Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവസാന തിയതി അടുക്കുന്നു: ജനുവരി എത്തുന്നതോടെ നിങ്ങൾക്ക് ഇടപാടുകളൊന്നും സാധ്യമാകില്ല! ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരിമുതൽ നിങ്ങളുടെ പാൻ കാർഡ് അസാധു: ഓൺലെെൻ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

അവസാന തിയതി അടുക്കുന്നു: ജനുവരി എത്തുന്നതോടെ നിങ്ങൾക്ക് ഇടപാടുകളൊന്നും സാധ്യമാകില്ല! ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരിമുതൽ നിങ്ങളുടെ പാൻ കാർഡ് അസാധു: ഓൺലെെൻ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

മറുനാടൻ മലയാളി ബ്യൂറോ

മുംബെെ: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജനുവരിമുതൽ നിങ്ങളുടെ പാൻ കാർഡ് അസാധുവാകും. അതുപയോഗിച്ച് പിന്നീട് ഇടപാടുകളൊന്നും സാധ്യമാകില്ലെന്നുമാത്രമല്ല ഭാവിയിൽ ആദായനികുതി ഫയൽ ചെയ്യുന്നതിനും കഴിയില്ല. ആധാറുമായി ബന്ധിപ്പിക്കാൻ ആദായ നികുതി വകുപ്പ് പലതവണ തിയതി നീട്ടിനൽകിയിരുന്നു. അവസാനമായി നൽകിയിരിക്കുന്ന തിയതി ഡിസംബർ 31 വരെയാണ്.

ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ പാൻ, ആധാർ നമ്പറുകൾ നൽകിയാണ് ബന്ധിപ്പിക്കേണ്ടത്. മൊബൈലിൽ ലഭിക്കുന്ന ഒടിപി ചേർക്കുന്നതോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാകുക. പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെയെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ അത് പരിശോധിക്കാനും അവസരമുണ്ട്. ലിവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ആധാർ കാർഡ് എങ്ങനെ പാനുമായി ബന്ധിപ്പിക്കാം

1.ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽപോയി 'ലിങ്ക് ആധാർ' എന്ന് ചേർത്തിട്ടുള്ളിടത്ത് ക്ലിക്ക് ചെയ്യുക. സൈറ്റിന്റെ ഇടതുഭാഗത്ത് ക്വിക്ക് ലിങ്ക്‌സ്-എന്ന സെക്ഷനിലാണ് ഇതുള്ളത്.

2.തുറന്നുവരുന്ന പേജിൽ മുകളിൽ ചുവപ്പ്, നീല നിറങ്ങളിൽ തിളങ്ങിനിൽക്കുന്ന 'ക്ലിക്ക് ഹിയർ' എന്ന ഭാഗത്ത് അമർത്തുക.

3.അടുത്ത പേജിൽ ആധാർ നമ്പർ, പാൻ നമ്പർ എന്നിവ ചേർക്കുക.

4അപ്പോൾ സ്റ്റാറ്റസ് തെളിഞ്ഞുവരും. പാൻ-ആധാർ ബന്ധിപ്പിക്കൽ പൂർത്തിയായോയെന്ന് അവിടെ അറിയാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP