Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തെ മൂന്ന് കോടി അക്കൗണ്ടുകളിൽ അവകാശികൾ ഇല്ലാതെ വെറുതെ കിടക്കുന്നത് 11300 കോടി രൂപ; ബാങ്കുകൾക്ക് അറിയാത്ത മരിച്ച് പോയവരുടെ നിക്ഷേപങ്ങൾ കൂടുതലും; ഏറ്റവും കൂടുതൽ അനാഥപണം കേരളത്തിൽ

രാജ്യത്തെ മൂന്ന് കോടി അക്കൗണ്ടുകളിൽ അവകാശികൾ ഇല്ലാതെ വെറുതെ കിടക്കുന്നത് 11300 കോടി രൂപ; ബാങ്കുകൾക്ക് അറിയാത്ത മരിച്ച് പോയവരുടെ നിക്ഷേപങ്ങൾ കൂടുതലും; ഏറ്റവും കൂടുതൽ അനാഥപണം കേരളത്തിൽ

മറുനാടൻ ഡെസ്‌ക്ക്

മുംബൈ: രാജ്യത്തെ ബാങ്കുകളിൽ അവകാശികൾ ഇല്ലാത്ത പണം പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം ഇന്ത്യയിലെ മൂന്ന് കോടി അക്കൗണ്ടുകളിൽ അവകാശികൾ ഇല്ലാതെ വെറുതെ കിടക്കുന്നത് 11300 കോടി രൂപയാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ബാങ്കുകൾക്ക് അറിയാത്ത മരിച്ച് പോയവരുടെ നിക്ഷേപങ്ങളാണ് ഇക്കൂട്ടത്തിൽ കൂടുതലായിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ അനാഥപണം കേരളത്തിലാണുള്ളത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നുമുള്ള ഡാറ്റകൾ പ്രകാരം രാജ്യത്തെ 64 ബാങ്കുകളിലെ അക്കൗണ്ടുകളിലാണീ പണം കിടക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ അനാഥപണം കിടക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. ഇതിൽ 1262കോടി രൂപയാണ് അനാഥമായി കിടക്കുന്നത്.1250കോടി രൂപയുമായി പഞ്ചാബ് നാഷണൽ ബാങ്കാണ് മുന്നിലുള്ളത്. ബാക്കിയുള്ള എല്ലാ നാഷണലൈസ്ഡ് ബാങ്കുകളിലും കൂടി 7040 കോടിയാണുള്ളത്. ഇന്ത്യയിലെ ബാങ്കുകളിൽ ആകപ്പാടെയുള്ള നിക്ഷേപമായ 100 ലക്ഷം കോടി രൂപയുടെ ഒരു അംശമാണ് ഇത്തരത്തിൽ അനാഥമായിത്തീർന്നിരിക്കുന്നത്.രോഗം ബാധിച്ച അക്കൗണ്ട് ഉടമകളുടെതോ അല്ലെങ്കിൽ നിരവധി അക്കൗണ്ടുകളുള്ളവരുടേതോ ആണ് ഇത്തരത്തിലുള്ള പണത്തിൽ ഭൂരിഭാഗവുമെന്നാണ് ഐഐഎം-ബിയിലെ മുൻ ആർബിഐ ചെയർ പ്രഫസറായ ചരൻ സിങ് വെളിപ്പെടുത്തുന്നത്.

ഓരോ കലണ്ടർ വർഷം അവസാനിക്കുമ്പോഴും ബാങ്കുകൾ കഴിഞ്ഞ പത്ത് വർഷങ്ങളായി ഓപ്പറേറ്റ് ചെയ്യാതെ കിടക്കുന്ന അക്കൗണ്ടുകളുടെ റിട്ടേണുകൾ ആർബിഐക്ക് സമർപ്പിക്കണമെന്നാണ് ബാങ്കിങ് റെഗുലേഷൻ ആക്ട്, 1949ലെ സെക്ഷൻ 26 നിഷ്‌കർഷിക്കുന്നത്. എന്നാൽ എക്സ്പയറി കാലമായ 10 വർഷങ്ങൾക്ക് ശേഷവും ഡിപ്പോസിറ്റർക്കോ അവകാശികൾക്കോ ഈ അക്കൗണ്ടുകളിലെ പണത്തിന് അവകാശവാദവുമായി മുന്നോട്ട് വരുന്നതിനെ തടയരുതെന്നും സെക്ഷൻ 26 എ പറയുന്നു.അത്തരം വേളകളിൽ നിയമാനുസൃതമായി അവകാശവാദം ഉന്നയിച്ച് തെളിയിക്കുന്നവർക്ക് ആ പണം തിരികെ കൊടുക്കാൻ ബാങ്കുകൾ ബാധ്യസ്ഥമാണ്.

ഇത്തരത്തിൽ ഉറങ്ങിക്കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണം ഡിപ്പോസിറ്റർ എഡ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ബാങ്കിങ് ലോസ് (അമെൻഡ്മെന്റ്) ആക്ട്, 2012ലെ പ്രൊവിഷനുകൾക്ക് കീഴിലാണിത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആക്സിസ്, ഡിസിബി, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ഇന്റസ് ലാൻഡ്, കോട്ടക്ക് മഹീന്ദ്ര, യെസ് ബാങ്ക് എന്നീ ഏഴ് പ്രൈവറ്റ് ബാങ്കുകളിലെല്ലാമായി മൊത്തം 824 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്. മറ്റ് 12 പ്രൈവറ്റ് ബ ാങ്കുകളിൽ മൊത്തത്തിലുള്ള ഇത്തരത്തിലുള്ള പണം 592 കോടി രൂപയാണെന്നും കണ്ടെത്തിയിരിക്കുന്നു.അതായത് പ്രൈവറ്റ് ബാങ്കുകളിൽ ഇത്തരത്തിൽ കിടക്കുന്ന മൊത്തം പണം 1416 കോടി രൂപയാണ്. ഇതിൽ ഐസിഐസിഐയിൽ 476 കോടി രൂപയും കോടക് മഹീന്ദ്രയിൽ 151 കോടി രൂപയും ക്ലെയിം ചെയ്യാനാളില്ലാത്ത ഡിപ്പോസിറ്റുകളായി കിടക്കുന്നു. 25 ഫോറിൻ ബാങ്കുകളിൽ 332 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നുണ്ട്. എച്ച്എസ്‌ബിസിയിൽ മാത്രം 105 കോടി രൂപയാണുള്ളത്.

2017 ഓഗസ്റ്റ് 13ന് പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്കായിരുന്നു. അന്ന് റിസർവ്വ് ബാങ്ക് പുറത്ത് വിട്ട പട്ടികയിൽ 461- കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളിൽ അനാഥമായി കിടന്നിരുന്നത്. കോടികൾ നിക്ഷേപിച്ച ശേഷം മരണപ്പെട്ടവരുടെയും, അവകാശികളെ അറിയിച്ചിട്ടും പണം പിൻവലിക്കാൻ വരാത്തവരുടെയും പണം ഈ ഗണത്തിൽ വരുന്നു. ഇത്തരത്തിൽ രാജ്യത്തെ വിവിധ ബാങ്കുകളിൽ കിടക്കുന്ന രൂപയുടെ മൂല്യം ആർ.ബി.ഐ പുറത്തു വിട്ടപ്പോഴാണ് തിരുവല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. 150 കോടി രൂപയുമായി അന്ന് ഗോവയിലെ പനാജി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ മൂന്നാം സ്ഥാനത്ത് കോട്ടയവും നാലാംസ്ഥാനത്ത് ചിറ്റൂരുമാണ് നിലകൊണ്ടിരുന്നത്. കോട്ടയത്ത് 111 കോടിയും ചിറ്റൂരിൽ 98 കോടി രൂപക്കും അവകാശികളില്ലെന്ന് വ്യക്തമായിരുന്നു. ആദ്യം പത്ത് സ്ഥാനങ്ങളിൽ കേരളത്തിലെ മറ്റുസ്ഥലങ്ങളായ കൊയിലാണ്ടിയും തൃശ്ശൂരും ഉണ്ട്. 77 കോടി രൂപയാണ് കൊയിലാണ്ടിയിൽ നിന്ന് അവകാശികളില്ലാത്ത പണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.

കേരളത്തിന്റെ യൂറോപ്പ് എന്ന് അറിയപ്പെടുന്ന തിരുവല്ലയിലാണ് ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്നത്. അവകാശികളില്ലാത്ത നിക്ഷേപത്തിൽ 95 ശതമാനവും എൻ.ആർ.ഐ നിക്ഷേപമാണ്. ഇന്ത്യയിൽ ഏറ്റവുമധികം ബാങ്കുകളും ബ്രാഞ്ചുകളും ഉള്ള സ്ഥലമാണ് തിരുവല്ല താലൂക്ക്. ഇന്റർനാഷണൽ ബാങ്ക് മുതൽ ചെറുതും വലുതുമായ അൻപതിലധികം ബാങ്കുകളും 500 ബ്രാഞ്ചുകളും ആണ് തിരുവല്ല താലൂക്കിൽ നിലകൊള്ളുന്നത്. ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും ഇത്രയും ബാങ്ക് ബ്രാഞ്ചുകൾ ഇല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP