Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മിനിമം ബാലൻസിന്റെ പേരിൽ വൻതുക പിടിച്ചുവയ്ക്കാമെന്ന ബാങ്കുകളുടെ കുതന്ത്രത്തിന് തിരിച്ചടി; ആ പേരുപറഞ്ഞ് പണം പിടുങ്ങിയാൽ പണി കിട്ടുമെന്ന മുന്നറിയിപ്പു നൽകി കേന്ദ്രസർക്കാർ; അക്കൗണ്ടിൽ നിശ്ചിത തുക നിലനിർത്തിയില്ലെങ്കിൽ ഫൈൻ ഈടാക്കരുത് ; എ ടി എം സേവനങ്ങൾക്കും ഫീസ് ചുമത്തരുതെന്നും നിർദ്ദേശം

മിനിമം ബാലൻസിന്റെ പേരിൽ വൻതുക പിടിച്ചുവയ്ക്കാമെന്ന ബാങ്കുകളുടെ കുതന്ത്രത്തിന് തിരിച്ചടി; ആ പേരുപറഞ്ഞ് പണം പിടുങ്ങിയാൽ പണി കിട്ടുമെന്ന മുന്നറിയിപ്പു നൽകി കേന്ദ്രസർക്കാർ; അക്കൗണ്ടിൽ നിശ്ചിത തുക നിലനിർത്തിയില്ലെങ്കിൽ ഫൈൻ ഈടാക്കരുത് ; എ ടി എം സേവനങ്ങൾക്കും ഫീസ് ചുമത്തരുതെന്നും നിർദ്ദേശം

ന്യൂഡൽഹി: ബാങ്കിലൂടെ നോട്ട് പിൻവലിക്കുന്നതിനും തിരിച്ചടയ്ക്കുന്നതിനും എടിഎം സേനവങ്ങൾക്കും ബാങ്കുകൾ ഫീസ് ചുമത്തുന്നതിനെതിരെ കേന്ദ്രസർക്കാർ. മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കരുതെന്നു കേന്ദ്രസർക്കാർ എസ്‌ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾക്കു നിർദ്ദേശം നൽകി.

എടിഎം ഇടപാടുകൾ കൂടിയാൽ സർവീസ് ചാർജ് ഈടാക്കേണ്ടെന്നും കേന്ദ്രം നിലപാടെടുത്തു. സ്വകാര്യ, പൊതുമേഖലാ ബാങ്കുകൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നയം ജനങ്ങളെ കൊള്ളയടിക്കാനാണെന്ന് വിലയിരുത്തിയാണ് കേന്ദ്രസർക്കാർ ഈ കർശന നിലപാട് പുറപ്പെടുവിച്ചത് എന്നാണ് സൂചന.

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കാനായിരുന്നു എസ്‌ബിഐയുടെ തീരുമാനം. നേരത്തേ, ബാങ്കു വഴിയുള്ള പണമിടപാടുകൾ സൗജന്യമായി മൂന്നു തവണ മാത്രമേ ഉപയോഗിക്കാൻ ആകുകയുള്ളെന്നും അധികമായി നടത്തുന്ന ഇടപാടുകൾക്ക് 50 രൂപ സേവന നിരക്ക് ഏർപ്പെടുത്തുമെന്നും ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ ഒന്നുമുതലായിരുന്നു പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരികയെന്നാണ് അറിയിച്ചിരുന്നത്. സമാന നയമായിരുന്നു സ്വകാര്യ ബാങ്കുകളും സ്വീകരിച്ചിരുന്നത്. മൂന്നു തവണയിൽ കൂടുതൽ പണമിടപാടുകൾ ബാങ്ക് വഴി നടത്തിയാൽ 150 രൂപ ഈടാക്കുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു.

അക്കൗണ്ടിൽ മിനിമം ബാലൻസ് കാത്തുസൂക്ഷിക്കാത്തവരിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) പിഴ ഈടാക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്. ഏപ്രിൽ ഒന്നോടെ എസ്.ബി.ടി. ഉൾപ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകൾ എസ്.ബി.ഐ.യിൽ ലയിക്കുകയാണ്. അങ്ങനെയെങ്കിൽ എസ്.ബി.ടി.യിലെ ഉപഭോക്താക്കൾക്കും ഈ പിഴ ബാധകമാകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

മെട്രോ നഗരങ്ങളിൽ 5,000 രൂപയും അല്ലാത്ത നഗരങ്ങളിൽ 3,000 രൂപയും പട്ടണങ്ങളിൽ 2,000 രൂപയുമാണ് മിനിമം ബാലൻസായി വേണ്ടതെന്നായിരുന്നു നിഷ്‌കർഷ. ഗ്രാമീണ മേഖലയിൽ 1,000 രൂപയാണ് മിനിമം ബാലൻസ്. മിനിമം ബാലൻസായി വേണ്ട തുകയിൽ നിന്ന് എത്ര തുക കുറയുന്നോ, അതിന് ആനുപാതികമായാണ് പിഴ ഈടാക്കുന്നതെന്നും വ്യക്തമാക്കി വാർത്തകൾ പുറത്തുന്നു.

ബാലൻസായി വേണ്ട തുകയുടെ പകുതി വരെയേ അക്കൗണ്ടിലുള്ളൂവെങ്കിൽ 50 രൂപയാണ് പിഴ. 50 ശതമാനം മുതൽ 75 ശതമാനം വരെ കുറവുണ്ടെങ്കിൽ 75 രൂപ പിഴ നൽകണം. 75 ശതമാനം മുതൽ 100 ശതമാനം വരെ കുറവാണെങ്കിൽ 100 രൂപയാണ് പിഴ നൽകേണ്ടത്. പിഴയ്ക്ക് പുറമെ സേവന നികതിയും ഈടാക്കും.

സേവിങ്‌സ് ബാങ്ക് (എസ്.ബി.) അക്കൗണ്ട് ഉടമകളായ എല്ലാവർക്കും ഈ നിബന്ധന ബാധകമാണെന്ന് ബാങ്ക് അറിയിച്ചു. ഏതാണ്ട് 25 കോടി എസ്.ബി. അക്കൗണ്ട് ഉടമകളാണ് എസ്.ബി.ഐ.യ്ക്കുള്ളത്. ഇപ്പോൾ നോട്ടുനിരോധനം നടപ്പാക്കിയതിന് പിന്നാലെ നോട്ടു മാറ്റിയെടുക്കാനായി മാത്രം അക്കൗണ്ട് തുടങ്ങിയവരും അതിലെ പണം പിൻവലിച്ചവരുമായ ആയിരക്കണക്കിന് അക്കൗണ്ട് ഉടമകളുണ്ട്.

ഇതുൾപ്പെടെ അക്കൗണ്ടുകളിൽ മിനിമം ബാലൻസായി ഒരു തുക നിലനിർത്തണമെന്ന് നിബന്ധന വച്ചാൽ അതിലൂടെ മാത്രം ബാങ്കിൽ കോടികൾ കിടക്കുമെന്നും ഇത് ലോണായും മറ്റും വിനിയോഗിക്കാമെന്നുമായിരുന്നു ബാങ്കുകളുടെ കണക്കുകൂട്ടൽ. സേവിങ്‌സ് അക്കൗണ്ടിൽ നിസ്സാര പലിശ മാത്രമാണ്് നൽകുന്നത്.

നാലുമുതൽ അഞ്ചു ശതമാനം വരെ പലിശ നൽകുന്ന പണം എ്ട്ടുമുതൽ ഒമ്പതു ശതമാനംവരെ പലിശയീടാക്കുന്ന ഭവന ലോണായി നൽകിയാൽപോലും വൻ ലാഭമാണ് ഉണ്ടാവുക. മാത്രമല്ല, മിനിമം ബാലൻസ് നിലനിർത്തിയില്ലെങ്കിൽ അക്കൗണ്ട് ഉടമകളിൽ നിന്ന ഫൈനും ഈടാക്കാം. ഇത്തരത്തിൽ ഇരട്ടമുഖമുള്ള ഒരു തന്ത്രം ആസൂത്രണം ചെയ്യുകയായിരുന്നു ബാങ്കുകളെന്നാണ് സൂചന.

ജനങ്ങളെ പിഴിയാനുള്ള ഇത്തരമൊരു നീക്കത്തിനാണ് കേന്ദ്രസർക്കാർ തുടക്കത്തിലേ പണികൊടുത്തത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി മാറുകയാണ്. നോ്ട്ടുനിരോധനത്തിന്റെ പിന്നാലെ ദേശസാൽകൃത ബാങ്കുകളിലെത്തിയ സഹസ്രകോടികൾ സാധാരണക്കാർക്ക് ദോഷകരമാകുന്ന രീതിയിൽ വിനിയോഗിക്കാൻ അനുവദിക്കുകയില്ലെന്ന സന്ദേശമായി മാറുകയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP