Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉല്പന്നം

ഉല്പന്നം

ളരെ കാലത്തെ ഇടവേള 

ചെന്നൈയ്ക്കു പോകുവാനുള്ള ടിക്കറ്റ് കൺഫോം ആകുവാനുള്ള തീവ്രശ്രമം.

ഹർഷൻ ഇതാ - അവതാരം പോലെ മുന്നിൽ. ഗവർണ്ണറുടെ ആഫീസിലാണിപ്പോൾ. എഡിസിയുടെ ഒരു കത്ത് സംഘടിപ്പിച്ചു തരാം. ടിക്കറ്റ് സ്ലീപ്പർ എല്ലാം ഓക്കേ ആക്കി തന്നു. സന്തോഷം......... ഏറെ നന്ദിയുണ്ട്.
ഒടുവിൽ പിരിയുമ്പോൾ-
തന്റെ അളിയൻ ആരംഭിച്ച ചെറുവാരികയിലേക്ക് ഒരു സാഹിത്യസൃഷ്ടി ആവശ്യപ്പെട്ടു.
ശ്രമിക്കാം - ഞാൻ യാത്ര കഴിഞ്ഞുവരുമ്പോൾ ........... എത്തിക്കാം.
മതി...... ഞാൻ വിലാസം കുറിച്ചു തരാം.
എന്റെ കൈവശമുണ്ടായിരുന്ന ഡയറിയുടെ ഒരു താളിൽ വടിവൊത്ത അക്ഷരങ്ങളിൽ വിലാസം കുറിച്ചു.
      എഡിറ്റർ
      തരംഗം വാരിക
      തിരുവനന്തപുരം - 5
കൂട്ടത്തിൽ ഒരു നിർദ്ദേശം
ഒരു ഫീച്ചർ തുടരാൻ - അതാണ് ആവശ്യം - ജയിൽ പുള്ളികളുടെ അനുഭവങ്ങൾ പോലെ - ഒരു പുതിയ പംക്തി.
ഞാൻ തലകുലുക്കി - നോക്കാം.
പഴയ കോളേജ് മാഗസിൻ എഡിറ്റർ എന്ന നിലയിലാണ് ഹർഷൻ ഇപ്പോഴും തന്നെ കാണുന്നതെന്ന് തോന്നിച്ചു.
എടോ - കഷ്ടം.
ഞാനിപ്പോൾ മൂന്ന് കുട്ടികളുടെ അച്ഛനാണ്.
സ്വന്തമായി കിടപ്പാടം പോലുമില്ലാത്ത് എപിഎൽ കാർഡിനുടമ.
ആകെ ആശ്രയം ഈ സർക്കാർ ജീവനം എന്ന മേൽവിലാസം - ഒരു വലിയ സൗഹൃദവലയത്തിനുടമ - അത്രമാത്രം.
പതിനേഴാം തീയതി ഉച്ചയ്ക്കുള്ള മദ്രാസ് മെയിലിൽ - സെക്കന്റ് ഏസിയിൽ യാത്ര ആരംഭിച്ചു.
ഈ റോഡിൽ എത്തുമ്പോൾ രാത്രി പത്ത് മണി കഴിഞ്ഞു. ഉറക്കം വരുന്ന ലക്ഷണം അശേഷം ഇല്ല. ഉച്ചയ്ക്കു ശേഷം നാല് ചായ കുടിച്ചു അതാകാം കാരണം.

ബ്രീഫ്‌കേസ് തുറന്ന് റൈറ്റിങ് പാഡ് കയ്യിലെടുത്തു.
............... ഒന്ന് തുടങ്ങി വയ്ക്കാം.
'കൊലമരത്തിനു താഴെ - ജയിൽ ജീവിതം ഒരു പഠനം'
തലക്കെട്ട് അല്പം നീണ്ടുപോയോ?
ഒന്ന് സംശയിച്ചു.
ഇല്ല - ആണെങ്കിൽ തന്നെ പത്രാധിപരുടെ കത്രികയ്ക്ക് എന്തെങ്കിലും പണി കൊടുക്കണമല്ലോ - അവർ വേണ്ട സെൻസറിങ് നടത്തിക്കോട്ടെ.
എഴുതി തുടങ്ങിയപ്പോൾ വല്ലാത്ത ഒഴുക്ക് അനുഭവപ്പെട്ടു.
ആദ്യം......
പറഞ്ഞുകേട്ട ഒരു കഥയാണ് മനസ്സിൽ തങ്ങിയത്..

കുട്ടപ്പൻ ചേട്ടൻ എന്തിനാണ് ഭാര്യയെ കുത്തികൊന്നത്? വെറും സംശയമായിരുന്നോ
അതോ യഥാർത്ഥത്തിൽ തങ്കമ്മച്ചേച്ചി സരസപ്പൻ ചേട്ടനുമായി ലോഹ്യത്തിലായിരുന്നോ ഒരു നിശ്ചയവുമില്ല.
കുട്ടപ്പൻ സംശയരോഗിയായി തീർന്നിരിക്കാം......... ങാ. അതിനും സാധ്യതയുണ്ട്.
സംശയം കാരണം കുട്ടപ്പൻചേട്ടൻ കരുതിക്കൂട്ടി കത്തിക്കു കുത്തി കൊന്നതാകാം,.
ആ നിലയ്ക്ക് ആദ്യകഥ - ജയിൽ കഥ എഴുതി തുടങ്ങി -
ഒരിക്കൽ പോലും പരോളിൽ ഇറങ്ങുവാൻ കുട്ടപ്പൻ ചേട്ടൻ ശ്രമിച്ചിരുന്നില്ല.
എന്തേ - ശ്രമിച്ചില്ല.
അത് മനഃപൂർവ്വമായിരുന്നു. അളിയൻ നേരിട്ടു ജയിലിൽ പോയി കണ്ടു സംസാരിച്ചിട്ടും പുള്ളിക്കാരൻ അതിനു വഴങ്ങിയില്ല.
വേണ്ട...... എനിക്കിനി ആരും ഇല്ല - ആരേയും കാണണ്ട - ഇയാൾ പൊയ്‌ക്കോ ....... ഇത്രടം വരെ വന്നതിന് നന്ദി ഇതായിരുന്നു പുള്ളിക്കാരന്റെ പ്രതികരണം.
ആദ്യലക്കങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. വാരികയുടെ സർക്കുലേഷൻ കുത്തനെ കൂടി.
ജയിൽ കഥകൾ - പച്ചിലയും കത്രികയും പോലെ ഷാർപ്പാണെന്ന് പരക്കേ അഭിപ്രായം വന്നു തുടങ്ങിയ നാളിൽ ഒരു ദിനം പത്രാധിപർ നേരിട്ട് കാണുവാനും അനുമോദിക്കുവാനും വീട്ടിൽ കടന്നു വന്നു.
മുഖവുര കൂടാതെ പറഞ്ഞു തുടങ്ങി.
...... നമ്മുടെ വാരിക രക്ഷപെട്ട ലക്ഷണമാണ്. ജയിൽ ജീവതങ്ങൾ പൊടിപൊടിക്കുന്നുണ്ട്. വളരെ ഉപകാരം ഇതാ...... ഞങ്ങളുടെ ഒരു സ്‌നേഹ സമ്മാനം.
ഒരു പെട്ടി നിറയെ വിവിധ ഇനം പേനകൾ കൂടെ ഒരു കവർ - ഇത് അല്പം കാശാണ് - ഒരു പ്രോത്സാഹനം - ലാഭവിഹിതം എന്ന് കരുതിയാൽ മതി.
പിന്നെ ഒരു കാര്യം .... ഒരു പെണ്ണിന്റെ പേര് വച്ച് ഒരു പുതിയ പംക്തി കൂടി ആരംഭിക്കണം.
ഇന്നത്തെ ഇളം തലമുറയെ സ്വാധീനിക്കുവാൻ കഴിയുന്ന തരത്തിൽ അല്പം മസാല ചേർത്ത്..............
ഇളം പ്രായക്കാരുടെ പ്രേമനാടകങ്ങൾ, സങ്കല്പങ്ങൾ, പ്രേമസല്ലാപം - ലിവിങ് ടുഗെദർ ........... അങ്ങനെ .............. ഞാൻ പറയേണ്ടല്ലോ - അതാണ് ഇപ്പോഴത്തെ ട്രെൻഡ്.
നമ്മുടെ വാരികയുടെ റേറ്റിങ് - സർക്കുലേഷൻ ഇപ്പോൾ കൂടി കൂടി വരികയാണ്. ഇത്തരം ഒരു പംക്തി കൂടി ക്ലച്ചു പിടിച്ചാൽ നമ്മൾ ജയിച്ചു പിന്നെ പിടിച്ചാൽ കിട്ടത്തില്ല - ഒരു പറക്കൽ നിശ്ചയം ..........
എന്താ ... എന്താ ...... ഒരു ഷോക്ക് അടിച്ചതുപോലെ - എന്തുപറ്റി
ഞാൻ ....... ഏയ് ........ ഒന്നുമില്ല
അപ്പോ വേണ്ടത്ര പരസ്യം കൊടുത്തു തുടങ്ങിയോ?
അതേ -
ഏതൊരു ഉല്പന്നത്തിനും - മതിയായ തോതിൽ പരസ്യം തക്കസമയത്ത് നല്കിയിരിക്കണം. അല്ലെങ്കിൽ അത് മാർക്കറ്റിൽ ചെലവഴിയത്തില്ല - മനസ്സിലായോ - അതാണ് പരസ്യതന്ത്രം - നമ്മൾ അല്പം സ്പീഡായിട്ടാണ് കാര്യങ്ങൾ നീക്കുന്നത്...... അപ്പോ എല്ലാം പറഞ്ഞതുപോലെ .
അടുത്ത ആഴ്ച കാണാം............. ബൈ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP