Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജില്ലാ ബാങ്കുകളുടെ പ്രവാസി നിക്ഷേപ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്; ഇനി ഇടപാടുകൾ കേരളാ ബാങ്കിൽ മാത്രം; കേരളാ ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാ ബാങ്കിന്റെ പ്രവർത്തനം നിലച്ചേക്കും; ഒറ്റയ്ക്ക് നിൽക്കാനുള്ള മലപ്പുറം ജില്ലാ ബാങ്കിന്റെ തീരുമാനത്തിന് വില കൊടുക്കേണ്ടി വരുന്നത് ജീവനക്കാർ

ജില്ലാ ബാങ്കുകളുടെ പ്രവാസി നിക്ഷേപ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക്; ഇനി ഇടപാടുകൾ കേരളാ ബാങ്കിൽ മാത്രം; കേരളാ ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാ ബാങ്കിന്റെ പ്രവർത്തനം നിലച്ചേക്കും; ഒറ്റയ്ക്ക് നിൽക്കാനുള്ള മലപ്പുറം ജില്ലാ ബാങ്കിന്റെ തീരുമാനത്തിന് വില കൊടുക്കേണ്ടി വരുന്നത് ജീവനക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജില്ലാ ബാങ്കുകളുടെ പ്രവാസി നിക്ഷേപ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലാ ബാങ്കുകൾക്കാണ് പ്രവാസി നിക്ഷേപം വാങ്ങാനുള്ള അനുമതിയുണ്ടായിരുന്നത്. ഇതോടെ ഈ ബാങ്കുകൾക്ക് ഇനി പ്രവാസി നിക്ഷേപം സ്വീകരിക്കാൻ സാധ്യമല്ല. പുതിയ നിക്ഷേപം വാങ്ങാൻ പാടില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. 

കേരളബാങ്ക് രൂപവത്കരിച്ചതോടെ നേരത്തേ ജില്ലാ സഹകരണബാങ്കുകൾക്ക് അനുവദിച്ച ലൈസൻസുകൾ റിസർവ്ബാങ്ക് പുനഃപരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രവാസിനിക്ഷേപം വാങ്ങാനുള്ള ജില്ലാബാങ്കുകളുടെ അനുമതി റിസർവ് ബാങ്ക് റദ്ദാക്കിയത്.

അതേസമയം റിസർവ് ബാങ്കിന്റെ ഇടപെടൽ ലയനത്തിൽ നിന്നും മാറി നിന്ന മലപ്പുറം ജില്ലാ ബാങ്കിന് തിരിച്ചടിയായേക്കും. കേരളാ ബാങ്കിൽ ലയിക്കാത്ത മലപ്പുറം ജില്ലാ ബാങ്കിന്റെ പ്രവർത്തനം നിലച്ചേക്കും. ഒറ്റയ്ക്ക് നിൽക്കാനുള്ള മലപ്പുറം ജില്ലാ ബാങ്കിന്റെ തീരുമാനത്തിന് വില കൊടുക്കേണ്ടി വരുന്നത് ജീവനക്കാർ ആയിരിക്കും.

സംസ്ഥാന സഹകരണബാങ്കിന്റെ ലൈസൻസിലാണ് കേരളബാങ്ക് പ്രവർത്തിക്കുന്നത്. അതിനാൽ, സംസ്ഥാന സഹകരണബാങ്കിന്റെ പ്രവർത്തനമികവ് അനുസരിച്ചുമാത്രമേ ആധുനിക ബാങ്കിങ് ലൈസൻസുകൾ നിലനിർത്താനാവുള്ളൂവെന്നാണ് റിസർവ് ബാങ്കിന്റെ നിലപാട്. സംസ്ഥാന സഹകരണബാങ്കിന്റെ ഇപ്പോഴത്തെ സ്ഥിതിയനുസരിച്ച് കേരളബാങ്കിന് പ്രവാസിനിക്ഷേപം വാങ്ങാനുള്ള അനുമതി നൽകാനാവില്ലെന്നും റിസർവ് ബാങ്ക് അറിയിച്ചു.

കോഴിക്കോട് ജില്ലാബാങ്കിൽ 90 കോടി രൂപ പ്രവാസി നിക്ഷേപമുണ്ട്. ഇത് ആറുമാസത്തിനുള്ളിൽ തിരികെനൽകണമെന്നാണ് നിർദ്ദേശം. പുതിയ നിക്ഷേപം വാങ്ങാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. സ്വന്തമായി ഐ.എഫ്.എസ്.സി. കോഡും ആർ.ടി.ജി.എസ്. സംവിധാനമുള്ള കോഴിക്കോട് ജില്ലാബാങ്കിന്റെ പ്രവാസി നിക്ഷേപപദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. ഫോറിൻ എക്‌സ്ചേഞ്ച് സൗകര്യമുള്ള എവിടെനിന്നും കോഴിക്കോട് ജില്ലാ ബാങ്കിലേക്ക് പണം നിക്ഷേപിക്കാമെന്നതായിരുന്നു പ്രത്യേകത.

സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ എല്ലാ ശാഖകളും കേരളബാങ്കിന്റെതാക്കി മാറ്റുന്നതിന് റിസർവ് ബാങ്കിന്റെ ശാഖാലൈസൻസ് എടുക്കണമെന്ന് ആർ.ബി.ഐ. നിർദ്ദേശമുണ്ട്. ഇക്കാര്യത്തിലും മാനദണ്ഡങ്ങളിൽ ഇളവുനൽകിയില്ലെങ്കിൽ അത് കേരളബാങ്കിനെ ബാധിക്കും.

അവസാന മൂന്നുവർഷം തുടർച്ചയായി ലാഭത്തിലായിരിക്കണം, മൂലധനപര്യാപ്തത പത്തുശതമാനമുണ്ടായിരിക്കണം, അവസാന മൂന്നുവർഷം ഓഡിറ്റ് സർട്ടിഫിക്കറ്റ് എ-ഗ്രേഡിലായിരിക്കണം, നബാർഡിന്റെ പരിശോധനാറിപ്പോർട്ടും എ-ഗ്രേഡ് ആയിരിക്കണം എന്നിവയാണ് പ്രവാസിനിക്ഷേപം സ്വീകരിക്കാനുള്ള ലൈസൻസ് അനുവദിക്കുന്നതിന് റിസർവ്ബാങ്ക് നിർദ്ദേശിക്കുന്ന മാനദണ്ഡം. ഇതിൽ മൂലധനപര്യാപ്തത ഒഴികെയുള്ളവയൊന്നും കേരളബാങ്കിന് ഇപ്പോൾ പാലിക്കാനാവില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP