മൂന്ന് പൊതുമേഖലാ ബാങ്കുകളെ കൂടി ലയിപ്പിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബാങ്ക് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ; ലയിപ്പിക്കുന്നത് ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ; ലയനം സംബന്ധിച്ച വിശദാംശങ്ങൾ ബാങ്ക് അധികൃതരുമായി ചർച്ച ചെയ്യാനുള്ള നീക്കത്തിലെന്ന് ധനകാര്യ വകുപ്പ്
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്ക് രൂപീകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. അതും രാജ്യത്തെ മൂന്ന് പൊതു മേഖലാ ബാങ്കുകളെ ലയിപ്പിച്ചുകൊണ്ട്. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകൾ യോജിപ്പിച്ചുകൊണ്ടാണ് പുതിയ ബാങ്...
പോസ്റ്റ് ഓഫീസുകൾ ബാങ്കുകൾ ആകുമ്പോൾ അതെങ്ങനെ നമ്മളെ ബാധിക്കും..? കേരളത്തിലെ 14 ബ്രാഞ്ചുകൾ അടക്കം മോദി ഇന്നലെ പ്രഖ്യാപിച്ച പേമെന്റ് ബാങ്കിങ് സമ്പ്രദായത്തെ കുറിച്ച് അറിയേണ്ടതെല്ലാം
മുംബൈ: ഇന്ത്യൻ ബാങ്കിങ് രംഗത്ത് വിപ്ലവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് അഥവാ ഐപിപിബി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് അനുഗ്രഹമാകുമെന്ന പ്രതീക്ഷ ശക്തമാവുകയാണ്. ...
പൊതു മേഖലാ ബാങ്കുകളിലെ നഷ്ടം കുറയ്ക്കാനായി വിദേശ ശാഖകൾ പൂട്ടാനൊരുങ്ങി സർക്കാർ;165 വിദേശ ശാഖകളിലെ 41 എണ്ണം 2016-17ൽ ഓടിയത് കനത്ത നഷ്ടത്തിൽ; പുനർവിന്യാസ നടപടി സ്വീകരിച്ചത് വിദേശ ബാങ്ക് ശാഖകളിൽ നടന്ന വൻ വായ്പാ തട്ടിപ്പ് സംഭവങ്ങൾക്ക് പിന്നാലെ; പൂട്ടുന്നത് എഴുപതിലധികം ശാഖകൾ
ന്യൂഡൽഹി : രാജ്യത്തെ പൊതു മേഖലാ ബാങ്കുകളുടെ നഷ്ടം പരിഹരിക്കാൻ പുതിയ നടപടി. വിദേശത്തുള്ള എഴുപതോളം ശാഖകളാണ് ഇതിന്റെ ഭാഗമായി പ്രവർത്തനം അവസാനിപ്പിക്കുന്നത്. ചിലത് ലയിപ്പിക്കാനും നീക്കമുണ്ട്. ലാഭകരമല്ലാത്ത ശാഖകളും ഒരേസ്ഥലത്ത് ഒന്നിലധികമുള്ള ശാഖകളുമാണ് പൂ...
ഡെബിറ്റ് കാർഡുകളിൽ മാറ്റം വരുത്താൻ എസ്ബിഐ; മാഗ്നറ്റിക്ക് ഡെബിറ്റ് കാർഡുകൾ മാറ്റി ചിപ്പ് കാർഡുകൾ വാങ്ങണമെന്ന് അക്കൗണ്ട് ഉടമകൾക്ക് നിർദ്ദേശം; കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതാണ് ചിപ്പ് കാർഡുകളെന്നും ഈ വർഷം അവസാനത്തോടെ മാഗ്നറ്റിക്ക് സട്രിപ്പ് കാർഡുകൾ ഉപയോഗിക്കാൻ പറ്റാതാകുമെന്നും എസ്ബിഐ അറിയിപ്പ്
മുംബൈ: ഡെബിറ്റ് കാർഡുകളിൽ മാറ്റം വരുത്താൻ എസ്ബിഐ തീരുമാനം. നിലവിൽ ഉപയോഗിക്കുന്ന മാഗ്നറ്റിക്ക് കാർഡുകൾ മാറ്റി ചിപ്പ് കാർഡുകൾ വാങ്ങണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ഉടമകൾക്ക് നിർദ്ദേശം നൽകി. 2018 അവസാനത്തോടെ മാഗ്നറ്റിക്ക് കാർഡുകൾ ഉപയോഗിക്...
ഈ ദിവസങ്ങളിൽ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഇടയ്ക്കിടെ പരിശോധിക്കുക; എടിഎം മെഷിനുകളെ ബാധിച്ച വൈറസ് വൻതോതിൽ കാശടിച്ചുമാറ്റുമെന്ന മുന്നറിയിപ്പുമായി എഫ്.ബി.ഐ; പണം പോയത് അറിഞ്ഞില്ലെങ്കിൽ ക്ലെയിം ചെയ്യാൻ പോലും കഴിഞ്ഞേക്കില്ല
ന്യൂഡൽഹി: ലോകമെങ്ങുമുള്ള എടിഎം മെഷിനുകളിൽനിന്ന് കാശടിച്ചുമാറ്റുന്ന തരത്തിൽ സൈബർ ക്രിമിനലുകൾ ഹാക്കിങ് നടത്തിയതായി എഫ്.ബി.ഐ.യുടെ മുന്നറിയിപ്പ്. എടിഎമ്മുകളിൽ കടത്തിവിട്ട മാൽവേറുകളുപയോഗിച്ചാണ് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുക. ഇതുസംബന്ധിച്ച് എഫ്.ബി....
കാശില്ലാത്തത് ഒരു കുറ്റമാണോ സാർ? കൊടും കുറ്റമെന്ന് കൊള്ള സങ്കേതമായ ബാങ്കുകൾ! മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബാങ്കുകൾ പാവങ്ങളിൽ നിന്നും കഴിഞ്ഞ വർഷം മാത്രം പിഴിഞ്ഞെടുത്തത് 5000 കോടി! ചോദിക്കാനും പറയാനും ആരുമില്ലാതായപ്പോൾ ബാങ്കുകളുടെ കൊടും ചതിയുടെ കണക്ക് പുറത്ത്
കൊച്ചി: ആരുടെയെങ്കിലും കാശില്ലാത്തത് കുറ്റമാണോ? ആണെന്ന് പറയുകയാണ് ബാങ്കുകൾ. നോട്ട് നിരോധനത്തിന് ശേഷം കൊള്ള സങ്കേതമായി മാറിയത് ബാങ്കുകളാണ്. ഇതിന്റെ പേരിൽ ശത കോടികളാണ് ബാങ്കുകളിൽ എത്തിയത്. പോരാത്തിന് മിനിമം ബാലൻസ് ഇല്ലാത്തതിന് പിഴയും ഈടാക്കി. അങ്ങനെ ആയ...
പൊതു മേഖലാ ബാങ്കുകളിലെ എടിഎമ്മുകളിൽ തട്ടിപ്പിന് സാധ്യതയെന്ന് സൂചന; ഇവയിൽ അധികവും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട സോഫ്റ്റ് വെയർ; കഴിഞ്ഞ ഒരു വർഷത്തിനിടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുമായി ബന്ധപ്പെട്ട് ബാങ്കിങ് ഓംബുഡ്സ്മാന് ലഭിച്ചത് 25000ൽ അധികം പരാതികൾ
ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഉടമകളെ ഭീതിയിലാഴ്ത്തുന്ന വാർത്തയാണ്് ഇപ്പോൾ പുറത്ത് വരുന്നത്. പൊതു മേഖലാ ബാങ്കുകളുടെ 25 ശതമാനം എടിഎമ്മുകളിലും തട്ടിപ്പ് നടക്കാൻ ഏറെ സാധ്യതയുണ്ടെന്ന് സർക്കാർ തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരം എടിഎമ്മു...
ഗാന്ധിജിയെ കൈവിടാതെ റാണി കി വാവ് ചേർത്ത് നിർമ്മിതി; ലാവെൻഡർ നിറത്തിൽ മുങ്ങി വലുപ്പം കുറച്ചു; ഉടൻ വിപണിയിൽ എത്തുന്ന പുതിയ 100 രൂപ നോട്ട് ഇങ്ങനെയിരിക്കും; നിലവിലുള്ള 100 രൂപ പിൻവലിക്കാതെ തുടരും
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. അതിന്റെ ഭാഗമായി ഇപ്പോഴിതാ നൂറ് രൂപയുടെ പുതിയ നോട്ടുകളും പുറത്തിറങ്ങുന്നു. പഴയ നോട്ടിലുള്ളത് പോലെ ഗാന്ധിജിയുടെ ചിത്രത്തെ ഇതിലും കൈവിട്ടിട്ടില്ല. ഇതിന് പ...
സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ച് 15 ലക്ഷം വീതം എല്ലാവർക്കും നൽകുമെന്ന് മോദി പറഞ്ഞിട്ടും ഇന്ത്യക്കാർ അങ്ങോട്ട് പണം ഒഴുക്കുന്നത് തുടരുന്നു; കഴിഞ്ഞ വർഷം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം ഉയർന്നു; 7000 കോടി കള്ളപ്പണം പൊക്കാനാകാതെ മോദി സർക്കാർ; കൊട്ടിഘോഷിച്ച കള്ളപ്പണ വേട്ടക്ക് എന്തുപറ്റി?
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു കള്ളപ്പണത്തെ ഇല്ലാതാക്കുമെന്നത്. സ്വിസ് ബാങ്കിൽകിടക്കുന്ന ഇന്ത്യൻ നിക്ഷേപം തിരിച്ചുപിടിച്ച് 15 ലക്ഷം രൂപവീതം എല്ലാ ഇന്ത്യക്കാരുടെയും അക്കൗ...
10,034 രൂപാ വച്ച് 180 മാസ തവണയായി പതിനഞ്ചു വർഷംകൊണ്ട് അടച്ചുതീർക്കേണ്ട ലോൺ; 100 തവണയ്ക്കുമേൽ മുടങ്ങാതെ അടച്ചു കഴിഞ്ഞപ്പോൾ ബാങ്ക് പറയുന്നു ഇനിയും 157 തവണ കൂടി ബാക്കിയുണ്ടെന്ന്! പത്തുലക്ഷത്തിന് മേൽ കൃത്യമായി തവണകളടച്ചിട്ടും വീണ്ടും 16 ലക്ഷത്തോളം അടയ്ക്കാൻ നിർദ്ദേശിച്ച് ഒരു ബാങ്കുകൊള്ള; ന്യൂജൻബാങ്കുകൾ പാവങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത് ഇങ്ങനെ
കൊച്ചി: നീരവ് മോദിയും വിജയ് മല്ല്യയും ശതകോടികളുമായി മുങ്ങി... വീഡിയോകോൺ ഉൾപ്പെടെ തട്ടിപ്പുനടത്തിയതിന്റെയും മറ്റും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ കൊടുക്കുന്ന കാര്യത്തിലും ഒരു ആസ്തിയും നോക്കാതെ സ്നേഹം വാരിക്കോരി ചൊ...
ക്രിപ്റ്റോ കറൻസി വിപ്ലവത്തിന് അന്ത്യമായെന്ന് സ്ഥിരീകരണം; ക്രിപ്റ്റോ മോഷണവും നിയന്ത്രണങ്ങളും ശക്തമായതോടെ അനുദിനം വിലയിടിഞ്ഞ് ഡിജിറ്റൽ നാണയങ്ങൾ; ആറുമാസം മുമ്പത്തേക്കാൾ 65 ശതമാനം വിലയിടിഞ്ഞ് ബിറ്റ്കോയിൻ; മോഹവില തേടി നിക്ഷേപിക്കാൻ പോയ മലയാളികൾ അടക്കം അനേകം പേർക്ക് തിരിച്ചടി
എളുപ്പം പണമുണ്ടാക്കാനും ലാഭം വർധിപ്പിക്കാനും ആഗ്രഹിച്ച നിരവധി പേരെ ക്രിപ്റ്റോ കറൻസി ഈ അടുത്ത കാലത്ത് വല്ലാതെ ആകർഷിച്ചിരുന്നു. ഇതിന്റെ വില അനുദിനമെന്നോണം കുതിച്ച് കയറിയ സാഹചര്യത്തിൽ ലോകമാകമാനമുള്ള നിരവധി പേരായിരുന്നു ഇതിൽ വൻ തുകകൾ നിക്ഷേപിച്ചിരുന്നത്....
ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ഭർത്താവിന് അവകാശമില്ല; ബെംഗളൂരു സ്വദേശിനി നൽകിയ പരാതിയിൽ എസ്ബിഐയുടെ വാദം അംഗീകരിച്ച് കോടതി: 25,000 രൂപ നഷ്ടപ്പെട്ട കേസിൽ ബാങ്കിനെതിരെ പോരാടിയ വന്ദനയും ഭർത്താവും ഒടുവിൽ തോറ്റ് മടങ്ങി
ബെംഗളൂരു: ഭാര്യയുടെ എടിഎം കാർഡ് ഉപയോഗിക്കാൻ ഭർത്താവിന് അവകാശമില്ലെന്ന എസ്ബിഐയുടെ വാദം കോടതിയും അംഗീകരിച്ചു. ബെംഗളൂരു സ്വദേശിനി വന്ദന അഞ്ച് വർഷമായി നടത്തിയ നിയമ പോരാട്ടത്തിൽ വിധി പറഞ്ഞു കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് ഡെബിറ്റ് കാർഡ് ...
ഭവന-വാഹന വായ്പകൾ എടുക്കുന്നവർക്ക് ഭാരമേറും; റിപ്പോ-റിവേഴ്സ് റിപ്പോ നിരക്കുകൾ റിസർവ് ബാങ്ക് ഉയർത്തിയതോടെ ബാങ്കുകൾ പലിശ കൂട്ടാൻ സാധ്യത; നിരക്കുകൾ കൂട്ടിയത് മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ആദ്യമായി
ന്യൂഡൽഹി: നാലര വർഷങ്ങൾക്ക് ശേഷം റിസർവ് ബാങ്ക് പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളാണ് ഉയർത്തിയത്.റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ കാൽ ശതമാനമാണ് വർധനവരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 6.25ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനവുമാ...
പാവങ്ങളുടെ കഴുത്ത് ഞെരുക്കി പിടിച്ച് പറിക്കുമ്പോഴും വൻകിടക്കാരെ തൊടാൻ പോലും ആകാതെ ബാങ്കുകൾ; അഞ്ചു പ്രധാന പൊതുമേഖലാ ബാങ്കുകളും ഐഡിബിഐയും ചേർന്ന് ഒളിപ്പിച്ചിരിക്കുന്നത് 56,000 കോടിയുടെ കിട്ടാക്കടം; സമ്പദ് വ്യവസ്ഥ തകരാതിരിക്കാൻ ഖജനാവിലെ പണം ബാങ്കുകൾക്ക് നൽകി സഹായിച്ച് സർക്കാർ
മുംബൈ: പാവങ്ങളുടെ കുത്തിന് പിടിച്ച് ബാങ്കുൾ കോടികളാണ് കൊയ്യുന്നത്. എന്നാൽ മറുവശത്തു കൂടി കുത്തക മുതലാളിമാർക്ക് കോടികളാണ് വാരിക്കോരി നൽകുന്നത്. ഒടുവിൽ ഈ മുതലാളിമാരുടെ പണം കിട്ടാക്കടമായി ബാങ്കുകൾ എഴുതി തള്ളും. തങ്ങൾ പാപ്പരായി എന്ന് മുതലാളിമാർ പ്രഖ്യാപി...
ബുധനും വ്യാഴവും ബാങ്ക് പണിമുടക്ക്; ശമ്പള വിതരണത്തെയും എടിഎം പ്രവർത്തനത്തെയും ബാധിക്കാൻ സാധ്യത
കൊച്ചി: ബാങ്കുകളുടെ പ്രവർത്തനം ബുധനാഴ്ചയും വ്യാഴാഴ്ചയും നിലയ്ക്കും. സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. ബുധനാഴ്ച രാവിലെ ആറു മുതൽ ജ...