Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേടിഎം പേമെന്റ് ബാങ്കിന് ആർബിഐയുടെ അനുമതി; പ്രവർത്തനം ഫെബ്രുവരിയിൽ ആരംഭിക്കും; പ്രവർത്തനം തുടങ്ങുക ഉത്തർപ്രദേശിലെ നോയിഡയിൽ ; പേടിഎം ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകൾ പേമെന്റ് ബാങ്കിലേക്ക് മാറും

പേടിഎം പേമെന്റ് ബാങ്കിന് ആർബിഐയുടെ അനുമതി; പ്രവർത്തനം ഫെബ്രുവരിയിൽ ആരംഭിക്കും; പ്രവർത്തനം തുടങ്ങുക ഉത്തർപ്രദേശിലെ നോയിഡയിൽ ; പേടിഎം ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകൾ പേമെന്റ് ബാങ്കിലേക്ക് മാറും

ന്യൂഡൽഹി: മൊബൈൽ ഫോൺ വഴി പണം കൈമാറാൻ സഹായിക്കുന്ന ഇലക്ട്രോണിക് വാളറ്റ് സംവിധാനമായ പേടിഎം തങ്ങളുടെ പേമെന്റ് ബാങ്ക് ഫെബ്രുവരിയിൽ ആരംഭിക്കും. പേടിഎം പേമെന്റ് ബാങ്ക് ആരംഭിക്കുന്നതിനുള്ള ഔദ്യോഗിക അനുമതി ബുധനാഴ്ച റിസർവ് ബാങ്ക് നല്കിയതായി കമ്പനി വക്താക്കൾ അറിയിച്ചു. ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കത്തക്കവിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.

ഇതോടെ പേടിഎം ഇകൊമേഴ്‌സ് ബിസിനസ്, പേമെന്റ്‌സ് എന്നിങ്ങനെ രണ്ടു ശാഖകളായി പിരിയും. ഇപ്പോൾ ഇടപാടുകാർ ഉപയോഗിച്ചുവരുന്ന പേടിഎം വാലറ്റ് ഇനി പേടിഎം പേമെന്റ് ബാങ്ക് ലിമിറ്റഡ് എന്ന് അറിയപ്പെടും. ഇതോടെ ഇപ്പോൾ പേടിഎം ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകൾ പേമെന്റ് ബാങ്കിലേക്ക് മാറ്റപ്പെടുകയും ചെയ്യും. അതിന് താത്പര്യമില്ലെങ്കിൽ അക്കാര്യം അറിയിക്കണം. അല്ലാത്തപക്ഷം പേമെന്റ് ബാങ്കിൽ അംഗമാകും.

താരതമ്യേന ചെറിയ ബാങ്കുകളായിരിക്കും പേയ്മെന്റ് ബാങ്കുകൾ. വായ്പ നൽകുന്ന കാര്യത്തിൽ പേയ്മെന്റ് ബാങ്കുകൾക്ക് വിലക്കുണ്ട്. നിലവിലുള്ള വാണിജ്യ ബാങ്കുകളുടേതുപോലുള്ള നഷ്ടസാധ്യത ഇത്തരം ബാങ്കുകൾക്കുണ്ടാവില്ല.
ബാങ്കിങ് സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി 2015- ലാണ് പേയ്മെന്റ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്.

പേടിഎം പേമെന്റ് ബാങ്ക് ആരംഭിക്കുന്നതിന് കഴിഞ്ഞ ഓഗസ്റ്റിൽ ആർബിഐ തത്വത്തിൽ അംഗീകാരം നല്കിയിരുന്നു. പേടിഎമ്മിന്റെ ഹെഡ്ക്വാട്ടേഴ്‌സ് സ്ഥിതിചെയ്യുന്ന ഉത്തർപ്രദേശിലെ നോയിഡയിൽ ആയിരിക്കും പേമെന്റ് ബാങ്ക് പ്രവർത്തനം ആരംഭിക്കുക.

ഇന്ത്യയിലെ അവഗണിക്കപ്പെടുന്ന കോടിക്കണക്കിനു ജനങ്ങൾക്ക് സേവനം നല്കുകയെന്നതാണ് പേമെന്റ് ബാങ്കിലൂടെ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് പേടിഎം ഉടമസ്ഥനായ ശേഖർ ശർമ തന്റെ ബ്‌ളോഗിലൂടെ വ്യക്തമാക്കി. പേടിഎം പേമെന്റ് ബാങ്കിന്റെ 51 ശതമാനം ഓഹരി ശർമയുടെ പേരിലാണ്. ശേഷിക്കുന്നത് പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ91 കമ്യൂണിക്കേഷനും അവകാശപ്പെട്ടിരിക്കുന്നു.

പേമെന്റ് ബാങ്ക് ആരംഭിക്കുന്നതിന്റെ മുന്നോടിയായി, യുണിഫൈഡ് പേമെന്റ് ഇന്റർഫേസ്(യുപിഐ) സംവിധാനം സപ്പോർട്ട് ചെയ്യാൻ പേടിഎം തീരുമാനിച്ചിട്ടുണ്ട്. ഇ-വാളറ്റുകളിലൂടെയുള്ള പണമിടപാടുകൾ ഇതോടെ എളുപ്പത്തിലാകും.

മൊബൈൽ ഫോൺ വഴി എളുപ്പത്തിൽ പണം കൈമാറാനുള്ള മാർഗമാണ് ഇ-വാലറ്റുകൾ. ഇന്റർനെറ്റ് സൗകര്യം ഇല്ലാതെയും ഇതിന് സാധിക്കും. നമ്മുടെ കൈയിലിരിക്കുന്ന പേഴ്സിൽ പണം സൂക്ഷിച്ച് ആവശ്യ നേരത്തുപയോഗപ്പെടുത്തുന്നതുപോലെ ഇ-വാലറ്റിൽ പണം സൂക്ഷിച്ചുവെക്കാം. ഡിജിറ്റലായാണ് പണം ശേഖരിച്ചുവെക്കുന്നത് എന്ന വ്യത്യാസം മാത്രം. ഇതൊരു പ്രീ പെയ്ഡ് എക്കൗണ്ടായാണ് പ്രവർത്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP