Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കണ്ണന്റെ കണ്ണുമായ് എൻ കണ്ണകി'

'കണ്ണന്റെ കണ്ണുമായ് എൻ കണ്ണകി'

നക്ഷത്ര നിലാവെളിച്ചം മയക്കമായ്;
നഭസ്സീ ദീപാരാധനക്കൊരുക്കമായ്;
അസുര നിഗ്രഹ നിപുണ പുണ്യമായ്;
അവിടുന്നിതാ കാവ്യ കാൽചിലമ്പിട്ടതോ.........?

കാലസ്വരൂപിണി ഭൂമണ്ഡലം ചുറ്റി
ദേവലോകത്തിനുമപ്പുറം- നിന്നിതാ..........
ഭൂഗോളപുണ്യമായ്; കാഴ്ച നെയ്യുന്നിതാ..........
പ്രണവം കടന്ന- കരുത്തുമായ്;
മന്ത്രാക്ഷരം ചൊല്ലി- എന്നെ, ഉണർത്തിയോ........
പ്രകാശവർഷമേ........ നീ എന്നരികിലായ്;
പിഞ്ചിളം കുഞ്ഞെന്റെ- ഓമനപൈതലായ്; വന്നുവോ..........

കണ്ണേ.......... എൻ കണ്ണകി...........
കണ്ണന്റെ കണ്ണുമായ്;
ഇന്ദ്രനീലം പൂത്ത-
പൂത്തിങ്കളായ്;

മെല്ലേ ചിരിപ്പൂ ഈ പൂർണേന്ദൂ;
പൂവിതൾ- പൂക്കവിൾ- പുണ്യമായ്;
പൂത്തതോ.....
മെല്ലേ വിടർന്നെന്റെ കണ്ണന്റെ
കണ്ണോതി...........
'എന്തു ഞാൻ ചെയ്യേണ്ടൂ.......'
കൊഞ്ചലായ് എന്മുന്നിൽ
പൂത്തുലഞ്ഞെത്തിയാ-
ചന്ദനഗന്ധം- മൊഴിഞ്ഞിടുന്നു!.........

താമരമുട്ടിന്റെ കുഞ്ഞിളം കയ്യിലായ്;
പൊൻവിരൽതുമ്പിലീ- വില്ലൊന്നിതേ........
ആരേകി ഓമനേ.........
ആത്മധൈര്യത്തിന്റെ-
അത്മാവുകൊണ്ടിതു- തീർത്തതൊന്നോ........?

കാൽചിലമ്പിട്ടെന്റെ കണ്ണന്റെ കണ്ണേ- നീ;
കാര്യങ്ങളോതുവാൻ കാത്തിരുന്നോ......
നെഞ്ചിൽ വിരിഞ്ഞൊരാ-
കർമ്മവീര്യത്തിന്റെ-
കൽഹാരമുട്ടിലായ്; ഞാനലിഞ്ഞൂ

ഒരു വെറും ശിശുവാണു- ഞാൻ
എന്നിലായ്;
എന്നെ, അറിഞ്ഞു- ഞാൻ
ആത്മഗീതം പോലെ;
നിങ്കലായ്; ചൊല്ലുന്നിതേ..........

കണ്ണേ...........കണ്ണേ...............കണ്ണേ
എൻ കണ്ണകീ;
കണ്ണന്റെ കണ്ണുമായ്;
ഇന്ദ്രനീലം പൂത്തീ; ഹൃത്തൊന്നിതേ..........

സുധാ കടമ്പാട് (9539773487)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP