Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ച് 15 ലക്ഷം വീതം എല്ലാവർക്കും നൽകുമെന്ന് മോദി പറഞ്ഞിട്ടും ഇന്ത്യക്കാർ അങ്ങോട്ട് പണം ഒഴുക്കുന്നത് തുടരുന്നു; കഴിഞ്ഞ വർഷം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം ഉയർന്നു; 7000 കോടി കള്ളപ്പണം പൊക്കാനാകാതെ മോദി സർക്കാർ; കൊട്ടിഘോഷിച്ച കള്ളപ്പണ വേട്ടക്ക് എന്തുപറ്റി?

സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ച് 15 ലക്ഷം വീതം എല്ലാവർക്കും നൽകുമെന്ന് മോദി പറഞ്ഞിട്ടും ഇന്ത്യക്കാർ അങ്ങോട്ട് പണം ഒഴുക്കുന്നത് തുടരുന്നു; കഴിഞ്ഞ വർഷം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം ഉയർന്നു; 7000 കോടി കള്ളപ്പണം പൊക്കാനാകാതെ മോദി സർക്കാർ; കൊട്ടിഘോഷിച്ച കള്ളപ്പണ വേട്ടക്ക് എന്തുപറ്റി?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു കള്ളപ്പണത്തെ ഇല്ലാതാക്കുമെന്നത്. സ്വിസ് ബാങ്കിൽകിടക്കുന്ന ഇന്ത്യൻ നിക്ഷേപം തിരിച്ചുപിടിച്ച് 15 ലക്ഷം രൂപവീതം എല്ലാ ഇന്ത്യക്കാരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും പ്രചാരണമുണ്ടായി. ഇതിനുശേഷം കള്ളപ്പണത്തെ നിയന്ത്രിക്കാനായി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിർത്തലാക്കിയും കേന്ദ്രം പുതിയ അടവെടുത്തു. ഇതൊന്നും കള്ളപ്പണത്തെ തളർത്തിയില്ലെന്നാണ് പുതിയ റിപ്പോർട്ട്.

മൂന്നുവർഷത്തോളം കുത്തനെ ഇടിഞ്ഞനിന്നിരുന്ന ഇന്ത്യൻ നിക്ഷേപം സ്വിസ് ബാങ്കുകളിൽ കഴിഞ്ഞവർഷം 50 ശതമാനത്തോളം വർധിച്ചുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2016-17 കാലയളവിൽ ഇന്ത്യക്കാരുടെ പേരിലുള്ള സ്വിസ് ബാങ്ക് നിക്ഷേപം 4500 കോടി രൂപയായിരുന്നുവെങ്കിൽ, 2017-18 കാലയളവിൽ അത് 7000 കോടി രൂപയായി വർധിച്ചു. സ്വിസ് നാഷണൽ ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ട കണക്കനുസരിച്ചാണിത്.

കള്ളപ്പണ സാധ്യത പരിശോധിക്കുന്നതിന് വിവരങ്ങൾ അപ്പപ്പോൾ കൈമാറുന്ന സാങ്കേതിക വിദ്യ ഇന്ത്യയും സ്വിറ്റ്‌സർലൻഡും ഉപയോഗിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നു. ഓട്ടോമാറ്റിക് എക്‌സ്‌ചേഞ്ച് ഓഫ് ഇൻഫർമേഷൻ എന്ന സംവിധാനം കള്ളപ്പണം ചെറുക്കുകയെന്ന കേന്ദ്രസർക്കാർ ലക്ഷ്യം സഫലമാക്കുന്നതിനായാണ് നടപ്പാക്കുന്നത്. എന്നാൽ, കള്ളപ്പണ നിക്ഷേപത്തിൽ യാതൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകൾ.

ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകളാണ് സ്വിസ് നാഷണൽ ബാങ്ക് ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്. മറ്റുരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരിൽ ഇന്ത്യക്കാർ നിക്ഷേപിച്ചേക്കാവുന്ന തുകയെക്കുറിച്ച് ഇതിൽനിന്ന് വ്യക്തമല്ല. അതുകൂടി ചേർക്കുമ്പോൾ ഇന്ത്യക്കാരുടെ വിദേശനിക്ഷേപം ഇതിന്റെ പല മടങ്ങ് വർധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 188 മുതലാണ് സ്വിസ് ബാങ്ക് അവിടുത്തെ നിക്ഷേപത്തിന്റെ വിവരങ്ങൾ ഇന്ത്യയുമായി പങ്കുവെക്കാൻ തുടങ്ങിയത്.

മൂന്നുവർഷമായി സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപം താഴേക്കായിരുന്നു. കഴിഞ്ഞവർഷം 45 ശതമാനം കുറഞ്ഞ് 4500 കോടിയിലെത്തി. 1987-നുശേഷമുള്ള ഏറ്റവും വലിയ കുറവായിരുന്നു ഇത്. ഇതാണ് ഒരുവർഷംകൊണ്ട് ഇരട്ടിയോളം വർധിച്ചത്. 2017-ൽ ഇന്ത്യക്കാരുടെതായി സ്വിസ് ബാങ്കിലെത്തിയത് 2300 കോടി രൂപയാണ്. മറ്റുബാങ്കുകൾ വഴി 1050 കോടിയും ബോണ്ടുകളിലും മറ്റുമായി എത്തിയത് 2640 കോടി രൂപയുമാണ്.

പാക്കിസ്ഥാൻ പൗരന്മാരുടെ സ്വിസ് ബാങ്ക് നിക്ഷേപം ഇന്ത്യക്കാരുടേതിനെക്കാൾ ഉയർന്നാണ് നിൽക്കുന്നത്. 2017-ലെ കണക്കുപ്രകാരം സ്വിസ് ബാങ്കിലെ പാക് നിക്ഷേപം 7700 കോടിയാണ്. 2016-ലേതിനെ അപേക്ഷിച്ച് 21 ശതമാനം കുറവാണിത്. 2016-ൽ 9500 കോടിയോളം രൂപയാണ് പാക് പൗരന്മാരുടേതായി സ്വിസ് ബാങ്കിലുണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP