Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർമ്മകളെ സ്‌നേഹിക്കുന്നവർ

ഓർമ്മകളെ സ്‌നേഹിക്കുന്നവർ

താണ്ടു അറുപതിനോടടുത്തു പ്രായമുണ്ട് അയാൾക്ക്. വേഷം കാവിയല്ല എന്നാൽ അതിനോട് സാമ്യമുണ്ട്. ഒറ്റമുണ്ടാണ്. മുടി ചീകാതെ കാറ്റിൽ പാറി നടക്കുന്നു. താടി നെഞ്ചോപ്പം വളർന്നു നില്ക്കുന്നു. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അയാളുടെ നടപ്പിലും പ്രവർത്തിയിലും അനുഭവപ്പെട്ടിരുന്നെങ്കിലും അയാളുടെ ചുണ്ടുകളിൽ എപ്പോഴും ഒരു പുഞ്ചിരി കൊണ്ടു നടക്കാറുണ്ട്.

പലപ്പോഴും കടൽ കരയിൽ പോകുമ്പോൾ അയാളെ ശ്രദ്ധിക്കുമായിരുന്നു. ആദ്യമെല്ലാം ഒരു കൗതുകം മാത്രമായിരുന്നു. കടപ്പുറത്തു വരുന്നവരെ പാട്ട് പാടി കേൾപ്പിക്കും. ആരുടെ മുന്നിലും അയാൾ കൈ നീട്ടുന്നതു കണ്ടിട്ടില്ല. ആരെങ്കിലും പൈസ അയാളുടെ കീശയിൽ വച്ചു കൊടുത്താൽ അയാൾ നിരസ്സിക്കുന്നത് കണ്ടിട്ടില്ല. കടപ്പുറത്തു ഇങ്ങനെ പാടി നടക്കും. ഇടയ്ക്കു കുറച്ചു നേരം ഈ മര തണലിൽ വന്നിരുന്നു രാമുവേട്ടന്റെ കടയിൽ നിന്നു ചായ വാങ്ങി കുടിക്കും. രാമുവേട്ടനും അയാളുടെ പേരറിയില്ല. ഉച്ചയൂണ് എവിടുന്നാണെന്നും അറിയില്ല. ഒരിക്കൽ രാമുവേട്ടൻ ചോദിച്ചതിനു ഒരു ചിരി മാത്രമാണ് മറുപടി തന്നത്.

പള്ളിക്കൂടത്തിൽ പഠിക്കുമ്പോൾ ഇഷ്ടം തോന്നിയ പെണ്കു!ട്ടിയെ ഉമ്മ വച്ചതിനു നാട്ടിൽ നിന്നും ഓടിച്ചു വിട്ടതാണത്രെ. സ്വന്തമെന്നു പറയാൻ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൻ പോയ വിഷമത്തിൽ ആ മാതാവ് ഹൃദയം തകർന്നാണ് മരിച്ചത്. പിന്നീടു പത്തു പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം അമ്മയെ കാണാൻ നാട്ടിൽ തിരിച്ചു വന്നു. അപ്പോഴേക്കും അനാഥൻ എന്ന പേർ അയാൾ സ്വന്തമാക്കിയിരുന്നു.

വീണ്ടും ആകസ്മികമായി കണ്ടു മുട്ടിയ തന്റെ പഴയ സ്‌നേഹിതയുമായി പ്രണയത്തിലാവുകയും, രണ്ടു പേരും ചേർന്നു നാടു വിടാൻ തീരുമാനിച്ച രാത്രിയിൽ കടവിൽ തോണി തകർന്നു പെൺകുട്ടി മുങ്ങി മരിക്കുകയും ചെയ്തു. തന്റെ മകളെ പഴയ വൈരാഗ്യത്തിന്റെ് പുറത്തു തട്ടിക്കൊണ്ടു പോയി കൊന്നതാണെന്ന് പെൺകുട്ടിയുടെ അച്ഛൻ കേസ്സു കൊടുത്തു....

നീണ്ട പതിമൂന്നു വർഷ!!!.. അയാൾ അഴികളെ സ്‌നേഹിച്ചു ജീവിച്ചു.!!
പുറത്തിറങ്ങിയ ശേഷം പിന്നീടു അലച്ചിലായിരുന്നു. പല പണികളും ചെയ്തു. രാജ്യമൊട്ടാകെ സഞ്ചരിച്ചു. ഈ അടുത്തകാലത്താണ് തിരിച്ചു വന്നത്. അപ്പോഴേക്കും നാടിന്റെ് മുഖച്ഛായ തന്നെ മാറി. ഇങ്ങനെ ഒരാൾ അവിടെ ജനിച്ചിരുന്നെന്ന കാര്യം തന്നെ എല്ലാവരും മറന്നു പോയി. പിന്നെടെന്തോ തിരിച്ചു പോകാൻ തോന്നിയില്ല.

അന്നു മുതൽ ഈ കടപ്പുറത്തു വരും, പാട്ടുകൾ പാടും, എന്തെങ്കിലും കൊടുത്താൽ വാങ്ങും, ആരെയും ശല്യപ്പെടുത്താതെ ഇങ്ങനെ ദിവസങ്ങൾ തള്ളി നീക്കുന്നു.

അയാളെ വീണ്ടും സൂക്ഷിച്ചു നോക്കി. കണ്ണുകളിലെ നിഷ്‌കളങ്കത ഇപ്പോഴും തെളിഞ്ഞു കാണാം. ചെരുപ്പിടാറില്ല, പാദങ്ങൾ പൊട്ടിയിരുന്നു. ഇപ്പോൾ ഏതോ പഴയ പാടു പാടിക്കൊണ്ടിരിക്കുകയാണ്.

'ദിൽ കെ ട്ടുക്ക്‌ടെ ട്ടുക്ക്‌ടെ കർക്കെ
മുസ്‌ക്കുരാക്കെ ചലി ജിയെ
ജാത്തെ ജാത്തെ യെ തൊ ബത്താജ
ഹം ജിയെഗെ കിസ് കേലിയെ'

കളിച്ചു ചിരിക്കാൻ പറ്റാതെ പോയ ബാല്യം, അനുഭവിക്കാൻ പറ്റാതെ പോയ പ്രണയം, ആഘോഷിക്കാൻ പറ്റാതെ പോയ യൗവ്വനം!!! ഇതെല്ലാം ഓർമ്മകളുടെ ഭാണ്ഡത്തിൽ വേദനകളുടെ ഭാരം കൂട്ടുന്നു. പക്ഷേ എല്ലാം മറക്കുവാൻ ചുണ്ടിൽ ഒരു പുഞ്ചിരിയുമായി അയാൾ നടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP