Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഫേ കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ് വി രംഗനാഥിനെ നിയമിച്ചു; സിദ്ധാർത്ഥയുടെ പകരക്കാരനായി എത്തുന്നത് ഇൻഡിപെൻഡന്റ് ഡയറക്ടർ; കോഫി കിങ് പടുത്തുയർത്തിയ സാമ്രാജ്യത്തെ കരകയറ്റാൻ ഭാര്യ മാളവിക ഹെഗ്ഡേ അധികം താമസിയാതെ സിസിഡിയുടെ തലപ്പത്ത് എത്തിയേക്കും

കഫേ കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ് വി രംഗനാഥിനെ നിയമിച്ചു; സിദ്ധാർത്ഥയുടെ പകരക്കാരനായി എത്തുന്നത് ഇൻഡിപെൻഡന്റ് ഡയറക്ടർ; കോഫി കിങ് പടുത്തുയർത്തിയ സാമ്രാജ്യത്തെ കരകയറ്റാൻ ഭാര്യ മാളവിക ഹെഗ്ഡേ അധികം താമസിയാതെ സിസിഡിയുടെ തലപ്പത്ത് എത്തിയേക്കും

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കോഫി ഡേയുടെ ഇടക്കാല ചെയർമാനായി എസ് വി രംഗനാഥിനെ കമ്പനിയുടെ ഡയറക്ടർ ബോർഡ് നിയമിച്ചു. കഫേ കോഫീ ഡേ ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്നു വി ജി സിദ്ധാർത്ഥയുടെ മരണത്തെ തുടർന്നാണ് പുതിയ നിയമനം. നിലവിൽ കമ്പനിയുടെ ഇൻഡിപെൻഡന്റ് ഡയറക്ടറാണ് രംഗനാഥൻ. ഡിദ്ധാർത്ഥയുടെ ഭാര്യ മാളവിക കൃഷ്ണയും കോഫീ ഡേ എന്റർപ്രൈസസ് ഡയറക്ടറാണ്. നിതിൻ ബാഗ്മാനിയെ കമ്പനിയുടെ ഇടക്കാല ചീഫ് ഓപ്പറേറ്റിങ് ഓഫീസറായും ഡയറക്ടർ ബോർഡ് നിയമിച്ചു.

അതേസമയം ഇപ്പോഴത്തെ നിയമനങ്ങൾ താൽക്കാലികമാാണ്. അധികം വൈകാതെ സിദ്ധാർത്ഥ പടുത്തുയർത്തിയ കോഫീ സാമ്രാജ്യത്തിന്റെ തലപ്പത്ത് ഇനി അദ്ദേഹത്തിന്റെ ഭാര്യ മാളവിക ഹെഗ്ഡേ എത്തിയേക്കുമെന്നാണ് സൂചന. കോഫി ഡേ എന്റർപ്രൈസസിന്റെ ചെയർപേഴ്‌സണും മാനേജിങ് ഡയറക്ടർ സ്ഥാനത്തേക്കുമാകും അവർ എത്തുക. മാളവിക നിലവിൽ കമ്പനി ബോർഡ് അംഗമാണ്. കൂടുതൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിക്കുന്നത് സംബന്ധിച്ച് ബോർഡ് ചർച്ച ചെയ്യും. തുടർന്ന് തീരുമാനമെടുക്കാനാണ് ഒരുങ്ങുന്നത്. ഇതൊക്കെ താൻ നേരിട്ട വ്യക്തിപരമായ ആഘാതത്തിൽ നിന്നും മാളവിക പൂർണമായും കര കയറിയതിനു ശേഷം മാത്രമായിരിക്കും.

കഫേ കോഫി ഡേ യുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ മാളവിക 1969 ൽ ബെംഗളൂരുവിലാണ് ജനിച്ചത്. മുൻ വിദേശ കാര്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണയുടെ മകളായിരുന്നു. ബെംഗളൂരു യൂണിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. 2008 ലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ സിസിഡി യുടെ ചുമതലകളിലേക്ക് മാളവിക കടന്നു വരുന്നത്. സിദ്ധാർത്ഥയുമായുള്ള വിവാഹത്തിൽ രണ്ടു കുട്ടികളുടണ്ട്്.

സിദ്ധാർത്ഥയുടെ മരണം സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന് കമ്പനിയുടെ താത്കാലിക ചെയർമാനായി ബോർഡ് അംഗവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ എസ് വി രംഗനാഥ് ചുമതലയേറ്റിരുന്നു. കമ്പനിയുടെ മാനേജ്മെന്റ് ടീമിൽ തനിക്ക് പൂർണവിശ്വസമുണ്ടെന്നും ബോർഡിനു തന്റെ പിന്തുണ ഉണ്ടായിരിക്കുമെന്നും മാളവിക സന്ദേശമയച്ചിരുന്നു. സിദ്ധാർത്ഥ എഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന കത്തിന്റെ ആധികാരികതയെ സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുമ്പോഴും കത്ത് തങ്ങൾ ഗൗരവമായി തന്നെ എടുക്കുമെന്ന് കമ്പനി പറഞ്ഞു. കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് സിദ്ധാർത്ഥ ആത്മഹത്യയുടെ വഴിയിലേക്ക് നടന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP