Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബുധനും വ്യാഴവും ബാങ്ക് പണിമുടക്ക്; ശമ്പള വിതരണത്തെയും എടിഎം പ്രവർത്തനത്തെയും ബാധിക്കാൻ സാധ്യത

ബുധനും വ്യാഴവും ബാങ്ക് പണിമുടക്ക്; ശമ്പള വിതരണത്തെയും എടിഎം പ്രവർത്തനത്തെയും ബാധിക്കാൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാങ്കുകളുടെ പ്രവർത്തനം ബുധനാഴ്ചയും വ്യാഴാഴ്ചയും നിലയ്ക്കും. സേവന-വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണു 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നത്. ബുധനാഴ്ച രാവിലെ ആറു മുതൽ ജൂൺ ഒന്നിനു രാവിലെ ആറു വരെയാണു സമരം.

സംസ്ഥാനത്തു സഹകരണബാങ്കുകൾ ഒഴികെയുള്ള എല്ലാ ബാങ്കുകളുടേയും പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കും. പൊതുമേഖലാ, സ്വകാര്യ, വിദേശ, വാണിജ്യ ബാങ്കിങ് മേഖലയിലെ 10 ലക്ഷത്തോളം ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കും. മാസത്തിന്റെ അവസാന ദിവസങ്ങളായതിനാൽ വിവിധ സ്ഥാപനങ്ങളുടെ ശമ്പളവിതരണത്തേയും എടിഎമ്മുകളുടെ പ്രവർത്തനത്തേയും പണിമുടക്ക് ബാധിക്കാനിടയുണ്ട്.

ബാങ്കിങ് മേഖലയിലെ ഒമ്പതു യൂണിയനുകളും പണിമുടക്കൽ പങ്കെടുക്കുന്നുണ്ടെന്നു എഐബിഒസി വക്താവ് പോൾ മുണ്ടാടൻ അറിയിച്ചു. പണിമുടക്കുന്ന ജീവനക്കാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ധർണ നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP