Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രസർക്കാറിനോട് ഗുസ്തിപിടിച്ച് ഉർജ്ജിത് പട്ടേലിനും മടുത്തു; റിസർവ് ബാങ്ക് ഗവർണർ രാജിവെക്കുമെന്ന് അഭ്യൂഹം; അനുനയ സമയത്തിന്റെ ഭാഗമായി പ്രധാനമന്ത്രി വിവിധ ബാങ്ക് മേധാവികളുടെ യോഗം വിളിക്കുന്നു; കൂടുതൽ മോശം വാർത്തകൾ പുറത്തു വന്നേക്കുമെന്ന് ഭയക്കുന്നതായി പറഞ്ഞ് പി ചിദംബരം

കേന്ദ്രസർക്കാറിനോട് ഗുസ്തിപിടിച്ച് ഉർജ്ജിത് പട്ടേലിനും മടുത്തു; റിസർവ് ബാങ്ക് ഗവർണർ രാജിവെക്കുമെന്ന് അഭ്യൂഹം; അനുനയ സമയത്തിന്റെ ഭാഗമായി പ്രധാനമന്ത്രി വിവിധ ബാങ്ക് മേധാവികളുടെ യോഗം വിളിക്കുന്നു; കൂടുതൽ മോശം വാർത്തകൾ പുറത്തു വന്നേക്കുമെന്ന് ഭയക്കുന്നതായി പറഞ്ഞ് പി ചിദംബരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്രസർക്കാരും തമ്മിലുള്ള ശീതയുദ്ധം കനക്കുന്നതിനിടെ ആർബിഐ ഗവർണർ രാജിവെക്കാൻ ഒരുങ്ങുന്നതായി സൂചന. തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചേക്കും. വെള്ളിയാഴ്ച യോഗം ചേരാണാണ് സാധ്യത. ആർ.ബി.ഐയിൽ സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ നീക്കവും തുടങ്ങി. ഇതിൽ അതൃപ്തിപ്രകടിപ്പിച്ച് ആർ.ബി.ഐ ഗവർണർ ഉർജിത് പട്ടേലും രംഗത്തെത്തി.

തർക്കം രൂക്ഷമായി തുടർന്നാൽ ഊർജിത് പട്ടേൽ സ്ഥാനം രാജിവച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ബാങ്കുകൾക്ക് കടംകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ആർ.ബി.ഐയ്ക്കെതിരെ ധനമന്ത്രി അരുൺ ജെയ്റ്റ്ലി നടത്തിയ പരാമർശമാണ് പട്ടേലിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പരിഹരിക്കാനാവാത്ത വിധത്തിലുള്ള വിള്ളലാണ് സർക്കാരിനും ആർ.ബി.ഐ ഗവർണറുമിടയിൽ സംഭവിച്ചിരിക്കുന്നതെന്നും രാജി അടക്കം സാധ്യമായ എല്ലാ മാർഗങ്ങളുംസ്വീകരിക്കാൻ പരിഗണനയിലുണ്ടെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇതേകുറിച്ച് പ്രതികരിക്കാൻ ഊർജിത് പട്ടേലിന്റെയോ പ്രധാനമന്ത്രിയുടെയോ ഓഫീസുകൾ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം കേന്ദ്രവും ആർ ബി ഐ യും തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനകാര്യമന്ത്രി പി ചിദംബരം. റിസർവ് ബാങ്ക് നടപടികളെ വിമർശിച്ച കേന്ദ്രസർക്കാർ നീക്കം ശുഭസൂചനയല്ലെന്ന് ചിദംബരം വ്യക്തമാക്കി.

'ആർ.ബി.ഐ ആക്ട് സെക്ഷൻ 7 ന്റെ ബലത്തിൽ റിസർവ് ബാങ്കിന് സർക്കാർ ശുഭകരമല്ലാത്ത മാർഗനിർദ്ദേശങ്ങൾ നൽകിയിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇന്ന് കൂടുതൽ മോശം വാർത്തകൾ പുറത്തു വന്നേക്കാമെന്ന് ഞാൻ ഭയപ്പെടുന്നു.'-ജെയ് റ്റ്ലി ട്വിറ്ററിൽ കുറിച്ചു. എന്നാൽ റിസർവ് ബാങ്കുമായി സർക്കാർ തുറന്ന ഏറ്റമുട്ടലിന് തയ്യാറാകുന്നു എന്ന സൂചനകൾക്ക് പിന്നാലെ ബാങ്ക് ഗവർണർ ഊർജ്ജിത് പട്ടേൽ രാജിക്കൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. ആർ.ബി.ഐ ഗവർണർ രാജിയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഊർജ്ജിതുമായി അടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു.

നേരത്തെ ബാങ്കുകളുടെ കിട്ടാക്കടം വർധിച്ചതിന്റെ ഉത്തരവാദിത്വം റിസർവ് ബാങ്കിനാണെന്ന് അരുൺ ജെയ്റ്റ്ലി കുറ്റപ്പെടുത്തിയിരുന്നു. 2008-14 കാലഘട്ടത്തിൽ സാമ്പത്തിക നില സജീവമാക്കി നിർത്തുന്നതിന് ബാങ്കുകൾ വകതിരിവില്ലാതെ വായ്പ നൽകുമ്പോൾ റിസർവ് ബാങ്ക് നിയന്ത്രിച്ചില്ലെന്നാണ് ജെയ്റ്റ്ലിയുടെ ആക്ഷേപം. റിസർവ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനാധികാരത്തിൽ കൈകടത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ പറഞ്ഞിരുന്നു. ഇത് രാജ്യത്തെ മഹാദുരന്തത്തിലേക്ക് തള്ളിവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഡെപ്യൂട്ടി ഗവർണറുടെ നിലപാടുകൾക്ക് പിന്നിൽ ഊർജ്ജിത് പട്ടേലാണെന്നാണ് സർക്കാർ കരുതുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP