1 usd = 71.80 inr 1 gbp = 89.18 inr 1 eur = 79.07 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 236.10 inr

Sep / 2019
17
Tuesday

കണക്കുകൾ മാത്രം ബാക്കി; അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന വാദം പൊള്ളയോ? കാർഷിക-നിർമ്മാണ മേഖലകളിൽ മോശം പ്രകടനം തുടരുന്നു; ഒന്നാം പാദത്തിലെ ജിഡിപി വളർച്ചാ നിരക്ക് ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ; വളർച്ചാ നിരക്ക് 5.8 ശതമാനത്തിൽ നിന്ന് അഞ്ചായി ചുരുങ്ങി; ഓട്ടോ -അടിസ്ഥാന സൗകര്യമേഖലകൾക്കുള്ള പാക്കേജിന് പിന്നാലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഉത്തേജന പാക്കേജിന് ഒരുങ്ങി മോദി സർക്കാർ; ജിഡിപി നിരക്ക് കുറഞ്ഞെങ്കിലും നിക്ഷേപ മേഖലയിൽ പച്ചപ്പുകളുണ്ടെന്ന് സിഇഎ കെ വി സുബ്രഹ്മണ്യൻ

August 30, 2019

 ന്യൂഡൽഹി: രാജ്യത്തെ ജിഡിപി വളർച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തി. 2019-2020 സാമ്പത്തിക വർഷത്തിൽ ജൂണിലവസാനിച്ച ഒന്നാം പാദത്തിലാണ് ഇന്ത്യയുടെ വളർച്ചാ നിരക്ക് (ജിഡിപി) ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയത്. ജൂൺ 30 ന് അവസാനിച്ച ഒന്നാം പാദത്തിൽ ഇന...

സ്വന്തമായി ബിസിനസ് ആരംഭിക്കും മുൻപ് ഉള്ളിൽ പരാജയഭീതിയുണ്ടോ? സംരംഭത്തിൽ വിജയി ആകുവാൻ സഹായിക്കുന്ന ലീഡർഷിപ്പ് മന്ത്രങ്ങൾ അറിഞ്ഞിരിക്കണേ; വിജയത്തിന്റെ പടവുകളേറാനുള്ള ആദ്യപടി സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതാണെന്നത് മറക്കല്ലേ: തുടക്കക്കാർ കേൾക്കൂ

August 24, 2019

നാം നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന ചൊല്ലുകളിലൊന്നാണ് റോമാ സാമ്രാജ്യം ഒറ്റദിവസം കൊണ്ട് സൃഷ്ടിച്ചതല്ല എന്നത്. സ്വന്തം സംരംഭം എന്ന് ചിന്തിക്കുമ്പോൾ മുതൽ നാം ആദ്യം ഗൂഗിളിൽ പരതി തുടങ്ങും. അവിടെ മുതൽ പരിചയത്തിലുള്ളവരോട് വരെ ഇതിനെ പറ്റി സംസാരിക്കുകയും ചെ...

പ്രതിസന്ധിയിൽ നിന്ന് കര കയറാനാകാതെ രാജ്യത്തെ ഓട്ടോമൊബൈൽ മേഖല; കമ്പനികൾ ഫാക്ടറികൾ അടച്ചുപൂട്ടാനും ഷിഫ്റ്റുകൾ വെട്ടിച്ചുരുക്കാനും നിർബന്ധിതരാകുന്നു; പ്രമുഖ വാഹന കമ്പനികളുടെ വിൽപനയിലുണ്ടായത് 30 ശതമാനത്തിലധികം കുറവ്; കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചു വിടുന്നത് തൊഴിൽ മേഖലയിലും വൻ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ

August 21, 2019

ന്യൂ ഡൽഹി:രാജ്യത്തെ ഓട്ടോമൊബൈൽ രംഗം കുറച്ച് നാളുകളായി കനത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. നാൾക്ക് നാൾ വർധിച്ച് വരുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ ഇത് വരെ സാധിച്ചിട്ടില്ല. വിപണിയിലെ തകർച്ചയിലുപരി പ്രധാനമായും നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടാനു...

സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്; ഇന്നത്തെ വില പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയും; ഒരു ദിവസം കൊണ്ട് കൂടിയത് പവന് 320 രൂപ

August 13, 2019

തിരുവനന്തപുരം: സ്വർണ വില വീണ്ടും കുതിക്കുന്നു. പവന് 27,800 രൂപയും ഗ്രാമിന് 3,475 രൂപയുമാണ് ഇന്നത്തെ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 3,...

ഇന്ത്യൻ പെട്രോളിയം, ടെലികോം രംഗം മുഴുവൻ കൈപ്പിടിയിൽ ഒതുക്കാൻ മുകേഷ് അംബാനി; ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരംകോയുമായി റിലയൻസ് പെട്രോളിയം കൈകോർക്കുന്നു; 20 ശതമാനം ഓഹരികൾ സൗദി കമ്പനിക്ക് വിൽക്കുമെന്ന് പ്രഖ്യാപനം; എച്ച്.ഡി ടി.വി സൗജന്യം നൽകിയും സിനിമകൾ റിലീസ് ദിവസം വീട്ടിലെത്തിക്കും വിധം ജിഗാ ഫൈബർ പ്രഖ്യാപിച്ചു; ജിയോ കമ്പനി മുന്നേറുമ്പോൾ തന്നെ ബിസിനസ് സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്താൻ അംബാനി

August 12, 2019

മുംബൈ: അതിവേഗം കുതിക്കുന്ന ബിസിനസ് സാമ്രാജ്യമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡ്‌സ്ട്രീസ്. ജിയോ ടെലികോം ലോകത്തെ ഏറ്റവും വലിയ മൊബൈൽ കമ്പനി എന്ന നിലയിലേക്ക് ഉയർത്തുകയാണ് മുകേഷിന്റെ പരിശ്രമങ്ങൾ. ഇപ്പോഴിതാ ടെലികോം രംഗത്തിനൊപ്പം ഇന്ത്യൻ പെട്രോളിയം ബിസിനസ്...

വാഹന വിൽപന കുത്തനെ ഇടിഞ്ഞപ്പോഴും വിൽപ്പനയിൽ ഒന്നാം സ്ഥാനം നിലനിർത്തി വാഗൺ ആർ; ടോപ് 10 ലെ ഏഴു കാറുകളും മാരുതിയുടേത്; കഴിഞ്ഞമാസത്തെ ഏറ്റവും വിൽപ്പനയുള്ള കാറുകളിൽ ഇടം പിടിച്ച് അടുത്തിടെ പുറത്തിറങ്ങിയ വെന്യുവും

August 08, 2019

ഡൽഹി: ഇന്ത്യൻ വാഹന വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടുന്നു പോകുന്നത്. തുടർച്ചയായി നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ കമ്പനികൾക്കും പറയാനുള്ളു. മൂന്നു ലക്ഷത്തിനു മുകളിൽ ജീവനക്കാർ ഏപ്രിൽ മുതൽ വാഹനമേഖലയിൽ തൊഴിൽരഹിതരായെന്നാണ് അനൗദ്യോദിക ക...

കഫേ കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ് വി രംഗനാഥിനെ നിയമിച്ചു; സിദ്ധാർത്ഥയുടെ പകരക്കാരനായി എത്തുന്നത് ഇൻഡിപെൻഡന്റ് ഡയറക്ടർ; കോഫി കിങ് പടുത്തുയർത്തിയ സാമ്രാജ്യത്തെ കരകയറ്റാൻ ഭാര്യ മാളവിക ഹെഗ്ഡേ അധികം താമസിയാതെ സിസിഡിയുടെ തലപ്പത്ത് എത്തിയേക്കും

August 01, 2019

ബെംഗളൂരു: കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ് വി രംഗനാഥിനെ കമ്പനിയുടെ ഡയറക്ടർ ബോർഡ് നിയമിച്ചു. കഫേ കോഫീ ഡേ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു വി ജി സിദ്ധാർത്ഥയുടെ മരണത്തെ തുടർന്നാണ് പുതിയ നിയമനം. നിലവിൽ കമ്പനിയുടെ ഇൻഡിപെൻഡന്റ് ഡയറക്ടറാണ് രംഗനാഥൻ. ഡ...

ഡീസൽ കാറുകളുടെ വീഴ്ചയും ബ്രക്സിറ്റും പണിയായി; ബ്രിട്ടീഷ് ബ്രാൻഡുകളായ ലാൻഡ്റോവറും ജാഗ്വാറും സ്വന്തമാക്കിയ ടാറ്റയ്ക്ക് മുട്ടൻ പണി; അവസാന ത്രൈമാസ കണക്കിൽ കമ്പനിക്ക് കോടികളുടെ നഷ്ടം; കാർ വിപണിയിൽ വമ്പൻ ഇടിവ്

July 26, 2019

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ നിർമ്മാതാക്കളായ ജാഗ്വാർ ആൻഡ് ലാൻഡ് റോവറിന് മൂന്നുമാസത്തിനിടെ 395 ദശലക്ഷം പൗണ്ട് നഷ്ടം. ജൂണിൽ അവസാനിച്ച മൂന്നുമാസത്തെ പാദത്തിലാണ് കനത്ത നഷ്ടത്തിലേക്ക് കമ്പനി കൂപ്പുകുത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 264 ദശലക്ഷം ...

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ഓഗസ്റ്റ് 31 വരെ നീട്ടി; നിശ്ചിത തീയതിക്കു ശേഷം ഡിസംബർ 31 വരെ വൈകി സമർപ്പിക്കുന്ന റിട്ടേണിന് 5000 രൂപയും പിന്നീട് സമർപ്പിക്കുന്നതിന് 10,000 രൂപയും പിഴ

July 24, 2019

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഒരു മാസം കൂടി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു. ഓഗസ്റ്റ് 31 ആണ് പുതുക്കിയ തിയ്യതി. നേരത്തേ ജൂലൈ 31 ആയിരുന്നു റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയ്യതി.ഇത്തവണ ഫോറം 16 ഉൾപ്...

രാജ്യത്ത് അതിവേഗം കുതിച്ച് മുകേഷ് അംബാനിയുടം ജിയോ ടെലികോം കമ്പനി; വരിക്കാരുടെ എണ്ണത്തിൽ രാജ്യത്തെ രണ്ടാമത്ത ടെലികോം കമ്പനിയിലായി; ഒന്നാം സ്ഥാനം നിലനിർത്തി വോഡഫോൺ - ഐഡിയ കൂട്ടുകെട്ട്; മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഭാരതി എയർടെൽ

July 19, 2019

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലിക്കോം കമ്പനിയാകാൻ കുരിച്ച് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം യൂണിറ്റ് ജിയോ. വരിക്കാരുടെ എണ്ണത്തിൽ എതിരാളികളായ ഭാരതി എയർടെലിനെ പിന്നിലാക്കി മെയ് മാസത്തിൽ വരിക്കാരുടെ രണ്ടാമത്തെ വല...

ബിസിനസിൽ ചേട്ടനോട് മത്സരിച്ച് തോറ്റ് സാന്താക്രൂസിലെ ആസ്ഥാനം വരെ വിറ്റുരക്ഷപ്പെടാൻ അനിയൻ; അമ്മ ഇടപെട്ട് ശണ്ഠ തീർത്തെങ്കിലും എന്നും ചേട്ടനെ അകറ്റി അനിയൻ; ഒടുവിൽ എറിക്‌സണ് 580 കോടി ഉടൻ കൊടുത്തില്ലെങ്കിൽ ജയിലിൽ കിടന്നോളാൻ കോടതി പറഞ്ഞപ്പോൾ രക്ഷകനായത് അലിവുള്ള ചേട്ടനും! പാപ്പർ ഹർജി കൂടി നൽകിയതോടെ അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷനെ ഏറ്റെടുക്കാൻ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ

July 17, 2019

മുംബൈ: ചെട്ടനും അനിയനും തമ്മിൽ ബിസിനസിൽ വലിയ മത്സരം. അച്ഛനുള്ള കാലത്ത് ഇങ്ങനെയായിരുന്നില്ലല്ലോ എന്നോർത്ത് അമ്മ. 17 വർഷം മുമ്പ് ധിരുഭായി അംബാനി മരിച്ചപ്പോൾ മുതലാണ് പിന്തുടർച്ചാവകാശികളായ അംബാനി സഹോദരന്മാർ തമ്മിൽ പോര് തുടങ്ങിയത്. റിലയൻസ് സാമ്രാജ്യം കൈയട...

വൈദ്യുതി വാഹനരംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഇന്ത്യയുടെ സ്വന്തം ടാറ്റ; ജാഗ്വാർ-ലാൻഡ് റോവർ കമ്പനിക്ക് 420ഓളം കോടിയുടെ ഗ്യാരന്റി നൽകി ബ്രിട്ടീഷ് സർക്കാർ; നെക്സ്റ്റ് ജനറേഷൻ വാഹന വിപണിയെ ഇന്ത്യൻ ബ്രാൻഡ് നയിക്കാൻ പോകുന്നത് ഇങ്ങനെ

July 17, 2019

വൈദ്യുതി വാഹന രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ജാഗ്വാർ ലാൻഡ് റോവറിന് 500 മില്യൺ പൗണ്ടിന്റെ ഗ്യാരന്റി(ഏതാണ്ട് 420 കോടി രൂപ) നൽകി ബ്രിട്ടീഷ് സർക്കാരിന്റെ പിന്തുണ. ടാറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വികസന പദ്ധതികൾക്ക് സർക്കാരിന്റെ പിന്തുണയെന്ന ന...

വിപണിയുടെ 'ബോക്‌സോഫീസ്' തകർക്കാൻ ഏലയ്ക്ക; ചരിത്രത്തിൽ ആദ്യമായി ഉയർന്ന വിലയായ 5000 രൂപയിൽ; വില ഉയരുന്നുണ്ടെങ്കിലും കർഷകർക്ക് കാര്യമായി പ്രയോജനമില്ലെന്ന് പരാതി; വിളവില്ലാത്ത സമയത്ത് വിലയുയർന്നത് തിരിച്ചടി; ഏലത്തിന് വില വർധിക്കുമ്പോഴും കുരുമുളകിന്റെ വിലയിടിയുന്നത് കർഷകർക്ക് ആശങ്ക

June 20, 2019

തൊടുപുഴ : വിപണിയുടെ 'ബോക്‌സോഫീസ് കലക്ഷൻ' തകർക്കുന്ന തരത്തിലാണ് ഇപ്പോൾ ഏലയ്ക്കാ വില ഉയരുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഏലയ്ക്കാ ഉയർന്ന വിലയായ 5000ൽ എത്തുന്നത്. 3244 രൂപയാണ് ശരാശരി വില. കഴിഞ്ഞ മാസം ഏലക്കായുടെ ഉയർന്ന വില 4000 കടന്നിരുന്നു. ഏപ്രിൽ മാസ...

ലോകത്ത് ഏറ്റവും വില കൂടിയ ഭൂമി വിൽപ്പന നടന്നത് നമ്മുടെ കൊച്ചിയിലോ? ഒരു സെന്റ് സ്ഥലത്തിന് രണ്ട് കോടി വിലയാധാരം എഴുതി എംജി റോഡിലെ കണ്ണായ ഭൂമി ശീമാട്ടി സ്വന്തം ആക്കിയത് ഇങ്ങനെ; മതിപ്പ് വിലയുടെ പതിൻ മടങ്ങ് കടന്ന കച്ചവടം കണ്ട് ഞെട്ടി കൊച്ചിക്കാർ

June 11, 2019

കൊച്ചി: കൊച്ചിയിൽ ഒരു സെന്റ് ഭൂമിക്ക് 2 കോടി രൂപ. ഒരു പക്ഷേ ലോകത്ത് തന്നെ ഏറ്റവും വില കൂടിയ ഭൂമിയായി ഇത് മാറിയേക്കാം. ശീമാട്ടിയാണ് ഈ വസ്തു സ്വന്തമാക്കുന്നത്. എംജി റോഡിന്റെ വടക്കേ അറ്റത്തു ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തോടു ചേർന്നുള്ള ഭൂമിയാണ് ഇത്....

പൊതുവിൽ വിൽപ്പന കുറഞ്ഞിട്ടും മഹിന്ദ്ര പിടിച്ചു നിന്നത് യൂട്ടിലിറ്റി വാഹനങ്ങളുടെ കച്ചവടത്തിൽ; വാഹനവിപണിയിൽ സൂപ്പർ ഹിറ്റായി മറാസോയും XUV300യും; കഴിഞ്ഞ മാസം മഹീന്ദ്ര വിറ്റ 45,421 വാഹനങ്ങളിൽ 19524ഉം യൂട്ടിലിറ്റി വാഹനങ്ങൾ

June 05, 2019

വിൽപ്പന ഒന്നടങ്കം കുറഞ്ഞ മെയ് മാസത്തിൽ മറാസോയും XUV300 -യും മഹീന്ദ്രക്ക് തുണയായി. 45,421 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞമാസം മഹീന്ദ്ര വിപണിയിൽ വിറ്റത്. ഇതിൽ 19,524 യൂണിറ്റുകൾ യൂട്ടിലിറ്റി വാഹനങ്ങളുടെ മാത്രം സംഭാവനയാണ്. മറാസോ, XUV300 എന്നീ യൂട്ടിലിറ്റി വാ...

MNM Recommends

Loading...