Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചു; ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശ കുറയും; ബാങ്കുകളുടെ പണലഭ്യതാ വർധനവിന് സഹായകരമായ നടപടിയെന്ന് രഘുറാം രാജൻ

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കാൽശതമാനം കുറച്ചു; ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശ കുറയും; ബാങ്കുകളുടെ പണലഭ്യതാ വർധനവിന് സഹായകരമായ നടപടിയെന്ന് രഘുറാം രാജൻ

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവു വരുത്തി. റിപ്പോ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശഭാരം ഇതോടെ കുറയും. വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയായ റീപോയുടെ പലിശ 6.75 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി കുറച്ചു.

ബാങ്കുകൾ റിസർവ് ബാങ്കിന്റെ പക്കൽ നിക്ഷേപമായി സൂക്ഷിക്കുന്ന പണത്തിനുള്ള പലിശനിരക്കായ റിവേഴ്‌സ് റീപോ 5.75 ശതമാനത്തിൽനിന്ന് ആറു ശതമാനമായി ഉയർത്തി. അതേസമയം, കരുതൽ ധനാനുപാതത്തിൽ മാറ്റമില്ല. വായ്പാനിരക്ക് കുറച്ച് ബാങ്കുകളുടെ പണലഭ്യതാ വർധനവിന് സഹായകരമായ തീരുമാനമാണ് ആർ.ബി.ഐയുടേത്. കഴിഞ്ഞ വായ്പാനയ പ്രഖ്യാപനത്തിൽ ആർ.ബി.ഐ ഗവർണർ രഘുറാംരാജൻ പലിശനിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല.

വാണിജ്യബാങ്കുകളിലെ പലിശനിരക്കുകൾ ഉയർന്ന തോതിൽ തുടരുന്നത് ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്കും അതിലുപരി ജനങ്ങൾക്കും ഉപകാരപ്രദമല്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും അഭിപ്രായപ്പെട്ടിരുന്നു. ചെറുകിട സമ്പാദ്യ പദ്ധതികൾക്കുള്ള പലിശനിരക്കുകൾ സർക്കാർ വെട്ടിക്കുറച്ചതോടെ നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറയ്ക്കാൻ വാണിജ്യ ബാങ്കുകൾ ഉടൻ തീരുമാനമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP