Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; പത്തുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ച്

ഇന്ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; പത്തുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫിസർമാരും പണിമുടക്കുന്നത് പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ച്

കൊച്ചി: ഇന്ന് രാജ്യവ്യാപകമായി ബാങ്കുകൾ പണിമുടക്കുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്ക് നടത്തുന്നത്.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാർക്കും പൊതുജനത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.

പത്തുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫിസർമാരുമാണു പണിമുടക്കുന്നത്. ബാങ്ക് ഇടപാടുകളെയും സമരം ബാധിക്കും. ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിലാണു പണിമുടക്ക്. പണിമുടക്ക് പൂർണമായിരിക്കുമെന്നും എല്ലാ പൊതുമേഖലാഷെഡ്യൂൾഡ് ബാങ്കുകളിലെ ജീവനക്കാരും ഓഫിസർമാരും പങ്കെടുക്കുമെന്നും യൂണിയൻ ഐക്യവേദി അവകാശപ്പെടുന്നു. പുതുതലമുറ സ്വകാര്യബാങ്കുകളിലെ ജീവനക്കാർ സമരം ചെയ്യുന്നില്ല.

കഴിഞ്ഞ വർഷം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 1,55,000 കോടി രൂപയാണ് പ്രവർത്തന ലാഭമുണ്ടാക്കിയത്. എന്നാൽ, ലാഭവിഹിതം മുഴുവൻ കിട്ടാക്കട നീക്കിയിരുപ്പിനായാണ് ഉപയോഗിച്ചത്. രാജ്യത്തെ കിട്ടാക്കടങ്ങളിൽ ഭൂരിഭാഗവും കോർപ്പറേറ്റുകളുടെതാണ്. ഭീമമായ ഇത്തരം കിട്ടാക്കടങ്ങൾ തിരിച്ചു പിടിക്കാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും നടപടികൾ സ്വീകരിക്കുന്നില്ല. ജനകീയ പൊതുമേഖല ബാങ്കുകളെ ക്ഷീണിപ്പിക്കുന്ന ലയനനീക്കം യഥാർഥ പ്രശ്നമായ കിട്ടാക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും ബാങ്ക് ജീവനക്കാർ ആരോപിക്കുന്നു.

പണിമുടക്കുകൊണ്ടു സർക്കാരിന്റെ നിലപാടു മാറില്ല എന്നറിയാമെങ്കിലും പ്രശ്‌നത്തിന്റെയും പ്രതിഷേധത്തിന്റെയും തീവ്രത കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താനാകുമെന്ന് യൂണിയനുകൾ കണക്കുകൂട്ടുന്നു. വെള്ളിയാഴ്ചയും ബാങ്ക് ജീവനക്കാർ പണിമുടക്കിയിരുന്നു. വെള്ളിയാഴ്ച മുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ തിങ്കളാഴ്ച മാത്രമാണു ബാങ്ക് പ്രവർത്തിച്ചത്. ഇന്നലെ ക്രിസ്മസ് പ്രമാണിച്ച് ബാങ്ക് അവധിയായിരുന്നു. തുടർച്ചയായ രണ്ടുദിവസം ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് എടിഎമ്മുകളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് എസ്‌ബിഐ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP