Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാള , കരിമീൻ , കൊഞ്ച് എന്നിവ കിലോയ്ക്ക് 400 മുതൽ 600 രൂപ വരെ; വരാലും ചേറുമീനും നല്ല ഡിമാൻഡ്; കടൽ മീനുകളിൽ മാരക വിഷവസ്തുക്കൾ കലർത്തുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ നാട മത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറെ; വള്ളക്കാരും വലക്കാരും ഉൾപ്പെടുന്ന ഉൾനാടൻ മത്സ്യ ബന്ധന തൊഴിലാൾക്ക് കോവിഡ് നൽകുന്നത് പ്രതീക്ഷയുടെ നാളുകൾ

വാള , കരിമീൻ , കൊഞ്ച് എന്നിവ കിലോയ്ക്ക് 400 മുതൽ 600 രൂപ വരെ; വരാലും ചേറുമീനും നല്ല ഡിമാൻഡ്; കടൽ മീനുകളിൽ മാരക വിഷവസ്തുക്കൾ കലർത്തുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ നാട മത്സ്യങ്ങൾക്ക് ആവശ്യക്കാർ ഏറെ; വള്ളക്കാരും വലക്കാരും ഉൾപ്പെടുന്ന ഉൾനാടൻ മത്സ്യ ബന്ധന തൊഴിലാൾക്ക് കോവിഡ് നൽകുന്നത് പ്രതീക്ഷയുടെ നാളുകൾ

എസ് രാജീവ്

തിരുവല്ല : കടൽ മീനുകളിൽ മാരക വിഷവസ്തുക്കൾ കലർത്തുന്നുവെന്ന വാർത്തകൾകൾക്ക് പിന്നാലെ നാട മത്സ്യങ്ങൾക്ക് പ്രിയമേറുന്നു. കാൻസർ അടക്കമുള്ള മാരക രോഗങ്ങൾക്ക് വരെ കാരണമായേക്കാവുന്ന ഫോർമലിൻ അടക്കമുള്ള രാസവസ്തുക്കൾ കലർത്തിയ ഭീമമായ അളവിലുള്ള കടൽ മത്സ്യങ്ങൾ ചെക്ക്‌പോസ്റ്റുകളിലടക്കം പിടികൂടുന്നതായ വാർത്തകൾക്ക് പിന്നാലെയാണ് പുഴ - കായൽ മത്സ്യങ്ങൾക്കും , വളർത്തു മത്സ്യങ്ങൾക്കും ആവശ്യക്കാരേറിയിരിക്കുന്നത്.

വാള , വരാൽ, ചേറുമീൻ , തൂളി, കുറുവ, കരിമീൻ , കോല, കൊഞ്ച്, എന്നീ നാടൻ മത്സ്യങ്ങൾക്കും രോഹു, റെഡ് പെല്ലി, കട്‌ല, കുയിൽ തുടങ്ങിയ വളർത്തു മീനുകളുമാണ് മാർക്കറ്റിൽ യഥേഷ്ടം വിറ്റഴിയുന്നത്. രാസവസ്തുക്കൾ കലരുന്നില്ലെന്നതും വിലക്കുറവുമാണ് മീൻ പ്രേമികളെ നാടൻ മഝ്യങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചിരിക്കുന്നത്. പമ്പ, മണിമല എന്നീ നദികളാലും അവയുടെ കൈവഴികളാലും നിറഞ്ഞു നിൽക്കുന്ന പത്തനംതിട്ട ജില്ലയിലെ വിവിധ നദീ തീരങ്ങളോട് ചേർന്ന പ്രദേശങ്ങളിലെ വഴിയോരങ്ങളാണ് നാടൻ മത്സ്യങ്ങളുടെ പ്രധാന വിപണ കേന്ദ്രങ്ങൾ.

വള്ളക്കാരും വലക്കാരും ഉൾപ്പെടുന്ന ഉൾനാടൻ മത്സ്യ ബന്ധന തൊഴിലാളികളിൽ നിന്നും ലഭിക്കുന്ന മത്സ്യങ്ങളാണ് ലഭ്യമാകുന്നതിലേറെയും. കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നാണ് കരിമീൻ , കൊഞ്ച് എന്നിവയടക്കമുള്ള കായൽ മത്സ്യങ്ങൾ അധികമായും എത്തുന്നത്. പുളിക്കീഴ്, നീരേറ്റുപുറം, കറ്റോട് , നെല്ലാട്, ഇരവിപേരൂർ, കുറ്റൂർ തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും നാടൻ മത്സ്യ വിപണന കേന്ദങ്ങളുള്ളത്.

രാവിലെ ഏഴു മണിയോടെ ആരംഭിക്കുന്ന കച്ചവടം ഉച്ചയോടു കൂടി അവസാനിക്കും. വാള , കരിമീൻ , കൊഞ്ച് എന്നിവയ്ക്ക് കിലോയ്ക്ക് 400 മുതൽ 600 രൂപ വരെയാണ് വില. വരാൽ, ചേറുമീൻ എന്നിവ 250 മുതൽ 400 രൂപ വരെ ലഭ്യമാകും. മറ്റുള്ളവയ്ക്ക് 100 മുതൽ 150 വരെയാണ് കിലോയ്ക്ക് വില. ആവശ്യക്കാർക്ക് മീൻ വെട്ടി വൃത്തിയാക്കി ലഭിക്കുമെന്നതും മീൻ വാങ്ങാനെത്തുന്നവർക്ക് സഹായമാകുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP