Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിഷു കൊന്ന

വിഷു കൊന്ന

സ്മിതേ........
എന്താ വിനു?
ഒരു കാര്യം പറയാനുണ്ടായിരുന്നു!
പറഞ്ഞോ വിനു ഞാൻ കേൾക്കുവല്ലേ!
എത്ര നാളായി വിനു നീ ഇതൊന്നു പറയാൻ ഞാൻ കാത്തിരിക്കുന്നു...................
സ്മിതയുടെ ആദ്മഗധം കടമിഴികളിൽ വായിക്കാമായിരുന്നു.
നമുക്കാ കൊന്നയുടെ അടുത്തോട്ടു പോയി നിന്നാലോ സ്മിതെ?
കള്ളൻ........ ആരും കാണുകയും കേൾക്കുകയുമൊന്നും വേണ്ടാന്നു വച്ചിട്ടാവും അവന്റെ തൊടിയിലെ കൊന്ന മരത്തിന്റെ ചോട്ടിലേക്ക് വിളിക്കുന്നത്.
ശരി മുൻപിൽ നടന്നോ!
കൊന്ന മരത്തിൻ തണലിൽ അവന്റെ സ്വരത്തിൽ തന്നോടുള്ള പ്രണയാഭ്യർത്തന കേൾക്കാനായി അവൾ കാതോർത്തു, മുഖം കുനിച്ചു നിന്നു.
സ്മിതെ ഈ കൊന്നമരത്തിൽ ഇടതു കാൽ വച്ച് ഒന്ന് തോഴിക്കാമോ?
ഇതെന്തു പരീക്ഷണം എന്ന മട്ടിൽ അവൾ അവന്റെ മുഖത്തേക്ക് നോക്കി... എന്തിനാ വിനു?
എത്ര വർഷമായെന്നറിയാമോ ഈ കൊന്ന ഇവിടെ നിൽക്കുന്നു? ഇതുവരെ പൂത്തിട്ടില്ല!
അതിനു?
വീട്ടിലമ്മ പറയുന്നകേട്ടു സുന്ദരികളായ പെൺകുട്ടികൾ തൊഴിച്ചാൽ പൂക്കാത്ത ഏതു കൊന്നയും അടുത്ത വിഷുവിനു പൂക്കുമെന്ന്.
ഇത് പറയാനാ നീ എന്നെ വിളിച്ചോണ്ട് വന്നെ?
അതെ?
ഒന്ന് പോയെ ചെക്കാ വെറുതെ ആളെ മിനക്കെടുത്താതെ..
അവൾ ദേഷ്യ പെട്ട് മുഖം ചുവപ്പിച്ചു ഓടി മറഞ്ഞു.

വർഷങ്ങൾക്കുമിപ്പുറം ഒരു വിഷുവിനു നിറയെ പൂത്തുനിൽക്കുന്ന ആ കൊന്ന മരത്തിനു ചുവടെ കാറ്റേറ്റു നിൽക്കെ വിനു ആരോടെന്നില്ലാതെ പറഞ്ഞു...
''സ്മിതെ നീ കാൽകൊണ്ടൊന്നു തൊട്ടില്ലെങ്കിലും ആന്നു മുതൽ എല്ലാ വർഷവും നമ്മുടെ കൊന്ന നിറയെ പൂത്തിരുന്നു... സ്വർണ്ണ വർണ്ണമുള്ള വിഷുക്കണി പൂക്കൾ.... ഒരു പക്ഷെ ഈ കൊന്ന അന്നുവരെ പൂക്കാതെകാത്തിരുന്നത് മനസ്സിൽ പ്രണയം നിറച്ചു നിന്നിരുന്ന നിന്റെ സാന്നിധ്യത്തിനു വേണ്ടി ആയിരുന്നിരിക്കാം!.''
നേരുന്നു നിനക്കും എല്ലാ പ്രിയപെട്ടവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ...................................................

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP