ.''

''ജീവിതം നാം കാണുന്ന സ്വപ്നമല്ല. എങ്കിലും മനുഷ്യരായ നമുക്ക് സ്വപ്നങ്ങൾ ഉണ്ടാകണം. സ്വപ്നങ്ങൾ കാണുകയും വേണം. ജീവിക്കാൻ സ്വപ്നം ആവശ്യമാണ്. ജിവിതത്തിൽ വിജയം കൊയ്യാൻ സ്വപ്നം അനിവാര്യവുമാണ്. അടിമകൾ ഉണ്ടെങ്കിലേ യജമാനൻ ഉള്ളൂ. ഭരിക്കപ്പെടാൻ ജനങ്ങൾ ഉണ്ടെങ്കിലേ അധികാരികളുള്ളൂ. പ്രജകൾ ഉണ്ടെങ്കിലേ രാജാവുള്ളൂ. അണികളും അനുഗാമികളുമുണ്ടെങ്കിലേ നേതാക്കന്മാർ ഉള്ളൂ. ശിഷ്യർ ഉണ്ടെങ്കിലേ ഗുരുവുള്ളൂ.''

''നമുക്കു ശരിയെന്നു തോന്നുന്നതു ചെയ്യുക.. അതിനുള്ള ആര്ജ്ജാവം കാണിക്കുക. റാഗിങ് തെറ്റാണെങ്കിൽ അതിനെതിരായി ഭയപ്പെടാതെ വേണ്ടതു ചെയ്യുക. ജീവിതത്തിലെ ഒരു മേഖലയിലും ജയിക്കുമെന്നതിനു ആര്ക്കും ഉറപ്പില്ല. തോല്ക്കു മോ ജയിക്കുമോ എന്നത് ജീവിതത്തിൽ വ്യക്തതയില്ലാത്ത കാര്യമാണ്. ജയിക്കുമെന്നു കരുതുന്ന യുദ്ധങ്ങൾ പോലും അവസാനം തോല്ക്കാ റുണ്ട്. ജയിച്ചു എന്നു കരുതുന്നവൻ ഒറ്റ നിമിഷത്തിൽ ഇല്ലാതാവുന്നുണ്ട്. എല്ലാവരും വെറും ഒരു ശ്വാസത്തിന്റെ അകലത്തിൽ മാത്രം നില്ക്കുന്നു. ആ ശ്വാസം നല്കുയന്നവൻ നിനച്ചാൽ ആനിമിഷം ശ്വാസം നിലയ്ക്കുന്നു. അതിനാൽ നാം ചെയ്യേണ്ട കര്മ്മംവ ചെയ്യുക. ജയം...തോല്വില... അത് നമുക്കു വേണ്ടി എഴുതപ്പെട്ടിരിക്കുന്ന വിധിക്കു വിടുക.. അല്ലെങ്കിൽ ദൈവത്തിനു വിടുക.''

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP