Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫെഡറൽ ബാങ്ക് എടിഎം വഴി മൊബൈൽ ടോപ്പ് അപ്പ് സൗകര്യം

ഫെഡറൽ ബാങ്ക് എടിഎം വഴി മൊബൈൽ ടോപ്പ് അപ്പ് സൗകര്യം

കൊച്ചി: ഫെഡറൽ ബാങ്കിന്റെതെരഞ്ഞെടുക്കപ്പെട്ട എടിഎമ്മുകൾ വഴി ഇനി മൊബൈൽഫോൺ ടോപ്പ് അപ്പ് ചെയ്യാം. എടിഎമ്മുകളുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനായിമൂന്ന് മൂല്യവർധിത സേവനങ്ങളാണ് ബാങ്ക് പുതുതായി ആവിഷ്‌കരിച്ചിരിക്കുന്നത്. ആകെയുള്ള 1400ൽപരം എടിഎമ്മുകളിൽ 800 എണ്ണത്തിലാണ്ഇപ്പോൾ ഇവ ലഭ്യമാകുന്നത്.

14 പ്രമുഖമൊബൈൽസേവനദാതാക്കളുടെടോപ്പ് അപ്പുകളാണ് എടിഎം വഴി ലഭ്യമാകുന്നത്. സേവനത്തിന് പ്രത്യേക ചാർജ് ഈടാക്കാതെ തന്നെ ഇടപാടുകാർക്ക് വളരെ എളുപ്പത്തിലുംസൗകര്യപ്രദമായും തങ്ങളുടെമൊബൈൽടോപ്പ് അപ്പ് ചെയ്യാൻ ഈ 800 എടിഎംകൗണ്ടറുകളിലൂടെ സാധിക്കും.

മൊബൈൽടോപ്പ് അപ്പിനു പുറമേ എടിഎമ്മിലൂടെ അതിവേഗംപണം പിൻവലിക്കാനുള്ള ഇന്റലിജന്റ് ഫാസ്റ്റ്ക്യാഷ്, ഇടപാടുകൾക്കായി ഇഷ്ടഭാഷ തെരഞ്ഞെടുക്കാനുതകുന്ന ലാംഗ്വേജ് പ്രിഫറൻസ് എന്നീ സൗകര്യങ്ങളുമാണ് പുതുതായി ഏർപ്പെടുത്തുന്നത്. പണം പിൻവലിക്കുന്നതിനുള്ളസമയം നാലിലൊന്നായി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

എടിഎമ്മുകൾ വഴിമൊബൈൽടോപ്പ് അപ്പ് ചെയ്യുന്നത് സുരക്ഷിതമായ രീതിയാണെന്നും ഇടപാടുകാർ തങ്ങളുടെഡെബിറ്റ്കാർഡ് നമ്പറോ പിന്നോവെബ്‌സൈറ്റിൽ നൽകേണ്ടതില്ലെന്നും ഫെഡറൽ ബാങ്ക് റീട്ടെയ്ൽ മേധാവികെ.എ.ബാബു പറഞ്ഞു. ഇന്റർനെറ്റ്‌സൗകര്യമില്ലാത്ത ഉപഭോക്താക്കൾക്കും എളുപ്പത്തിലുംസൗകര്യപ്രദമായുംമൊബൈൽ റീചാർജ്ജ്‌ചെയ്യാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഡിജിറ്റൽ അനുഭവങ്ങളെകൂടുതൽ പ്രകാശമാനമാക്കുകയെന്ന സന്ദേശം ഇടപാടുകാരിലേക്ക് കൂടുതലായി എത്തിക്കാനും ബാങ്കിന് ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹംചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP